Panchayat:Repo18/vol2-page0872: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 14: Line 14:

(8) പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിക്കുവാൻ പാടുള്ളതല്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഷെഡ്യൂൾ | ഖണ്ഡിക 1(സി)-യിൽ പറയുന്ന വിഭാഗത്തിൽപ്പെട്ടവരുടെ ഭൂമിയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്കായി പൊന്നുംവിലയ്ക്ക് എടുക്കാവുന്നതല്ല. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്കുവേണ്ടി ഭൂമി ദാനം ചെയ്യുകയാണെങ്കിൽ ഭൂദാനം മറ്റുള്ളവരുടെ സമ്മർദ്ദത്താലല്ല, സ്വമനസ്സാലെയാണെന്ന് ഡി.പി.സി. ഉറപ്പ് വരുത്തേണ്ടതാണ്.

{{create}}

Latest revision as of 05:27, 6 January 2018

(1) തരിശുനിലങ്ങളെ കൃഷിക്ക് ഉപയുക്തമാക്കുന്നതിന് ആവശ്യമായ ഭൂവികസനപരിപാടിയുടെ (ഒറ്റത്തവണ) ഭാഗമായി മാത്രമേ കരിങ്കൽ, ചരൽക്കല്ല്, കുറ്റിച്ചെടി എന്നിവ നീക്കം ചെയ്യൽ, ചെളിവാരലും അതുപോലുള്ള സമാനസ്വഭാവത്തിലുള്ള പ്രവൃത്തികളും ഏറ്റെടുക്കേണ്ടതുള്ളൂ. ഭൂവികസന പരിപാടികൾ ഏറ്റെടുക്കുമ്പോൾ അത് സ്ഥലസമീപനത്തോടുകൂടിയ (സ്പെഷ്യൽ പ്ലാനിംഗ്) മൈക്രോ-വാട്ടർ ഷെഡ് അടിസ്ഥാനത്തിലായിരിക്കുന്നത് ഉചിതമായിരിക്കും. ഇത്തരം ഭൂവികസന പരിപാടികൾ കുറച്ചു വ്യക്തികളുടെ ഭൂമിയിൽ മാത്രം നിജപ്പെടുത്തുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതുമാണ്.

(2) സാധാരണ കാർഷിക പ്രവർത്തനങ്ങളായ നിലം ഒരുക്കൽ, നിലം ഉഴുകൽ, വിതക്കൽ, കളയെടുപ്പ്, മണ്ണിളക്കൽ, വെള്ളം ഒഴിക്കൽ, കൊയ്തത്ത്, മരം, ചെടി എന്നിവയുടെ കൊമ്പ് കോതൽ തുടങ്ങിയ സമാന സ്വഭാവമുള്ള പ്രവൃത്തികൾ പദ്ധതിയിൽ അനുവദനീയമല്ല.

(3) ഭക്ഷ്യധാന്യവിളകൾ, പച്ചക്കറികൃഷി, പുഷ്പക്യഷി തുടങ്ങിയ കാർഷിക പ്രവർത്തികളൊന്നും തന്നെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കാൻ പാടുള്ളതല്ല. ഭക്ഷ്യ ധാന്യവിളകൾ, പച്ചക്കറികൃഷി, പുഷ്പകൃഷി എന്നിവയുടെ സാധനഘടകങ്ങളായ വിത്ത്, വളം, കീട നാശിനി എന്നിവയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങുവാൻ പാടുള്ളതല്ല.

(4) വനവൽക്കരണത്തിന്റെ ഭാഗമായുള്ള തോട്ടവിളകൃഷി, പഴവർഗ്ഗകൃഷി (ഹോർട്ടികൾച്ചർ) എന്നിവയ്ക്ക് ആവശ്യമെങ്കിൽ രണ്ടോ അതല്ലെങ്കിൽ മൂന്നോ വർഷകാലത്തേക്ക് കളപറിക്കുന്നതിനും വെള്ളം ഒഴിക്കുന്നതിനും തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിക്കാവുന്നതാണ്. ഇപ്രകാരം രണ്ട് അല്ലെങ്കിൽ മൂന്ന് വർഷം കാലാവധി കഴിയുമ്പോൾ, പഴവർഗ്ഗകൃഷിയിൽ (ഹോർട്ടികൾച്ചർ) ഫലം സിദ്ധിക്കുന്നതും തുടർന്നുള്ള കാലങ്ങളിൽ കളപറിക്കലും നനയ്ക്കക്കലും സാധാരണ കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമായി മാറും എന്ന് കണക്കാക്കാവുന്നതാണ്. അതുപോലെ രണ്ടോ മൂന്നോ വർഷം തികയുമ്പോൾ വനവത്കരണത്തിന്റെ ഭാഗമായുള്ള തോട്ടവിളകൾ ആവശ്യത്തിന് വളർച്ച കൈവരിക്കുകയും പദ്ധതിയിൽ നിന്നും പ്രത്യേക സംരക്ഷണം ആവശ്യമില്ലാതായി തീരുകയും ചെയ്യും. വനവത്കരണത്തിന്റെ ഭാഗമായുള്ള തോട്ടവിളകൃഷി, പഴവർഗ്ഗകൃഷി (ഹോർട്ടികൾച്ചർ) എന്നിവയ്ക്ക് ആദ്യത്തെ രണ്ട് അല്ലെങ്കിൽ മൂന്ന് വർഷകാലത്തേയ്ക്ക് ആവശ്യമായ കളപറിക്കൽ, നനയ്ക്കൽ മുതലായവയ്ക്ക് വേണ്ടിവരുന്ന മനുഷ്യദിനങ്ങളുടെ എണ്ണം സ്റ്റേറ്റ് അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുകയും ആയത് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തിയുടെ ചെലവിൽ ഉൾപ്പെടുത്താവുന്നതുമാണ്. ഈ വകുപ്പുകൾ ഏറ്റെടുത്തു നടത്തുന്ന സംസ്ഥാന/കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് നിലവിൽ അവലംബിച്ചിട്ടുള്ള നിരക്കുകൾ തൊഴിലുറപ്പ് പദ്ധതിക്കും ബാധകമായിരിക്കും.

