Panchayat:Repo18/vol1-page0118: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 16: Line 16:


(2) അതിനെത്തുടർന്ന്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, പ്രസക്തമായ എല്ലാസാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം-
(2) അതിനെത്തുടർന്ന്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, പ്രസക്തമായ എല്ലാസാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം-
{{Review}}
{{Accept}}

Revision as of 07:08, 3 February 2018

എന്നാൽ, ഒരു നിയോജകമണ്ഡലത്തിലെ ഒരു തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്, ഏതെങ്കിലും ഒരൊറ്റ ദിവസം നീക്കിവച്ചിട്ടുള്ള ആകെ സമയം രാവിലെ 7 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയ്ക്കുള്ള എട്ടുമണിക്കുറിൽ കുറയാൻ പാടുള്ളതല്ല.

71. അടിയന്തിര പരിതഃസ്ഥിതികളിൽ വോട്ടെടുപ്പ് മാറ്റിവയ്ക്കൽ.- (1) ഒരു തിരഞ്ഞെടുപ്പിൽ 45-ാം വകുപ്പിൻകീഴിൽ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലെ നടപടികൾ ഏതെങ്കിലും ലഹളയാലോ പരസ്യമായ അക്രമത്താലോ, തടസ്സപ്പെടുകയോ ചെയ്യുന്നുവെങ്കിലോ, അല്ലെങ്കിൽ ഒരു തിരഞ്ഞെടുപ്പിൽ, പ്രകൃതിക്ഷോഭത്താലോ മതിയായ മറ്റ് ഏതെങ്കിലും കാരണത്താലോ ഏതെങ്കിലും പോളിങ്ങ് സ്റ്റേഷനിലോ അങ്ങനെയുള്ള സ്ഥലത്തോ വച്ച് വോട്ടെടുപ്പ് നടത്താൻ സാധിക്കുന്നില്ലെങ്കിലോ, അതതു സംഗതിപോലെ, ആ പോളിങ്ങ് സ്റ്റേഷന്റെ പ്രിസൈഡിംഗ് ആഫീസറോ, അങ്ങനെയുള്ള സ്ഥലത്ത് ആദ്ധ്യക്ഷം വഹിക്കുന്ന വരണാധികാരിയോ, വോട്ടെടുപ്പ് പിന്നീട് വിജ്ഞാപനം ചെയ്യപ്പെടുന്ന ഒരു തീയതിയിലേക്ക് നീട്ടിവച്ചതായി പ്രഖ്യാപിക്കേണ്ടതും, ഒരു പ്രിസൈഡിംഗ് ആഫീസർ അപ്രകാരം വോട്ടെടുപ്പ് നീട്ടിവയ്ക്കുന്നിടത്ത്, അദ്ദേഹം ഉടനടി ബന്ധപ്പെട്ട വരണാധികാരിയെ വിവരം അറിയിക്കേണ്ടതും ആകുന്നു.

(2) (1)-ാം ഉപവകുപ്പിൻകീഴിൽ വോട്ടെടുപ്പ് നീട്ടി വയ്ക്കുമ്പോഴെല്ലാം, വരണാധികാരി ഉടനെ ഉചിതമായ അധികാരസ്ഥാനത്തിനും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനും പരിതഃസ്ഥിതികൾ റിപ്പോർട്ടു ചെയ്യേണ്ടതും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ മുൻകൂട്ടിയുള്ള അംഗീകാരത്തോടുകൂടി, ആകുന്നത്ര വേഗത്തിൽ വോട്ടെടുപ്പ് പുനരാരംഭിക്കുന്ന ദിവസം നിശ്ചയിക്കുകയും വോട്ടെടുപ്പ് നടത്തുന്ന പോളിംഗ് സ്റ്റേഷനും അല്ലെങ്കിൽ സ്ഥലവും, അതു നടത്തുന്നത് ഏതു മണിക്കുറുകളിൽ ആണെന്നും നിശ്ചയിക്കുകയും ചെയ്യേണ്ടതും അങ്ങനെയുള്ള വോട്ടെടുപ്പ് പൂർത്തിയാക്കപ്പെടുന്നതുവരെ അപ്രകാരമുള്ള തിരഞ്ഞെടുപ്പിൽ ചെയ്യപ്പെട്ടിട്ടുള്ള വോട്ടുകൾ എണ്ണാൻ പാടില്ലാത്തതും ആകുന്നു.

(3) മുൻപറഞ്ഞ പ്രകാരമുള്ള ഏതൊരു സംഗതിയിലും വരണാധികാരി വോട്ടെടുപ്പിന്റെ (2)-ാം ഉപവകുപ്പിൻകീഴിൽ നിജപ്പെടുത്തുന്ന തീയതിയും സ്ഥലവും മണിക്കുറുകളും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ നിർദ്ദേശിക്കുന്ന രീതിയിൽ വിജ്ഞാപനം ചെയ്യേണ്ടതാകുന്നു.

72. ബാലറ്റ് പെട്ടികൾ നശിപ്പിക്കൽ മുതലായവ ഉണ്ടായാൽ പുതിയ വോട്ടെടുപ്പ്.- (1) ഏതെങ്കിലും തിരഞ്ഞെടുപ്പിൽ-

(എ) ഒരു പോളിംഗ് സ്റ്റേഷനിലോ വോട്ടെടുപ്പിനു നിജപ്പെടുത്തിയിട്ടുള്ള ഒരു സ്ഥലത്തോ ഉപയോഗിക്കപ്പെടുന്നു, ഏതെങ്കിലും ബാലറ്റ് പെട്ടി പ്രിസൈഡിംഗ് ആഫീസറുടേയോ വരണാധികാരിയുടേയോ അധീനതയിൽനിന്ന് നിയമവിരുദ്ധമായി എടുത്തു മാറ്റുകയോ, അല്ലെങ്കിൽ യാദൃശ്ചികമായോ മനഃപൂർവ്വമായോ നശിപ്പിക്കപ്പെടുകയോ, നഷ്ടപ്പെടുകയോ, അല്ലെങ്കിൽ ആ പോളിംഗ് സ്റ്റേഷനിലേയോ സ്ഥലത്തേയോ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം അത്രത്തോളം കേടുവരുത്തുകയോ നാശനഷ്ടപ്പെടുത്തുകയോ, അല്ലെങ്കിൽ,

(എഎ) വോട്ട് രേഖപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ വോട്ടിംഗ് യന്ത്രത്തിന് ഏതെങ്കിലും സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോഴോ, അല്ലെങ്കിൽ,

(ബി) പോളിങ്ങ് സ്റ്റേഷനിലോ വോട്ടെടുപ്പിന് നിജപ്പെടുത്തിയിട്ടുള്ള സ്ഥലത്തോ വച്ച് വോട്ടെടുപ്പ് അസാധുവാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള ഏതെങ്കിലും പിശകോ ക്രമക്കേടോ വരുത്തുകയോ, ചെയ്യുന്നുവെങ്കിൽ, വരണാധികാരി ഉടൻതന്നെ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അക്കാര്യം റിപ്പോർട്ടു ചെയ്യേണ്ടതാകുന്നു.

(2) അതിനെത്തുടർന്ന്, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, പ്രസക്തമായ എല്ലാസാഹചര്യങ്ങളും കണക്കിലെടുത്തതിനുശേഷം-