Panchayat:Repo18/vol1-page0466: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 23: Line 23:
സ്ഥ‌ലം :  സെക്രട്ടറി,  
സ്ഥ‌ലം :  സെക്രട്ടറി,  


തീയതി:                                                                   ................................ഗ്രാമപഞ്ചായത്ത്.
തീയതി:                                         <div style="text-align: right;"> ................................ഗ്രാമപഞ്ചായത്ത്. </div>                                                                   
  {{Accept}}
  {{Accept}}

Revision as of 06:00, 3 February 2018

27. സ്വകാര്യ വണ്ടിത്താവളങ്ങളുടെ ഫീസ് നിരക്ക്.- സ്വകാര്യ വണ്ടിത്താവളങ്ങളിലെ ഫീസ് 9-ാം ചട്ടപ്രകാരം ഗ്രാമപഞ്ചായത്ത് നിശ്ചയിച്ചിട്ടുള്ള നിരക്കിൽ കൂടുതലാകാൻ പാടുള്ളതല്ല.

28. നിബന്ധനകൾ ലംഘിക്കപ്പെടുന്നതിൻമേൽ ലൈസൻസുള്ളയാളിന്റെ ബാദ്ധ്യത.- സ്വകാര്യ വണ്ടിത്താവളത്തിന്റെ ലൈസൻസുള്ളയാൾ അയാളുടെ ഏജന്റിന്റെയോ പാട്ടക്കാരന്റെയോ ജോലിക്കാരന്റെയോ ഭാഗത്തുനിന്ന് ലൈസൻസിന്റെ ഏതെങ്കിലും നിബന്ധനകളുടെ ലംഘനമുണ്ടായാൽ ആയതിന് വണ്ടിത്താവളത്തിന്റെ ലൈസൻസ് ഉടമ ഉത്തരവാദിയായിരിക്കുന്നതാണ്.

29. പൊതു വണ്ടിത്താവളങ്ങളെ സംബന്ധിക്കുന്ന ചില ചട്ടങ്ങൾ സ്വകാര്യ വണ്ടിത്താ വളങ്ങൾക്ക് ബാധകമായിരിക്കുമെന്ന്.- ഈ ചട്ടങ്ങളിലെ 15 മുതൽ 18 വരെയുള്ള ചട്ടങ്ങൾ സ്വകാര്യവണ്ടിത്താവളങ്ങൾക്കും ബാധകമായിരിക്കുന്നതാണ്.

30. ചട്ടങ്ങൾ ലംഘിച്ചാലുള്ള ശിക്ഷ.- 16, 17, 26, 27 എന്നീ ചട്ടങ്ങൾ ലംഘിക്കുകയോ ലംഘിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരാളും ഒരു മജിസ്ട്രേറ്റു മുമ്പാകെ കുറ്റസ്ഥാപനത്തിൻമേൽ അൻപതു രൂപയിൽ കൂടാത്ത പിഴയ്ക്കു വിധേയനായിരിക്കുന്നതും കുറ്റം തുടർന്നു പോകുകയാണെങ്കിൽ കുറ്റം തുടർന്നു വരുന്ന ഓരോ ദിവസത്തിനും, പത്തു രൂപ വീതമുള്ള അധി കപ്പിഴയ്ക്കും വിധേയനായിരിക്കുന്നതാണ്.

ലൈസൻസിന്റെ ഫോറം
(23-ാം ചട്ടം കാണുക)
.................................................................... ഗ്രാമപഞ്ചായത്ത്
ലൈസൻസ് .............................. നമ്പർ 20.............

.

1994-ലെ പഞ്ചായത്ത് രാജ് ആക്ടിന്റെ (1994-ലെ 13) 228-ാം വകുപ്പിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങൾക്കും വിധേയമായി ................................................................. ഗ്രാമപഞ്ചായത്തിൽ ............................................................................. വില്ലേജിൽ ........................ സർവ്വേ നമ്പരിൽപ്പെട്ട ........................................................ സ്ഥലത്ത് ............................................................. പേര് ................................................................................................................................ (വിലാസം) ........................................................... എന്നയാൾക്ക് - .................................... മുതൽ ................................................. വരെ ലൈസൻസിനുള്ള ഫീസായി............................................. രൂപ ....................................... പൈസ മുൻകൂർ അടയ്ക്കുന്നതിൻമേൽ ഒരു സ്വകാര്യ വണ്ടിത്താവളം തുറക്കാൻ ഇതിനാൽ അനുവദിച്ചിരിക്കുന്നു.

2. ലൈസൻസ് ലൈസൻസിനുള്ള ആളിന്റെ കൈവശം തന്നെ ആയിരിക്കേണ്ടതും, റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റിയോ അദ്ദേഹം ഈ കാര്യത്തിനു വേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗ സ്ഥനോ, സെക്രട്ടറിയോ, സെക്രട്ടറി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ജില്ലാ കളക്ടറോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാക്കേണ്ടതാണ്.

3. ഗ്രാമപഞ്ചായത്ത് അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ സെക്രട്ടറിയോ അവർ ഈ കാര്യത്തിനു വേണ്ടി അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ, ഗ്രാമപഞ്ചായത്തു വകുപ്പിലെ പബ്ലിക് ഹെൽത്ത് ആഫീസർമാരോ ജില്ലാ കളക്ടറോ അദ്ദേഹം ഈ കാര്യത്തിനുവേണ്ടി അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ പ്രസ്തുത വണ്ടിത്താവളം പരിശോധിക്കുന്നതിന് എല്ലായിപ്പോഴും സൗകര്യപ്പെടുത്തേണ്ടതാണ്.

4. 1995-ലെ കേരള പഞ്ചായത്ത് രാജ് (ഇറക്കുസഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ, ചട്ടങ്ങളുടെ ഏതെങ്കിലും വ്യവസ്ഥകളുടെ ലംഘനം ലൈസൻസ് പിടിച്ചെടുക്കുന്നതിലും റദ്ദാക്കുന്നതിലും കലാശിക്കുന്നതാണ്.

സ്ഥ‌ലം : സെക്രട്ടറി,

തീയതി:

................................ഗ്രാമപഞ്ചായത്ത്.