Panchayat:Repo18/vol1-page0743: Difference between revisions
No edit summary |
Gangadharan (talk | contribs) No edit summary |
||
Line 19: | Line 19: | ||
(e) നിർമ്മാണം പൂർത്തിയാക്കിയതു സംബന്ധിച്ചുള്ള രേഖാമൂലമുള്ള നോട്ടീസ് അനുബന്ധം E-യിലെ ഫോറത്തിൽ സെക്രട്ടറിക്ക് കൊടുക്കേണ്ടതാണ്; | (e) നിർമ്മാണം പൂർത്തിയാക്കിയതു സംബന്ധിച്ചുള്ള രേഖാമൂലമുള്ള നോട്ടീസ് അനുബന്ധം E-യിലെ ഫോറത്തിൽ സെക്രട്ടറിക്ക് കൊടുക്കേണ്ടതാണ്; | ||
(f) വികസിപ്പിച്ചതോ പുനർവികസിപ്പിച്ചതോ ആയ പ്ലോട്ടുകളിലെ പ്ലോട്ട് സബ് ഡിവിഷന്റെയോ, കെട്ടിട നിർമ്മാണത്തിന്റെയോ | (f) വികസിപ്പിച്ചതോ പുനർവികസിപ്പിച്ചതോ ആയ പ്ലോട്ടുകളിലെ പ്ലോട്ട് സബ് ഡിവിഷന്റെയോ, കെട്ടിട നിർമ്മാണത്തിന്റെയോ വില്പനയ്ക്കോ കൈമാറ്റത്തിനോ മുമ്പായി | ||
{{ | {{review}} |
Revision as of 11:22, 1 February 2018
21. ചില സാഹചര്യങ്ങളിൽ കെട്ടിട നിർമ്മാണ ജോലികൾ നിർത്തിവെക്കുന്നതിനുള്ള ഉത്തരവ്.-(1) സെക്രട്ടറിയുടെ അനുമതി വാങ്ങാതെയോ, ഗ്രാമപഞ്ചായത്തിന്റെ ഏതെങ്കിലും തീരുമാനങ്ങൾക്കോ ആക്ടിലെ ഏതെങ്കിലും വ്യവസ്ഥയ്ക്കക്കോ, ഈ ചട്ടങ്ങൾക്കോ, അതിൻ കീഴിൽ ഉണ്ടാക്കിയിട്ടുള്ള ബൈലോയ്ക്കക്കോ, നിയമപരമായ ഏതെങ്കിലും നിർദ്ദേശത്തിനോ, അഭ്യർത്ഥനയ്ക്കക്കോ എതിരായോ ഏതെങ്കിലും കെട്ടിടം പണിയുകയോ, ഏതെങ്കിലും പണി ആരംഭിക്കുകയോ, നടത്തിക്കൊണ്ടിരിക്കുകയോ (എന്നാൽ പൂർത്തീകരിക്കാതിരിക്കുകയും) ചെയ്യുന്ന സംഗതിയിൽ, ഈ ചട്ടത്തിൻ കീഴിൽ എടുക്കാവുന്ന മറ്റേതൊരു നടപടികൾക്കും ഭംഗം വരാത്ത വിധം, ആർക്ക് വേണ്ടിയാണോ പ്രസ്തുത പണികൾ തുടങ്ങുകയും തുടരുകയും ചെയ്യുന്നത്, ആ ആളിനോട്, അവ ഉടൻ തന്നെ നിർത്തിവയ്ക്കുവാൻ സെക്രട്ടറിക്ക് ഒരു ഉത്തരവു വഴിയായി ആവശ്യപ്പെടാവുന്നതാണ്.
(2) ഉപചട്ടം (1)-ന് പ്രകാരമുള്ള ഉത്തരവ് അനുസരിക്കാതെ വന്നാൽ ആ വ്യക്തിയേയും അയാളുടെ സഹായികളേയും ജോലിക്കാരെയും അഭ്യർത്ഥനയിൽ സൂചിപ്പിച്ചിട്ടുള്ള സമയത്തിനുള്ളിൽ നിർമ്മാണപരിസരത്ത് നിന്ന് നീക്കം ചെയ്യാൻ സെക്രട്ടറിക്ക് പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെടാവുന്നതാണ്. തദനുസൃതം പോലീസ് ഉദ്യോഗസ്ഥൻ സെക്രട്ടറിയുടെ ആവശ്യം നടപ്പാക്കേണ്ടതാണ്.
(3) (2)-ാം ഉപചട്ടം പ്രകാരമുള്ള നിർദ്ദേശം നടപ്പാക്കിയശേഷം, സെക്രട്ടറിക്ക് ഉചിതമെന്ന് തോന്നുന്നപക്ഷം ആ കെട്ടിടത്തിൽ നിർമ്മാണപ്രവർത്തനമോ നിർമ്മാണം നടപ്പാക്കലോ തുടരുന്നില്ലായെന്ന് ഉറപ്പ് വരുത്തുന്നതിനായി കെട്ടിടപരിസരം നിരീക്ഷിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനെ സഹായത്തിന് രേഖാമൂലം ആവശ്യപ്പെടാവുന്നതും അല്ലെങ്കിൽ ഒരു രേഖാമൂല ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്തിലെ ഒരു ഓഫീസർക്കോ ജീവനക്കാരനോ പ്രത്യേകാധികാരം നൽകാവുന്നതും ആയതിന് വരുന്ന ചെലവുകൾ നിർമ്മാണമോ, പണി നടപ്പാക്കലോ ആർക്കുവേണ്ടിയാണോ തുടർന്നു കൊണ്ടു പോകുന്നത് അയാളിൽ നിന്നോ, (1)-ാം ഉപചട്ടപ്രകാരം നോട്ടീസ് കൊടുത്ത ആളിൽ നിന്നോ, ആക്ടിൻ കീഴിലുള്ള വസ്തുനികുതി കുടിശ്ശികയായി കണക്കാക്കി വസൂലാക്കാവുന്നതുമാണ്.
22. ഉടമസ്ഥന്റെ ചുമതലകളും ഉത്തരവാദിത്വങ്ങളും,- (1) പെർമിറ്റ് അനുവദിച്ചു എന്ന കാരണത്താലോ ഡ്രോയിംഗുകളും പ്രത്യേക വിവരണങ്ങളും അംഗീകരിച്ചു എന്നതിനാലോ, സെക്രട്ടറി സ്ഥലപരിശോധന നടത്തി എന്നതിനാലോ കെട്ടിടം നിർമ്മിക്കുന്ന കാലയളവിൽ, ഈ ചട്ടങ്ങളിലെ ആവശ്യത്തിനനുസൃതമായി പണികൾ നടത്തിക്കൊണ്ടു പോകേണ്ട ഉത്തരവാദിത്വത്തിൽ നിന്നും ഒരു തരത്തിലും ഉടമസ്ഥനെ ഒഴിവാക്കുന്നതല്ല.
(2) ഓരോ ഉടമസ്ഥനും-
(a) ചട്ടങ്ങൾ നടപ്പിലാക്കേണ്ട ഉദ്ദേശത്തിനായി സെക്രട്ടറി അല്ലെങ്കിൽ സർക്കാർ ചുമതലപ്പെടുത്തിയ ഏതൊരു വ്യക്തിയേയും സാധാരണയായി രാവിലെ 7നും വൈകുന്നേരം 6 മണിക്കും ഇടയിൽ ഏതു സമയത്തും അല്ലെങ്കിൽ അത്യാവശ്യമെന്ന് കരുതുന്ന മറ്റു സമയങ്ങളിലും പ്ലോട്ടിലോ കെട്ടിടത്തിലോ കെട്ടിടപരിസരത്തോ പ്രവേശിക്കാൻ അനുവദിക്കേണ്ടതാണ്;
(b) പ്ലോട്ടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതാണ്;
(c) ഭൂവികസനമോ പുനർവികസനമോ അല്ലെങ്കിൽ കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിർമ്മാണമോ അല്ലെങ്കിൽ കൂട്ടിച്ചേർക്കലോ പണിയിൽ മാറ്റംവരുത്തലോ ആയി ബന്ധപ്പെട്ട മറ്റു അനുബന്ധ കാര്യങ്ങൾക്കും വേണ്ടി സെക്രട്ടറിയിൽ നിന്ന് അനുമതി തേടേണ്ടതാണ്.
(d) നിർമ്മാണാരംഭ ഉദ്ദേശത്തിനായി അനുബന്ധം D-യിലെ ഫോറത്തിൽ സെക്രട്ടറിക്ക് നോട്ടീസ് കൊടുക്കേണ്ടതാണ്;
(e) നിർമ്മാണം പൂർത്തിയാക്കിയതു സംബന്ധിച്ചുള്ള രേഖാമൂലമുള്ള നോട്ടീസ് അനുബന്ധം E-യിലെ ഫോറത്തിൽ സെക്രട്ടറിക്ക് കൊടുക്കേണ്ടതാണ്;
(f) വികസിപ്പിച്ചതോ പുനർവികസിപ്പിച്ചതോ ആയ പ്ലോട്ടുകളിലെ പ്ലോട്ട് സബ് ഡിവിഷന്റെയോ, കെട്ടിട നിർമ്മാണത്തിന്റെയോ വില്പനയ്ക്കോ കൈമാറ്റത്തിനോ മുമ്പായി
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി തിരുത്തൽ വായന നടത്തി. |