Panchayat:Repo18/vol1-page0520: Difference between revisions
No edit summary |
No edit summary |
||
Line 11: | Line 11: | ||
<p>(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷെ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.</p> | <p>(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷെ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.</p> | ||
<p>3. പൊതു കശാപ്പു ശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതു സംബന്ധിച്ചുള്ള നിരോധനം പൊതുജനങ്ങളെ അറിയിക്കൽ- ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു പൊതു കശാപ്പുശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയോ, ലൈസൻസനുസരിച്ചല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും കന്നുകാലികളെയോ, കുതിരയെയോ, ചെമ്മരിയാടിനെയോ, കോലാടിനെയോ, പന്നിയെയോ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പു ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും മൃഗശവത്തിൽ നിന്നും തോലുരിക്കുകയോ അല്ലെങ്കിൽ വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധം ഏതെങ്കിലും തോല് ഉണക്കുകയോ ഉണക്കാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണെന്ന വിവരം സെക്രട്ടറി പൊതു നോട്ടീസുകളിലൂടെയും മൈക്കി | <p>3. പൊതു കശാപ്പു ശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതു സംബന്ധിച്ചുള്ള നിരോധനം പൊതുജനങ്ങളെ അറിയിക്കൽ- ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു പൊതു കശാപ്പുശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയോ, ലൈസൻസനുസരിച്ചല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും കന്നുകാലികളെയോ, കുതിരയെയോ, ചെമ്മരിയാടിനെയോ, കോലാടിനെയോ, പന്നിയെയോ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പു ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും മൃഗശവത്തിൽ നിന്നും തോലുരിക്കുകയോ അല്ലെങ്കിൽ വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധം ഏതെങ്കിലും തോല് ഉണക്കുകയോ ഉണക്കാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണെന്ന വിവരം സെക്രട്ടറി പൊതു നോട്ടീസുകളിലൂടെയും മൈക്കി | ||
ലൂടെയും പൊതുജനങ്ങളെ അറിയിക്കേണ്ടതാണ്. [അപ്രകാരമുള്ള അറിയിപ്പിനുശേഷം യാതൊരാളും അതിനു വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ലാത്തതാണ്.] | |||
4. പന്നിയെ കശാപ്പു ചെയ്യുന്നതിനു പ്രത്യേക കശാപ്പുശാല.- പന്നിയെ കശാപ്പു ചെയ്യുന്നതിന് പ്രത്യേക കശാപ്പുശാലകളോ പ്രത്യേക സ്ഥലങ്ങളോ ഉണ്ടായിരിക്കേണ്ടതാണ്. അപ്രകാരമുള്ള കശാപ്പുശാലകളോ സ്ഥലങ്ങളോ മറ്റ് സാധാരണ കശാപ്പുശാലകളിൽ നിന്നോ അറിവു സ്ഥലങ്ങളിൽ നിന്നോ ഏറ്റവും കുറഞ്ഞത് 90 മീറ്റർ അകലെ ആയിരിക്കേണ്ടതും അവ തമ്മിൽ യാതൊരു സമ്പർക്കവും പാടില്ലാത്തതുമാകുന്നു. | |||
