Panchayat:Repo18/vol1-page0712: Difference between revisions
No edit summary |
Gangadharan (talk | contribs) No edit summary |
||
Line 19: | Line 19: | ||
(ah) ‘വാസഗൃഹ ഗണം' എന്നാൽ ഒരു വ്യക്തിക്കോ കുടുംബത്തിനോ താമസിക്കുവാനുദ്ദേശിച്ചുകൊണ്ട് പാചകസൗകര്യങ്ങൾ സജ്ജീകരിച്ചതോ, അല്ലാത്തതോ ആയി രൂപകല്പന ചെയ്തിട്ടുള്ള മുറി അല്ലെങ്കിൽ ഒരു കൂട്ടം മുറികൾ എന്നർത്ഥമാകുന്നു; | (ah) ‘വാസഗൃഹ ഗണം' എന്നാൽ ഒരു വ്യക്തിക്കോ കുടുംബത്തിനോ താമസിക്കുവാനുദ്ദേശിച്ചുകൊണ്ട് പാചകസൗകര്യങ്ങൾ സജ്ജീകരിച്ചതോ, അല്ലാത്തതോ ആയി രൂപകല്പന ചെയ്തിട്ടുള്ള മുറി അല്ലെങ്കിൽ ഒരു കൂട്ടം മുറികൾ എന്നർത്ഥമാകുന്നു; | ||
(ai) പുറത്തേക്കുള്ള മാർഗ്ഗം' എന്നാൽ ഏതെങ്കിലും കെട്ടിടത്തിൽ നിന്നോ കെട്ടിടത്തിന്റെ നിലയിൽ നിന്നോ ഒരു തെരുവിലേക്കോ സുരക്ഷിതമായ തുറസ്സായ ഒരു സ്ഥലത്തേക്കോ ഉള്ള ഒരു വഴിയോ പുറത്തുകടക്കാനുള്ള മാർഗ്ഗമോ എന്നർത്ഥമാകുന്നു; | (ai) 'പുറത്തേക്കുള്ള മാർഗ്ഗം' എന്നാൽ ഏതെങ്കിലും കെട്ടിടത്തിൽ നിന്നോ കെട്ടിടത്തിന്റെ നിലയിൽ നിന്നോ ഒരു തെരുവിലേക്കോ സുരക്ഷിതമായ തുറസ്സായ ഒരു സ്ഥലത്തേക്കോ ഉള്ള ഒരു വഴിയോ പുറത്തുകടക്കാനുള്ള മാർഗ്ഗമോ എന്നർത്ഥമാകുന്നു; | ||
(aj) 'പുറംഭിത്തി' എന്നാൽ മറ്റൊരു കെട്ടിടത്തിന്റെ ഒരു ചുമരിനോട് ചേർന്നിരിക്കുന്നതായാൽ പോലും ഒരു കെട്ടിടത്തിന്റെ ഏറ്റവും പുറത്തുള്ള ഭിത്തി എന്നർത്ഥമാകുന്നു. കൂടാതെ ഏതെങ്കിലും കെട്ടിടത്തിന്റെ ഉള്ളിലെ തുറന്ന സ്ഥലത്തിനോട് ചേർന്നിരിക്കുന്ന ഒരു ഭിത്തിയെന്നും അർത്ഥമാകുന്നു; | (aj) 'പുറംഭിത്തി' എന്നാൽ മറ്റൊരു കെട്ടിടത്തിന്റെ ഒരു ചുമരിനോട് ചേർന്നിരിക്കുന്നതായാൽ പോലും ഒരു കെട്ടിടത്തിന്റെ ഏറ്റവും പുറത്തുള്ള ഭിത്തി എന്നർത്ഥമാകുന്നു. കൂടാതെ ഏതെങ്കിലും കെട്ടിടത്തിന്റെ ഉള്ളിലെ തുറന്ന സ്ഥലത്തിനോട് ചേർന്നിരിക്കുന്ന ഒരു ഭിത്തിയെന്നും അർത്ഥമാകുന്നു; | ||
{{create}} | {{create}} |
Revision as of 06:25, 1 February 2018
(iii) ചുറ്റുമതിൽ, പടിവാതിൽ, നീക്കുഗേറ്റ്, ഊഞ്ഞാൽ, മേൽക്കൂരയില്ലാത്ത കോണിപ്പടി, വെയിൽമറയും മറ്റും പോലുള്ളവയുടെ പരിധിയിൽ വരുന്ന സ്ഥലങ്ങൾ, അതുപോലുള്ളവയും.
(z)'കൾ-ഡെ-സാക്' എന്നാൽ, വാഹനങ്ങൾക്ക് മതിയായ ഗതാഗത മാർഗ്ഗമുള്ളതും ഒരറ്റം അടഞ്ഞതുമായ ഒരു തെരുവ് എന്നർത്ഥമാകുന്നു;
(aa) ‘പ്ലോട്ടിന്റെ വ്യാപ്തി' എന്നാൽ പ്ലോട്ടിന്റെ മുൻവശത്തെയും പിൻവശത്തെയും അതി രുകൾ തമ്മിൽ വിലങ്ങനെയുള്ള ശരാശരി അകലം എന്നർത്ഥമാകുന്നു;
(ab) ‘വികസനം നടത്തുന്നയാൾ' എന്നാൽ ഈ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം പെർമിറ്റ് ലഭിച്ചിട്ടുള്ള ഉടമസ്ഥനുവേണ്ടി ഉടമയുമായുണ്ടാക്കിയ ഒരു കരാർ മുഖേന നിർമ്മാണം, പുനർനിർമ്മാണം, അറ്റകുറ്റപണികൾ, കൂട്ടിച്ചേർക്കലുകൾ, അല്ലെങ്കിൽ കെട്ടിടങ്ങളുടെ വ്യതിയാനങ്ങൾ, ഭൂവികസനം അല്ലെങ്കിൽ പുനർവികസനം അടക്കമുള്ള കെട്ടിട പ്രവർത്തനം ഏറ്റെടുത്തിരിക്കുന്ന ഏതെങ്കിലും വ്യക്തി അല്ലെങ്കിൽ വ്യക്തികളുടെ സംഘം അല്ലെങ്കിൽ ഏതെങ്കിലും സ്ഥാപനം (എന്ത് പേരിലുള്ളതായാലും) എന്നർത്ഥമാകുന്നു.
(ac) 'ഭൂവികസനം' എന്നാൽ കാർഷികാവശ്യങ്ങൾക്കല്ലാതെ ഭൂമിയോ ജലാശയങ്ങളോ നികത്തി ഭൂമിയുടെ ഉപയോഗത്തിൽ കൊണ്ടുവരുന്നതോ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നതോ ആയ മുഖ്യമാറ്റം അല്ലെങ്കിൽ ഭൂമിയുടെ നിലവിലുള്ള മുൻ ഉപയോഗത്തിൽ മാറ്റം വരുത്തിക്കൊണ്ട് തെരുവുകൾ, നടപ്പാതകൾ എന്നിവ ക്രമീകരിക്കുക, ചതുപ്പ് നിലങ്ങളിൽ മാറ്റം വരുത്തൽ, ഉല്ലാസോദ്യാനങ്ങൾ, കളിസ്ഥലങ്ങൾ പോലുള്ളവയുടെ വികസനങ്ങൾ എന്നർത്ഥമാകുന്നു. എന്നാൽ അവകാശികൾ തമ്മിൽ കുടുംബസ്വത്ത് നിയമാനുസൃതം ഭാഗം വയ്ക്കുന്നത് ഇതിൽ ഉൾപ്പെടുന്നതല്ല;
(ad) ‘വികസന പദ്ധതി' എന്നാൽ പ്രദേശത്തിനാകെ വേണ്ടിയുള്ള ഏതെങ്കിലും പൊതുവായ ആസൂത്രണ പദ്ധതി അല്ലെങ്കിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും പ്രത്യേക പ്രദേശത്തിനു വേണ്ടി നിലവിലുള്ള ടൗൺ ആന്റ് കൺട്രി പ്ലാനിങ്ങ് നിയമത്തിന്റെ കീഴിൽ തയ്യാറാക്കിയ ഏതെങ്കിലും വിശദമായ നഗരാസൂത്രണ പദ്ധതി എന്നർത്ഥമാകുന്നു;
