Panchayat:Repo18/vol2-page0367: Difference between revisions
No edit summary |
No edit summary |

Line 13: | Line 13: | ||
'''3. വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ.-''' പഞ്ചായത്ത് ഡയറക്ടർ, വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ ആയിരിക്കുന്നതാണ്.
| '''3. വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ.-''' പഞ്ചായത്ത് ഡയറക്ടർ, വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ ആയിരിക്കുന്നതാണ്.

4. വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ.-''' പഞ്ചായത്ത് പ്രദേശങ്ങളെയും നഗരപ്രദേശ ങ്ങളേയും സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വിവാഹ (പൊതു) രജിസ്ത്രടാർ ജനറൽ ആയിരിക്കുന്നതും അദ്ദേഹം ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നതിന്റെ മേൽനോട്ടം വഹിക്കേണ്ടതുമാണ്.)
| '''4. വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ.-''' പഞ്ചായത്ത് പ്രദേശങ്ങളെയും നഗരപ്രദേശ ങ്ങളേയും സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വിവാഹ (പൊതു) രജിസ്ത്രടാർ ജനറൽ ആയിരിക്കുന്നതും അദ്ദേഹം ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നതിന്റെ മേൽനോട്ടം വഹിക്കേണ്ടതുമാണ്.)

'''5. വിവാഹ (പൊതു) തദ്ദേശം രജിസ്ട്രാർ,-''' 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിൻ (1969-ലെ 18-ാം കേന്ദ്ര ആക്ട്) കീഴിൽ നിയമിക്കപ്പെട്ട ജനന-മരണ രജിസ്ട്രാർ, അവരുടെ അധി കാരിതയിൽ വരുന്ന പ്രദേശങ്ങളിലെ വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ ആയിരിക്കുന്നതാണ്.
| '''5. വിവാഹ (പൊതു) തദ്ദേശം രജിസ്ട്രാർ,-''' 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിൻ (1969-ലെ 18-ാം കേന്ദ്ര ആക്ട്) കീഴിൽ നിയമിക്കപ്പെട്ട ജനന-മരണ രജിസ്ട്രാർ, അവരുടെ അധി കാരിതയിൽ വരുന്ന പ്രദേശങ്ങളിലെ വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ ആയിരിക്കുന്നതാണ്.

Latest revision as of 09:08, 2 February 2018
കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ, 2008*
1. ചുരുക്കപ്പേരും വ്യാപ്തിയും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ എന്ന് പേർ പറയാം.
(2) ഈ ചട്ടങ്ങൾക്ക് കേരള സംസ്ഥാനത്തൊട്ടാകെ വ്യാപ്തി ഉണ്ടായിരിക്കുന്നതാണ്.
(3) ഇവ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്.
2. നിർവചനങ്ങൾ.- ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം.-
(എ) "മുഖ്യ രജിസ്ട്രാർ ജനറൽ’, എന്നാൽ 3-ാം ചട്ടത്തിൻ കീഴിൽ നിയമിക്കപ്പെട്ട വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ എന്നർത്ഥമാകുന്നു.
(ബി) “തദ്ദേശ രജിസ്ട്രാർ' എന്നാൽ 5-ാം ചട്ടത്തിൻ കീഴിൽ നിയമിക്കപ്പെട്ട വിവാഹ (പൊതു) തദ്ദേശ രജിസ്ത്രടാർ എന്നർത്ഥമാകുന്നു.
(സി) “രജിസ്ട്രാർ ജനറൽ’, എന്നാൽ 4-ാം ചട്ടത്തിൻ കീഴിൽ നിയമിക്കപ്പെട്ട വിവാഹ (പൊതു) രജിസ്ത്രട്രാർ ജനറൽ എന്നർത്ഥമാകുന്നു.
3. വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ.- പഞ്ചായത്ത് ഡയറക്ടർ, വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ ആയിരിക്കുന്നതാണ്.
4. വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ.- പഞ്ചായത്ത് പ്രദേശങ്ങളെയും നഗരപ്രദേശ ങ്ങളേയും സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വിവാഹ (പൊതു) രജിസ്ത്രടാർ ജനറൽ ആയിരിക്കുന്നതും അദ്ദേഹം ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നതിന്റെ മേൽനോട്ടം വഹിക്കേണ്ടതുമാണ്.)
5. വിവാഹ (പൊതു) തദ്ദേശം രജിസ്ട്രാർ,- 1969-ലെ ജനന-മരണ രജിസ്ട്രേഷൻ ആക്ടിൻ (1969-ലെ 18-ാം കേന്ദ്ര ആക്ട്) കീഴിൽ നിയമിക്കപ്പെട്ട ജനന-മരണ രജിസ്ട്രാർ, അവരുടെ അധി കാരിതയിൽ വരുന്ന പ്രദേശങ്ങളിലെ വിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ ആയിരിക്കുന്നതാണ്.
6. വിവാഹങ്ങൾ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന്- ഈ ചട്ടങ്ങൾ നിലവിൽ വന്ന തിനു ശേഷം സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബ ന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.
എന്നാൽ, മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾ പ്രകാരം രജിസ്ട്രേഷൻ നിർബന്ധമാക്കി യിട്ടുള്ള വിവാഹങ്ങൾ ഈ ചട്ടങ്ങളിൻ കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതല്ലാത്തതും, അപ്രകാരമുള്ള വിവാഹങ്ങൾ അതത് സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾക്കു കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതുമാണ്.
എന്നുമാത്രമല്ല, മറ്റേതെങ്കിലും സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥപ്രകാരം രജിസ്റ്റർ ചെയ്യുന്നത് ഹിതാനു സരണമായിട്ടുള്ള വിവാഹങ്ങൾ, അപ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകളിൻ കീഴിൽ രജിസ്റ്റർ ചെയ്തി ട്ടില്ലാത്ത പക്ഷം, ഈ ചട്ടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
എന്നിരുന്നാലും ഈ ചട്ടങ്ങൾ നിലവിൽ വരുന്ന തീയതിക്കുമുമ്പ് നടന്നിട്ടുള്ള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നത് ഹിതാനുസരണമായിരിക്കുന്നതുമാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |