Panchayat:Repo18/vol1-page0557: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
==1997-ലെ കേരള പഞ്ചായത്ത് രാജ്==
==1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെമേൽ നിയന്ത്രണം)ചട്ടങ്ങൾ==
                   
==(ഉദ്യോഗസ്ഥൻമാരുടെമേൽ നിയന്ത്രണം)ചട്ടങ്ങൾ==

എസ്. ആർ. ഒ. നമ്പർ 534/97- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 179-ാം വകുപ്പ് (5)-ാം ഉപവകുപ്പും 180-ാം വകുപ്പ് (8)-ഉം, (9)-ഉം ഉപവകുപ്പുകളും 181-ാം വകുപ്പ (1)-ഉം (3)-ഉം ഉപവകുപ്പുകളും 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

Revision as of 07:25, 7 February 2018

1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെമേൽ നിയന്ത്രണം)ചട്ടങ്ങൾ

എസ്. ആർ. ഒ. നമ്പർ 534/97- 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 179-ാം വകുപ്പ് (5)-ാം ഉപവകുപ്പും 180-ാം വകുപ്പ് (8)-ഉം, (9)-ഉം ഉപവകുപ്പുകളും 181-ാം വകുപ്പ (1)-ഉം (3)-ഉം ഉപവകുപ്പുകളും 254-ാം വകുപ്പ് (1)-ാം ഉപവകുപ്പും കൂട്ടി വായിച്ചപ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും:-(1) ഈ ചട്ടങ്ങൾക്ക് 1997-ലെ കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെമേൽ നിയന്ത്രണം) ചട്ടങ്ങൾ എന്നു പേർ പറയാം.

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ:- (1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,-

(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) "നിയമനാധികാരി' എന്നാൽ ഒരു ഉദ്യോഗസ്ഥനെ സർക്കാർ സർവ്വീസിലോ പഞ്ചായത്ത് സർവ്വീസിലോ നിയമിക്കുവാൻ സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ അല്ലെങ്കിൽ അധികാരസ്ഥാനം എന്നർത്ഥമാകുന്നു;

(സി) 'മുനിസിപ്പാലിറ്റി' എന്നാൽ 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്റ്റ് (1994-ലെ 20) 4-ാം വകുപ്പ് പ്രകാരം രൂപീകരിച്ച ഒരു മുനിസിപ്പാലിറ്റി എന്നർത്ഥമാകുന്നു;

(ഡി) 'ഉദ്യോഗസ്ഥൻ' എന്നതിൽ 179-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നിയമിക്കപ്പെട്ട സെക്രട്ടറിയും, 180-ാം വകുപ്പ് (4)-ാം ഉപവകുപ്പിൻ കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ 1960ലെ കേരള പഞ്ചായത്ത് ആക്റ്റിൻ (1960-ലെ 32) കീഴിൽ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമോ പഞ്ചായത്ത് സർവ്വീസിൽ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥൻമാരും ജീവനക്കാരും 176-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരമോ 181-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരമോ പഞ്ചായത്തിന് സേവനം വിട്ടുകൊടുക്കപ്പെട്ട ഏതൊരു സർക്കാർ ഉദ്യോഗസ്ഥനും ജീവനക്കാരനും ഉൾപ്പെടുന്നതാണ്;

(ഇ) ‘വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്ക് നല്കിയിട്ടുള്ള അർത്ഥങ്ങൾ, യഥാക്രമം, ഉണ്ടായിരിക്കുന്നതാണ്.

3. സർക്കാർ ഉദ്യോഗസ്ഥൻമാരുടെയും ജീവനക്കാരുടെയും സേവനങ്ങൾ പഞ്ചായത്തിന് വിട്ടുകൊടുക്കൽ:-(1) സർക്കാരിന് 176-ാം വകുപ്പ് (2)-ാം ഉപവകുപ്പുപ്രകാരമോ 181-ാം വകുപ്പ് (1)- ാം ഉപവകുപ്പുപ്രകാരമോ, പ്രത്യേകമായോ പൊതുവായോ ആയ ഒരു ഉത്തരവ് മുഖേന, താല്ക്കാലികമോ, ഫുൾടൈമോ, പാർട്ടു ടൈമോ, കണ്ടിജന്റോ ഉൾപ്പടെയുള്ള ഏതൊരു സർക്കാർ ഉദ്യോഗസ്ഥന്റെയോ ജീവനക്കാരന്റെയോ സേവനം പഞ്ചായത്തിന് വിട്ടുകൊടുക്കാവുന്നതാണ്.

          (2) (1)-ാം ഉപചട്ടപ്രകാരം പഞ്ചായത്തിന് വിട്ടുകൊടുക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും സർവ്വീസ് സംബന്ധമായ എല്ലാ കാര്യങ്ങൾക്കും സർക്കാർ ജീവനക്കാരായി കണക്കാക്കപ്പെടുന്നതും അവരുടെ സേവന വേതന വ്യവസ്ഥകൾ, അവർ സർക്കാർ സർവ്വീസിൽ തുടർന്നിരു