Panchayat:Repo18/vol1-page0627: Difference between revisions
No edit summary |
No edit summary |
||
Line 154: | Line 154: | ||
(ഗ്രാമപഞ്ചായത്തിന്റെ സീൽ) | (ഗ്രാമപഞ്ചായത്തിന്റെ സീൽ) | ||
*ബാധകമല്ലാത്തത് വെട്ടിക്കളയുക | *ബാധകമല്ലാത്തത് വെട്ടിക്കളയുക | ||
'''നിലവിലുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനം ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ''' | |||
1 അപേക്ഷകന്റെ പേരും വിലാസവും | |||
2 നിലവിലുള്ള ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ പേരും വിലാസവും | |||
3. സ്ഥാപനം ആരംഭിച്ച തീയതി | |||
4. വിദ്യാർത്ഥികളുടെ എണ്ണം | |||
5. അദ്ധ്യാപകരുടെ എണ്ണം | |||
6.അദ്ധ്യാപകേതര ജീവനക്കാരുടെ എണ്ണം | |||
7. സ്ഥാപനത്തിൽ നടത്തപ്പെടുന്ന കോഴ്സസുകളുടെ വിവരം | |||
8. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് അടച്ചുസംബന്ദ് | |||
സ്ഥലം: | |||
തീയതി: | |||
അപേക്ഷകന്റെ ഒപ്പ | |||
ആഫീസ് ആവശ്യത്തിന് | |||
1. അപേക്ഷ ലഭിച്ച തീയതി | |||
2. രജിസ്ട്രേഷൻ ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം | |||
3. അന്വേഷണ റിപ്പോർട്ട | |||
4. രജിസ്ട്രേഷൻ നമ്പരും തീയതിയും | |||
സെക്രട്ടറിയുടെ ഒപ്പ | |||
ഫോറം 5 | |||
[5-ാം ചട്ടം (1)-ാം ഉപചട്ടം കാണുക) | |||
'''ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ''' | |||
# അപേക്ഷകന്റെ പേരും വിലാസവും | |||
# | |||
# ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ പേരും വിലാസവും | |||
# | |||
# രജിസ്ട്രേഷൻ നമ്പരും തീയതിയും | |||
# | |||
# വിദ്യാർത്ഥികളുടെ എണ്ണം | |||
# | |||
# അദ്ധ്യാപകരുടെ എണ്ണം | |||
# | |||
# അദ്ധ്യാപകേതര ജീവനക്കാരുടെ എണ്ണം | |||
# | |||
# സ്ഥാപനത്തിൽ നടത്തപ്പെടുന്ന കോഴ്സ്സുകളുടെ വിവരം | |||
# | |||
# രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് അടച്ചതു സംബന്ധിച്ച വിവരങ്ങൾ | |||
സ്ഥലം: | |||
തീയതി: | |||
അപേക്ഷകന്റെ ഒപ്പ | |||
ആഫീസ് ആവശ്യത്തിന് | |||
# അപേക്ഷ ലഭിച്ച തീയതി | |||
# | |||
# രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം | |||
# | |||
# രജിസ്ട്രേഷൻ പുതുക്കി നൽകിയോ ഇല്ലയോ എന്ന വിവരം (ഇല്ലെങ്കിൽ അതിനുള്ള കാരണം ചുരുക്കമായി) | |||
# | |||
# രജിസ്ട്രേഷൻ പുതുക്കി നൽകിയെങ്കിൽ പുതുക്കിയ | |||
# | |||
# രജിസ്ട്രേഷൻ നമ്പരും തീയതിയും | |||
# | |||
സെക്രട്ടറിയുടെ ഒപ്പ | |||
{{Create}} | {{Create}} |
Revision as of 14:37, 12 February 2018
1999-ലെ കേരള പഞ്ചായത്ത് രാജ (ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 494/99.- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 266-ാം വകുപ്പിനോട് 254-ാം വകുപ്പ് കൂട്ടി വായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോ ഗിച്ച കേരള സർക്കാർ താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1999-ലെ കേരള പഞ്ചായത്ത് രാജ് (ട്യൂട്ടോ റിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
(എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു;
(ബി) 'ഫോറം‘ എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫോറം എന്നർത്ഥമാകുന്നു;
(സി) ‘രജിസ്റ്റർ' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ട്യൂട്ടോറിയൽ സ്ഥാപ നങ്ങളെ സംബന്ധിച്ച വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് സൂക്ഷിച്ചുപോരുന്ന ഫോറം 2 പ്രകാര മുള്ള ഒരു രജിസ്റ്റർ എന്നർത്ഥമാകുന്നു;
(ഡി) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു;
(ഇ) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;
(എഫ്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥ ങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ.-(1) ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തിന്റെ അതിർത്തിക്കുള്ളിൽ ഈ ചട്ടങ്ങൾ പ്രകാരം മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ യാതൊരു ട്യൂട്ടോറിയൽ സ്ഥാപനവും സ്ഥാപിക്കുവാൻ പാടുള്ളതല്ല.
