Panchayat:Repo18/vol1-page0751: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 14: Line 14:


'''28. ഒരു തെരുവിന്റെ കേന്ദ്ര രേഖയും കെട്ടിടവും തമ്മിൽ ഉണ്ടായിരിക്കേണ്ട എറ്റവും കുറഞ്ഞ അകലം.-'''(1) (ചുറ്റുമതിൽ, വേലി, വാതിൽപ്പുറ പരസ്യ പണിപ്പാടുകൾ എന്നിവയൊഴികെയുള്ള) ഏതെങ്കിലും കെട്ടിടത്തിനും ഒരു തെരുവീഥിയുടെ കേന്ദ്രരേഖയ്ക്കും ഇടയ്ക്ക്ക്കുള്ള ഏറ്റവും ചുരുങ്ങിയ ദൂരം 4.50 മീറ്റർ ആയിരിക്കേണ്ടതും നാഷണൽ ഹൈവേ, സംസ്ഥാന ഹൈവേ, ജില്ലാ റോഡുകൾ, പഞ്ചായത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള റോഡുകൾ എന്നിവ അല്ലാത്ത റോഡുകളിലെ 7 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് തെരുവതിരും കെട്ടിടവും തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം 2 മീറ്ററും; നാഷണൽ ഹൈവേ, സംസ്ഥാന ഹൈവേ, ജില്ലാ റോഡുകൾ, പഞ്ചായത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള റോഡുകൾ എന്നിവയ്ക്ക് അത് 3 മീറ്ററും, കൂടാതെ 7 മീറ്ററിൽ
'''28. ഒരു തെരുവിന്റെ കേന്ദ്ര രേഖയും കെട്ടിടവും തമ്മിൽ ഉണ്ടായിരിക്കേണ്ട എറ്റവും കുറഞ്ഞ അകലം.-'''(1) (ചുറ്റുമതിൽ, വേലി, വാതിൽപ്പുറ പരസ്യ പണിപ്പാടുകൾ എന്നിവയൊഴികെയുള്ള) ഏതെങ്കിലും കെട്ടിടത്തിനും ഒരു തെരുവീഥിയുടെ കേന്ദ്രരേഖയ്ക്കും ഇടയ്ക്ക്ക്കുള്ള ഏറ്റവും ചുരുങ്ങിയ ദൂരം 4.50 മീറ്റർ ആയിരിക്കേണ്ടതും നാഷണൽ ഹൈവേ, സംസ്ഥാന ഹൈവേ, ജില്ലാ റോഡുകൾ, പഞ്ചായത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള റോഡുകൾ എന്നിവ അല്ലാത്ത റോഡുകളിലെ 7 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് തെരുവതിരും കെട്ടിടവും തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം 2 മീറ്ററും; നാഷണൽ ഹൈവേ, സംസ്ഥാന ഹൈവേ, ജില്ലാ റോഡുകൾ, പഞ്ചായത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള റോഡുകൾ എന്നിവയ്ക്ക് അത് 3 മീറ്ററും, കൂടാതെ 7 മീറ്ററിൽ
{{create}}
{{Review}}

Revision as of 03:55, 2 February 2018

തത്തുല്യമായുള്ള അധിക പിൻമാറൽ അളവ് മുഴുവൻ കെട്ടിടത്തിന്റേയും ഭൂനിരപ്പിന് ആയിരിക്കേണ്ടതാണ് അല്ലെങ്കിൽ തദനുസൃതമായ അവയുടെ നിരപ്പിലുള്ള നിലകൾക്കോ ആയിരിക്കണം.

(9) സൈറ്റിന്റെ അതിരുകൾക്ക് പുറത്തേക്ക് തള്ളിനിൽക്കുന്നതോ അല്ലെങ്കിൽ തൂങ്ങിക്കിടക്കുന്നതോ ആയ യാതൊരു തരത്തിലുള്ള നിർമ്മാണവും അനുവദിക്കുന്നതല്ല.

(10) അകത്തോ പുറത്തോ ഉള്ള ഓരോ തുറസ്സായ സ്ഥലവും ഒരു നിർമ്മാണവും നടത്താതെ സ്വതന്ത്രമായിരിക്കേണ്ടതും ആകാശത്തേക്ക് തുറന്നിരിക്കേണ്ടതും, പരമാവധി 0.60 മീറ്റർ വരെ വീതിയുള്ള കോർണിസോ, മേൽക്കൂരയോ, കാലാവസ്ഥമറയോ മാത്രം അനുവദിക്കേണ്ടതും ആകുന്നു. എന്നാൽ തുറസ്സായ സ്ഥലത്തിന്റെ വ്യാപ്തി ആ അളവു വരെ ഉയർത്തുന്ന സംഗതിയിൽ ഈ തള്ളിനിൽക്കലുകളും ആവശ്യമായത്രയും വർദ്ധിപ്പിക്കാവുന്നതാണ്. എന്നാൽ, അങ്ങനെ സ്ഥാപിക്കുന്ന തള്ളലുകൾ കഴിഞ്ഞ് ശേഷിക്കുന്ന തുറസ്സായ സ്ഥലത്തിന്റെ വീതി 0.50 മീറ്ററിൽ കുറയാത്ത വിധം ആ തള്ളലുകൾ പരിമിതപ്പെടുത്തേണ്ടതാണ്. എന്നുമാത്രമല്ല, നിയമാനുസൃതമായ തുറസ്സായസ്ഥലം ചുരുങ്ങിയത് 1.50 മീറ്റർ ആകുന്നിടത്ത്, 0.75 സെ.മീറ്റർ വരെ തള്ളി നിൽക്കുന്ന കോർണീസോ, മേൽക്കൂരയോ, കാലാവസ്ഥ മറയോ അനുവദിക്കാവുന്നതും, നിയമാനുസ്യത തുറസ്സായ സ്ഥലത്തിന്റെ ആനുപാതികമായ വർദ്ധനക്കനുസരിച്ച്, കോർണിസിന്റെയും മേൽക്കൂരയുടേയും കാലാവസ്ഥ മറയുടെയും വീതി വർദ്ധിപ്പിക്കാവുന്നതാണ്:

എന്നുതന്നെയുമല്ല, മുകളിലെയോ താഴത്തെയോ നിലകളിലേക്കുള്ള പ്രവേശനമാർഗമായി ഉദ്ദേശിക്കുന്ന തുറസ്സായ കോണിക്കെട്ടുകളോ, കോണികൈപ്പിടികളോ, 1.20 മീറ്ററിൽ കുറയാത്ത വ്യാപ്തിയിൽ അതിരുവശങ്ങളിലോ അല്ലെങ്കിൽ പിൻവശത്തോ അനുവദിക്കേണ്ടതാണ്. നിലം നിര പ്പിൽ നിന്നും 10 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് അങ്ങനെയുള്ള കോണിക്കെട്ടോ, പടിയോ, കോണിക്കൈപ്പിടികളോ അതിരുകളിൽ നിന്നും ഏറ്റവും കുറഞ്ഞത് 60 സെന്റീമീറ്റർ അകലം ഉണ്ടായിരിക്കേണ്ടതും, 10 മീറ്ററിൽ കൂടുതൽ ഉയരമുള്ള കെട്ടിടങ്ങൾക്ക് ഓരോ 3 മീറ്റർ ഉയരത്തിനോ അതിന്റെ ഭാഗത്തിനോ 0.50 മീറ്റർ എന്ന തോതിൽ തുറസ്സായ സ്ഥലം വർദ്ധിപ്പിക്കേണ്ടതാണ്.

എന്നിരുന്നാലും, തറനിരപ്പ് തെരുവുന്നിരപ്പിന് താഴെയായാലും മുകളിലായാലും, ഈ ചട്ടങ്ങൾ പ്രകാരം ആവശ്യമായിട്ടുള്ള ഏറ്റവും ചുരുങ്ങിയ പ്രവേശന മാർഗ്ഗവീതി കവിയാത്തതോ അല്ലെങ്കിൽ മൂന്നു മീറ്റർ ഇതിൽ ഏതോണോ കൂടുതൽ ആ വീതിയുള്ള തുറന്ന പടിക്കെട്ടുകളോ റാമ്പുകളോ പാലങ്ങളോ തെരുവിൽ നിന്നും കെട്ടിടത്തിലേയ്ക്കുള്ള പ്രവേശന മാർഗ്ഗമായി അനുവദിക്കേണ്ടതാണ്.

എന്നുമാത്രമല്ല, അങ്ങനെയുള്ള പ്രവേശന മാർഗ്ഗത്തിന്റെ അടിവശം അടച്ചു കെട്ടുവാൻ പാടു ള്ളതല്ല. എന്നിരുന്നാലും താങ്ങിനായി തൂണുകൾ അനുവദിക്കാവുന്നതാണ്.

(11) ഭൂനിരപ്പിന് താഴെയുള്ള (ബേസ്മെന്റ് നില) നിർമ്മാണങ്ങൾക്ക് വേണ്ടി മുൻവശം, പിൻവശം, പാർശ്വവശങ്ങൾ എന്നിവയുടെ പിന്നോട്ട് മാറ്റൽ, ഭൂനിരപ്പ് നിലയ്ക്ക് മുകളിൽ നിർമ്മിച്ചിട്ടുള്ള അതേ കൈവശ ഗണത്തിലുള്ള 10 മീറ്റർ ഉയരമുള്ള കെട്ടിടങ്ങൾക്ക് ആവശ്യമുള്ളതിന് തുല്യമായിരിക്കും.

28. ഒരു തെരുവിന്റെ കേന്ദ്ര രേഖയും കെട്ടിടവും തമ്മിൽ ഉണ്ടായിരിക്കേണ്ട എറ്റവും കുറഞ്ഞ അകലം.-(1) (ചുറ്റുമതിൽ, വേലി, വാതിൽപ്പുറ പരസ്യ പണിപ്പാടുകൾ എന്നിവയൊഴികെയുള്ള) ഏതെങ്കിലും കെട്ടിടത്തിനും ഒരു തെരുവീഥിയുടെ കേന്ദ്രരേഖയ്ക്കും ഇടയ്ക്ക്ക്കുള്ള ഏറ്റവും ചുരുങ്ങിയ ദൂരം 4.50 മീറ്റർ ആയിരിക്കേണ്ടതും നാഷണൽ ഹൈവേ, സംസ്ഥാന ഹൈവേ, ജില്ലാ റോഡുകൾ, പഞ്ചായത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള റോഡുകൾ എന്നിവ അല്ലാത്ത റോഡുകളിലെ 7 മീറ്റർ വരെ ഉയരമുള്ള കെട്ടിടങ്ങൾക്ക് തെരുവതിരും കെട്ടിടവും തമ്മിലുള്ള ഏറ്റവും ചുരുങ്ങിയ അകലം 2 മീറ്ററും; നാഷണൽ ഹൈവേ, സംസ്ഥാന ഹൈവേ, ജില്ലാ റോഡുകൾ, പഞ്ചായത്ത് വിജ്ഞാപനം ചെയ്തിട്ടുള്ള റോഡുകൾ എന്നിവയ്ക്ക് അത് 3 മീറ്ററും, കൂടാതെ 7 മീറ്ററിൽ

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