(5) നെഗറ്റീവ് ലിസ്റ്റിലെ പ്രവൃത്തികൾക്ക് വേണ്ടി വരുന്ന ചെലവ് അംഗീകരിക്കാൻ പാടില്ലാത്തതും അതിന് വിപരീതമായി ഉണ്ടാകുന്ന എല്ലാ ചെലവുകളും അത്തരം പ്രവൃത്തിക്ക് അംഗീകാരം നൽകുകയും നിർവ്വഹണം നടത്തുകയും ചെയ്തിട്ടുള്ള ഉത്തരവാദികളായ വ്യക്തി(കൾ)യിൽ നിന്നും ഈടാക്കേണ്ടതുമാണ്.

(6) തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച പരീക്ഷണാടിസ്ഥാനത്തിൽ ഏതെങ്കിലും പ്രവൃത്തികൾ ഏറ്റെടുക്കുന്നതിന് മുമ്പായി നിർബന്ധമായും കേന്ദ്ര-ഗ്രാമവികസന മന്ത്രാലയത്തിന്റെ സമ്മതം ലഭ്യമാക്കേണ്ടതാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഏറ്റെടുത്ത പദ്ധതികൾ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് മുമ്പും നിർബന്ധമായും കേന്ദ്ര-ഗ്രാമവികസന മന്ത്രാലയത്തിന്റെ അംഗീകാരം ലഭ്യമാക്കിയിരിക്കേണ്ടതാണ്.

(7) മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന അറ്റകുറ്റപ്പണികൾ നിർബന്ധമായും കഴിഞ്ഞകാലങ്ങളിൽ തൊഴിലുറപ്പ്പദ്ധതിയിൽ സൃഷ്ടിക്കപ്പെട്ട ആസ്തികളുടേതായിരിക്കണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലില്ലാത്ത ആസ്തികളുടെ പുന:സ്ഥാപനം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിച്ച് ഏറ്റെടുക്കേണ്ടി വരുന്ന പക്ഷം പ്രസ്തുത പ്രവൃത്തി മുമ്പ് ഏറ്റെടുത്തതിന്റെ പൂർണ്ണ വിശദാംശങ്ങൾ, ഏറ്റെടുത്ത തീയതി, അതിന്റെ എസ്റ്റിമേറ്റിന്റെ പകർപ്പ്, മെഷർമെന്റ് ബുക്ക് ഉൾപ്പെടെയുള്ള വിവരങ്ങൾ പുതുതായി ഏറ്റെടുക്കുന്ന അറ്റകുറ്റപ്പണിയുടെ റിക്കോർഡിൽ ഉൾച്ചേർത്തതിനുശേഷം മാത്രമേ ഭരണാനുമതി നൽകേണ്ടതുള്ളൂ. പ്രവൃത്തി സംബന്ധമായ എല്ലാ മുൻരേഖകളും ഗ്രാമപഞ്ചായത്തിന് കൈമാറുന്നതിനുള്ള ഉത്തരവാദിത്വം ഈ ആസ്തികൾ മുമ്പ് സൃഷ്ടിച്ച ഏജൻസികളുടേതായിരിക്കും. ഗ്രാമസഭയിൽ സമർപ്പിക്കുന്ന ഇത്തരം പ്രവൃത്തികൾ അടങ്ങുന്ന പട്ടികയിൽ ഓരോ പ്രവൃത്തിക്കും നേരെ ഈ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് പ്രോഗ്രാം ഓഫീസർ ഉറപ്പാക്കേണ്ടതുമാണ്.

(8) പൊന്നും വിലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട് ഉപയോഗിക്കുവാൻ പാടുള്ളതല്ല. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഷെഡ്യൂൾ | ഖണ്ഡിക 1(സി)-യിൽ പറയുന്ന വിഭാഗത്തിൽപ്പെട്ടവരുടെ ഭൂമിയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്കായി പൊന്നുംവിലയ്ക്ക് എടുക്കാവുന്നതല്ല. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്കുവേണ്ടി ഭൂമി ദാനം ചെയ്യുകയാണെങ്കിൽ ഭൂദാനം മറ്റുള്ളവരുടെ സമ്മർദ്ദത്താലല്ല, സ്വമനസ്സാലെയാണെന്ന് ഡി.പി.സി. ഉറപ്പ് വരുത്തേണ്ടതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