Panchayat:Repo18/vol1-page0524: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ appended {{Accept}} എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
19. രക്തം ഒഴുകിപ്പോകുന്നതിനും അവശിഷ്ടങ്ങൾ ഇടുന്നതിനും പ്രത്യേകം പാത്രങ്ങൾ കരുതണം.- ഓരോന്നിനും നീക്കിവച്ചിട്ടുള്ള പാത്രങ്ങളിലല്ലാതെ മറ്റൊന്നിലും അറവുശാലയിൽ നിന്നുള്ള രക്തം ഒഴുക്കിക്കളയുകയോ അവശിഷ്ടങ്ങൾ ഇടുകയോ ചെയ്യാൻ പാടില്ലാത്തതും പാത്രങ്ങൾ അവശിഷ്ടങ്ങൾ ഇടുവാനോ രക്തം ഒഴുക്കിക്കളയുവാനോ ആവശ്യമായ സമയത്തിൽ ഒട്ടും കൂടുതൽ സമയം തുറന്നു വയ്ക്കാൻ പാടില്ലാത്തതും ആകുന്നു.
appended
 
20. മൃഗങ്ങളുടെ ശരീരഭാഗങ്ങൾ ഊതിപ്പെരുപ്പിക്കുന്നതും വീർപ്പിക്കുന്നതും നിരോധിക്കൽ.- കശാപ്പു ചെയ്യപ്പെട്ട മൃഗത്തിന്റെ ശരീരഭാഗങ്ങൾ അറവുശാലയിൽ വച്ച് ഊതിപ്പെരുപ്പിക്കുവാനോ വീർപ്പിക്കുവാനോ പാടില്ലാത്തതാണ്.
 
21. ഫീസ് നിരക്ക്.- പഞ്ചായത്ത് നിശ്ചയിച്ച നിരക്കിലുള്ള നിശ്ചിത പ്രവേശന ഫീസ് നൽകാതെ കന്നുകാലികൾ, കോലാട്, ചെമ്മരിയാട്, എരുമ, പന്നി എന്നിവയെ കശാപ്പുശാലയിൽ കൊണ്ടു വരാൻ ആരെയും അനുവദിക്കാൻ പാടില്ല. അങ്ങനെ നിശ്ചയിക്കുന്ന ഫീസ് നിരക്ക് ഓരോ കാളയ്ക്കും പശുവിനും എരുമയ്ക്കും പോത്തിനും പത്തു രൂപയിൽ കൂടാൻ പാടില്ലാത്തതും കോലാട്, ചെമ്മരിയാട്, പന്നി, എന്നിവയ്ക്ക് ഓരോന്നിനും അഞ്ചു രൂപയിൽ കൂടാൻ പാടില്ലാത്തതുമാണ്.
 
22. കശാപ്പു സമയത്തിൽ നിയന്ത്രണം- മൃഗങ്ങളെ കശാപ്പു ചെയ്യുന്നതും ഉടൽ വെട്ടുന്നതും '(രാവിലെ 3 മണിക്കും 8 മണിക്കും) ഉച്ചയ്ക്കുശേഷം 3 മണിക്കും 6 മണിക്കും ഇടയ്ക്കുള്ള സമയത്തു മാത്രമേ പാടുള്ള.
 
23. കശാപ്പു ചെയ്യുന്നതിനുള്ള കത്തി മൂർച്ചയുള്ളതും വെടിപ്പുള്ളതുമായിരിക്കണം.- കശാപ്പ് തുടങ്ങുന്നതിനു മുമ്പ് നന്നായി വെടിപ്പാക്കുകയും മൂർച്ചയാക്കുകയും ചെയ്യാതെ ആരും കശാപ്പ് കത്തി ഉപയോഗിക്കാൻ പാടില്ല.
 
24. കശാപ്പു ശാലയിൽ സമൃദ്ധിയായി വെള്ളം ഉണ്ടായിരിക്കണമെന്ന്.- കശാപ്പുശാല വൃത്തിയായി സൂക്ഷിക്കുന്നതിലേക്ക് സമൃദ്ധിയായി വെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കേണ്ടതാണ്.
 
25. അറവു ശാലയിൽ കോളാമ്പികൾ ഉണ്ടായിരിക്കണമെന്ന്.- അറവുശാലയിൽ ഉചിതമായ സ്ഥലങ്ങളിൽ ആവശ്യത്തിന് കോളാമ്പികൾ സൂക്ഷിക്കേണ്ടതും ഈ കോളാമ്പികളിൽ അല്ലാതെ അറവുശാലയിലെ മറ്റൊരിടത്തും ആരും തുപ്പാൻ പാടില്ലാത്തതും ആകുന്നു.
 
26. പത്തു വയസ്സിൽ താഴെയുള്ള കുട്ടികളെ കശാപ്പുശാലയിൽ പ്രവേശിപ്പിക്കാൻ പാടില്ല.- പത്തു വയസ്സിന് താഴെയുള്ള കുട്ടികളെ ആരും കശാപ്പുശാലയിൽ കൊണ്ടുവരികയോ പ്രവേശിപ്പിക്കുകയോ ചെയ്യാൻ പാടില്ല.
 
27. പട്ടി, കാക്ക മുതലായവയെ കശാപ്പുശാലയിൽ പ്രവേശിപ്പിക്കാൻ പാടില്ല.- കശാപ്പു ശാലയിൽ പട്ടികളെ കൊണ്ടുവരാൻ ആരെയും അനുവദിക്കാൻ പാടില്ല. കാക്കകളെയും മറ്റു പക്ഷികളെയും കശാപ്പുശാലയിൽ പ്രവേശിക്കാൻ അനുവദിക്കയുമരുത്.
 
28. ആവശ്യമില്ലാത്ത ആളുകളെ കശാപ്പുശാലയിൽ നിന്ന് ഒഴിപ്പിക്കൽ- മദ്യപിച്ചിട്ടുള്ളവർ, യാചകർ, അലഞ്ഞുതിരിഞ്ഞു നടക്കുന്നവർ, അപമര്യാദയായി പെരുമാറുന്നവർ, ചിത്തഭ്രമമുള്ളവർ, ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ ഏതെങ്കിലും തരത്തിൽ ലംഘിക്കുന്നവർ, ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥനെ തടസ്സപ്പെടുത്തുകയോ ഉദ്യോഗസ്ഥന്റെ നിയമാനുസരണമുള്ള ഉത്തരവുകളെ അനുസരിക്കാതിരിക്കുകയോ ചെയ്യുന്ന ആളുകൾ എന്നിവരെ അവിടെ നിന്നും ഒഴിപ്പിക്കുന്നതിനോ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുന്നതിനോ, അങ്ങനെയുള്ള
{{Accept}}
{{Accept}}

Latest revision as of 08:47, 3 February 2018

appended