(2) ഒരു ട്യൂട്ടോറിയൽ സ്ഥാപനം ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ ഫാറം 1-ൽ പ്രസ്തുത സ്ഥാപനം ആരംഭിക്കുന്നതിന് 15 ദിവസത്തിൽ കുറയാത്ത കാലയളവിനു മുൻപായി, അത് നടത്താൻ ഉദ്ദേശിക്കുന്ന ആളോ, നടത്താൻ ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ള ആളോ ഇരുന്നുറ് രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം, സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. രജിസ്ട്രേഷൻ ഫീസോടുകൂടിയുള്ളതല്ലാത്ത ഏതൊരു അപേക്ഷയും സെക്രട്ടറി നിരസിക്കേണ്ടതാണ്.
(3) ട്യൂട്ടോറിയൽ സ്ഥാപനം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിച്ചാൽ ഒരാഴ്ചച്ചയ്ക്കകം സെക്രട്ടറിയോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, അപേക്ഷകൻ സ്ഥാപനം തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിച്ച സ്ഥലത്തിന്റെ ശുചിത്വം, കെട്ടിടത്തിന്റെയോ, കെട്ടിട ങ്ങളുടെയോ സുരക്ഷിതത്വം, അതിന്റെ തറ വിസ്തീർണ്ണം, അദ്ധ്യാപകരുടേയും വിദ്യാർത്ഥികളു ടേയും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം, അപേക്ഷയിൽ പറയുന്ന മറ്റ് വിവരങ്ങളുടെ നിജ സ്ഥിതി എന്നിവ സംബന്ധിച്ച അപേക്ഷയുടെ ബന്ധപ്പെട്ട ഭാഗത്ത് ഒരു അന്വേഷണ റിപ്പോർട്ട് എഴുതി തയ്യാറാക്കേണ്ടതാണ്.
(4) സെക്രട്ടറി, അപേക്ഷയിലെ വിശദാംശങ്ങളും അന്വേഷണ റിപ്പോർട്ടും പരിഗണിച്ചശേഷം രജിസ്ട്രേഷൻ നൽകണമോ എന്ന കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടതാണ്. എന്നാൽ, അപേക്ഷ തള്ളിക്കളയാൻ തീരുമാനിക്കുകയാണെങ്കിൽ, അപേക്ഷകന് അതിനുള്ള കാരണങ്ങൾ കാണിച്ചുകൊണ്ട് ഒരു നോട്ടീസ് നൽകേണ്ടതും, അതിൽ നിശ്ചയിച്ചിരിക്കുന്ന തീയ തിക്കകം ലഭിക്കുന്ന നിവേദനം പരിശോധിച്ചശേഷം അന്തിമ തീരുമാനം എടുക്കേണ്ടതുമാണ്.
(5) (4)-ാം ഉപചട്ടപ്രകാരമുള്ള ഏതൊരു തീരുമാനത്തിനെതിരെയും അപേക്ഷകന്, ആ ഉത്ത രവ് കൈപ്പറ്റി മുപ്പത് ദിവസത്തിനുള്ളിൽ, ഗ്രാമപഞ്ചായത്ത് മുൻപാകെ ഒരു അപ്പീൽ സമർപ്പിക്കാ വുന്നതാണ്.
(6) രജിസ്ട്രേഷൻ നൽകാൻ തീരുമാനിച്ച ട്യൂട്ടോറിയൽ സ്ഥാപനങ്ങളെ സംബന്ധിച്ച വിവര ങ്ങൾ ഫോറം 2 പ്രകാരമുള്ള പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും അപ്രകാരം രേഖപ്പെ ടുത്തി കഴിഞ്ഞാൽ ആ സ്ഥാപനം രജിസ്റ്റർ ചെയ്യപ്പെട്ടതായി കണക്കാക്കേണ്ടതുമാണ്.
(7) ഒരു ട്യൂട്ടോറിയൽ സ്ഥാപനം ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടു എന്നതിന്റെ തെളിവായി ബന്ധപ്പെട്ട സെക്രട്ടറി അപേക്ഷകന് ഫോറം 3-ൽ ഒരു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ നൽകേണ്ടതാണ്.
