Panchayat:Repo18/vol2-page0758: Difference between revisions

From Panchayatwiki
(758)
 
(758)
 
Line 14: Line 14:
'''ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം അനുവദിച്ച ഉത്തരവിനെ സംബന്ധിച്ച്'''
'''ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം അനുവദിച്ച ഉത്തരവിനെ സംബന്ധിച്ച്'''


(തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സഉ(സാധാ) നം. 425/2012/തസ്വഭവ TVPM, dt.10-02-12)
(തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സഉ(സാധാ) നം. 425/2012/തസ്വഭവ TVPM, dt.10-02-12)


സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജില്ലാപഞ്ചായത്ത് വൈസ്ത്രപ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം അനുവദിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജില്ലാപഞ്ചായത്ത് വൈസ്ത്രപ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം അനുവദിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.

Latest revision as of 04:50, 6 January 2018

758 GOVERNAMENT ORDERS

(viii) വിവിധ തലങ്ങളിൽ നടക്കുന്ന അവലോകനയോഗങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന പ്രശ്നങ്ങൾ എല്ലാ മാസവും അവസാനത്തെ ആഴ്ചയിൽ നടക്കുന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്യേണ്ടതാണ്.

(ix) തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി നിർവ്വഹണപുരോഗതിയും ബന്ധപ്പെട്ട പ്രശ്നങ്ങളും ബഹു മാനപ്പെട്ട മുഖ്യമന്ത്രി/ചീഫ് സെക്രട്ടറി നടത്തുന്ന പദ്ധതി അവലോകന യോഗത്തിൽ തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി/ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് ചെയ്യേണ്ടതാണ്.

(x) വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വകുപ്പ് മേധാവികൾ/ജില്ലാതല ഉദ്യോഗസ്ഥർ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങൾ പ്രത്യേകം വിളിച്ചു ചേർക്കുന്നത് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ആയതിനാൽ വകുപ്പു മേധാവികൾക്കോ ജില്ലാതല ഉദ്യോഗസ്ഥർക്കോ ഏതെങ്കിലും വിഷയം തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചർച്ച ചെയ്യേണ്ടതുണ്ടെങ്കിൽ ജില്ലാ ആസൂത്രണ സമിതികൾ മൂന്നാമത്തെ തിങ്കളാഴ്ച വിളിച്ചു ചേർക്കുന്ന പ്രതിമാസ അവലോകന യോഗങ്ങളിൽ ആ വിഷയം പ്രത്യേക അജണ്ടയായി നിർദ്ദേശിക്കാവുന്നതാണ്. ചർച്ച ചെയ്യേണ്ട വിഷയം ബന്ധപ്പെട്ട വകുപ്പ് മേധാവി/ജില്ലാതല ഉദ്യോഗസ്ഥൻ രേഖാ മൂലം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതും ജില്ലാ കളക്ടർ അതിനായി പ്രത്യേക സമയം അനുവദിച്ച് നൽകേണ്ടതുമാണ്.

(xi) ഈ രീതിയിലുള്ള പദ്ധതി നിർവ്വഹണ അവലോകന സംവിധാനം 01-02-2012 മുതൽ പ്രാബല്യത്തിൽ വരുത്തേണ്ടതാണ്.

(3) ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും വാർഷിക പദ്ധതി സമയബന്ധിതമായി ലക്ഷ്യങ്ങൾക്കനുസൃതമായി നിർവ്വഹണം പൂർത്തിയാക്കുന്നതിനുതകുന്ന മേൽ വിവരിച്ചിരിക്കുന്ന അവലോകന സംവിധാനം കൃത്യമായി പ്രവർത്തിക്കുവാൻ എല്ലാ ബന്ധപ്പെട്ട വകുപ്പ് മേധാവികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ ആസൂത്രണ സമിതികളും നിഷ്കർഷത പാലിക്കേണ്ടതാണ്.‌


ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം അനുവദിച്ച ഉത്തരവിനെ സംബന്ധിച്ച്

(തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സഉ(സാധാ) നം. 425/2012/തസ്വഭവ TVPM, dt.10-02-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ജില്ലാപഞ്ചായത്ത് വൈസ്ത്രപ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യത്തിന് വാഹനം അനുവദിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം :- 1, 01-02-2012 തീയതിയിൽ ചേർന്ന സംസ്ഥാനതല വികേന്ദ്രീകൃതാസുത്രണ കമ്മിറ്റിയുടെ 2.17-ാം നമ്പർ തീരുമാനം

ഉത്തരവ്

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പരാമർശ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് വാഹനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. നിലവിൽ ജില്ലാപഞ്ചായത്തിൽ ലഭ്യമായിട്ടുള്ള വാഹനങ്ങളിൽ ഒന്ന് വൈസ് പ്രസിഡന്റിന്റെ ഉപയോഗത്തിനായി അനുവദിക്കാവുന്നതാണ്. ആവശ്യത്തിനു വാഹന മില്ലാത്ത പക്ഷം വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇതിലേയ്ക്കാവശ്യമായ തുക ജനറൽ പർപ്പസ് ഫണ്ടിൽ നിന്നും വഹിക്കാവുന്നതാണ്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാങ്ങുന്നതിന് - ഭേദഗതി ഉത്തരവ് സംബന്ധിച്ച്

(തദ്ദേശസ്വയംഭരണ (ഡി.ബി.) വകുപ്പ്, സ.ഉ.(എം.എസ്) നം. 38/2012/തസ്വഭവ TVPM, dt.16-02-12)

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ ഔദ്യോഗികാ വശ്യങ്ങൾക്കായി വാഹനം വാങ്ങുന്നതിന് - ഭേദഗതി - ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:- 1, 29-12-2011-ലെ സ.ഉ. (എം.എസ്) 327/11/ തസ്വഭവ ഉത്തരവ്.

2, 01-02-2012-ൽ നടന്ന സംസ്ഥാനതല കോ-ഓർഡിനേഷൻ സമിതി നോഗത്തിന്റെ ഐറ്റം നമ്പർ 2,24 നമ്പർ തീരുമാനം

ഉത്തരവ്

ബ്ലോക്ക് പഞ്ചായത്തുകൾക്ക് വാഹനം വാങ്ങുന്നതിന് അനുമതി നൽകിയത് പ്രകാരം പുതിയ വാഹനം വാങ്ങുകയോ, പകരം വാടകയ്ക്ക് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണെന്നും ഇതിനായി പ്ലാൻ ഫണ്ട്/ ജനറൽ പർപ്പസ് ഫണ്ട് ഉപയോഗിക്കാവുന്നതാണെന്നും ഉത്തരവ് പുറപ്പെടുവിക്കുന്നു. 29-12-2011-ലെ സർക്കാർ ഉത്തരവ് ഈ ഭേദഗതിയോടെ നിലനിൽക്കുന്നതാണ്. Template:CREATE