Panchayat:Repo18/vol1-page0604: Difference between revisions

From Panchayatwiki
No edit summary
(താളിലെ വിവരങ്ങൾ approved {{create}} എന്നാക്കിയിരിക്കുന്നു)

Line 1: Line 1:
(സി) ദുർഗന്ധം നശിപ്പിക്കുന്നതിനോ അണുബാധ തടയുന്നതിനോ ഒഴികെ, അങ്ങനെയുള്ള നീക്കം ചെയ്യലിന് ഉദ്ദേശിച്ചിട്ടുള്ള ഏതെങ്കിലും വാഹനത്തിലോ യാനപാത്രത്തിലോ
approved
യാതൊരാളും, അവ നിക്ഷേപിക്കുവാൻ പാടുള്ളതല്ല.
(2) (1)-ാം ഉപചട്ടത്തിലെ വ്യവസ്ഥകളുടെ സാമാന്യതയ്ക്ക് ഭംഗം വരാതെ, യാതൊരാളും, പഞ്ചായത്തിന്റെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ ഏതെങ്കിലും തെരുവിലോ പൊതുവായതോ സ്വകാര്യമായതോ ആയ ഭൂമിയിലോ ഏതെങ്കിലും കെട്ടിട ചവറുകൾ നിക്ഷേപിക്കുകയോ നിക്ഷേ പിക്കാനിടയാക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.
എന്നാൽ, പഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള ഫീസ് നൽകാതെ യാതൊരു അനുവാദവും നല്കാൻ പാടുള്ളതല്ല.
എന്നുമാത്രമല്ല, പഞ്ചായത്തിന് കാരണങ്ങൾ രേഖാമൂലം നൽകിക്കൊണ്ട് അങ്ങനെയുള്ള അനുവാദം നിഷേധിക്കാവുന്നതാണ്.
'''20. പരിസരങ്ങളിൽ മാലിന്യം സൂക്ഷിക്കുന്നതിനെതിരെയുള്ള നിരോധനം.-'''ഏതെങ്കിലും പരിസരത്തിന്റെ ഏതെങ്കിലും ഉടമസ്ഥനോ കൈവശക്കാരനോ, ഇരുപത്തിനാലു മണിക്കുറിൽ കൂടു തൽ അങ്ങനെയുള്ള പരിസരങ്ങളിലോ, ഏതെങ്കിലും കെട്ടിടത്തിലോ, അതിന്റെ മേൽക്കൂരയിലോ, ഏതെങ്കിലും പുറംകെട്ടിടത്തിലോ, അതിന്റെ വക സ്ഥലത്തോ ഏതെങ്കിലും മാലിന്യം സൂക്ഷിക്കു കയോ സൂക്ഷിക്കുവാൻ അനുവദിക്കുകയോ ചെയ്യുകയോ അല്ലെങ്കിൽ അയാളുടെ പരിസരത്തുള്ള നിർമ്മാണമോ, അറ്റകുറ്റപണിയോ കല്ലുപാക്ലോ ഏതെങ്കിലും കക്കൂസ് ശുചിയാക്കലോ സംബ ന്ധിച്ച പഞ്ചായത്തിന്റെ ഏതെങ്കിലും ആവശ്യപ്പെടൽ അനുസരിക്കുന്നതിൽ വീഴ്ചവരുത്തുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

