Panchayat:Repo18/vol1-page0618: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 42: Line 42:

(2) നിലവിലുള്ള ഒരു ശ്മശാനത്തിന്റെ വിസ്ത്യതി വർദ്ധിപ്പിക്കുകയോ വിപുലീകരിക്കുകയോ ചെയ്യുന്ന സംഗതിയിൽ ആയത് പുതിയ ഒരു ശ്മശാനം ഏർപ്പെടുത്തുന്നതായി കണക്കാക്കേണ്ടതും, അപ്രകാരമുള്ള ശ്മശാനങ്ങൾക്ക് ഈ ചട്ടങ്ങൾ ബാധകമായിരിക്കുന്നതുമാണ്

'(3) ലൈസൻസിനുള്ള അപേക്ഷ 1-ാം നമ്പർ ഫാറത്തിൽ സെക്രട്ടറിക്ക് നൽകേണ്ടതും അതോടൊപ്പം അപേക്ഷ ഫീസായി ആയിരം രൂപ പഞ്ചായത്തിൽ ഒടുക്കേണ്ടതുമാകുന്നു.]
(4) ലൈസൻസിനുള്ള അപേക്ഷയോടൊപ്പം രജിസ്റ്റർ ചെയ്യേണ്ട സ്ഥലത്തിന്റെ സ്ഥാനം, അതിർത്തി, വിസ്തീർണ്ണം ഇവ വ്യക്തമാക്കിക്കൊണ്ടുള്ള പ്ലാനും സ്ഥലത്തിന്റെ ഉടമസ്ഥന്റെയോ അല്ലെങ്കിൽ അതിൽ അവകാശബന്ധമുള്ള ആളിന്റെയോ സമുദായത്തിന്റെയോ പേർ, നടത്തിപ്പ് സമ്പ്ര ദായം, കൂടാതെ ജില്ലാ കളക്ടർ ആവശ്യപ്പെട്ടേക്കാവുന്ന മറ്റു വിവരങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.
(5) സ്വകാര്യ ശ്മശാനത്തിന്റെ സംഗതിയിൽ അപേക്ഷ ലഭിച്ച മുപ്പത് ദിവസത്തിനകം പഞ്ചാ യത്ത് അപേക്ഷ പരിഗണിക്കേണ്ടതും അതിന്റെ ശുപാർശ സഹിതം ജില്ലാ മെഡിക്കൽ ആഫീസർ മുഖേന ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് നൽകേണ്ടതുമാണ്.
(6) പഞ്ചായത്തിൽനിന്നും ലഭിക്കുന്ന അപേക്ഷയിൻമേൽ ജില്ലാ മെഡിക്കൽ ആഫീസർ തനിക്ക് യുക്തമെന്ന് തോന്നുന്ന അന്വേഷണം നടത്തേണ്ടതും അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളിൽ വ്യക്തമായ ശുപാർശയോടെ ആയത് ജില്ലാ കളക്ടർക്ക് നൽകേണ്ടതുമാണ്.
(7) അപേക്ഷ ലഭിച്ചാലുടൻ ജില്ലാ കളക്ടർ, ആയത് ആ പ്രദേശത്തെ ഭാഷയിൽ കൂടുതൽ പ്രചാരമുള്ള ഒരു ദിനപ്പത്രത്തിലും പഞ്ചായത്ത് നോട്ടീസ് ബോർഡിലും വില്ലേജ് നോട്ടീസ് ബോർഡിലും ഗവൺമെന്റ് നിർദ്ദേശിക്കുന്ന മറ്റ് പൊതുസ്ഥലങ്ങളിലും ലൈസൻസ് നൽകുന്നതിനെ സംബന്ധിച്ച് ആക്ഷേപമോ, പരാതിയോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആയത് 30 ദിവസത്തിനു ള്ളിൽ രേഖാമൂലം ഉന്നയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നോട്ടീസ്, അപേക്ഷകന്റെ ചെല വിൽ, പരസ്യപ്പെടുത്തേണ്ടതാണ്.
(8) (7)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസ് അനുസരിച്ച ആക്ഷേപമോ, പരാതിയോ, അഭിപ്രാ യമോ എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് പരിഗണിച്ചശേഷവും (യുക്തമെന്ന് തോന്നുന്നപക്ഷം സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ ജില്ലാതല ഉദ്യോഗസ്ഥന്റെ (G፲OGSC፲)loqቷ6ሽገር) റിപ്പോർട്ട വാങ്ങി പരിശോധിച്ചശേഷവും) ജില്ലാകളക്ടർക്ക്,-
(എ.) II-ാം നമ്പർ ഫാറത്തിൽ ലൈസൻസ് നൽകുകയോ, അഥവാ
(ബി) ലൈസൻസ് നിരസിക്കുകയോ, അഥവാ
(സി) സ്ഥലത്തെ സംബന്ധിച്ച ആക്ഷേപങ്ങൾ പരിഹരിക്കുകയോ ആവശ്യപ്പെട്ടിട്ടുള്ള ഏതെ ങ്കിലും വിവരങ്ങൾ നൽകപ്പെടുകയോ ചെയ്യുന്നതുവരെ ലൈസൻസ് നൽകുന്നത് നീട്ടിവയ്ക്കുകയോ,
ചെയ്യാവുന്നതാണ്.
{{Create}}
{{Create}}