5. കശാപ്പുശാലകൾ വാസസ്ഥലങ്ങളിൽ നിന്നും പൊതുറോഡുകളിൽ നിന്നും അകലെയായിരിക്കണം.- ഒരു കശാപ്പുശാല ഏതെങ്കിലും ആൾപാർപ്പുള്ള വീടിന്റെയോ വാസസ്ഥലത്തിന്റെയോ (90 മീറ്റർ ദൂരപരിധിക്കുള്ളിലോ, ആരാധനാലയങ്ങളുടെയോ പൊതുവിദ്യാഭ്യാസ സ്ഥാപ നങ്ങളുടെയോ രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപ്രതികളുടെയോ 150 മീറ്റർ ദൂരപരിധിക്കുള്ളിലോ) പൊതുനിരത്തിൽ നിന്നും 30 മീറ്റർ ദൂരപരിധിക്കുള്ളിലോ ആകാൻ പാടില്ലാത്തതുമാ കുന്നു. കശാപ്പുശാലയുടെ ഒരു വാതിലും ഏതെങ്കിലും തെരുവിലേക്കോ വഴിയിലേക്കോ മറ്റു പൊതു സ്ഥലത്തേക്കോ നേരിട്ട് തുറക്കാൻ പാടില്ലാത്തതും ഒരു പൊതുസ്ഥലത്തു നിന്നോ പൊതുതെരുവിൽ നിന്നോ സമീപമുള്ള വീടുകളിൽ നിന്നോ കശാപ്പുശാലയ്ക്ക് പുറത്തുള്ള ഏതെങ്കിലും പ്രവേശന സ്ഥലത്തു നിന്നോ മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് നേരിൽ കാണാൻ സാധിക്കുന്നവിധം കശാപ്പുശാലയുടെ ഒരു വാതിലും സ്ഥാപിക്കാൻ പാടില്ലാത്തതുമാണ്. കശാപ്പിന് ഉപയോഗിക്കുന്ന കെട്ടിടത്തിനു മുമ്പിൽ 'പൊതുകശാപ്പു ശാല' എന്നോ അംഗീകൃത കശാപ്പുശാല എന്നോ എഴുതിയ ഒരു ബോർഡ് പ്രദർശിപ്പിക്കേണ്ടതാണ്. | |||
6. കശാപ്പുകാർക്കുള്ള ലൈസൻസ്.- പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഫോറം 1-ൽ ലഭിച്ച ലൈസൻസില്ലാത്ത ആരെയും കശാപ്പു ശാലകളിൽ മൃഗങ്ങളെ കശാപ്പു ചെയ്യാൻ അനുവദിക്കാൻ പാടില്ല. ലൈസൻസ് നൽകുന്നതിനുള്ള ഫീസ് 50 രൂപയാകുന്നു."(അപേക്ഷകൻ താൻ സാംക്രമിക രോഗങ്ങളോ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് ലൈസൻസ് നൽകാതിരിക്കാൻ തക്ക ആരോഗ്യ പ്രശ്നങ്ങളോ ഉള്ള ആളല്ലെന്നു തെളിയിക്കുന്ന, അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത അലോപ്പതി ഡോക്ടറിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് അപേക്ഷയൊടൊപ്പം ഹാജരാക്കേണ്ടതാണ്.) | |||
7. മൃഗങ്ങളെ കശാപ്പു ചെയ്യുന്ന സമയത്ത് കശാപ്പുശാലയിലേക്കുള്ള പ്രവേശനം നിരോധിക്കൽ- ലൈസൻസുള്ള കശാപ്പുകാരനെ അല്ലാതെ പഞ്ചായത്തു സെക്രട്ടറിയിൽ നിന്നോ ഇക്കാര്യത്തിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനിൽ നിന്നോ ലഭിച്ച ഒരു പെർമിറ്റ് ഇല്ലാത്ത ആരെയും മൃഗങ്ങളെ കശാപ്പു ചെയ്യുന്ന സമയത്ത് കശാപ്പുശാലയിൽ പ്രവേശിക്കുന്നതിന് അനുവദിക്കാൻ പാടില്ല. | |||
