|
|
Line 1: |
Line 1: |
| മുതൽ പതിനാലു ദിവസത്തിനുള്ളിൽ, അപേക്ഷിക്കാവുന്നതും ജാമ്യം സംബന്ധിച്ചുള്ള വ്യവസ്ഥ കൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നിറവേറ്റുന്നതോടെ അപ്രകാരം പകരം ചേർക്കപ്പെടാനും കോടതി യുക്തമെന്ന് കരുതുന്ന നിബന്ധനകളിൻമേലുള്ള നടപടികൾ തുടരാനും അവകാശമുണ്ടായിരിക്കു ന്നതും, ആകുന്നു. 110. പിൻവലിക്കലിനെക്കുറിച്ച് കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യൽ.-പിൻവലിക്കാനുള്ള ഒരു അപേക്ഷ കോടതി അനുവദിക്കുകയും പിൻവലിക്കുന്ന കക്ഷിയുടെ സ്ഥാനത്ത് 109-ാം വകുപ്പ് (3)-ാം ഉപവകുപ്പ് (സി) ഖണ്ഡത്തിൻകീഴിൽ യാതൊരാ ളേയും ഹർജിക്കാരനായി പകരം ചേർത്തിട്ടില്ലാതിരിക്കുകയും ചെയ്യുമ്പോൾ, കോടതി ആ വസ്തുത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് ചെയ്യേണ്ടതാണ്.
| | |
| 111. തിരഞ്ഞെടുപ്പ് ഹർജികളുടെ ഉപശമനം.-(1) ഒരു തിരഞ്ഞെടുപ്പുഹർജി, ഒരു ഹർജി ക്കാരനോ പല ഹർജിക്കാരിൽ അതിജീവിക്കുന്ന ആളോ മരിച്ചാൽ മാത്രമേ ഉപശമിക്കുകയുള്ള.
| |
| (2) ഒരു തിരഞ്ഞെടുപ്പുഹർജി (1)-ാം ഉപവകുപ്പിൻ കീഴിൽ ഉപശമിക്കുന്ന സംഗതിയിൽ ഉപ ശമനത്തെ സംബന്ധിച്ച നോട്ടീസ് കോടതിയുടെ ആഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷന്റെ ആഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിലും പ്രസിദ്ധീകരിച്ചേ
| |
| (3) തനിക്കുതന്നെ ഹർജിക്കാരനാകാമായിരുന്ന ഏതൊരാൾക്കും ഹർജിക്കാരനായി പകരം ചേർക്കപ്പെടാൻ അങ്ങനെ പ്രസിദ്ധീകരിച്ച തീയതി മുതൽ പതിനാലുദിവസത്തിനുള്ളിൽ, അപേ ക്ഷിക്കാവുന്നതും, ജാമ്യം സംബന്ധിച്ചുള്ള വ്യവസ്ഥകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അവ നിറവേറ്റു ന്നതോടെ അപ്രകാരം പകരം ചേർക്കപ്പെടാനും കോടതി യുക്തമെന്ന് കരുതുന്ന നിബന്ധനക ളിൻമേൽ നടപടികൾ തുടരാനും അവകാശമുണ്ടായിരിക്കുന്നതും ആണ്.
| |
| 112. എതിർകക്ഷിയുടെ മരണം കാരണമുള്ള ഉപശമനമോ പകരം ചേർക്കലോ.-ഒരു തിരഞ്ഞെടുപ്പു ഹർജിയുടെ വിചാരണ സമാപിക്കുന്നതിനുമുൻപ്, ഏക എതിർകക്ഷി മരിക്കുകയോ താൻ ഹർജിയെ എതിർക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് നോട്ടീസ് നൽകുകയോ എതിർകക്ഷികളിൽ ആരെങ്കിലും മരിക്കുകയോ അല്ലെങ്കിൽ അങ്ങനെയുള്ള നോട്ടീസ് നൽകുകയോ ചെയ്യുകയും ഹർജിയെ എതിർക്കുന്ന മറ്റ് എതിർകക്ഷി ഇല്ലാതിരിക്കുകയും ചെയ്യുന്നുവെങ്കിൽ, കോടതി അതി നെക്കുറിച്ചുള്ള നോട്ടീസ് കോടതിയിലെ ആഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഫീ സിലും ബന്ധപ്പെട്ട പഞ്ചായത്ത് ആഫീസിലും പ്രസിദ്ധപ്പെടുത്തിക്കേണ്ടതും, അതോടെ ഹർജിക്കാ രൻ ആകാമായിരുന്ന ഏതെങ്കിലും ആൾക്ക് ഹർജിയെ എതിർക്കുന്നതിനായി ആ എതിർകക്ഷിക ളുടെ സ്ഥാനത്ത് പകരം ചേർക്കുന്നതിന്, അങ്ങനെ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ പതിനാല് ദിവസത്തിനുള്ളിൽ, അപേക്ഷിക്കാവുന്നതും യുക്തമെന്ന് കോടതിക്ക് തോന്നുന്ന നിബന്ധനക ളിൻമേൽ നടപടി തുടരാൻ അവകാശമുണ്ടായിരിക്കുന്നതും ആണ്.
| |
| 113. അപ്പീലുകൾ.-(1) 100-ാം വകുപ്പിൻകീഴിലോ 101-ാം വകുപ്പിൻകീഴിലോ ഒരു കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവുമൂലം സങ്കടമനുഭവിക്കുന്ന ഏതൊരാൾക്കും, അത് നിയമപ്രശ്നത്തിൻ മേലായാലും വസ്തുതാ പ്രശ്നത്തിൻമേലായാലും,-
| |
| {{Create}}
| |