Revision as of 14:27, 12 February 2018

1998-ലെ കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ 545/98-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (1)-ാം ഖണ്ഡപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:- ചട്ടങ്ങൾ 1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1998-ലെ കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾ എന്ന് പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം, (എ) ‘ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥ മാകുന്നു;

(ബി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങളോടു ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു;

(സി) 'പഞ്ചായത്ത് എന്നാൽ 4-ാം വകുപ്പ് (1)-ാം ഉപവകുപ്പ് (എ) ഖണ്ഡപ്രകാരം രൂപീകരിച്ച ഒരു ഗ്രാമപഞ്ചായത്ത് എന്നർത്ഥമാകുന്നു;

(ഡി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി എന്നർത്ഥമാകുന്നു;

(ഇ) ‘വകുപ്പ് എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു

(എഫ്) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും, എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നൽക പ്പെട്ടിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്.

3. ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ പഞ്ചായത്ത് ഏർപ്പെടുത്തണ മെന്ന്.-(1) ശവം മറവു ചെയ്യാനും ദഹിപ്പിക്കാനും വേണ്ടത്ര വ്യവസ്ഥ നിലവിലില്ലെങ്കിൽ ഏതൊരു പഞ്ചായത്തിനും, ജില്ലാ കളക്ടറുടെ മുൻകൂർ അനുവാദത്തോടുകൂടി, ശവം മറവു ചെയ്യുകയോ ദഹിപ്പിക്കുകയോ ചെയ്യുന്നതിനുള്ള സ്ഥലങ്ങളോ ശ്മശാനങ്ങളോ ആയി ഉപയോഗിക്കുന്നതിനുള്ള ഭൂമി പഞ്ചായത്ത് ഫണ്ടിൽ നിന്നും ചെലവ് ചെയ്ത് ഏർപ്പെടുത്താവുന്നതും, അവ ഉപയോഗിക്കുന്ന തിന് പഞ്ചായത്ത് നിശ്ചയിക്കും പ്രകാരം വാടകയും ഫീസും ചുമത്താവുന്നതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരം സ്ഥലം ഏർപ്പെടുത്തുന്നതിനുള്ള മുൻകൂർ അനുവാദത്തിനായുള്ള പഞ്ചായത്തിന്റെ അപേക്ഷ ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായസഹിതം ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ടതും അപ്രകാരമുള്ള അനുവാദം നൽകുന്നതിനു മുൻപായി, പൊതുജനാരോഗ്യത്തെ മുൻനിർത്തി ശ്മശാനത്തിനായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലത്തിന്റെ അനുയോജ്യതയെ സംബന്ധിച്ച ജില്ലാ മെഡിക്കൽ ആഫീസറുടെ അഭിപ്രായത്തിന് ജില്ലാ കളക്ടർ മതിയായ പരിഗണന നൽകേണ്ട (O)O 6ΥY).

(3) (1)-ാം ഉപചട്ടപ്രകാരമുള്ള വാടകയും, ഫീസും പിരിക്കുന്നത്, ഒരു സമയത്ത് മൂന്നു വർഷ ത്തിൽ കവിയാത്ത ഏത് കാലത്തേക്കും പഞ്ചായത്തിന് യുക്തമെന്നു തോന്നുന്ന നിബന്ധനകളിൻമേലും ഉപാധികളിൻമേലും ഏതെങ്കിലും സ്വകാര്യവ്യക്തിക്കോ, സ്ഥാപനത്തിനോ കുത്ത കയ്ക്ക് നൽകാവുന്നതാണ്. 4. ചില ശ്മമശാനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി കരുതണമെന്നും ഉടമസ്ഥനില്ലാത്ത ശ്മശാ നങ്ങൾ ഏറ്റെടുത്ത് രജിസ്റ്റർ ചെയ്യുകയോ അടച്ചു കളയുകയോ ചെയ്യലും.-(1) ഈ ചട്ടങ്ങളുടെ പ്രാരംഭത്തിൽ നിലവിലുള്ളതും 1997-ലെ കേരള പഞ്ചായത്ത് (ശവം മറ്റു ചെയ്യാനും ദഹിപ്പിക്കാനു മുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾപ്രകാരം രജിസ്റ്റർ ചെയ്തതോ രജിസ്റ്റർ ചെയ്യപ്പെട്ടതായി കരുതുന്നതോ ആയതുമായ ശ്മശാനങ്ങൾ ഈ ചട്ടങ്ങൾപ്രകാരം രജിസ്റ്റർ ചെയ്തതായി കരുതേണ്ടതാണ്.

(2) ഏതെങ്കിലും ഒരു ശ്മശാനം ഈ ചട്ടങ്ങളുടെ പ്രാരംഭത്തിൽ നിലവിലുണ്ടായിരുന്നതും 1967-ലെ കേരള പഞ്ചായത്ത് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടതായി കരുതുന്നതും ആണോ അല്ലയോ എന്നതിനെക്കുറിച്ച തർക്ക ങ്ങൾ ഉണ്ടാകുന്നപക്ഷം ആയത് ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ തീർപ്പിന് വിധേയമായിരിക്കുന്നതും അത് അന്തിമമായിരിക്കുന്നതുമാണ്.

(3) ശവം മറവു ചെയ്യുകയോ, ദഹിപ്പിക്കുകയോ മറ്റുവിധത്തിൽ കൈയൊഴിയുകയോ ചെയ്യു ന്നതിന് നിലവിലുള്ള ഏതെങ്കിലും സ്ഥലത്തിന് ഉടമസ്ഥനോ നിയന്ത്രണാധികാരമുള്ള ആളോ ഇല്ലെന്ന് പഞ്ചായത്തിന് തോന്നുന്നിടത്ത് അങ്ങനെയുള്ള സ്ഥലത്തിന്റെ നിയന്ത്രണം അത് ഏറ്റെടു ക്കുകയും സ്ഥലം രജിസ്റ്റർ ചെയ്യുകയോ, അല്ലെങ്കിൽ ജില്ലാ കളക്ടറുടെ അനുവാദത്തോടുകൂടി അത് അടച്ചുകളയുകയോ ചെയ്യാവുന്നതാണ്.

'(4) നിലവിലുള്ള ഒരു ശ്മശാനം പഞ്ചായത്ത് ഏറ്റെടുക്കുന്നതിനു മുമ്പും നിലവിലുള്ള ഒരു ശ്മശാനം അടച്ചുകളയുന്നതിനു മുമ്പും, ആക്ഷേപങ്ങൾ ക്ഷണിച്ചുകൊണ്ട് പഞ്ചായത്ത് ഒരു പൊതു Gaooslasó പ്രസിദ്ധപ്പെടുത്തേണ്ടതും, ഭൂരേഖകൾ പ്രകാരമുള്ള സ്ഥലത്തിന്റെ ഉടമസ്ഥന് അല്ലെങ്കിൽ അതിന്റെ നിയന്ത്രണാധികാരമുള്ള ആൾക്ക് അയാളുടെ ലഭ്യമായ വിലാസത്തിൽ അപ്രകാരം ഒരു നോട്ടീസ് നൽകേണ്ടതും, പഞ്ചായത്തിന് ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കേണ്ടതുമാകുന്നു.)

5. ജനവാസ ഗൃഹങ്ങളുടെ 50 മീറ്റർ പരിധിക്കുള്ളിൽ ശവം മറവു ചെയ്യാനും ദഹിപ്പിക്കാ നുമുള്ള സ്ഥലങ്ങൾ ഏർപ്പെടുത്താൻ പാടില്ലെന്ന്.-(1) (ജനവാസഗൃഹങ്ങളുടെയും ജലസ്രോത സ്സകളുടെയും) 50 മീറ്റർ പരിധിക്കുള്ളിൽ ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ പുതിയതായി ഏർപ്പെടുത്താൻ പാടില്ലാത്തതാകുന്നു.

എന്നാൽ, കോൺക്രീറ്റു കല്ലറകളുടെയും (വൈദ്യുത ക്രിമറ്റോറിയങ്ങളുടെയും പെട്രോളിയം ഗ്യാസകൊണ്ട് പ്രവർത്തിക്കുന്ന ക്രിമറ്റോറിയങ്ങളുടെയും) സംഗതിയിൽ ജനവാസഗൃഹങ്ങളിൽനി ന്നുള്ള അകലം ഏറ്റവും കുറഞ്ഞത് 25 മീറ്റർ മതിയാകുന്നതാണ്.

(2) ജനവാസഗൃഹങ്ങളിൽ നിർദ്ദിഷ്ട പരിധിക്കുള്ളിൽ ഉണ്ടോ ഇല്ലയോ എന്നത് ലൈസൻസി നായി അപേക്ഷ നൽകുന്ന തീയതിയിലെ അവസ്ഥ പരിഗണിച്ചായിരിക്കണം തീരുമാനിക്കേണ്ടത്.

6. ശവം മറവു ചെയ്യുന്നതിനോ ദഹിപ്പിക്കുന്നതിനോ ഉള്ള സ്ഥലങ്ങൾക്ക് ലൈസൻസ് നൽകൽ.-(1) ബന്ധപ്പെട്ട ജില്ലാ കളക്ടറിൽ നിന്നുള്ള ഒരു ലൈസൻസ് കൂടാതെ ശവം മറവു ചെയ്യുന്നതിനോ ദഹിപ്പിക്കുന്നതിനോ പൊതുവായതോ സ്വകാര്യമായതോ ആയ യാതൊരു പുതിയ സ്ഥലവും ഏർപ്പെടുത്തുകയോ നിർമ്മിക്കുകയോ അല്ലെങ്കിൽ ഉപയോഗിക്കുകയോ ചെയ്യാൻ പാടി ല്ലാത്തതാകുന്നു.

(2) നിലവിലുള്ള ഒരു ശ്മശാനത്തിന്റെ വിസ്ത്യതി വർദ്ധിപ്പിക്കുകയോ വിപുലീകരിക്കുകയോ ചെയ്യുന്ന സംഗതിയിൽ ആയത് പുതിയ ഒരു ശ്മശാനം ഏർപ്പെടുത്തുന്നതായി കണക്കാക്കേണ്ടതും, അപ്രകാരമുള്ള ശ്മശാനങ്ങൾക്ക് ഈ ചട്ടങ്ങൾ ബാധകമായിരിക്കുന്നതുമാണ് '(3) ലൈസൻസിനുള്ള അപേക്ഷ 1-ാം നമ്പർ ഫാറത്തിൽ സെക്രട്ടറിക്ക് നൽകേണ്ടതും അതോടൊപ്പം അപേക്ഷ ഫീസായി ആയിരം രൂപ പഞ്ചായത്തിൽ ഒടുക്കേണ്ടതുമാകുന്നു.]

(4) ലൈസൻസിനുള്ള അപേക്ഷയോടൊപ്പം രജിസ്റ്റർ ചെയ്യേണ്ട സ്ഥലത്തിന്റെ സ്ഥാനം, അതിർത്തി, വിസ്തീർണ്ണം ഇവ വ്യക്തമാക്കിക്കൊണ്ടുള്ള പ്ലാനും സ്ഥലത്തിന്റെ ഉടമസ്ഥന്റെയോ അല്ലെങ്കിൽ അതിൽ അവകാശബന്ധമുള്ള ആളിന്റെയോ സമുദായത്തിന്റെയോ പേർ, നടത്തിപ്പ് സമ്പ്ര ദായം, കൂടാതെ ജില്ലാ കളക്ടർ ആവശ്യപ്പെട്ടേക്കാവുന്ന മറ്റു വിവരങ്ങളും ഉണ്ടായിരിക്കേണ്ടതാണ്.

(5) സ്വകാര്യ ശ്മശാനത്തിന്റെ സംഗതിയിൽ അപേക്ഷ ലഭിച്ച മുപ്പത് ദിവസത്തിനകം പഞ്ചാ യത്ത് അപേക്ഷ പരിഗണിക്കേണ്ടതും അതിന്റെ ശുപാർശ സഹിതം ജില്ലാ മെഡിക്കൽ ആഫീസർ മുഖേന ബന്ധപ്പെട്ട ജില്ലാ കളക്ടർക്ക് നൽകേണ്ടതുമാണ്.

(6) പഞ്ചായത്തിൽനിന്നും ലഭിക്കുന്ന അപേക്ഷയിൻമേൽ ജില്ലാ മെഡിക്കൽ ആഫീസർ തനിക്ക് യുക്തമെന്ന് തോന്നുന്ന അന്വേഷണം നടത്തേണ്ടതും അപേക്ഷ ലഭിച്ച് മുപ്പത് ദിവസത്തിനുള്ളിൽ വ്യക്തമായ ശുപാർശയോടെ ആയത് ജില്ലാ കളക്ടർക്ക് നൽകേണ്ടതുമാണ്.

(7) അപേക്ഷ ലഭിച്ചാലുടൻ ജില്ലാ കളക്ടർ, ആയത് ആ പ്രദേശത്തെ ഭാഷയിൽ കൂടുതൽ പ്രചാരമുള്ള ഒരു ദിനപ്പത്രത്തിലും പഞ്ചായത്ത് നോട്ടീസ് ബോർഡിലും വില്ലേജ് നോട്ടീസ് ബോർഡിലും ഗവൺമെന്റ് നിർദ്ദേശിക്കുന്ന മറ്റ് പൊതുസ്ഥലങ്ങളിലും ലൈസൻസ് നൽകുന്നതിനെ സംബന്ധിച്ച് ആക്ഷേപമോ, പരാതിയോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ആയത് 30 ദിവസത്തിനു ള്ളിൽ രേഖാമൂലം ഉന്നയിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു നോട്ടീസ്, അപേക്ഷകന്റെ ചെല വിൽ, പരസ്യപ്പെടുത്തേണ്ടതാണ്.

(8) (7)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസ് അനുസരിച്ച ആക്ഷേപമോ, പരാതിയോ, അഭിപ്രാ യമോ എന്തെങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ ആയത് പരിഗണിച്ചശേഷവും (യുക്തമെന്ന് തോന്നുന്നപക്ഷം സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ ജില്ലാതല ഉദ്യോഗസ്ഥന്റെ (G፲OGSC፲)loqቷ6ሽገር) റിപ്പോർട്ട വാങ്ങി പരിശോധിച്ചശേഷവും) ജില്ലാകളക്ടർക്ക്,-

(എ.) II-ാം നമ്പർ ഫാറത്തിൽ ലൈസൻസ് നൽകുകയോ, അഥവാ (ബി) ലൈസൻസ് നിരസിക്കുകയോ, അഥവാ

(സി) സ്ഥലത്തെ സംബന്ധിച്ച ആക്ഷേപങ്ങൾ പരിഹരിക്കുകയോ ആവശ്യപ്പെട്ടിട്ടുള്ള ഏതെ ങ്കിലും വിവരങ്ങൾ നൽകപ്പെടുകയോ ചെയ്യുന്നതുവരെ ലൈസൻസ് നൽകുന്നത് നീട്ടിവയ്ക്കുകയോ,

ചെയ്യാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