8. മൃഗങ്ങളെ മുദ്രവയ്ക്കൽ- (ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള വെറ്റിനറി സബ് സെന്ററിലേയോ, വെറ്റിനറി ഡിസ്പൻസറിയിലേയോ, മൃഗാശുപത്രിയിലേയോ ഗ്രാമപഞ്ചായത്ത് ഇതിലേക്കായി പ്രത്യേകം അധികാരപ്പെടുത്തുന്ന വെറ്റിനറി സർജൻ) പരിശോധിച്ച പകർച്ച വ്യാധികളോ മറ്റു രോഗങ്ങളോ ഇല്ലെന്നു സാക്ഷ്യപ്പെടുത്തി മുദ്രവച്ച മൃഗങ്ങളെ അല്ലാതെ മറ്റൊരു മൃഗത്തെയും കശാപ്പുശാലയിൽ പ്രവേശിപ്പിക്കാൻ പാടില്ല. ഇപ്രകാരമുള്ള സാക്ഷ്യപത്രത്തിൽ പരിശോധനാ സമയവും തീയതിയും രേഖപ്പെടുത്തേണ്ടതാണ്. സാക്ഷ്യപത്രത്തിന് 48 മണിക്കുർ സമയത്തെ സാധുത മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കശാപ്പുശാലയുടെ ചുമതലയുള്ള വ്യക്തി, ഇപ്രകാരം പരിശോധിച്ച മുദ്രവച്ച മൃഗങ്ങളുടെ വിവരങ്ങൾ ഫോറം II-ന്റെ മാതൃകയിലുള്ള ഒരു രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.) | |||
{{Accept}} | {{Accept}} |
Revision as of 08:43, 3 February 2018
1996-ലെ കേരള പഞ്ചായത്ത് രാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ
എസ്.ആർ.ഒ. നമ്പർ 289/96-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 229, 230, 231 എന്നീ വകുപ്പുകളോട് 254-ാം വകുപ്പു കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച് കേരള സർക്കാർ, താഴെ പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു, അതായത്:-
ചട്ടങ്ങൾ
1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 1996-ലെ കേരള പഞ്ചായത്തുരാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ എന്നു പേർ പറയാം.
(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവ്വചനങ്ങൾ.- ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം,.-
(എ) ‘ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്ന് അർത്ഥമാകുന്നു
(ബി) ‘സെക്രട്ടറി' എന്നാൽ ഒരു ഗ്രാമ പഞ്ചായത്തിന്റെ സെക്രട്ടറി എന്ന് അർത്ഥമാകുന്നു;
(സി) ‘പരിശോധനാ അധികാരി' എന്നാൽ ഒരു ഗ്രാമ പഞ്ചായത്തിലെ പബ്ലിക്സ് ഹെൽത്ത് ഓഫീസർ അഥവാ സാനിട്ടറി ഇൻസ്പെക്ടടർ അഥവാ അപ്രകാരമുള്ള ഒരു ഓഫീസറുടെ അഭാവത്തിൽ സർക്കാർ ഇതിലേക്കായി അധികാരപ്പെടുത്തുന്നതും പ്രസ്തുത ഗ്രാമപഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന മുനിസിപ്പാലിറ്റിയിലെയോ മുനിസിപ്പൽ കോർപ്പറേഷനിലെയോ പബ്ലിക്സ് ഹെൽത്ത് ഓഫീസറോ, സാനിട്ടറി ഇൻസ്പെക്ടറോ അഥവാ പൊതുജനാരോഗ്യ വകുപ്പിലെയോ മൃഗസംരക്ഷണ വകുപ്പിലെയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ '[എന്ന് അർത്ഥമാകുന്നതും അതിൽ അതത്, ഗ്രാമ പഞ്ചായത്ത് പ്രദേശത്തെ മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ ഉൾപ്പെടുന്നതുമാകുന്നു]
(ഡി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങളോടൊപ്പം ചേർത്തിട്ടുള്ള ഫാറം എന്നർത്ഥമാകുന്നു
(ഇ) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷെ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്ടിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽകിയിട്ടുള്ള അർത്ഥങ്ങൾ യഥാക്രമം ഉണ്ടായിരിക്കുന്നതാണ്.