(ae) 'ഓവു ചാൽ' എന്നാൽ അഴുക്ക് വെള്ളം, മാരക പദാർത്ഥങ്ങൾ, മലിനജലം, ചെളി, ഉപയോഗശൂന്യമായ ജലം, മഴവെള്ളം അല്ലെങ്കിൽ അടിമൺ ജലം തുടങ്ങിയവ ഒഴുക്കുന്നതിനായുള്ള അഴുക്ക് ചാൽ, കുഴൽ, കുഴി, തോട് അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപായങ്ങൾ, വലിയ നിഷ്കാസനോപകരണങ്ങൾ, വായുമർദ്ദിത മാർഗ്ഗങ്ങൾ, അംഗീകരിക്കപ്പെട്ട വലിയ മലിനജലക്കുഴലുകൾ, മലിനജലം അല്ലെങ്കിൽ മാരക പദാർത്ഥങ്ങൾ അഴുക്കു ചാലിലേക്ക് സമാഹരിക്കുന്നതിനോ ശേഖരിക്കുന്നതിനോ പുറന്തള്ളുന്നതിനോ നീക്കം ചെയ്യുന്നതിനോ ഉള്ള പ്രത്യേക യന്ത്രങ്ങൾ അല്ലെങ്കിൽ ഉപകരണങ്ങൾ എന്നർത്ഥമാകുന്നു;
(af) 'ഡ്രെയിനേജ്' എന്നാൽ ഏതെങ്കിലും ദ്രാവകം നീക്കം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ നിർമ്മിക്കപ്പെട്ട പദ്ധതി എന്നർത്ഥമാകുന്നു;
(ag) ‘വാസസ്ഥലം' എന്നാൽ മുഖ്യമായും അല്ലെങ്കിൽ മുഴുവനായും താമസാവശ്യങ്ങൾക്കായി രൂപകല്പന ചെയ്ത അല്ലെങ്കിൽ ഉപയോഗിക്കുന്ന കെട്ടിടം അല്ലെങ്കിൽ അതിന്റെ ഒരു ഭാഗം എന്നർത്ഥമാകുന്നു;
(ah) ‘വാസഗൃഹ ഗണം' എന്നാൽ ഒരു വ്യക്തിക്കോ കുടുംബത്തിനോ താമസിക്കുവാനുദ്ദേശിച്ചുകൊണ്ട് പാചകസൗകര്യങ്ങൾ സജ്ജീകരിച്ചതോ, അല്ലാത്തതോ ആയി രൂപകല്പന ചെയ്തിട്ടുള്ള മുറി അല്ലെങ്കിൽ ഒരു കൂട്ടം മുറികൾ എന്നർത്ഥമാകുന്നു;
(ai) 'പുറത്തേക്കുള്ള മാർഗ്ഗം' എന്നാൽ ഏതെങ്കിലും കെട്ടിടത്തിൽ നിന്നോ കെട്ടിടത്തിന്റെ നിലയിൽ നിന്നോ ഒരു തെരുവിലേക്കോ സുരക്ഷിതമായ തുറസ്സായ ഒരു സ്ഥലത്തേക്കോ ഉള്ള ഒരു വഴിയോ പുറത്തുകടക്കാനുള്ള മാർഗ്ഗമോ എന്നർത്ഥമാകുന്നു;
(aj) 'പുറംഭിത്തി' എന്നാൽ മറ്റൊരു കെട്ടിടത്തിന്റെ ഒരു ചുമരിനോട് ചേർന്നിരിക്കുന്നതായാൽ പോലും ഒരു കെട്ടിടത്തിന്റെ ഏറ്റവും പുറത്തുള്ള ഭിത്തി എന്നർത്ഥമാകുന്നു. കൂടാതെ ഏതെങ്കിലും കെട്ടിടത്തിന്റെ ഉള്ളിലെ തുറന്ന സ്ഥലത്തിനോട് ചേർന്നിരിക്കുന്ന ഒരു ഭിത്തിയെന്നും അർത്ഥമാകുന്നു;
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |