Panchayat:Repo18/vol1-page0934: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 18: Line 18:


(3) സമാഹൃത ബജറ്റ് എസ്റ്റിമേറ്റിന്റെ കൂടെ താഴെ നിർദ്ദേശിക്കുന്ന പത്രികകൾ കൂടി ഉണ്ടായിരിക്കേണ്ടതാണ്.
(3) സമാഹൃത ബജറ്റ് എസ്റ്റിമേറ്റിന്റെ കൂടെ താഴെ നിർദ്ദേശിക്കുന്ന പത്രികകൾ കൂടി ഉണ്ടായിരിക്കേണ്ടതാണ്.
     (എ) റവന്യൂ വരുമാനം സംബന്ധിച്ച എസ്റ്റിമേറ്റ്;  
     (എ) റവന്യൂ വരുമാനം സംബന്ധിച്ച എസ്റ്റിമേറ്റ്;
     (ബി) റവന്യൂ ചെലവ സംബന്ധിച്ച എസ്റ്റിമേറ്റ്;
     (ബി) റവന്യൂ ചെലവ സംബന്ധിച്ച എസ്റ്റിമേറ്റ്;
     (സി) മൂലധന വരവ് സംബന്ധിച്ച എസ്റ്റിമേറ്റ്;
     (സി) മൂലധന വരവ് സംബന്ധിച്ച എസ്റ്റിമേറ്റ്;

Revision as of 08:22, 2 February 2018

66. ഗ്രാമപഞ്ചായത്തുകളുടെ റിപ്പോർട്ട് സമാഹരിക്കൽ.- ഗ്രാമപഞ്ചായത്തുകളുടെ വാർഷിക റിപ്പോർട്ട് ലഭിക്കുമ്പോൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തന്റെ ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളുടെ വാർഷിക റിപ്പോർട്ടുകളുടെ സമാഹൃത റിപ്പോർട്ട് തയ്യാറാക്കി നവംബർ 15-ാം തീയതിക്ക് മുമ്പായി പഞ്ചായത്ത് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. ഡെപ്യൂട്ടി ഡയറക്ടർമാരിൽനിന്നും പ്രസ്തുത വാർഷിക റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത് ഡയറക്ടർ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളുടെ സമാഹൃത റിപ്പോർട്ട് തയ്യാറാക്കി തദ്ദേശ സ്വയംഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിക്ക് (എഫ്.എം.) നവംബർ 25-ാം തീയതിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്.

67. ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഷിക റിപ്പോർട്ടുകളുടെ സമാഹരണം.- ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഷിക റിപ്പോർട്ട് ലഭിക്കുമ്പോൾ അസിസ്റ്റന്റ് ഡെവലപ്പമെന്റ് കമ്മീഷണർ (ജനറൽ) തന്റെ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ വാർഷിക റിപ്പോർട്ടുകളുടെ സമാഹൃത റിപ്പോർട്ട് തയ്യാറാക്കി നവംബർ 15-ാം തീയതിക്ക് മുമ്പായി ഗ്രാമ വികസന കമ്മീഷണർക്ക് സമർപ്പിക്കേണ്ടതാണ്. അസിസ്റ്റന്റ് ഡെവലപ്പമെന്റ് കമ്മീഷണറിൽ (ജനറൽ) നിന്നും പ്രസ്തുത വാർഷിക റിപ്പോർട്ടുകൾ ലഭിക്കുന്ന മുറയ്ക്ക് ഗ്രാമ വികസന കമ്മീഷണർ സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളുടെ സമാഹൃത റിപ്പോർട്ട് തയ്യാറാക്കി തദ്ദേശ സ്വയംഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിക്ക് (എഫ്.എം.) നവംബർ 25-ാം തീയതിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്.

68. ജില്ലാ പഞ്ചായത്തുകളുടെ വാർഷിക റിപ്പോർട്ടുകളുടെ സമാഹരണം.- ജില്ലാ പഞ്ചായത്തുകളുടെ വാർഷിക റിപ്പോർട്ട് ലഭിക്കുമ്പോൾ പഞ്ചായത്ത് ഡയറക്ടർ സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളുടെ സമാഹൃത റിപ്പോർട്ട് തയ്യാറാക്കി തദ്ദേശ സ്വയംഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറിക്ക് (എഫ്.എം.) നവംബർ 25-ാം തീയതിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്.

69. വാർഷിക സമാഹൃത റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിക്കൽ.- പഞ്ചായത്ത് ഡയറക്ടർ, ഗ്രാമവികസന കമ്മീഷണർ, നഗരകാര്യ ഡയറക്ടർ എന്നിവരിൽ നിന്നും വാർഷിക റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ തദ്ദേശസ്വയംഭരണ വകുപ്പിലെ അഡീഷണൽ സെക്രട്ടറി (എഫ്.എം.) അവ സമാഹരിച്ച സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സമാഹൃത റിപ്പോർട്ട് തയ്യാറാക്കി ഡിസംബർ 5-ാം തീയതിക്ക് മുമ്പായി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.

70. ധനകാര്യ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തൽ.- (1) സർക്കാർ, പൊതുജനങ്ങൾ തുടങ്ങി താല്പര്യമുള്ളവർക്ക് ലഭ്യമാക്കുന്നതിനുവേണ്ടി ക്രമമായ ഇടവേളകളിൽ പഞ്ചായത്ത് ബന്ധപ്പെട്ട ധനകാര്യ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. 

(2) പ്രതിമാസ രസീറ്റ് ആന്റ് പേയ്ക്കുമെന്റ് സ്റ്റേറ്റമെന്റും വാർഷിക ധനകാര്യ പ്രതികകളും വാർഷിക റിപ്പോർട്ടും സെക്രട്ടറി നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കേണ്ടതാണ്.

(3) സപ്ലെയർമാരും കോൺട്രാക്ടർമാരും സമർപ്പിച്ചിട്ടുള്ള ബില്ലുകൾ സംബന്ധിച്ച വിവരങ്ങൾ പണം ലഭിക്കാനുള്ളവരുടെ സൗകര്യാർത്ഥം പഞ്ചായത്ത്, കഴിവിനൊത്ത രീതിയിൽ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

71. ബജറ്റ് തയ്യാറാക്കൽ.- (1) 1994-ലെ കേരള പഞ്ചായത്ത് രാജ നിയമത്തിന്റെ 214-ാം വകുപ്പും സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് അക്രൂവൽ അടിസ്ഥാനത്തിലുള്ള വാർഷിക ബഡ്ജറ്റ് പഞ്ചായത്ത് തയ്യാറാക്കേണ്ടതാണ്.

(2) ഓരോ ഫണ്ടിനും പ്രത്യേകം ബജറ്റ് തയ്യാറാക്കേണ്ടതാണ്. ഇതിനുപുറമെ പഞ്ചായത്തിന്റെ സമാഹ്യത ബജറ്റും തയ്യാറാക്കേണ്ടതാണ്.

(3) സമാഹൃത ബജറ്റ് എസ്റ്റിമേറ്റിന്റെ കൂടെ താഴെ നിർദ്ദേശിക്കുന്ന പത്രികകൾ കൂടി ഉണ്ടായിരിക്കേണ്ടതാണ്.

   (എ) റവന്യൂ വരുമാനം സംബന്ധിച്ച എസ്റ്റിമേറ്റ്;

   (ബി) റവന്യൂ ചെലവ സംബന്ധിച്ച എസ്റ്റിമേറ്റ്;
   (സി) മൂലധന വരവ് സംബന്ധിച്ച എസ്റ്റിമേറ്റ്;