Panchayat:Repo18/vol2-page0610: Difference between revisions
Sajithomas (talk | contribs) No edit summary |
Sajithomas (talk | contribs) No edit summary |
||
Line 1: | Line 1: | ||
(4) ഈ ആഫീസിലെ 26-4-06 തീയതിയിലെ ഇതേ നമ്പർ ഉത്തരവ്. | (4) ഈ ആഫീസിലെ 26-4-06 തീയതിയിലെ ഇതേ നമ്പർ ഉത്തരവ്. | ||
Latest revision as of 05:58, 3 February 2018
(4) ഈ ആഫീസിലെ 26-4-06 തീയതിയിലെ ഇതേ നമ്പർ ഉത്തരവ്.
(5) തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെ 20-4-06 ലെ 9280/2005/എൽ3/എസ്.ജി.ഡി. കത്ത്
ഉത്തരവ് നമ്പർ ജി 331091/05 തിയതി: 2-5-2006
2005 ലെ കേന്ദ്ര വിവരാവകാശ നിയമത്തിന് അനുസൃതമായി ഓരോ പബ്ലിക് അതോറിറ്റിയും ഒരു സ്റ്റേറ്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസറെയും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും നിയമിക്കേണ്ടതുണ്ട്. പഞ്ചായത്തുവകുപ്പിലെ ഓരോ ആഫീസും ഓരോ പബ്ലിക്സ് അതോറിറ്റിയായി കണക്കാക്കി ഓരോ തലത്തിലും സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർ, സ്റ്റേറ്റ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ, അപ്പലേറ്റ് അതോറിറ്റി എന്നിവരെയും നിയമിക്കണമെന്ന് പരാമർശം 1 പ്രകാരം ഉത്തരവായിട്ടുണ്ട്. പരാമർശം 2 ഉത്തരവ് പ്രകാരം പഞ്ചായത്ത് ഡയറക്ടർ അപ്പലേറ്റ് അതോറിറ്റിയായും ജോയിന്റ് ഡയറക്ടർ (വികസനം) സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ, സ്റ്റേറ്റ് അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർമാരായി ജില്ലാ തലത്തിലും, ഗ്രാമപഞ്ചായത്ത് തലത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ, സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരായും നിയമിക്കപ്പെട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് കേന്ദ്ര വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ല എന്ന് കാണുന്നു. അതിനാൽ ടി ഉത്തരവ് പരിഷ്ക്കരിച്ച് 2005-ലെ വിവരാവകാശ നിയമം അനുശാസിക്കും പ്രകാരം ചുവടെ ചേർക്കുന്ന വിധം അപ്പലേറ്റ് അതോറിറ്റികളെയും സ്റ്റേറ്റ് പബ്ലിക്സ് ഇൻഫർമേ ഷൻ ഓഫീസർമാരേയും സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരേയും നിയമിച്ച് ഉത്തരവാകുന്നു.
പഞ്ചായത്ത് ഡയറക്ടറേറ്റ്
ജോയിന്റ് ഡയറക്ടർ (ഭരണം) ശ്രീ.ജെ. സദാനന്ദനെ സ്റ്റേറ്റ പബ്ലിക്സ് ഇൻഫർമേഷൻ ആഫീസറായും 'ജി' സെക്ഷൻ സീനിയർ സൂപ്രണ്ട് ശ്രീ. സി. രാജേന്ദ്രനെ സ്റ്റേറ്റ് അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ആഫീസറായും നിയമിക്കുന്നു. പഞ്ചായത്ത് ഡയറക്ടർ അപ്പലേറ്റ് അതോറിറ്റിയായിരിക്കും.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് (ജില്ലാ തലത്തിൽ)
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർമാരെ പബ്ലിക്സ് ഇൻഫർമേഷൻ ആഫീസർമാരായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ആഫീസിൽ ജനറൽ സെക്ഷൻ കൈകാര്യം ചെയ്യുന്ന ജൂനിയർ സുപ്രണ്ടുമാരെ അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ആഫീസർമാരായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരെ ജില്ലാത ലത്തിൽ അപ്പലേറ്റ അതോറിറ്റികളായും നിയമിക്കുന്നു.
ഗ്രാമപഞ്ചായത്ത് തലത്തിൽ
ഗ്രാമപഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാ രായി നിയമിക്കുന്നു. ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലർക്ക്, എന്നീ രണ്ട് തസ്തികകളും ഉള്ള ഗ്രാമ പഞ്ചായത്തുകളിൽ ജൂനിയർ സൂപ്രണ്ടുമാരെ അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാരായി നിയമിക്കുന്നു.
ജൂനിയർ സുപ്രണ്ടുമാർ മാത്രമുള്ള ഗ്രാമപഞ്ചായത്തുകളിൽ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീ സർമാരായി ജൂനിയർ സൂപ്രണ്ടുമാരെ നിയമിക്കുന്നു.
ഹൈഡ് ക്ലർക്ക് മാത്രമുള്ള ഗ്രാമപഞ്ചായത്തുകളിൽ അസിസ്റ്റന്റ് പബ്ലിക്സ് ഇൻഫർമേഷൻ ഓഫീസർമാ രായി ഹെഡ് ക്ലർക്കിനെ നിയമിക്കുന്നു. ജൂനിയർ സൂപ്രണ്ടും, ഹെഡ് ക്ലർക്കും ഇല്ലാത്ത ഗ്രാമ പഞ്ചായത്തുകളിൽ ഏറ്റവും സീനിയറായ യു.ഡി. ക്ലർക്കിനെ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർമാരായി നിയമിക്കുന്നു. ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ അപ്പലേറ്റ അതോറിറ്റിയായി നിയമിക്കുന്നു.
പ്രസിഡന്റുമാർക്ക് പ്രതിമാസ ടെലഫോൺ അലവൻസ് അനുവദിച്ചു കൊണ്ട് ഉത്തരവ് (തദ്ദേശ സ്വയംഭരണ (പി) വകുപ്പ്, സ.ഉ (കൈ) നം.201/2006/തസ്വഭവ, തിരും തീയതി 19-8-2006)
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് ഗാർഹിക ഉപയോഗത്തിനോ മൊബൈൽ ഫോൺ ഉപയോഗത്തിനോ ഏതെങ്കിലുമൊന്നിന് പ്രതിമാസ ടെലഫോൺ അലവൻസ് അനുവദിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം: 22-5-2004 സ.ഉ (കൈ) നം. 168/2004/തസ്വഭവ നമ്പർ ഉത്തരവ്
ഉത്തരവ്
സംസ്ഥാനത്ത് നിലവിലുള്ള ത്രിതല വികേന്ദ്രീകൃത ഭരണ സംവിധാനത്തിൽ പഞ്ചായത്ത് പ്രസിഡന്റു മാർക്ക് പ്രധാനപ്പെട്ട പല ചുമതലകളും നിർവ്വഹിക്കേണ്ടതുണ്ട്. ഔദ്യോഗിക കൃത്യനിർവ്വഹണവുമായി ബന്ധപ്പെട്ട അവരുടെ വസതികളിൽ നിന്ന് ടെലിഫോൺ ഉപയോഗിക്കേണ്ടിവരും. നഗരസഭാ മേയർമാർക്കും,
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |