Panchayat:Repo18/vol1-page0725: Difference between revisions
Gangadharan (talk | contribs) No edit summary |
Gangadharan (talk | contribs) No edit summary |
||
Line 31: | Line 31: | ||
(xv) സൈറ്റിന്റെ (പ്ലോട്ട് ഘടനകൾ വ്യക്തമായി കാണിക്കാനായി 1.5 മീറ്ററിൽ കുറയാതെ ഇടവിട്ടുള്ള പരിധി രേഖകളോട് കൂടിയ) ഭൂപ്രദേശ പരിധി രേഖകളും, വ്യക്തമായി സൂചിപ്പിക്കാത്തതും, എന്നാൽ സെക്രട്ടറിക്ക് ആവശ്യമായേക്കാവുന്ന പ്ലോട്ടിനെപ്പറ്റിയുള്ള മറ്റ് ബന്ധപ്പെട്ട വിവരങ്ങളും; | (xv) സൈറ്റിന്റെ (പ്ലോട്ട് ഘടനകൾ വ്യക്തമായി കാണിക്കാനായി 1.5 മീറ്ററിൽ കുറയാതെ ഇടവിട്ടുള്ള പരിധി രേഖകളോട് കൂടിയ) ഭൂപ്രദേശ പരിധി രേഖകളും, വ്യക്തമായി സൂചിപ്പിക്കാത്തതും, എന്നാൽ സെക്രട്ടറിക്ക് ആവശ്യമായേക്കാവുന്ന പ്ലോട്ടിനെപ്പറ്റിയുള്ള മറ്റ് ബന്ധപ്പെട്ട വിവരങ്ങളും; | ||
{{ | {{Accept}} |
Revision as of 06:25, 3 February 2018
(a) സൈറ്റ് പ്ലാൻ 1:400 എന്ന തോതിൽ കുറയാതെ വരയ്ക്കക്കേണ്ടതും പൂർണ്ണമായ അളവോട് കൂടിയതും താഴെപ്പറയുന്നവ കാണിക്കേണ്ടതുമാണ്;
(i) പ്ലോട്ടിന്റെ അതിരുകളും ഉടമസ്ഥന്റെ തന്നെ തൊട്ടടുത്തുള്ള ഏതെങ്കിലും ഭൂമിയുണ്ടെങ്കിൽ അതിന്റെ അതിരുകളും, പൂർണ്ണമായ റവന്യൂ സർവ്വേ വിശദാംശങ്ങളും;
(ii) അയൽപക്ക തെരുവും അതിന്റെ പ്രധാന പ്രവേശനമാർഗ്ഗവുമായി ബന്ധപ്പെട്ടുള്ള പ്ലോട്ടിന്റെ സ്ഥിതി;
(iii) അങ്ങനെയുള്ള തെരുവിന് പേരെന്തെങ്കിലുമുണ്ടെങ്കിൽ അതും, പ്ലോട്ടതിരിന്റെയും എതിർവശത്തെ പ്ലോട്ടതിരിന്റെയും ഇടയിലുള്ള വീതിയായ തെരുവിന്റെ വീതിയും;
(iv) പ്ലോട്ടിലെ നിലവിലുള്ള എല്ലാ നിർമ്മാണങ്ങളും, ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ നൽകിയ നിയമാനുസൃതമായ കെട്ടിട നമ്പറുകളും.
(v) പ്ലോട്ടിനുള്ളിൽ നിലവിലുള്ള എല്ലാ തെരുവുകളും കാൽനടപ്പാതകളും;
(vi) സൈറ്റിനുള്ളിൽ അല്ലെങ്കിൽ സൈറ്റിനോട് ചേർന്നുള്ള അല്ലെങ്കിൽ സൈറ്റിൽ അവസാനിക്കുന്നതും നിലവിലുള്ളതോ അല്ലെങ്കിൽ വീതികൂട്ടാൻ ഉദ്ദേശിക്കുന്നതോ അല്ലെങ്കിൽ പുതിയതായി രൂപകല്പന ചെയ്തതോ ആയ ഒരു വശം അടഞ്ഞ വഴികളുടെയും, തെരുവുകളുടെയും അല്ലെങ്കിൽ കാൽനടപ്പാതകളുടെയും ലേഔട്ടുകളും;
(vii) നിർദ്ദിഷ്ട ഭൂമി/പ്ലോട്ടിൽ വിഭജനങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഓരോ വിഭജിത പ്രദേശങ്ങളും അവയുടെ ഉപയോഗവും;
(viii) ഓരോ ഭൂമി/പ്ലോട്ട് വിഭജനങ്ങളിലേക്കുമുള്ള പ്രവേശന മാർഗം ഏതെങ്കിലുമുണ്ടെങ്കിൽ അതും;
(ix) നിലവിലുള്ളതോ അല്ലെങ്കിൽ നിർദ്ദിഷ്ടമായതോ ആയ സർവ്വീസ് റോഡുകളോ കാൽ നടപ്പാതകളോ അല്ലെങ്കിൽ പൊതുപാർക്കിങ്ങ് പ്രദേശങ്ങളോ ഉണ്ടെങ്കിൽ അതിന്റെ ലേഔട്ട്
(x) ചതുപ്പുനിലങ്ങളോ കിഴക്കാംതൂക്ക് പ്രദേശങ്ങളോ പാറകൂട്ടങ്ങളോ പോലെ പ്ലോട്ടിനുള്ളിലുള്ള വികസന യോഗ്യമല്ലാത്ത ഏതെങ്കിലും ഭൂമിയുടെ വിസ്തീർണവും സ്ഥാനവും;
(xi) പ്ലോട്ടിനുള്ളിലുള്ളതും വികസനത്തിനോ പുനർവികസനത്തിനോ ഉദ്ദേശിക്കാത്തതുമായ ഏതെങ്കിലും ഭൂമിയുടെ വിസ്തീർണവും സ്ഥാനവും;
(xii) വീണ്ടെടുക്കലിനായി നിർദ്ദേശിച്ചിരിക്കുന്ന ഭൂമിയുടെ വിസ്തീർണവും സ്ഥാനവും;
(xiii) മേൽ പ്രസ്താവിച്ചിട്ടുള്ള വികസനത്തിന് അല്ലെങ്കിൽ പുനർവികസനത്തിന് വേണ്ടിയുള്ള ഭൂമി വീണ്ടെടുക്കലിനോ ഭൂമി പരിവർത്തനത്തിനോ, ഉദ്ദേശിക്കുന്ന ഏതെങ്കിലും നെൽപ്പാടങ്ങളുടെയും അല്ലെങ്കിൽ മറ്റു കൃഷിയിടങ്ങളുടെയും വിസ്തീർണവും സ്ഥാനവും;
(xiv) സൈറ്റുമായി ബന്ധപ്പെട്ടുള്ള വടക്കുദിശയും പ്രബലമായി കാറ്റുവീശുന്ന ദിശയും;
(xv) സൈറ്റിന്റെ (പ്ലോട്ട് ഘടനകൾ വ്യക്തമായി കാണിക്കാനായി 1.5 മീറ്ററിൽ കുറയാതെ ഇടവിട്ടുള്ള പരിധി രേഖകളോട് കൂടിയ) ഭൂപ്രദേശ പരിധി രേഖകളും, വ്യക്തമായി സൂചിപ്പിക്കാത്തതും, എന്നാൽ സെക്രട്ടറിക്ക് ആവശ്യമായേക്കാവുന്ന പ്ലോട്ടിനെപ്പറ്റിയുള്ള മറ്റ് ബന്ധപ്പെട്ട വിവരങ്ങളും;