Panchayat:Repo18/vol1-page0224: Difference between revisions

From Panchayatwiki
('ഒരു ജീവനക്കാരനെയോ ഏജന്റിനെയോ നിയമിക്കുന്ന പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
Line 14: Line 14:


'''205.ബി. നികുതിക്ക് വിധേയരായവരുടെ ലിസ്റ്റ് സമർപ്പിക്കാൻ ഉടമസ്ഥനോടോ കൈ വശക്കാരനോടോ ആവശ്യപ്പെടൽ.-''' സെക്രട്ടറിക്ക് നോട്ടീസുമൂലം, ഏതെങ്കിലും കെട്ടിടത്തിന്റെയോ ഭൂമിയുടെയോ ഉടമസ്ഥനോടും അല്ലെങ്കിൽ കൈവശക്കാരനോടും, ഹോട്ടലിന്റെയോ, ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ താമസത്തിനുള്ള മുറികളുടെയോ ഏതൊരു നടത്തിപ്പുകാരനോടും അല്ലെങ്കിൽ മാനേജരോടും, ആ കെട്ടിടമോ ഭൂമിയോ ഹോട്ടലോ ബോർഡിംഗോ ലോഡ്ജിംഗ് ഹൗസോ, ക്ലബോ, താമസത്തിനുള്ള മുറികളോ കൈവശം വച്ചിരിക്കുന്ന എല്ലാവരുടേയും പേർ അടങ്ങിയിട്ടുള്ളതും, അങ്ങനെയുള്ള ഏതൊരാളുടെയും തൊഴിലിനെയോ
'''205.ബി. നികുതിക്ക് വിധേയരായവരുടെ ലിസ്റ്റ് സമർപ്പിക്കാൻ ഉടമസ്ഥനോടോ കൈ വശക്കാരനോടോ ആവശ്യപ്പെടൽ.-''' സെക്രട്ടറിക്ക് നോട്ടീസുമൂലം, ഏതെങ്കിലും കെട്ടിടത്തിന്റെയോ ഭൂമിയുടെയോ ഉടമസ്ഥനോടും അല്ലെങ്കിൽ കൈവശക്കാരനോടും, ഹോട്ടലിന്റെയോ, ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ താമസത്തിനുള്ള മുറികളുടെയോ ഏതൊരു നടത്തിപ്പുകാരനോടും അല്ലെങ്കിൽ മാനേജരോടും, ആ കെട്ടിടമോ ഭൂമിയോ ഹോട്ടലോ ബോർഡിംഗോ ലോഡ്ജിംഗ് ഹൗസോ, ക്ലബോ, താമസത്തിനുള്ള മുറികളോ കൈവശം വച്ചിരിക്കുന്ന എല്ലാവരുടേയും പേർ അടങ്ങിയിട്ടുള്ളതും, അങ്ങനെയുള്ള ഏതൊരാളുടെയും തൊഴിലിനെയോ
{{create}}
{{Review}}

Revision as of 12:01, 1 February 2018

ഒരു ജീവനക്കാരനെയോ ഏജന്റിനെയോ നിയമിക്കുന്ന പക്ഷം, ആ കമ്പനിയോ ആളോ തദ്ദേശപരിധിയിൽ ഇടപാടു നടത്തുന്നതായി കരുതപ്പെടേണ്ടതും, ആ ജീവനക്കാരനോ ഏജന്റോ, ആ കമ്പനിയുടെയോ ആളുടെയോ ഇടപാടു സംബന്ധിച്ച തൊഴിൽ നികുതിക്ക്, ആ കമ്പനിക്കോ ആൾക്കോ വേണ്ടി അവരെ ബാദ്ധ്യസ്ഥരാക്കുന്ന കരാറുകളിലേർപ്പെടുന്നതിന് ആ ജീവനക്കാരനോ ഏജന്റിനോ അധികാരമുണ്ടായിരുന്നാലും ഇല്ലെങ്കിലും, ബാദ്ധ്യസ്ഥനാകുന്നതുമാണ്.

(ബി) ഒരു കമ്പനിയോ ആളോ മറ്റൊരു കമ്പനിയുടെയോ ആളുടെയോ ഏജന്റാണെങ്കിൽ ആദ്യത്തെ കമ്പനിയുടെ ആളോ പ്രധാനി (പ്രിൻസിപ്പൽ) യുടെ അതേ ആദായത്തിൻമേലുള്ള തൊഴിൽ നികുതിക്ക് വെവ്വേറെ ബാദ്ധ്യസ്ഥനാകുന്നതല്ല.

205. തൊഴിലുടമകളാൽ തൊഴിൽനികുതി പിരിച്ചെടുക്കൽ.-(1) ശമ്പളത്തിനോ വേതനത്തിനോ വേണ്ടി ആളുകളെ നിയമിച്ചിട്ടുള്ള ഏതെങ്കിലും ആഫീസിന്റെയോ സംരംഭത്തിന്റെയോ അല്ലെങ്കിൽ സ്ഥാപനത്തിന്റെയോ ആഫീസ് തലവനോ തൊഴിലുടമയോ തൊഴിൽ നികുതിയുടെ ബില്ലോ ഡിമാന്റ് നോട്ടീസോ കിട്ടിയാൽ കഴിയുന്നത്രവേഗത്തിൽ, അങ്ങനെയുള്ള ബില്ലോ നോട്ടീസോ, ജീവനക്കാരന് കൊടുക്കേണ്ടതും ആ ബില്ലിന്റെയോ നോട്ടീസിന്റെയോ രണ്ടാം പകർപ്പ ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്തിന്റെ സെക്രട്ടറിക്ക് മടക്കി അയക്കേണ്ടതുമാണ്.

(2) ബില്ലോ ഡിമാന്റ് നോട്ടീസോ നൽകിയശേഷം നിർണ്ണയിക്കപ്പെട്ടേക്കാവുന്ന ചട്ടങ്ങൾക്ക് വിധേയമായി ഓഫീസ് തലവനോ തൊഴിലുടമയോ ബില്ലിലോ നോട്ടീസിലോ പറയുന്ന കാലയളവു കഴിഞ്ഞതിനുശേഷം ബില്ലിലോ നോട്ടീസിലോ കാണിച്ചിട്ടുള്ള തൊഴിൽ നികുതിത്തുക ജീവനക്കാരുടെ ശമ്പളത്തിലോ വേതനത്തിലോ കുറവുചെയ്തതോ അല്ലാതെയോ ശേഖരിക്കുകയോ വസൂലാക്കുകയോ ചെയ്ത് നിർണ്ണയിക്കപ്പെടുന്ന തരത്തിൽ അത് ഗ്രാമപഞ്ചായത്തിൽ അടയ്ക്കക്കേണ്ടതാണ്.

(3)ഈ വകുപ്പിൽ ആവശ്യപ്പെടുന്നപ്രകാരം ഒരു ബില്ലിലോ ഡിമാന്റ് നോട്ടീസിലോ ഉൾപ്പെടുത്തിയിട്ടുള്ള തൊഴിൽ നികുതിത്തുക ശേഖരിക്കുന്നതിലും അത് അടയ്ക്കുന്നതിലും, ഓഫീസ് തലവന്റെയോ തൊഴിലുടമയുടെയോ ഭാഗത്തു നിന്നുമുള്ള വീഴ്ച കാരണം കുടിശ്ശിക വരുത്തുമ്പോൾ ആ തുക, അപ്രകാരമുള്ള ഓഫീസ് തലവനിൽനിന്നോ തൊഴിലുടമയിൽനിന്നോ, അത് അയാളിൽ നിന്നുമുള്ള ഒരു കുടിശ്ശിക എന്നപോലെ, നിർണ്ണയിക്കപ്പെടാവുന്ന ചട്ടങ്ങൾക്ക് വിധേയമായി വസൂലാക്കാവുന്നതാണ്.

എന്നാൽ ശമ്പളം നേരിട്ടു വാങ്ങുന്ന ഉദ്യോഗസ്ഥൻമാരുടെ സംഗതിയിൽ, ഓഫീസ് തലവനോ തൊഴിലുടമയോ, അത്തരം ബില്ലിലോ നോട്ടീസിലോ ഉൾപ്പെട്ട തൊഴിൽ നികുതി അങ്ങനെയുള്ള ഉദ്യോഗസ്ഥൻ അടച്ചതായി ഉറപ്പുവരുത്തുന്നതിന് നിർണ്ണയിക്കപ്പെടാവുന്ന തരത്തിലുള്ള നടപടികൾ എടുക്കേണ്ടതാണ്.

205.എ. സ്റ്റേറ്റുമെന്റുകൾ, റിട്ടേണുകൾ മുതലായവ രഹസ്യം ആയിരിക്കണമെന്ന്.- ഏതെങ്കിലും കമ്പനിയോ ആളോ കൊടുക്കേണ്ട തൊഴിൽനികുതി കണക്കാക്കിയത് സംബന്ധിച്ച് നൽകിയ എല്ലാ സ്റ്റേറ്റുമെന്റുകളും, സമർപ്പിച്ച എല്ലാ റിട്ടേണുകളും, ഹാജരാക്കിയ എല്ലാ കണക്കു കളും അഥവാ രേഖകളും രഹസ്യമായി കരുതേണ്ടതും അവയുടെ പകർപ്പുകൾ പൊതുജനങ്ങൾക്കു നൽകുവാൻ പാടില്ലാത്തതുമാണ്.

205.ബി. നികുതിക്ക് വിധേയരായവരുടെ ലിസ്റ്റ് സമർപ്പിക്കാൻ ഉടമസ്ഥനോടോ കൈ വശക്കാരനോടോ ആവശ്യപ്പെടൽ.- സെക്രട്ടറിക്ക് നോട്ടീസുമൂലം, ഏതെങ്കിലും കെട്ടിടത്തിന്റെയോ ഭൂമിയുടെയോ ഉടമസ്ഥനോടും അല്ലെങ്കിൽ കൈവശക്കാരനോടും, ഹോട്ടലിന്റെയോ, ബോർഡിംഗിന്റെയോ ലോഡ്ജിംഗ് ഹൗസിന്റെയോ ക്ലബ്ബിന്റെയോ താമസത്തിനുള്ള മുറികളുടെയോ ഏതൊരു നടത്തിപ്പുകാരനോടും അല്ലെങ്കിൽ മാനേജരോടും, ആ കെട്ടിടമോ ഭൂമിയോ ഹോട്ടലോ ബോർഡിംഗോ ലോഡ്ജിംഗ് ഹൗസോ, ക്ലബോ, താമസത്തിനുള്ള മുറികളോ കൈവശം വച്ചിരിക്കുന്ന എല്ലാവരുടേയും പേർ അടങ്ങിയിട്ടുള്ളതും, അങ്ങനെയുള്ള ഏതൊരാളുടെയും തൊഴിലിനെയോ

ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി.

വർഗ്ഗം:റെപ്പോയിൽ തിരുത്തൽ വായന നടത്തിയ ലേഖനങ്ങൾ