3. പൊതു കശാപ്പു ശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതു സംബന്ധിച്ചുള്ള നിരോധനം പൊതുജനങ്ങളെ അറിയിക്കൽ- ഒരു ഗ്രാമ പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ ഒരു പൊതു കശാപ്പുശാലയിലോ ലൈസൻസുള്ള കശാപ്പുശാലയിലോ വെച്ചല്ലാതെ യാതൊരാളും ഗ്രാമപഞ്ചായത്തിന്റെ ലൈസൻസ് കൂടാതെയോ, ലൈസൻസനുസരിച്ചല്ലാതെ മറ്റു വിധത്തിലോ ഏതെങ്കിലും കന്നുകാലികളെയോ, കുതിരയെയോ, ചെമ്മരിയാടിനെയോ, കോലാടിനെയോ, പന്നിയെയോ ആഹാരസാധനമായി വിൽക്കുന്നതിന് കശാപ്പു ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും മൃഗശവത്തിൽ നിന്നും തോലുരിക്കുകയോ അല്ലെങ്കിൽ വെട്ടിനുറുക്കുകയോ അല്ലെങ്കിൽ ശല്യം ഉണ്ടാക്കത്തക്കവിധം ഏതെങ്കിലും തോല് ഉണക്കുകയോ ഉണക്കാൻ അനുവദിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണെന്ന വിവരം സെക്രട്ടറി പൊതു നോട്ടീസുകളിലൂടെയും മൈക്കി ലൂടെയും പൊതുജനങ്ങളെ അറിയിക്കേണ്ടതാണ്. [അപ്രകാരമുള്ള അറിയിപ്പിനുശേഷം യാതൊരാളും അതിനു വിരുദ്ധമായി പ്രവർത്തിക്കാൻ പാടില്ലാത്തതാണ്.] 4. പന്നിയെ കശാപ്പു ചെയ്യുന്നതിനു പ്രത്യേക കശാപ്പുശാല.- പന്നിയെ കശാപ്പു ചെയ്യുന്നതിന് പ്രത്യേക കശാപ്പുശാലകളോ പ്രത്യേക സ്ഥലങ്ങളോ ഉണ്ടായിരിക്കേണ്ടതാണ്. അപ്രകാരമുള്ള കശാപ്പുശാലകളോ സ്ഥലങ്ങളോ മറ്റ് സാധാരണ കശാപ്പുശാലകളിൽ നിന്നോ അറിവു സ്ഥലങ്ങളിൽ നിന്നോ ഏറ്റവും കുറഞ്ഞത് 90 മീറ്റർ അകലെ ആയിരിക്കേണ്ടതും അവ തമ്മിൽ യാതൊരു സമ്പർക്കവും പാടില്ലാത്തതുമാകുന്നു. 5. കശാപ്പുശാലകൾ വാസസ്ഥലങ്ങളിൽ നിന്നും പൊതുറോഡുകളിൽ നിന്നും അകലെയായിരിക്കണം.- ഒരു കശാപ്പുശാല ഏതെങ്കിലും ആൾപാർപ്പുള്ള വീടിന്റെയോ വാസസ്ഥലത്തിന്റെയോ (90 മീറ്റർ ദൂരപരിധിക്കുള്ളിലോ, ആരാധനാലയങ്ങളുടെയോ പൊതുവിദ്യാഭ്യാസ സ്ഥാപ നങ്ങളുടെയോ രോഗികളെ കിടത്തി ചികിത്സിക്കുന്ന ആശുപ്രതികളുടെയോ 150 മീറ്റർ ദൂരപരിധിക്കുള്ളിലോ) പൊതുനിരത്തിൽ നിന്നും 30 മീറ്റർ ദൂരപരിധിക്കുള്ളിലോ ആകാൻ പാടില്ലാത്തതുമാ കുന്നു. കശാപ്പുശാലയുടെ ഒരു വാതിലും ഏതെങ്കിലും തെരുവിലേക്കോ വഴിയിലേക്കോ മറ്റു പൊതു സ്ഥലത്തേക്കോ നേരിട്ട് തുറക്കാൻ പാടില്ലാത്തതും ഒരു പൊതുസ്ഥലത്തു നിന്നോ പൊതുതെരുവിൽ നിന്നോ സമീപമുള്ള വീടുകളിൽ നിന്നോ കശാപ്പുശാലയ്ക്ക് പുറത്തുള്ള ഏതെങ്കിലും പ്രവേശന സ്ഥലത്തു നിന്നോ മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് നേരിൽ കാണാൻ സാധിക്കുന്നവിധം കശാപ്പുശാലയുടെ ഒരു വാതിലും സ്ഥാപിക്കാൻ പാടില്ലാത്തതുമാണ്. കശാപ്പിന് ഉപയോഗിക്കുന്ന കെട്ടിടത്തിനു മുമ്പിൽ 'പൊതുകശാപ്പു ശാല' എന്നോ അംഗീകൃത കശാപ്പുശാല എന്നോ എഴുതിയ ഒരു ബോർഡ് പ്രദർശിപ്പിക്കേണ്ടതാണ്. 