Panchayat:Repo18/vol1-page0828: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 11: Line 11:
(viii) കണ്ടുപിടിക്കപ്പെട്ട അനധികൃത നിർമ്മാണങ്ങളുടെ ആകെ എണ്ണവും അവയ്ക്കക്കെതിരെ സ്വീകരിച്ച നടപടികളും;  
(viii) കണ്ടുപിടിക്കപ്പെട്ട അനധികൃത നിർമ്മാണങ്ങളുടെ ആകെ എണ്ണവും അവയ്ക്കക്കെതിരെ സ്വീകരിച്ച നടപടികളും;  

(ix) സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള നിർദ്ദേശങ്ങളും അതിനുമേൽ സ്വീകരിച്ച നടപടികളുടെ വിശദവിവരങ്ങൾ, (2) റിപ്പോർട്ട് പരിഗണിച്ചതിനു ശേഷം സർക്കാർ ഉചിതമെന്ന് തോന്നുന്ന നടപടി സ്വീകരി ക്കേണ്ടതാണ്. 148. വിജിലൻസ് സ്ക്വാഡ്-(1) നിയമവിരുദ്ധമായ നിർമ്മാണങ്ങൾ കണ്ടുപിടിക്കുന്നതിനും തടയുന്നതിനും റിപ്പോർട്ട് നൽകുന്നതിനുമായി എല്ലാ ജില്ലകളിലും ഒരു വിജിലൻസ് സ്ക്വാഡ് ഉണ്ടായിരിക്കേണ്ടതാണ്.
(ix) സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള നിർദ്ദേശങ്ങളും അതിനുമേൽ സ്വീകരിച്ച നടപടികളുടെ വിശദവിവരങ്ങൾ,  
 
(2) റിപ്പോർട്ട് പരിഗണിച്ചതിനു ശേഷം സർക്കാർ ഉചിതമെന്ന് തോന്നുന്ന നടപടി സ്വീകരിക്കേണ്ടതാണ്.  
 
<big>148. വിജിലൻസ് സ്ക്വാഡ്-</big>
 
(1) നിയമവിരുദ്ധമായ നിർമ്മാണങ്ങൾ കണ്ടുപിടിക്കുന്നതിനും തടയുന്നതിനും റിപ്പോർട്ട് നൽകുന്നതിനുമായി എല്ലാ ജില്ലകളിലും ഒരു വിജിലൻസ് സ്ക്വാഡ് ഉണ്ടായിരിക്കേണ്ടതാണ്.

(2) ജില്ലയിൽ അധികാരാതിർത്തിയുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ജില്ലയിൽ അധികാരാതിർത്തിയുള്ള ടൗൺ ആന്റ് കൺട്രിപ്ലാനിങ്ങ് വകുപ്പിലെ ടൗൺ പ്ലാനറും കാലാകാലങ്ങളിൽ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥനും അല്ലെങ്കിൽ ഉദ്യോഗസ്ഥരും കൂടി ചേർന്ന് വേണം മേൽപറഞ്ഞ സ്ക്വാഡ് രൂപീകരിക്കേണ്ടത്.

Revision as of 11:11, 5 January 2018

(iii) അപേക്ഷ സ്വീകരിച്ച തീയതി മുതൽ 30 ദിവസത്തിനകം അല്ലെങ്കിൽ 14 ദിവസം അതത് സംഗതിപോലെ തീരുമാനം എടുക്കാത്ത അപേക്ഷകളുടെ കാരണസഹിതമുള്ള വിവരണങ്ങൾ;

(iv) അപേക്ഷകൻ പഞ്ചായത്തിന് റഫർ ചെയ്ത അപേക്ഷകളുടെ വിശദാംശങ്ങൾ;

(v) അംഗീകാരമില്ലാതെ അല്ലെങ്കിൽ നിർമ്മാണ വ്യതിയാനത്തിന്റെ ക്രമവൽക്കരണത്തിനായി ലഭിച്ച ആകെ അപേക്ഷകളുടെ എണ്ണം;

(vi) ക്രമവൽക്കരണം അനുവദിച്ചതും അല്ലെങ്കിൽ നിരസിച്ചതുമായ അപേക്ഷകളുടെ എണ്ണവും, കൂടാതെ നിരസിക്കപ്പെട്ടവയിന്മേൽ സ്വീകരിച്ച അനന്തരനടപടിയും വ്യക്തമാക്കി ക്കൊണ്ട്, തീർപ്പാക്കിയ ക്രമവൽക്കരണ അപേക്ഷയുടെ ആകെ എണ്ണം;

(vii) ക്രമവൽക്കരണത്തിനുള്ള അപേക്ഷകളിന്മേൽ തീർപ്പുകൽപ്പിക്കാത്തവയുടെ എണ്ണം;

(viii) കണ്ടുപിടിക്കപ്പെട്ട അനധികൃത നിർമ്മാണങ്ങളുടെ ആകെ എണ്ണവും അവയ്ക്കക്കെതിരെ സ്വീകരിച്ച നടപടികളും;

(ix) സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള നിർദ്ദേശങ്ങളും അതിനുമേൽ സ്വീകരിച്ച നടപടികളുടെ വിശദവിവരങ്ങൾ,

(2) റിപ്പോർട്ട് പരിഗണിച്ചതിനു ശേഷം സർക്കാർ ഉചിതമെന്ന് തോന്നുന്ന നടപടി സ്വീകരിക്കേണ്ടതാണ്.