''''''21. മാലിന്യം ബഹിർഗമിക്കാൻ അനുവദിക്കുന്നതിന് എതിരെയുള്ള നിരോധനം'''''',-ഏതെങ്കിലും പരിസരത്തിന്റെ ഏതെങ്കിലും ഉടമസ്ഥനോ കൈവശക്കാരനോ അങ്ങനെയുള്ള പരിസരങ്ങളിൽനിന്ന് ഏതെങ്കിലും തൊട്ടിയിലോ ഓടയിലോ തൊഴുത്തിലോ നിന്നുള്ള വെള്ളമോ മറ്റേതെങ്കിലും മാലിന്യമോ ഒരു അഴുക്കുചാലിലോ അഴുക്കുതൊട്ടിയിലോ ഒഴികെ ഒരു തെരുവിന്റെ ഏതെ ങ്കിലും ഭാഗത്തേക്കോ പുറത്തേക്കോ ഒഴുക്കാനോ അഥവാ ഒരു തെരുവിന്റെ ഭാഗമായ ഒരു അഴുക്കു ചാലിന്റെ വശത്തുള്ള ഭിത്തിയോ, തറയോ, പ്രസ്തുത ജലമോ മാലിന്യമോ കാരണം കുതിർന്ന് ഒഴിവാക്കാമായിരുന്ന ശല്യം ഉണ്ടാകത്തക്കവിധത്തിൽ ആ ജലമോ മാലിന്യമോ ആ പരിസരത്തിൽനിന്നും പുറത്തേക്ക് ഒഴുക്കാനോ പാടുള്ളതല്ല.

'''22. തോൽ നിക്ഷേപിക്കുന്നതിനെതിരെയുള്ള നിരോധനം'''.-യാതൊരാളും അതിലേക്കായി ഏർപ്പാട് ചെയ്തിട്ടുള്ള സ്ഥലത്തല്ലാതെ, ഏതെങ്കിലും മൃഗശവത്തിന്റെ തോലു നിക്ഷേപിക്കുകയോ ഏതെങ്കിലും മൃഗത്തിന്റെ ശവം കൈയൊഴിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

'''23. മാലിന്യവും മറ്റും നീക്കം ചെയ്യുന്നതിന് മുടിയില്ലാത്ത ഏതെങ്കിലും വണ്ടി ഉപയോഗിക്കുന്നതിനുള്ള നിരോധനം.'''-മാലിന്യം നീക്കം ചെയ്യുന്നതിന് യാതൊരാളും അതിൽ ഉള്ള വസ്തുകൾ വെളിയിൽ പോകുന്നതിനോ അതിൽനിന്നുള്ള ദുർഗന്ധം തടയുന്നതിനോ മതിയായ മുടി ഇല്ലാത്ത ഏതെങ്കിലും വണ്ടിയോ പാത്രമോ ഉപയോഗിക്കുകയോ അഥവാ മാലിന്യം നീക്കം ചെയ്യു മ്പോൾ മനഃപൂർവ്വമായോ അലക്ഷ്യമായോ അത് പുറത്തേക്ക് ചൊരിയുകയോ, അങ്ങനെ ചൊരിയപ്പെട്ട ഏതെങ്കിലും സ്ഥലത്തുനിന്നും അതു ശ്രദ്ധാപൂർവ്വം തൂത്തുവാരി വൃത്തിയാക്കുന്നതിൽ വീഴ്ച വരുത്തുകയോ അഥവാ അടച്ചതോ തുറന്നതോ ആയ ഒരു വാഹനത്തിലായാലും അല്ലാതെയായാലും ഏതെങ്കിലും മാലിന്യം ഏതെങ്കിലും പൊതുസ്ഥലത്ത് വയ്ക്കുകയോ നിക്ഷേപിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

'''24. ചവറോ, മാലിന്യമോ പൊതുസ്ഥലങ്ങളിൽ ഇടുന്നതിന് നിരോധനം'''.-ചവറോ മാലി ന്യമോ മൃഗശവങ്ങളോ അവശിഷ്ടങ്ങളോ ഇടുന്നതിനുവേണ്ടി ഉദ്ദേശിക്കപ്പെടാത്ത യാതൊരു പൊതു സ്ഥലത്തും യാതൊരാളും ഏതെങ്കിലും ചവറോ മാലിന്യമോ കെട്ടിട അവശിഷ്ടങ്ങളോ ഇടാനോ ഇടുവിക്കുവാനോ പാടില്ലാത്തതാണ്.

{{create}}
{{create}}

Latest revision as of 08:17, 3 February 2018