|
|
Line 1: |
Line 1: |
| എന്നു തന്നെയുമല്ല, പുനഃപരിശോധനയ്ക്ക് വിധേയമാക്കാനുള്ള ഉത്തരവ് ഉത്തരവിന്റെ തീയതി മുതൽ ഒരു വർഷം കഴിഞ്ഞ് സർക്കാർ സ്വമേധയാ ഒരു പുനഃപരിശോധന നടത്താൻ പാടില്ലാത്ത താകുന്നു.
| | appended |
| | |
| 10. കടുത്ത ശിക്ഷകൾ ചുമത്തുന്നതിൽ കലാശിച്ചേക്കാവുന്ന കുറ്റങ്ങൾ ചെയ്താലുള്ള നടപടിക്രമം:-(1) ഒരു ഉദ്യോഗസ്ഥൻ ഏതെങ്കിലും കടുത്ത ശിക്ഷ അർഹിക്കുന്ന ഒരു കുറ്റം ചെയ്തിട്ടുള്ളതായി പ്രസിഡന്റോ, പഞ്ചായത്തോ കരുതുന്നുവെങ്കിൽ, പ്രസിഡന്റ് അങ്ങനെയുള്ള ഉദ്യോഗസ്ഥനോ ജീവനക്കാരനോ എതിരെ അന്വേഷണം നടത്തി അന്വേഷണറിപ്പോർട്ട്, അതിൻമേലുള്ള പഞ്ചായത്തിന്റെ അഭിപ്രായം സഹിതം 180-ാം വകുപ്പിൽ പരാമർശിക്കുന്ന പഞ്ചായത്ത് ജീവനക്കാരന്റെ സംഗതിയിൽ നിയമനാധികാരിക്കും 3-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഒരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ സംഗതിയിൽ സർക്കാരിനും അയച്ചുകൊടുക്കേണ്ടതാണ്.
| |
| | |
| (2) പ്രസിഡന്റിന്റെ റിപ്പോർട്ടും പഞ്ചായത്തിന്റെ അഭിപ്രായവും, അതത് സംഗതിപോലെ, നിയമനാധികാരിയോ സർക്കാരോ വിശദമായി പരിശോധിക്കേണ്ടതും ആവശ്യമെങ്കിൽ പ്രസിഡന്റിനേയും ആരോപണ വിധേയനായ ഉദ്യോഗസ്ഥനേയും നേരിൽ കേട്ടതിനുശേഷം അച്ചടക്ക നടപടി സ്വീകരി ക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടതും ആ തീരുമാനം പ്രസിഡന്റിനെ അറിയിക്കേണ്ടതുമാണ്.
| |
| | |
| (3) നിയമനാധികാരിയോ സർക്കാരോ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാൻ തീരുമാനിക്കുന്ന സംഗതിയിൽ, 1960-ലെ കേരള സിവിൽ സർവ്വീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസിലെ നടപടി ക്രമങ്ങൾ പാലിക്കേണ്ടതാണ്.
| |
| | |
| (4) ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ 8-ാം ചട്ടപ്രകാരം സർവ്വീസിൽനിന്ന് സസ്പെന്റ് ചെയ്യപ്പെട്ടിട്ടുള്ള സംഗതിയിൽ സസ്പെൻഷൻ തുടരണമോയെന്നും സസ്പെൻഷൻ കാലം എങ്ങനെ പരിഗണിക്കണമെന്നും ഉള്ള കാര്യങ്ങൾ, അതത് സംഗതിപോലെ, നിയമനാധികാരിയോ സർക്കാരോ പരിശോധിക്കേണ്ടതും ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കേണ്ടതുമാണ്.
| |
| | |
| 11. മറ്റ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കൽ;- സസ്പെൻഷൻ, ലഘുശിക്ഷ ചുമത്തൽ, അപ്പീൽ എന്നീ കാര്യങ്ങളിൽ 1960-ലെ കേരള സിവിൽ സർവ്വീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ആന്റ് അപ്പീൽ) റൂൾസിലും കേരള സർക്കാരിന്റെ ഡിസ്പ്ളിനറി പ്രൊസീഡിംഗ്സ് മാന്വലിലും പറ ഞ്ഞിട്ടുള്ള നടപടി ക്രമങ്ങൾ 4 മുതൽ 10 വരെയുള്ള ചട്ടങ്ങളിൽ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾക്ക് ബാധകമായിരിക്കുന്നതും ഇവയിൽ ഏതെങ്കിലും സംബന്ധിച്ച് എന്തെങ്കിലും സംശയമോ തർക്കമോ ഉത്ഭവിക്കുന്നപക്ഷം സർക്കാരിന്റെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
| |
| | |
| 12. കോൺഫിഡൻഷ്യൽ റിപ്പോർട്ട്:- (1) പ്രസിഡന്റ് സെക്രട്ടറിയുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കാലാകാലങ്ങളിൽ തയ്യാറാക്കി നിയമനാധികാരിക്ക് അയച്ചുകൊടുക്കേണ്ടതാണ്.
| |
| | |
| (2) പഞ്ചായത്ത് ജീവനക്കാരിൽ ആർക്കൊക്കെവേണ്ടിയാണ് കോൺഫിഡൻഷ്യൽ റിപ്പോർട്ട് സൂക്ഷിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അവരുടെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് കാലാകാലങ്ങളിൽ സെക്രട്ടറി തയ്യാറാക്കി റിവ്യൂ ചെയ്യുന്നതിന് പ്രസിഡന്റിന് സമർപ്പിക്കേണ്ടതും പ്രസിഡന്റിന്റെ റിവ്യൂ റിപ്പോർട്ട് സഹിതം നിയമനാധികാരിക്ക് അയച്ചു കൊടുക്കേണ്ടതുമാണ്.
| |
| | |
| (3) പ്രസിഡന്റിന്, പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാരു ടെയും ജീവനക്കാരുടെയും പ്രവർത്തനം സംബന്ധിച്ച കാലാകാലങ്ങളിൽ ബന്ധപ്പെട്ട നിയമനാധികാരിക്ക് റിപ്പോർട്ടുകൾ അയച്ചുകൊടുക്കാവുന്നതും അങ്ങനെയുള്ള ഉദ്യോഗസ്ഥരെയോ ജീവനക്കാരെയോ ഉദ്യോഗക്കയറ്റത്തിന് പരിഗണിക്കുമ്പോൾ പ്രസ്തുത റിപ്പോർട്ടുകൾ കൂടി കണക്കിലെടുക്കേണ്ടതുമാണ്.
| |
| | |
| 13. അവധി അനുവദിക്കൽ:-(1) സെക്രട്ടറിക്ക്, 180-ാം വകുപ്പിൽ പരാമർശിക്കുന്ന പഞ്ചായത്ത് ജീവനക്കാർക്ക് അർഹതയ്ക്കും കേരള സർവ്വീസ് റൂൾസിലെ നിബന്ധനകൾക്കും വിധേയമായി ആകസ്മിക അവധി ഉൾപ്പെടെയുള്ള അവധി അനുവദിക്കാവുന്നതാണ്.
| |
| | |
| (2) പ്രസിഡന്റിന്, സെക്രട്ടറിക്കും പഞ്ചായത്തിന് സർക്കാർ വിട്ടുകൊടുത്ത് ആഫീസുകളുടെയും സ്ഥാപനങ്ങളുടേയും മേധാവികൾക്കും, അർഹതയ്ക്ക് വിധേയമായി ആകസ്മിക അവധി അനുവദിക്കാവുന്നതാണ്.
| |
| {{Accept}} | | {{Accept}} |