(8) ഏതൊരു ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെയും നടത്തിപ്പുകാരൻ പ്രസ്തുത സ്ഥാപനത്തെ സംബന്ധിച്ച രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ ആ സ്ഥാപനത്തിൽ പ്രദർശിപ്പിച്ചിരിക്കേണ്ടതും സെക്രട്ട റിയോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, ആവശ്യപ്പെടുന്നപക്ഷം അത് പരിശോധ നയ്ക്ക് ഹാജരാക്കേണ്ടതുമാണ്.
(9) ഒരു ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നഷ്ടപ്പെടുകയാണെ ങ്കിൽ അതിന്റെ നടത്തിപ്പുകാരൻ സർട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റിനുവേണ്ടി അൻപതു രൂപ ഫീസോ ടുകൂടി അപേക്ഷിക്കേണ്ടതും സെക്രട്ടറി അങ്ങനെയുള്ള അപേക്ഷയിൻമേൽ, രജിസ്ട്രേഷൻ സർട്ടി ഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് നൽകേണ്ടതുമാണ്.
(10) ഒരു ട്യൂട്ടോറിയൽ സ്ഥാപനം ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞാൽ പ്രസ്തുത രജിസ്ട്രേഷന് അതതു സാമ്പത്തിക വർഷം അവസാനം വരെ പ്രാബല്യമുണ്ടായിരിക്കു ന്നതാണ്.
(11) രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ പേരുമാറ്റമോ, മേൽവിലാസ ത്തിനുള്ള മാറ്റമോ അഥവാ സ്ഥാപനത്തിന്റെ അടച്ചുപൂട്ടലോ ഉണ്ടായാൽ അത് ഉണ്ടായി പതിനഞ്ച് ദിവസത്തിനകം വിശദവിവരങ്ങൾ, ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ സെക്രട്ടറിയെ രേഖാ മൂലം അറിയിക്കേണ്ടതും, അങ്ങനെയുള്ള അറിയിപ്പ് കിട്ടിയതിൻമേൽ, സെക്രട്ടറി അതതു സംഗതി പോലെ, ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്റ്ററിലും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും ആവശ്യ മുള്ള മാറ്റം വരുത്തുകയോ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് റദ്ദാക്കുകയോ ചെയ്യേണ്ടതുമാണ്.
4. നിലവിലുള്ള ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ.-(1) ആക്റ്റ് പ്രാബല്യത്തിൽ വന്ന സമയത്ത് നിലവിലുണ്ടായിരുന്നതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായതോ, അല്ലെങ്കിൽ ആക്റ്റ് നിലവിൽ വന്നതിനുശേഷം പ്രവർത്തനമാരംഭിച്ചിട്ടുള്ളതോ ആയതും, രജിസ്റ്റർ ചെയ്തിട്ടില്ലാത്തതു മായ ഏതൊരു ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെയും നടത്തിപ്പുകാരൻ, ഈ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്ന് മൂന്ന് മാസങ്ങൾക്കുള്ളിൽ അത് രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നൽകേണ്ടതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം ഒരു ട്യൂട്ടോറിയൽ സ്ഥാപനം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ ഫോറം 4-ൽ ഇരുന്നുറ് രൂപ രജിസ്ട്രേഷൻ ഫീസ് സഹിതം സെക്രട്ടറിക്ക് നൽകേണ്ടതാണ്. (3) സെക്രട്ടറി, (2)-ാം ഉപചട്ടപ്രകാരം ലഭിക്കുന്ന ഒരു അപേക്ഷയിൻമേൽ അന്വേഷണം നടത്തേ ണ്ടതും അപേക്ഷയിലെ വിവരങ്ങളുടെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യം വരുന്നപക്ഷം രജിസ്ട്രേഷൻ നൽകേണ്ടതും 3-ാം ചട്ടത്തിലെ (6)-ഉം (7)-ഉം ഉപചട്ടങ്ങളിലെ നടപടികൾ പാലിക്കേണ്ടതുമാണ്.
5. രജിസ്ട്രേഷൻ പുതുക്കൽ.-(1) ഒരു ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ട്യൂട്ടോറി യൽ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്നതിനു മുൻപായി പുതുക്കേണ്ടതും, അപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷ ഫോറം 5-ൽ അൻപതു രൂപ രജി സ്ട്രേഷൻ പുതുക്കൽ ഫീസ് സഹിതം സെക്രട്ടറിക്ക് നൽകേണ്ടതാണ്.
