Panchayat:Repo18/vol1-page0457: Difference between revisions
No edit summary |
No edit summary |
||
Line 15: | Line 15: | ||
(3) ഏതെങ്കിലും കരണത്തിന്മേൽ നൽകേണ്ടതായ മുഴുവൻ നികുതിയും വസൂലാക്കാൻ ഏതെങ്കിലും സംഗതിയിൽ അസാദ്ധ്യമാണെങ്കിൽ അപ്പോൾ അങ്ങനെയുള്ള കരണത്തിന്മേൽ മുദ്രപ്പത്ര ആക്റ്റ് മുലം ചുമത്തിയിട്ടുള്ള നികുതിയിൽ കവിഞ്ഞ് വസൂലാക്കിയിട്ടുള്ള നികുതിയുടെ ഭാഗം മാത്രം ഈ ചട്ടത്തിൽ പറഞ്ഞിട്ടുള്ള അക്കൗണ്ടുകളിൽ കൈമാറ്റ് നികുതിയായി കണക്കാക്കേണ്ടതാണ് . | (3) ഏതെങ്കിലും കരണത്തിന്മേൽ നൽകേണ്ടതായ മുഴുവൻ നികുതിയും വസൂലാക്കാൻ ഏതെങ്കിലും സംഗതിയിൽ അസാദ്ധ്യമാണെങ്കിൽ അപ്പോൾ അങ്ങനെയുള്ള കരണത്തിന്മേൽ മുദ്രപ്പത്ര ആക്റ്റ് മുലം ചുമത്തിയിട്ടുള്ള നികുതിയിൽ കവിഞ്ഞ് വസൂലാക്കിയിട്ടുള്ള നികുതിയുടെ ഭാഗം മാത്രം ഈ ചട്ടത്തിൽ പറഞ്ഞിട്ടുള്ള അക്കൗണ്ടുകളിൽ കൈമാറ്റ് നികുതിയായി കണക്കാക്കേണ്ടതാണ് . | ||
'''6. കൈമാറ്റ നികുതി തിരികെ കൊടുക്കുന്നത് സംബന്ധിച്ച ത്രൈമാസ സ്റ്റേറ്റുമെന്റ് ബന്ധപ്പെട്ട ജില്ലാ രജിസ്ട്രാർക്ക് കളക്ടർ അയച്ചുകൊടുക്കേണ്ടതാണെന്ന്.-''' ഏതെങ്കിലും കരണത്തിന്മേൽ നൽകിയിട്ടുള്ള കൈമാറ്റ നികുതി തിരികെ കൊടുക്കാൻ അനുമതി നൽകുന്ന ഏതൊരു | |||
{{Accept}} | {{Accept}} |
Revision as of 03:56, 3 February 2018
(3) വസ്തതു കൈമാറ്റം സംബന്ധിച്ച കരണത്തിന്മേൽ ചുമത്താവുന്ന നികുതി താഴെ പറയുന്ന പ്രകാരം ക്രമപ്പെടുത്തേണ്ടതാകുന്നു.
(എ) കൈമാറ്റം നടത്തപ്പെടുന്ന വസ്തുക്കളുടെ വിലകൾ തുല്യമല്ലെങ്കിൽ കൂടുതൽ വിലയുള്ള വസ്തുവിന്റെ വിലയിന്മേൽ നികുതി ചുമത്തേണ്ടതാണ്;
(ബി) കൈമാറ്റം നടത്തപ്പെടുന്ന വസ്തുക്കളുടെ വിലകൾ തുല്യമാണെങ്കിൽ ചുമത്താവുന്ന നികുതിത്തുകയിൽ ഏതാണോ കൂടിയത് അത് ചുമത്തേണ്ടതാണ്.
5. കൈമാറ്റ നികുതി സംബന്ധിച്ച കണക്കുകൾ സൂക്ഷിക്കുകയും ക്രോഡീകരിക്കു കയും ചെയ്യൽ.- (1) (എ) രജിസ്റ്റർ ചെയ്യുന്ന ഏതൊരു ഉദ്യോഗസ്ഥനും താൻ രജിസ്റ്റർ ചെയ്ത ഓരോ കരണവും സംബന്ധിച്ച് അടച്ച നികുതിയുടെ കണക്ക്, മുദ്രപ്പത്ര ആക്റ്റ് പ്രകാരം 28 എ വകുപ്പ് ഉൾപ്പെടെ ചുമത്തിയ നികുതിയും കൈമാറ്റ് നികുതിയും വെവ്വേറെ കാണിച്ച സൂക്ഷിക്കേണ്ടതാകുന്നു.
(ബി) ഇപ്രകാരം വസ്തതുകൈമാറ്റത്തിന്മേലുള്ള നികുതി ആയി സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിൽ നിന്നും പിരിച്ചെടുത്ത തുകകൾ ഓരോ കൊല്ലവും ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ സംസ്ഥാനത്തിനൊട്ടാകെയായി ക്രോഡീകരിക്കേണ്ടതാണ്.
(സി) രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻ സൂക്ഷിക്കേണ്ട കണക്കുകളെ സംബന്ധിച്ചും ഏതു ഫോറത്തിലാണോ ക്രോഡീകരിച്ച കണക്കുകൾ നൽകേണ്ടത് എന്നതിനെ സംബന്ധിച്ചും ഇൻസ്പെക്ടർ ജനറൽ ഓഫ് രജിസ്ട്രേഷൻ ഭരണ നിർവ്വഹണ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കേണ്ടതാണ്.
(2) 1908-ലെ ഇന്ത്യൻ രജിസ്ട്രേഷൻ ആക്റ്റ് (1908-ലെ 16-ാം കേന്ദ്ര ആക്ട്) 17-ാം വകുപ്പു പ്രകാരം നിർബന്ധമായി രജിസ്റ്റർ ചെയ്യേണ്ടവയല്ലെന്നുള്ള കാരണത്താൽ ഏതു കരണങ്ങളാണോ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗസ്ഥൻ കൈവശം വരാത്തത് ആ കരണങ്ങളുടെ സംഗതിയിൽ, ഏതു കളക്ടറുടെ മുമ്പാകെയാണോ അങ്ങനെയുള്ള ഏതെങ്കിലും കരണം മുദ്രപ്പത്ര ആക്റ്റ് 31-ാം വകുപ്പോ 41-ാം വകുപ്പോ പ്രകാരം ഹാജരാക്കപ്പെടുന്നത് അല്ലെങ്കിൽ ഏതു കളക്ടറാണോ പ്രസ്തുത ആക്റ്റ് 33-ാം വകുപ്പു പ്രകാരം അങ്ങനെയുള്ള ഏതെങ്കിലും കരണം തടഞ്ഞുവയ്ക്കുകയോ അല്ലെങ്കിൽ പ്രസ്തുത ആക്റ്റ് 37-ാം വകുപ്പുപ്രകാരം അങ്ങനെയുള്ള ഏതെങ്കിലും കരണമോ, അങ്ങനെയുള്ള ഏതെങ്കിലും കരണത്തിന്റെയോ അസ്സലോ സംബന്ധിച്ച് നികുതിയും പിഴയും കൊടുത്ത് സംബന്ധിച്ച സർട്ടിഫിക്കറ്റ് കൈപ്പറ്റുകയോ ചെയ്യുന്നത് ആ കളക്ടർ അങ്ങനെയുള്ള ഓരോ കരണവും സംബന്ധിച്ച്, കൊടുത്ത നികുതിയുടെ കണക്ക്, മുദ്രപ്പത്ര ആക്റ്റ് മൂലം ചുമത്തിയ നികുതിയും, കൈമാറ്റ് നികുതിയും വെവ്വേറെ കാണിച്ചുകൊണ്ട് സൂക്ഷിക്കുകയും അങ്ങനെയുള്ള ഓരോ കരണത്തിന്റെയും സംഗതിയിൽ ആധാരം എഴുതികൊടുക്കുന്നയാളിന്റെയും അവകാശവാദിയുടെയും പേരുകളും, ആധാരം നടത്തിക്കൊടുത്ത തീയതിയും, ഇടപാടിന്റെ സ്വഭാവവും, ഏതു തുകയ്ക്കാണോ കൈമാറ്റനികുതി ചുമത്തേണ്ടത് ആ തുകയും വസ്തുവിവരവും സംബന്ധിച്ച വിവരങ്ങൾ സഹിതം ക്രോഡീകരിച്ച ഒരു ത്രൈമാസ കണക്ക് ഓരോ മുമ്മൂന്ന് മാസവും അവ സാനിച്ചതിന് ശേഷം ഒരു മാസത്തിനകം അതത് ജില്ലാ രജിസ്ട്രാർക്ക് അയച്ചുകൊടുക്കുകയും ചെയ്യേണ്ടതാകുന്നു.
(3) ഏതെങ്കിലും കരണത്തിന്മേൽ നൽകേണ്ടതായ മുഴുവൻ നികുതിയും വസൂലാക്കാൻ ഏതെങ്കിലും സംഗതിയിൽ അസാദ്ധ്യമാണെങ്കിൽ അപ്പോൾ അങ്ങനെയുള്ള കരണത്തിന്മേൽ മുദ്രപ്പത്ര ആക്റ്റ് മുലം ചുമത്തിയിട്ടുള്ള നികുതിയിൽ കവിഞ്ഞ് വസൂലാക്കിയിട്ടുള്ള നികുതിയുടെ ഭാഗം മാത്രം ഈ ചട്ടത്തിൽ പറഞ്ഞിട്ടുള്ള അക്കൗണ്ടുകളിൽ കൈമാറ്റ് നികുതിയായി കണക്കാക്കേണ്ടതാണ് .
6. കൈമാറ്റ നികുതി തിരികെ കൊടുക്കുന്നത് സംബന്ധിച്ച ത്രൈമാസ സ്റ്റേറ്റുമെന്റ് ബന്ധപ്പെട്ട ജില്ലാ രജിസ്ട്രാർക്ക് കളക്ടർ അയച്ചുകൊടുക്കേണ്ടതാണെന്ന്.- ഏതെങ്കിലും കരണത്തിന്മേൽ നൽകിയിട്ടുള്ള കൈമാറ്റ നികുതി തിരികെ കൊടുക്കാൻ അനുമതി നൽകുന്ന ഏതൊരു