Panchayat:Repo18/vol2-page0871: Difference between revisions

From Panchayatwiki
(നോട്ട്)
No edit summary
 
Line 45: Line 45:


'''കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2013-ലെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങളിലെ 7-ാം അദ്ധ്യായത്തിലെ ഖണ്ഡിക 7.3 പ്രകാരം അനുവദനീയമല്ലാത്ത ഗണത്തിൽപ്പെടുന്ന പ്രവൃത്തികൾ (നെഗറ്റീവ് ലിസ്റ്റ്) സംബന്ധിച്ച വിവരം'''
'''കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2013-ലെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങളിലെ 7-ാം അദ്ധ്യായത്തിലെ ഖണ്ഡിക 7.3 പ്രകാരം അനുവദനീയമല്ലാത്ത ഗണത്തിൽപ്പെടുന്ന പ്രവൃത്തികൾ (നെഗറ്റീവ് ലിസ്റ്റ്) സംബന്ധിച്ച വിവരം'''
{{create}}

Latest revision as of 05:28, 6 January 2018

ഡാംസ്), തടയണകൾ (സ്റ്റോപ്പ് ഡാംസ്), നീരുറവകളുടെ സംരക്ഷണം (സ്പ്രിംഗ് ഷെഡ് ഡവലപ്പമെന്റ്) എന്നീ പ്രവൃത്തികൾ ഉൾപ്പെടുന്ന ജലസംരക്ഷണവും മഴകൊയ്ത്തും.

(2) വനസംരക്ഷണവും മരം വച്ച് പിടിപ്പിക്കലും അതുവഴി വരൾച്ച തടയലും

(3) ജലസേചന തോടുകൾ ഉൾപ്പെടെയുള്ള ചെറുകിട ജലസേചന പദ്ധതികൾ

(4) പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ, ഭൂപരിഷ്ക്കരണത്തിലൂടെ ഭൂമി ലഭിച്ചവർ, ഐ.എ.വൈ ഗുണഭോക്താക്കൾ, 2008-ലെ കാർഷിക കടാശ്വാസ പദ്ധതിയിൽ നിർവ്വചിക്കും പ്രകാരമുള്ള ചെറുകിട നാമമാത്ര കർഷകർ, പരമ്പരാഗത വനവാസികൾ എന്നിവരുടെ ഭൂമിയിൽ ജലസേചന സൗകര്യം, പഴകൃഷി, തോട്ടവിള, കുളം കുഴിക്കൽ, കൃഷിഭൂമിക്ക് ബണ്ട് ഒരുക്കൽ, ഭൂവികസനം എന്നീ പ്രവൃത്തികൾ.

(5) കുളങ്ങൾ വൃത്തിയാക്കൽ ഉൾപ്പെടെയുള്ള പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനർനിർമ്മാണം.

(6) ഭൂവികസനം

(7) വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ അഴുക്കുചാൽ നിർമ്മാണം, വെള്ളപ്പൊക്ക കെടുതി ഒഴിവാക്കുന്നതിനുള്ള കനാലുകളുടെ നിർമ്മാണം/നിലവിലെ കനാലുകളുടെ പുന:രുദ്ധാരണവും ആഴംകൂട്ടലും, തീരപ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കി അവയെ സംരക്ഷിക്കുന്നതിന് ചാലുകളുടെ നിർമ്മാണം തുടങ്ങിയ വെള്ളപ്പൊക്ക നിയന്ത്രണപ്രവർത്തനങ്ങളും മറ്റ് സംരക്ഷണ പ്രവർത്തനങ്ങളും,

(8) ഗ്രാമത്തിനുള്ളിലുള്ള ഏത് കാലാവസ്ഥയിലും ഉപയോഗയോഗ്യമായ റോഡുകൾ, അവയിൽ ആവശ്യമായ കൾവർട്ടുകൾ എന്നിവയുടെ നിർമ്മാണം.

(9) ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ ഭാരത് നിർമ്മാൺ രാജീവ്ഗാന്ധി സേവാ കേന്ദ്രങ്ങളുടെ നിർമ്മാണം.

(10) നാടേപ്പ് കമ്പോസ്റ്റിംഗ് (കമ്പോസ്റ്റ് കുഴികൾ), വെർമി കമ്പോസ്റ്റിംഗ്, ദ്രവ-ജൈവ വളങ്ങൾ ഉത്പാദിപ്പിക്കൽ തുടങ്ങിയ കാർഷിക സംബന്ധമായ പ്രവൃത്തികൾ.

(11) കോഴിക്കൂട് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കന്നുകാലികൾക്കുള്ള തൊഴുത്തിന് ഉറപ്പുള്ള തറ/ഗോമൂത്ര സംഭരണി/പുൽതൊട്ടി എന്നിവയുടെ നിർമ്മാണം, കന്നുകാലികളുടെ പൂരക തീറ്റ ഇനമായ അസോളയുടെ കൃഷി എന്നീ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ

(12) പൊതുസ്ഥലങ്ങളിൽ വർഷക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടുകളിൽ മത്സ്യകൃഷി അടക്കമുള്ള മത്സ്യം വളർത്തൽ പ്രവർത്തനങ്ങൾ

(13) മത്സ്യം ഉണക്കി സൂക്ഷിക്കുന്ന യാർഡുകളുടെ നിർമ്മാണം, തീരദേശ പ്രദേശങ്ങളെ കടലാക്രമണത്തിൽ നിന്നും സംരക്ഷിക്കുന്ന മരങ്ങൾ കടലോരങ്ങളിൽ വച്ച് പിടിപ്പിക്കൽ തുടങ്ങിയ തീരദേശങ്ങളിൽ അനുയോജ്യമായ പ്രവർത്തനങ്ങൾ.

(14) സോക്ക്പിറ്റ്, റീചാർജ്ജ് പിറ്റ് തുടങ്ങിയ ഗ്രാമീണ കുടിവെള്ള സംരക്ഷണ പ്രവൃത്തികൾ

(15) വ്യക്തിഗത കക്കൂസ്, സർക്കാർ സ്കൂൾ/അംഗണവാടികളിൽ ശൗചാലയങ്ങളുടെ നിർമ്മാണം, ഖര-ദ്രവ മാലിന്യ പരിപാലനം തുടങ്ങിയ ഗ്രാമീണ ശുചിത്വ പ്രവർത്തനങ്ങൾ

(16) അംഗണവാടികളുടെ നിർമ്മാണം

(17) കളിസ്ഥലങ്ങളുടെ നിർമ്മാണം

(18) സംസ്ഥാന സർക്കാരുമായി കൂടിയാലോചനകൾക്ക് ശേഷം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത മറ്റ് ഏത് ജോലിയും.

മുകളിൽ സൂചിപ്പിച്ചവയിൽ ക്രമനമ്പർ (4), (10), (11), (13), (15) എന്നിവ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, ഭൂപരിഷ്ക്കരണത്തിലൂടെ ഭൂമി ലഭിച്ചവർ, ഐ.എ.വൈ. ഗുണഭോക്താക്കൾ, 2008-ലെ കാർഷിക കടാശ്വാസപദ്ധതിയിൽ നിർവ്വചിക്കും പ്രകാരമുള്ള ചെറുകിട നാമമാത്ര കർഷകർ, പരമ്പരാഗത വനവാസികൾ എന്നിവരുടെ ഭൂമിയിൽ ചുവടെ നിർദ്ദേശിക്കുന്ന നിബന്ധനകളോടുകൂടി ഏറ്റെടുക്കാവുന്നതാണ്.

(1) കുടുംബാംഗം തൊഴിൽ കാർഡ് പഞ്ചായത്തിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.

(2) കുടുംബനാഥന്റെ/കുടുംബനാഥയുടെ ഭൂമിയിൽ ഏറ്റെടുത്ത പ്രവൃത്തിയിൽ പ്രസ്തുത കുടുംബനാഥൻ/കുടുംബനാഥയോ അല്ലെങ്കിൽ കുടുംബത്തിൽ ഉൾപ്പെട്ടതും തൊഴിൽ കാർഡിൽ പേര് ഉൾപ്പെടുത്തിയിട്ടുള്ളതുമായ മറ്റൊരു കുടുംബാംഗമോ ഏർപ്പെട്ടിരിക്കേണ്ടതാണ്.

അനുബന്ധം 2

കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2013-ലെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങളിലെ 7-ാം അദ്ധ്യായത്തിലെ ഖണ്ഡിക 7.3 പ്രകാരം അനുവദനീയമല്ലാത്ത ഗണത്തിൽപ്പെടുന്ന പ്രവൃത്തികൾ (നെഗറ്റീവ് ലിസ്റ്റ്) സംബന്ധിച്ച വിവരം

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