Panchayat:Repo18/vol1-page0396: Difference between revisions
Jayaprakash (talk | contribs) No edit summary |
No edit summary |
||
Line 7: | Line 7: | ||
'''42ബി. ഇലക്സ്ട്രോണിക്സ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിനുശേഷം മറ്റ് പായ്ക്കറ്റുകൾ സിൽ വയ്ക്കക്കൽ;-''' (1) പ്രിസൈഡിംഗ് ആഫീസർ.- | '''42ബി. ഇലക്സ്ട്രോണിക്സ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിനുശേഷം മറ്റ് പായ്ക്കറ്റുകൾ സിൽ വയ്ക്കക്കൽ;-''' (1) പ്രിസൈഡിംഗ് ആഫീസർ.- | ||
(എ) വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ | (എ) വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പ്; | ||
(ബി.) 21 എ നമ്പർ ഫാറത്തിലുള്ള വോട്ട് രജിസ്റ്റർ; | (ബി.) 21 എ നമ്പർ ഫാറത്തിലുള്ള വോട്ട് രജിസ്റ്റർ; |
Revision as of 11:00, 2 February 2018
ഡിംഗ് ആഫീസർ വീണ്ടും വോട്ട് രേഖപ്പെടുത്താതിരിക്കുന്നത് ഉറപ്പ് വരുത്തുന്നതിനായി കൺട്രോൾ യൂണിറ്റ് അടക്കേണ്ടതും, ബാലറ്റിംഗ് യൂണിറ്റ് കൺട്രോൾ യൂണിറ്റിൽ നിന്നും വേർപെടുത്തേണ്ടതുണ്ട്.
(2) അതിനുശേഷം കൺട്രോൾ യൂണിറ്റും ബാലറ്റിംഗ് യൂണിറ്റും സംസ്ഥാന ഇലക്ഷൻ കമ്മീ ഷൻ നിർദ്ദേശിക്കാവുന്ന രീതിയിൽ വേർതിരിച്ച് സീൽ ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കേണ്ടതും യാതൊരു കാരണവശാലും സീൽ പൊട്ടിക്കാതെ, യൂണിറ്റുകൾ തുറക്കാൻ സാധിക്കാത്തവിധത്തിൽ മുദ്രവച്ച് സംരക്ഷിക്കേണ്ടതുമാണ്.
(3) പോളിംഗ് സ്റ്റേഷനിൽ ഹാജരുള്ള ഏത് പോളിംഗ് ഏജന്റിനെയും അവർ ആഗ്രഹിക്കുക യാണെങ്കിൽ അവരുടെ മുദ്ര പതിപ്പിക്കുന്നതിന് അനുവദിക്കേണ്ടതാണ്.
42ബി. ഇലക്സ്ട്രോണിക്സ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിനുശേഷം മറ്റ് പായ്ക്കറ്റുകൾ സിൽ വയ്ക്കക്കൽ;- (1) പ്രിസൈഡിംഗ് ആഫീസർ.-
(എ) വോട്ടർ പട്ടികയുടെ അടയാളപ്പെടുത്തിയ പകർപ്പ്;
(ബി.) 21 എ നമ്പർ ഫാറത്തിലുള്ള വോട്ട് രജിസ്റ്റർ;
(സി) ടെന്റേർഡ് ബാലറ്റ് പേപ്പറുകൾ അടങ്ങിയ കവറും ഫാറം 21 ബി പ്രകാരമുള്ള ലിസ്റ്റും;
(ഡി) 21-ാം നമ്പർ ഫാറത്തിലുള്ള തർക്കിക്കപ്പെട്ട വോട്ടുകളുടെ പട്ടിക;
(ഇ) പ്രത്യേകം സീൽ ചെയ്ത പായ്ക്കറ്റിൽ സൂക്ഷിക്കണമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള മറ്റേതെങ്കിലും പേപ്പറുകളും; പ്രത്യേകം പായ്ക്കറ്റുകളിൽ ആക്കി സീൽ വയ്ക്കേണ്ടതാണ്.
(2) (1)-ാം ഉപചട്ടത്തിൽ വിവരിക്കുന്ന ഓരോ പായ്ക്കറ്റിലും പ്രിസൈഡിംഗ് ആഫീസറുടെയും, പോളിംഗ് സ്റ്റേഷനിൽ ഹാജരായിരിക്കുകയും അതിൽ തന്റെ സീൽ വയ്ക്കുന്നതിന് താൽപ്പര്യപ്പെടു കയും ചെയ്യുന്ന സ്ഥാനാർത്ഥിയുടെയോ, അയാളുടെ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ അല്ലെങ്കിൽ പോളിംഗ് ഏജന്റിന്റെയോ സീൽ പതിക്കേണ്ടതാണ്.)
43. വരണാധികാരിക്ക് ബാലറ്റ് പെട്ടികളും മറ്റും എത്തിച്ചുകൊടുക്കൽ- (1) പ്രിസൈഡിംഗ് ആഫീസർ,-
(എ) ബാലറ്റ് പെട്ടികൾ;
(ബി) ബാലറ്റ് പേപ്പറിന്റെ കണക്ക്;
(സി) 42-ാം ചട്ടപ്രകാരമുള്ള സീൽവച്ച പായ്ക്കറ്റുകൾ;
(ഡി) വോട്ടെടുപ്പിനുപയോഗിച്ച മറ്റു പേപ്പറുകളും സാമഗ്രികളും, എന്നിവ വരണാധികാരി നിർദ്ദേശിക്കുന്നതായ സ്ഥലങ്ങളിൽ ഏൽപ്പിച്ചുകൊടുക്കുകയോ കൊടുപ്പിക്കുകയോ ചെയ്യേണ്ടതാണ്.
(2) എല്ലാ ബാലറ്റുപെട്ടികളും, പായ്ക്കറ്റുകളും, മറ്റു പേപ്പറുകളും സാമഗ്രികളും സുരക്ഷി തമായി എത്തിക്കുന്നതിനും വോട്ടെണ്ണൽ ആരംഭിക്കുന്നതുവരെയുള്ള അവയുടെ സുരക്ഷിതമായ സൂക്ഷിപ്പിനും ആവശ്യമായ ഏർപ്പാടുകൾ വരണാധികാരി ചെയ്യേണ്ടതാണ്.
43 എ. ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുള്ള വോട്ടെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രം മുതലായവ വരണാധികാരിക്ക് എത്തിച്ചുകൊടുക്കൽ- (1) പ്രിസൈഡിംഗ് ആഫീസർ.-
(എ) വോട്ടിംഗ് യന്ത്രം;
(ബി.) 24 എ. നമ്പർ ഫാറത്തിൽ രേഖപ്പെടുത്തിയ കണക്കുകൾ,
(സി) 42 ബി ചട്ടപ്രകാരമുള്ള സീൽവച്ച പായ്ക്കറ്റുകൾ;
(ഡി) വോട്ടെടുപ്പിന് ഉപയോഗിച്ച മറ്റു പേപ്പറുകൾ എന്നിവ വരണാധികാരി നിർദ്ദേശിക്കുന്ന തായ സ്ഥലങ്ങളിൽ ഏൽപ്പിച്ചുകൊടുക്കുകയോ കൊടുപ്പിക്കുകയോ ചെയ്യേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |