Panchayat:Repo18/vol1-page0329: Difference between revisions
No edit summary |
No edit summary |
||
Line 1: | Line 1: | ||
281. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ.-(1) ഈ ആക്റ്റിൻ കീഴിൽ ആ ആൾ ഒരു കമ്പനിയാണെങ്കിൽ ഒരു കുറ്റം ചെയ്യുന്നു, ആ കുറ്റം ചെയ്ത സമയത്ത് കമ്പനിയുടെ കാര്യാദികൾ നടത്തുന്നതിനായി അതിന്റെ ചാർജ്ജ് വഹിക്കുകയും കമ്പനിയോട് ഉത്തരവാദപ്പെട്ടിരിക്കുകയും ചെയ്ത ഏതൊരാളും, ആ കമ്പനിയും, ആ കുറ്റം ചെയ്തതായി കരുതപ്പെടുന്നതും അതനുസരിച്ച് നടപടിയെടുത്തു ശിക്ഷിക്കപ്പെടുന്നതിന് വിധേയനോ വിധേയമോ ആയിരിക്കുന്നതുമാകുന്നു. | '''281. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ.'''-(1) ഈ ആക്റ്റിൻ കീഴിൽ ആ ആൾ ഒരു കമ്പനിയാണെങ്കിൽ ഒരു കുറ്റം ചെയ്യുന്നു, ആ കുറ്റം ചെയ്ത സമയത്ത് കമ്പനിയുടെ കാര്യാദികൾ നടത്തുന്നതിനായി അതിന്റെ ചാർജ്ജ് വഹിക്കുകയും കമ്പനിയോട് ഉത്തരവാദപ്പെട്ടിരിക്കുകയും ചെയ്ത ഏതൊരാളും, ആ കമ്പനിയും, ആ കുറ്റം ചെയ്തതായി കരുതപ്പെടുന്നതും അതനുസരിച്ച് നടപടിയെടുത്തു ശിക്ഷിക്കപ്പെടുന്നതിന് വിധേയനോ വിധേയമോ ആയിരിക്കുന്നതുമാകുന്നു. | ||
എന്നാൽ കുറ്റം ചെയ്തിട്ടുള്ളത് തന്റെ അറിവോടുകൂടിയല്ലന്നോ അഥവാ അങ്ങനെയുള്ള കുറ്റം ചെയ്യുന്നത് തടയുന്നതിനായി താൻ യഥാവിധി എല്ലാ ശ്രദ്ധയും ചെലുത്തിയിരുന്നുവെന്നോ അയാൾ തെളിയിക്കുകയാണെങ്കിൽ ഈ ഉപവകുപ്പിൽ അടങ്ങിയ യാതൊന്നും തന്നെ അങ്ങനെ യുള്ള യാതൊരാളെയും യാതൊരു ശിക്ഷയ്ക്കും വിധേയനാക്കുന്നതല്ല. | എന്നാൽ കുറ്റം ചെയ്തിട്ടുള്ളത് തന്റെ അറിവോടുകൂടിയല്ലന്നോ അഥവാ അങ്ങനെയുള്ള കുറ്റം ചെയ്യുന്നത് തടയുന്നതിനായി താൻ യഥാവിധി എല്ലാ ശ്രദ്ധയും ചെലുത്തിയിരുന്നുവെന്നോ അയാൾ തെളിയിക്കുകയാണെങ്കിൽ ഈ ഉപവകുപ്പിൽ അടങ്ങിയ യാതൊന്നും തന്നെ അങ്ങനെ യുള്ള യാതൊരാളെയും യാതൊരു ശിക്ഷയ്ക്കും വിധേയനാക്കുന്നതല്ല. |
Revision as of 05:09, 3 February 2018
281. കമ്പനികൾ ചെയ്യുന്ന കുറ്റങ്ങൾ.-(1) ഈ ആക്റ്റിൻ കീഴിൽ ആ ആൾ ഒരു കമ്പനിയാണെങ്കിൽ ഒരു കുറ്റം ചെയ്യുന്നു, ആ കുറ്റം ചെയ്ത സമയത്ത് കമ്പനിയുടെ കാര്യാദികൾ നടത്തുന്നതിനായി അതിന്റെ ചാർജ്ജ് വഹിക്കുകയും കമ്പനിയോട് ഉത്തരവാദപ്പെട്ടിരിക്കുകയും ചെയ്ത ഏതൊരാളും, ആ കമ്പനിയും, ആ കുറ്റം ചെയ്തതായി കരുതപ്പെടുന്നതും അതനുസരിച്ച് നടപടിയെടുത്തു ശിക്ഷിക്കപ്പെടുന്നതിന് വിധേയനോ വിധേയമോ ആയിരിക്കുന്നതുമാകുന്നു.
എന്നാൽ കുറ്റം ചെയ്തിട്ടുള്ളത് തന്റെ അറിവോടുകൂടിയല്ലന്നോ അഥവാ അങ്ങനെയുള്ള കുറ്റം ചെയ്യുന്നത് തടയുന്നതിനായി താൻ യഥാവിധി എല്ലാ ശ്രദ്ധയും ചെലുത്തിയിരുന്നുവെന്നോ അയാൾ തെളിയിക്കുകയാണെങ്കിൽ ഈ ഉപവകുപ്പിൽ അടങ്ങിയ യാതൊന്നും തന്നെ അങ്ങനെ യുള്ള യാതൊരാളെയും യാതൊരു ശിക്ഷയ്ക്കും വിധേയനാക്കുന്നതല്ല.
(2) (1)-ാം ഉപവകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, ഈ ആക്റ്റൂപ്രകാരമുള്ള ഒരു കുറ്റം ഒരു കമ്പനി ചെയ്തിരിക്കുകയും കമ്പനിയിലെ ഏതെങ്കിലും ഡയറക്ടറുടേയോ മാനേജരുടേയോ സെക്രട്ടറിയുടേയോ അഥവാ കമ്പനിയിലെ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റേയോ സമ്മതത്തോടോ മൗനാനുവാദത്തോടോ അശ്രദ്ധ നിമിത്തമോ ആണ് ആ കുറ്റം ചെയ്തിട്ടുള്ളതെന്ന് തെളിയുകയും ചെയ്യുന്നതായാൽ പ്രസ്തുത ഡയറക്ടറോ മാനേജരോ സെക്രട്ടറിയോ അഥവാ മറ്റ് ഉദ്യോഗസ്ഥനോ കൂടി ആ കുറ്റം ചെയ്തതായി കരുതപ്പെടേണ്ടതും അതനുസരിച്ചുള്ള നടപടിയെടുക്കപ്പെടുന്നതിനും ശിക്ഷിക്കപ്പെടുന്നതിനും വിധേയനായിരിക്കുന്നതുമാകുന്നു.
വിശദീകരണം.-ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കായി
(എ) "കമ്പനി" എന്നാൽ ഒരു ഏകാംഗീകൃത നികായമെന്നർത്ഥമാകുന്നതും അതിൽ ഒരു ഫേമോ ആളുകളുടെ മറ്റുസംഘടനയോ സംഘമോ, ഒരു സഹകരണസംഘമോ ഉൾപ്പെടുന്നതുമാകുന്നു
(ബി) ഒരു ഫേമിനെ സംബന്ധിച്ച "ഡയറക്ടർ" എന്നാൽ ഫേമിലെ ഒരു പങ്കാളി എന്നർത്ഥമാകുന്നു.
282. പഞ്ചായത്തുകൾ തമ്മിലുള്ള തർക്കങ്ങൾ തീർപ്പാക്കൽ.-(1)രണ്ടോ അതിലധികമോ ഗ്രാമ പഞ്ചായത്തുകൾ തമ്മിലോ അഥവാ, ഒരു ഗ്രാമപഞ്ചായത്തും ഒന്നോ അതിലധികമോ ബ്ലോക്കു പഞ്ചായത്തുകളും തമ്മിലോ അഥവാ, ഒരു ഗ്രാമ പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്തും തമ്മിലോ അഥവാ, ഒരു ജില്ലാ പഞ്ചായത്തും ഒന്നോ, അതിലധികമോ ബ്ലോക്കു പഞ്ചായത്തുകളും തമ്മിലോ അഥവാ, രണ്ടോ അതിലധികമോ ബ്ലോക്കു പഞ്ചായത്തുകൾ തമ്മിലോ അഥവാ, രണ്ടോ അതിലധികമോ ജില്ലാ പഞ്ചായത്തുകൾ തമ്മിലോ) ഈ ആക്റ്റിലേയോ മറ്റേതെങ്കിലും നിയമത്തിലേയോ വ്യവസ്ഥകൾ പ്രകാരം ഉണ്ടാകുന്ന ഏതെങ്കിലും കാര്യം സംബന്ധിച്ച ഒരു തർക്കം നില