6. കശാപ്പുകാർക്കുള്ള ലൈസൻസ്.- പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് ഫോറം 1-ൽ ലഭിച്ച ലൈസൻസില്ലാത്ത ആരെയും കശാപ്പു ശാലകളിൽ മൃഗങ്ങളെ കശാപ്പു ചെയ്യാൻ അനുവദിക്കാൻ പാടില്ല. ലൈസൻസ് നൽകുന്നതിനുള്ള ഫീസ് 50 രൂപയാകുന്നു."(അപേക്ഷകൻ താൻ സാംക്രമിക രോഗങ്ങളോ മൃഗങ്ങളെ കശാപ്പു ചെയ്യുന്നതിന് ലൈസൻസ് നൽകാതിരിക്കാൻ തക്ക ആരോഗ്യ പ്രശ്നങ്ങളോ ഉള്ള ആളല്ലെന്നു തെളിയിക്കുന്ന, അസിസ്റ്റന്റ് സർജന്റെ റാങ്കിൽ കുറയാത്ത അലോപ്പതി ഡോക്ടറിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റ് അപേക്ഷയൊടൊപ്പം ഹാജരാക്കേണ്ടതാണ്.) 7. മൃഗങ്ങളെ കശാപ്പു ചെയ്യുന്ന സമയത്ത് കശാപ്പുശാലയിലേക്കുള്ള പ്രവേശനം നിരോധിക്കൽ- ലൈസൻസുള്ള കശാപ്പുകാരനെ അല്ലാതെ പഞ്ചായത്തു സെക്രട്ടറിയിൽ നിന്നോ ഇക്കാര്യത്തിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനിൽ നിന്നോ ലഭിച്ച ഒരു പെർമിറ്റ് ഇല്ലാത്ത ആരെയും മൃഗങ്ങളെ കശാപ്പു ചെയ്യുന്ന സമയത്ത് കശാപ്പുശാലയിൽ പ്രവേശിക്കുന്നതിന് അനുവദിക്കാൻ പാടില്ല. 8. മൃഗങ്ങളെ മുദ്രവയ്ക്കൽ- (ഒരു ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള വെറ്റിനറി സബ് സെന്ററിലേയോ, വെറ്റിനറി ഡിസ്പൻസറിയിലേയോ, മൃഗാശുപത്രിയിലേയോ ഗ്രാമപഞ്ചായത്ത് ഇതിലേക്കായി പ്രത്യേകം അധികാരപ്പെടുത്തുന്ന വെറ്റിനറി സർജൻ) പരിശോധിച്ച പകർച്ച വ്യാധികളോ മറ്റു രോഗങ്ങളോ ഇല്ലെന്നു സാക്ഷ്യപ്പെടുത്തി മുദ്രവച്ച മൃഗങ്ങളെ അല്ലാതെ മറ്റൊരു മൃഗത്തെയും കശാപ്പുശാലയിൽ പ്രവേശിപ്പിക്കാൻ പാടില്ല. ഇപ്രകാരമുള്ള സാക്ഷ്യപത്രത്തിൽ പരിശോധനാ സമയവും തീയതിയും രേഖപ്പെടുത്തേണ്ടതാണ്. സാക്ഷ്യപത്രത്തിന് 48 മണിക്കുർ സമയത്തെ സാധുത മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കശാപ്പുശാലയുടെ ചുമതലയുള്ള വ്യക്തി, ഇപ്രകാരം പരിശോധിച്ച മുദ്രവച്ച മൃഗങ്ങളുടെ വിവരങ്ങൾ ഫോറം II-ന്റെ മാതൃകയിലുള്ള ഒരു രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.)