(2), (1)-ാം ഉപചട്ടപ്രകാരം രജിസ്ട്രേഷൻ പുതുക്കുന്ന സംഗതിയിൽ, അത് സംബന്ധിച്ച വിവര ങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതും ഫോറം 3-ൽ ഉള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകേ ണ്ടതുമാണ്.
6. രജിസ്ട്രേഷൻ റദ്ദാക്കൽ.-(1) ഏതെങ്കിലും ഒരു ട്യൂട്ടോറിയൽ സ്ഥാപനം നടത്തുന്ന ആൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകിയതിന് അടിസ്ഥാനമായിട്ടുള്ള ഏതെങ്കിലും വ്യവസ്ഥകൾ ലംഘി ച്ചിട്ടുള്ളിടത്ത് സെക്രട്ടറി, അയാൾക്ക് നിവേദനം നൽകുന്നതിന് ഒരവസരം നൽകിയശേഷം, രജി സ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കാവുന്നതും രജിസ്റ്ററിൽ നിന്നും ആ സ്ഥാപനത്തിന്റെ പേര് നീക്കം ചെയ്യാവുന്നതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരമുള്ള സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ, ആ ഉത്തരവ് കൈപ്പറ്റി മുപ്പത് ദിവസത്തിനുള്ളിൽ ആ സ്ഥാപനം നടത്തുന്നയാളിന് ഗ്രാമപഞ്ചായത്ത് മുൻപാകെ ഒരു അപ്പീൽ സമർപ്പിക്കാവുന്നതാണ്.
അനുബന്ധം ഫോറം 1 [3-ാം ചട്ടം (2)-ാം ഉപചട്ടം കാണുക
ട്യട്ടോറിയൽ സ്ഥാപനം ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ 1. അപേക്ഷകന്റെ പേരും വിലാസവും
2. ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ പേരും വിലാസവും
3. സ്ഥാപനം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്ന തീയതി
4. എത്ര വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നു
5. നിയമിക്കാൻ ഉദ്ദേശിക്കുന്ന/നിയമിച്ചിട്ടുള്ള അദ്ധ്യാപകരുടെ എണ്ണം
6. നിയമിക്കാൻ ഉദ്ദേശിക്കുന്ന/നിയമിച്ചിട്ടുള്ള അദ്ധ്യാപകേതര ജീവനക്കാരുടെ എണ്ണം
7. സ്ഥാപനത്തിൽ നടത്തപ്പെടാൻ ഉദ്ദേശിക്കുന്ന കോഴ്സുകളുടെ വിവരം
8. രജിസ്ട്രേഷൻ ഫീസ് അടച്ചതു സംബന്ധിച്ച വിവരങ്ങൾ
സ്ഥലം:
തീയതി:
അപേക്ഷകന്റെ ഒപ്പ
ആഫീസ് ആവശ്യത്തിന്
1. അപേക്ഷ ലഭിച്ച തീയതി
2. രജിസ്ട്രേഷൻ ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം 3. അന്വേഷണ റിപ്പോർട്ട
4. രജിസ്ട്രേഷൻ നൽകിയോ ഇല്ലയോ എന്ന വിവരം (ഇല്ലെങ്കിൽ അതിനുള്ള കാരണം ചുരുക്കമായി)
5. രജിസ്ട്രേട്ഷൻ നൽകിയെങ്കിൽ രജിസ്ട്രേഷൻ നമ്പരും തീയതിയും
സെക്രട്ടറിയുടെ ഒപ്പ്
ഫോറം 2 [3-ാം ചട്ടം (6)-ാം ഉപചട്ടം കാണുക) .
......................... സാമ്പത്തിക വർഷത്തിൽ............................................................ .ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ട്യൂട്ടോറിയൽ സ്ഥാപനങ്ങളെ സംബന്ധിച്ച രജിസ്റ്റർ
1. സ്ഥാപനത്തിന്റെ പേരും വിലാസവും
2. രജിസ്ട്രേഷൻ നമ്പർ
3. രജിസ്റ്റർ ചെയ്ത തീയതി/രജിസ്ട്രേഷൻ പുതുക്കിയ തീയതി
4. നടത്തിപ്പുകാരന്റെ പേരും വിലാസവും
5. സ്ഥാപനം ആരംഭിക്കുന്ന/ആരംഭിച്ച തീയതി
6. വിദ്യാർത്ഥികളുടെ എണ്ണം
7. അദ്ധ്യാപകരുടെ എണ്ണം
8. അദ്ധ്യാപകേതര ജീവനക്കാരുടെ എണ്ണം
9. സ്ഥാപനത്തിൽ നടത്തപ്പെടുന്ന കോഴ്സ്സുകളുടെ വിവരം
10. രജിസ്ട്രേഷൻ ഫീസ്/രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് ഈടാക്കിയതു സംബന്ധിച്ച വിവരം
11. റിമാർക്സസ്
12, സെക്രട്ടറിയുടെ ഒപ്പും തീയതിയും
ഫോറം 3
[3-ാം ചട്ടം (7)-ാം ഉപചട്ടം കാണുക
ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ
................................ ഗ്രാമപഞ്ചായത്തിൽ......................................എന്ന ട്യൂട്ടോറിയൽ സ്ഥാപനം 1999-ലെ കേരള പഞ്ചായത്ത് രാജ് (ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ പ്രകാരം. ...........................സാമ്പത്തിക വർഷ ത്തിലെ.ാം .......................നമ്പരായി.................. (വർഷം).................... (മാസം) ..................................(തീയതി) രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു/രജിസ്ട്രേ ഷൻ പുതുക്കിയിരിക്കുന്നു. പ്രസ്തുത രജിസ്ട്രേഷന് .............................. സാമ്പത്തിക വർഷാവസാനം വരെ പ്രാബ ല്യമുണ്ടായിരിക്കുന്നതാണ്.
സ്ഥാപനത്തിന്റെ മേൽവിലാസം:
സ്ഥാപനം നടത്തുന്ന ആളിന്റെ പേരും മേൽവിലാസവും:
സെക്രട്ടറിയുടെ ഒപ്പും പേരും
സഥലം തിയ്യതി
(ഗ്രാമപഞ്ചായത്തിന്റെ സീൽ)
- ബാധകമല്ലാത്തത് വെട്ടിക്കളയുക
നിലവിലുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനം ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ
1 അപേക്ഷകന്റെ പേരും വിലാസവും
2 നിലവിലുള്ള ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ പേരും വിലാസവും
3. സ്ഥാപനം ആരംഭിച്ച തീയതി
4. വിദ്യാർത്ഥികളുടെ എണ്ണം
5. അദ്ധ്യാപകരുടെ എണ്ണം
6.അദ്ധ്യാപകേതര ജീവനക്കാരുടെ എണ്ണം
7. സ്ഥാപനത്തിൽ നടത്തപ്പെടുന്ന കോഴ്സസുകളുടെ വിവരം
8. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് അടച്ചുസംബന്ദ്
സ്ഥലം: തീയതി: അപേക്ഷകന്റെ ഒപ്പ
ആഫീസ് ആവശ്യത്തിന്
1. അപേക്ഷ ലഭിച്ച തീയതി
2. രജിസ്ട്രേഷൻ ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം
3. അന്വേഷണ റിപ്പോർട്ട
4. രജിസ്ട്രേഷൻ നമ്പരും തീയതിയും
സെക്രട്ടറിയുടെ ഒപ്പ
ഫോറം 5 [5-ാം ചട്ടം (1)-ാം ഉപചട്ടം കാണുക)
ഗ്രാമപഞ്ചായത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ
- അപേക്ഷകന്റെ പേരും വിലാസവും
- ട്യൂട്ടോറിയൽ സ്ഥാപനത്തിന്റെ പേരും വിലാസവും
- രജിസ്ട്രേഷൻ നമ്പരും തീയതിയും
- വിദ്യാർത്ഥികളുടെ എണ്ണം
- അദ്ധ്യാപകരുടെ എണ്ണം
- അദ്ധ്യാപകേതര ജീവനക്കാരുടെ എണ്ണം
- സ്ഥാപനത്തിൽ നടത്തപ്പെടുന്ന കോഴ്സ്സുകളുടെ വിവരം
- രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് അടച്ചതു സംബന്ധിച്ച വിവരങ്ങൾ
സ്ഥലം:
തീയതി:
അപേക്ഷകന്റെ ഒപ്പ
ആഫീസ് ആവശ്യത്തിന്
- അപേക്ഷ ലഭിച്ച തീയതി
- രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസ് അടച്ചിട്ടുണ്ടോ ഇല്ലയോ എന്ന വിവരം
- രജിസ്ട്രേഷൻ പുതുക്കി നൽകിയോ ഇല്ലയോ എന്ന വിവരം (ഇല്ലെങ്കിൽ അതിനുള്ള കാരണം ചുരുക്കമായി)
- രജിസ്ട്രേഷൻ പുതുക്കി നൽകിയെങ്കിൽ പുതുക്കിയ
- രജിസ്ട്രേഷൻ നമ്പരും തീയതിയും
സെക്രട്ടറിയുടെ ഒപ്പ
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |