|
|
Line 1: |
Line 1: |
| (2) പഞ്ചായത്ത് തീരുമാനത്തിൽ പറയുന്ന തീയതിക്കുശേഷം ഒരാളുടെ കൈവശത്തിൽ ഏതെ ങ്കിലും മാർഗ്ഗത്തിലൂടെ ഒരു പട്ടി അഥവാ പന്നി വന്നു ചേരുന്നു എങ്കിൽ അതിനെ സംബന്ധിച്ച ലൈസൻസിനായി ഒരു മാസത്തിനകം (1)-ാം ഉപചട്ടപ്രകാരമുള്ള അപേക്ഷ നൽകേണ്ടതാണ്.
| | {{Accept}} |
| | |
| (3) പട്ടിയെ സംബന്ധിച്ച് (1)-ാം ഉപചട്ടപ്രകാരമോ (2)-ാം ഉപചട്ടപ്രകാരമോ ഉള്ള അപേക്ഷ യോടൊപ്പം, പേപ്പട്ടി വിഷബാധയ്ക്കെതിരെ അതിന് പ്രതിരോധ കുത്തിവയ്ക്കപ്പ് നടത്തിയിട്ടുണ്ടെന്ന് ഒരു മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റ് കൂടി അപേക്ഷകൻ ഹാജരാക്കേണ്ട (O)O6ΥY).
| |
| | |
| (4) ലൈസൻസ് നൽകുന്നതോടൊപ്പം അതിന്റെ സൂചനയ്ക്കായി മുദ്രണം ചെയ്ത ഒരു മെറ്റൽ ടോക്കൺ സെക്രട്ടറി മൃഗത്തിന്റെ ഉടമസ്ഥന് നൽകേണ്ടതും അയാളത് മൃഗത്തിന്റെ കഴുത്തിൽ കെട്ടി സൂക്ഷിക്കേണ്ടതുമാണ്.
| |
| | |
| (5) ലൈസൻസ് അനുവദിക്കപ്പെട്ട പട്ടിയെ അഥവാ പന്നിയെ അതിന്റെ ഉടമസ്ഥൻ തന്റെ പരിസരത്തു തന്നെ വളർത്തേണ്ടതും, അലഞ്ഞു തിരിയാൻ അനുവദിക്കാൻ പാടില്ലാത്തതും അപ്ര കാരം ലൈസൻസിൽ വ്യവസ്ഥ ചെയ്യേണ്ടതുമാണ്.
| |
| | |
| (6) ലൈസൻസിന്റെ കാലാവധി അതത് സാമ്പത്തിക വർഷാവസാനംവരെ ആയിരിക്കുന്നതും, കാലാവധി അവസാനിക്കുന്നതിനു മുമ്പ് അടുത്ത സാമ്പത്തിക വർഷത്തേക്ക് പത്ത് രൂപ ഫീസ് സഹിതം അപേക്ഷിച്ച ലൈസൻസ് പുതുക്കി വാങ്ങേണ്ടതുമാണ്.
| |
| | |
| (7) ലൈസൻസ് നൽകുന്നതും അത് പുതുക്കി നൽകുന്നതും സംബന്ധിച്ച വിവരങ്ങൾ അട ങ്ങിയ ഒരു രജിസ്റ്റർ സെക്രട്ടറി സൂക്ഷിക്കേണ്ടതാണ്.
| |
| | |
| 5. ലൈസൻസില്ലാതെയും ലൈസൻസ് വ്യവസ്ഥകൾക്ക് വിരുദ്ധമായും പട്ടികളെയും പന്നികളെയും വളർത്തുന്നതിനുള്ള ശിക്ഷ.-(1) ലൈസൻസില്ലാതെയോ, ലൈസൻസുണ്ടെങ്കിൽ അതിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായോ, അലഞ്ഞു തിരിയാൻ അനുവദിച്ചുകൊണ്ടോ, ഒരു പട്ടി യെയോ പന്നിയെയോ വളർത്തുന്ന ഏതൊരാൾക്കും കുറ്റസ്ഥാപനത്തിൻമേൽ 250 രൂപവരെ പിഴ ശിക്ഷ ചുമത്താവുന്നതാണ്.
| |
| | |
| (2) (1)-ാം ഉപചട്ടത്തിൽ പറയുന്ന കുറ്റകൃത്യം തുടരുന്ന സംഗതിയിൽ അപ്രകാരം തുടരുന്ന ഓരോ ദിവസത്തേക്കും കുറ്റസ്ഥാപനത്തിൻമേൽ 50 രൂപ വരെ പിഴശിക്ഷ ചുമത്താവുന്നതാണ്.
| |
| | |
| 6. അലഞ്ഞു തിരിയുന്ന പട്ടികളേയും പന്നികളേയും നശിപ്പിക്കുന്നതിനുള്ള അധി കാരം.-(1) അലഞ്ഞു തിരിയുന്ന പട്ടികളേയും പന്നികളേയും പിടിച്ച് നശിപ്പിക്കേണ്ടത് ഏതൊരു ഗ്രാമപഞ്ചായത്തിന്റെയും അനിവാര്യ ചുമതലയായിരിക്കുന്നതാണ്.
| |
| | |
| (2) അലഞ്ഞുതിരിയുന്ന പട്ടികളേയും പന്നികളേയും പിടിച്ച് നശിപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം സിദ്ധിച്ചിട്ടുള്ള ആളുകളെ ഗ്രാമപഞ്ചായത്തിന് നിയോഗിക്കാവുന്നതും അയാൾക്ക്, അതത് സമയം, സർക്കാർ നിശ്ചയിക്കുന്ന പ്രതിഫലം നൽകേണ്ടതുമാണ്.
| |
| | |
| (3) അലഞ്ഞുതിരിയുന്ന പട്ടികളേയും പന്നികളേയും നശിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ചുമ തലപ്പെടുത്തിയിട്ടുള്ള ആളെ തടസ്സം ചെയ്യുന്ന ഏതൊരാൾക്കും കുറ്റസ്ഥാപനത്തിൻമേൽ 500 രൂപ വരെ പിഴ ചുമത്താവുന്നതാണ്.
| |
| | |
| വിശദീകരണക്കുറിപ്പ്
| |
| | |
| (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കുവാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്.)
| |
| | |
| 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (ii)-ാം ഖണ്ഡ പ്രകാരം പന്നികൾക്കും പട്ടികൾക്കുമുള്ള ലൈസൻസ് നൽകുന്നതും ലൈസൻസില്ലാത്ത പന്നികളേയും പട്ടികളേയും നശി പ്പിക്കുന്നതും സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഈ ലക്ഷ്യം നിറവേറ്റാൻ ഉദ്ദേശിച്ചുകൊണ്ടുള്ള താണ് ഈ വിജ്ഞാപനം.
| |
| {{Create}} | |