148. വിജിലൻസ് സ്ക്വാഡ്-

(1) നിയമവിരുദ്ധമായ നിർമ്മാണങ്ങൾ കണ്ടുപിടിക്കുന്നതിനും തടയുന്നതിനും റിപ്പോർട്ട് നൽകുന്നതിനുമായി എല്ലാ ജില്ലകളിലും ഒരു വിജിലൻസ് സ്ക്വാഡ് ഉണ്ടായിരിക്കേണ്ടതാണ്.

(2) ജില്ലയിൽ അധികാരാതിർത്തിയുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും ജില്ലയിൽ അധികാരാതിർത്തിയുള്ള ടൗൺ ആന്റ് കൺട്രിപ്ലാനിങ്ങ് വകുപ്പിലെ ടൗൺ പ്ലാനറും കാലാകാലങ്ങളിൽ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഉദ്യോഗസ്ഥനും അല്ലെങ്കിൽ ഉദ്യോഗസ്ഥരും കൂടി ചേർന്ന് വേണം മേൽപറഞ്ഞ സ്ക്വാഡ് രൂപീകരിക്കേണ്ടത്.

(2a) സ്ക്വാഡ് ആവശ്യപ്പെടുന്നുവെങ്കിൽ ജില്ലാ പോലീസ് ഉദ്യോഗസ്ഥൻ അവരുടെ കർത്തവ്യനിർവ്വഹണത്തിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കേണ്ടതാണ്.

(3) വിജിലൻസ് സ്ക്വാഡ് കണ്ടുപിടിച്ച എല്ലാ അനധികൃത നിർമ്മാണങ്ങൾ സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ടും അവയ്ക്കക്കെതിരെ സ്വീകരിച്ച നടപടികളും സഹിതം ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് അയച്ചു കൊടുക്കേണ്ടതാണ്.

(4) സ്ക്വാഡിനെ ഏൽപ്പിച്ചിരിക്കുന്ന ചുമതലകൾ നിർവ്വഹിക്കുന്നതിനായി സർക്കാരിന് ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെയോ/ഉദ്യോഗസ്ഥരെയോ അധികാരപ്പെടുത്താവുന്നതാണ്. അത്തരം ഉദ്യോഗസ്ഥനോ/ഉദ്യോഗസ്ഥർക്കോ സൈറ്റ് പരിശോധിക്കുവാനും, റെക്കോഡുകൾ പരിശോധിക്കുവാനും അല്ലെങ്കിൽ ആവശ്യമായ അന്വേഷണങ്ങൾ നടത്തുവാനും അധികാരമുണ്ടായിരിക്കുന്നതും, ആയതിന്റെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുകയും ചെയ്യേണ്ടതാകുന്നു. അങ്ങനെയുള്ള ഉദ്യോഗസ്ഥൻ/ ഉദ്യോഗസ്ഥർ പരിശോധന വേളയിൽ ശ്രദ്ധയിൽപ്പെടുന്ന മുഖ്യമായ ലംഘനങ്ങളെക്കുറിച്ച്, സെക്രട്ടറിക്ക് രേഖാമൂലം റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.

149. ആപൽക്കരമായതോ അല്ലെങ്കിൽ ന്യൂനതയുള്ളതുമായ നിർമ്മാണങ്ങൾ നിർത്തിവയ്ക്കൽ.-

(1) ഈ ചട്ടങ്ങളിൽ എന്തു തന്നെ അടങ്ങിയിരുന്നാലും സെക്രട്ടറിയുടെ അഭിപ്രായത്തിൽ ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ പുനർനിർമ്മാണമോ അല്ലെങ്കിൽ രൂപഭേദം വരുത്തലോ ആയിട്ടുള്ള നിർമ്മാണങ്ങളുടെ പുരോഗതി മനുഷ്യജീവന് ആപൽക്കരണമാണെന്ന് അഭിപ്രായമുള്ള പക്ഷം ഏതു സമയത്തും അത് സെക്രട്ടറിക്ക് തടയാവുന്നതാണ്.

വർഗ്ഗം:റെപ്പോയിൽ സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