Panchayat:Repo18/vol1-page0377: Difference between revisions
Jayaprakash (talk | contribs) ('Rule 3 കേരള പഞ്ചായത്ത് രാജ് (ബൈലഠകൾ ഉണ്ടാക്കാനുള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
m (Manojk എന്ന ഉപയോക്താവ് Panchayat:Repo18/page0377 എന്ന താൾ Panchayat:Repo18/vol1-page0377 എന്നാക്കി മാറ്റിയിരിക്കുന്നു) |
(No difference)
|
Revision as of 07:08, 4 January 2018
Rule 3 കേരള പഞ്ചായത്ത് രാജ് (ബൈലഠകൾ ഉണ്ടാക്കാനുള്ള നടപടികമം) ചട്ടങ്ങൾ 377 (ബി) 'ബൈലാകൾ’ എന്നാൽ ആക്ടിലെ 256-ാം വകുപ്പുപ്രകാരം പഞ്ചായത്ത് ഉണ്ടാക്കുന്ന ബൈലാകൾ എന്ന് അർത്ഥമാകുന്നു. (സി) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും ആക്റ്റിൽ അവയ്ക്കു നൽക പ്പെട്ടിട്ടുള്ള അർത്ഥം യഥാക്രമം ഉണ്ടായിരിക്കുന്നതാണ്. 3. ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം.- (1) ബൈലാകൾ ഉണ്ടാക്കാനോ നിലവി ലുള്ള ബൈലാകളിൽ ഭേദഗതി വരുത്താനോ ഒരു പഞ്ചായത്ത് തീരുമാനിച്ചാൽ, അതിനുവേണ്ടി പഞ്ചായത്തു അംഗീകരിച്ച രൂപത്തിലുള്ള കരടു (3)-ാം ഉപചട്ടത്തിൽ നിർദ്ദേശിക്കുന്ന രീതിയിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചുകൊണ്ടുള്ള ഒരു നോട്ടീസ് സഹിതം പ്രസിദ്ധീകരിക്കേ 6Υς (O)O6ΥY). (2) ആക്ഷേപങ്ങളും അഭിപ്രായങ്ങളും കിട്ടിയിരിക്കാൻ അനുവദിക്കാവുന്ന കാലാവധി മുപ്പതു ദിവസത്തിൽ കുറവായിരിക്കരുത്. (3) കരടു ബൈലാകൾ സഹിതമുള്ള നോട്ടീസിന്റെ പകർപ്പുകൾ പഞ്ചായത്തു ഓഫീസിലെ നോട്ടീസ് ബോർഡിലും പഞ്ചായത്തുപ്രദേശത്തെ രണ്ടിൽ കുറയാത്ത പ്രമുഖ സ്ഥലങ്ങളിലും പ്രസിദ്ധീകരിക്കേണ്ടതാണ്. (4) നോട്ടീസിൽ നിർദ്ദേശിച്ചിരുന്ന തീയതിക്കു മുമ്പ് കിട്ടിയിട്ടുള്ള എല്ലാ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പഞ്ചായത്തു പരിഗണിക്കേണ്ടതാണ്. (5) പഞ്ചായത്തു പാസ്സാക്കിയ ഓരോ ബൈലായും സർക്കാരിലേയ്ക്കക്കോ സർക്കാർ അധികാ രപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുമ്പാകെയോ അംഗീകാരത്തിനായി അയയ്ക്കക്കേണ്ടതാണ്. (6) സർക്കാരിന്റെയോ സർക്കാരിനാൽ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെയോ അംഗീ കാരം കിട്ടുന്നതുവരെ ബൈലായ്ക്കോ അല്ലെങ്കിൽ ബൈലായുടെ ഭേദഗതിക്കോ അല്ലെങ്കിൽ ബൈലായുടെ റദ്ദാക്കലിനോ യാതൊരു പ്രാബല്യവും ഉണ്ടായിരിക്കുന്നതല്ല. (7) ഏതു ബൈലായും അല്ലെങ്കിൽ ബൈലായുടെ ഭേദഗതിയും അല്ലെങ്കിൽ ബൈലായുടെ റദ്ദാക്കലും സർക്കാരോ, സർക്കാരിനാൽ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥനോ യഥാവിധി അംഗീ കരിച്ചാൽ ഉടൻതന്നെ ബന്ധപ്പെട്ട പഞ്ചായത്ത്, അത് ഏതു തീയതിയാണ് അംഗീകരിച്ചത് എന്നു വ്യക്തമാക്കിക്കൊണ്ടു അതതു പഞ്ചായത്തിലെ നോട്ടീസ് ബോർഡിലും (3)-ാം ഉപചട്ടപ്രകാരം കര ടുബൈലാകൾ പ്രസിദ്ധീകരിച്ച സ്ഥലങ്ങളിലും പതിച്ചുകൊണ്ടു പ്രസിദ്ധീകരിക്കേണ്ടതാണ്. മറ്റു വിധത്തിൽ നിർദ്ദേശിച്ചിട്ടില്ലാത്ത പക്ഷം, അങ്ങനെയുള്ള പ്രസിദ്ധീകരണത്തീയതി മുതൽ അവ പ്രാബല്യത്തിൽ വരുന്നതുമാകുന്നു. ഒരു ഗ്രാമപഞ്ചായത്തിന്റെ അത്തരം അംഗീകരിക്കപ്പെട്ട ഏതു ബൈലായും അല്ലെങ്കിൽ ബൈലായുടെ ഭേദഗതിയും അല്ലെങ്കിൽ ബൈലായുടെ റദ്ദാക്കലും ഗ്രാമ പഞ്ചായത്ത് അതിന്റെ ഭൂപ്രദേശത്തിലുൾപ്പെട്ട ഗ്രാമസഭകളുടെ അടുത്ത യോഗത്തിൽ വയ്ക്കക്കേ ണ്ടതും വായിച്ചു കേൾപ്പിക്കേണ്ടതുമാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ അത്തരം അംഗീകരിക്കപ്പെട്ട ബൈലാകൾ അതിൽ ഉൾപ്പെട്ട എല്ലാ ഗ്രാമപഞ്ചായത്തിന്റെ നോട്ടീസ് ബോർഡിലും, ജില്ലാ പഞ്ചാ യത്തിന്റേത് അതിൽ ഉൾപ്പെട്ട എല്ലാ ബ്ലോക്കു പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നോട്ടീസ് ബോർഡുകളിലും പതിച്ചുകൊണ്ട് പ്രസിദ്ധീകരിക്കേണ്ടതാണ്. (8) ഏതു ബൈലായും അല്ലെങ്കിൽ ഒരു ബൈലായുടെ റദ്ദാക്കലോ അല്ലെങ്കിൽ ഭേദഗതിയോ (7)-ാം ഉപചട്ടപ്രകാരം പ്രസിദ്ധീകരിച്ചുകഴിഞ്ഞാൽ, അത് മലയാളഭാഷയിലല്ലെങ്കിൽ മലയാള ഭാഷ യിലേക്ക് തർജ്ജിമ ചെയ്യേണ്ടതും അത് 7-ാം ഉപചട്ടത്തിൽ പറയും പ്രകാരം പ്രസിദ്ധീകരിക്കേണ്ട തുമാണ്. ബൈലായുടെ കോപ്പികൾ പഞ്ചായത്ത് നിശ്ചയിക്കുന്ന വിലയ്ക്കു പൊതുജനങ്ങൾക്ക് വില്പനയ്ക്കു ലഭ്യമാക്കേണ്ടതാണ്.
ഈ താൾ 2018 -ലെ പഞ്ചായത്ത് റെപ്പോ നിർമ്മാണം യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിച്ചതാണ്. |