Panchayat:Repo18/vol1-page0873: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 1: Line 1:
==== പട്ടിക  9 ====
<big>== പട്ടിക  9 ==</big>


<big>7. ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ മേഖലകളായി തരംതിരിക്കൽ.-</big>  
<big>7. ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ മേഖലകളായി തരംതിരിക്കൽ.-</big>  

Revision as of 04:33, 5 January 2018

== പട്ടിക 9 ==

7. ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ മേഖലകളായി തരംതിരിക്കൽ.- (1) ഓരോ ഗ്രാമപഞ്ചായത്തും 6-ാം ചട്ടത്തിന്റെ ആവശ്യത്തിലേക്കായി, പ്രസ്തുത ചട്ടത്തിൻ കീഴിലുള്ള 1-ാം പട്ടികയിൽ പറയുന്ന മാനദണ്ഡങ്ങൾക്കനുസരിച്ച് ഗ്രാമപഞ്ചായത്തിന്റെ ഭൂപ്രദേശം മുഴുവൻ പ്രഥമ മേഖലകൾ, ദ്വിതീയ മേഖലകൾ, തൃതീയ മേഖലകൾ എന്നിങ്ങനെ തരംതിരിക്കേണ്ടതും അതത് മേഖലകളുടെ അതിർത്തികൾ താൽക്കാലികമായി നിശ്ചയിക്കേണ്ടതും അപ്രകാരമുള്ള മേഖല കളുടെ തരംതിരിവും അതിർത്തികൾ നിശ്ചയിക്കലും സംബന്ധിച്ച് പൊതുജനങ്ങളുടെ ആക്ഷേപ ങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചുകൊണ്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്. പ്രഥമ മേഖലകൾ ഒഴിവാക്കുന്നതിന് കാര്യകാരണ സഹിതം അപേക്ഷ നൽകി സർക്കാരിന്റെ മുൻ കൂട്ടിയുള്ള അനുമതി വാങ്ങേണ്ടതും യാതൊരു കാരണവശാലും ദ്വിതീയ മേഖലകൾ ഒഴിവാക്ക പ്പെടാൻ പാടില്ലാത്തതുമാകുന്നു. കുറിപ്പ്.- 1. മേഖലകളുടെ തരംതിരിവ് ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ അടിസ്ഥാന ത്തിലായിരിക്കണമെന്നില്ല. കുറിപ്പ്.- 2. ഒരു ഗ്രാമപഞ്ചായത്തിന്റെ തന്നെ ഭൂപ്രദേശത്തെ ഒന്നിലധികം പ്രഥമ മേഖല കളായും ഒന്നിലധികം ദ്വിതീയ മേഖലകളായും ഒന്നിലധികം തൃതീയ മേഖലകളായും തരം തിരിക്കാ വുന്നതാണ്.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള നോട്ടീസ് പ്രസിദ്ധപ്പെടുത്തി മുപ്പത് ദിവസത്തിനകം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഗ്രാമപഞ്ചായത്ത് പരിശോധിച്ച് പതിനഞ്ച് ദിവസത്തിനകം തീർപ്പാക്കേണ്ടതും പ്രാഥമിക നിർദ്ദേശങ്ങളിന്മേൽ ആവശ്യമെങ്കിൽ ഉചിതമായ ഭേദഗതികൾ വരുത്തി പ്രഥമ, ദ്വിതീയ, തൃതീയ, മേഖലകൾ അന്തിമമായി നിശ്ചയിക്കേണ്ടതുമാണ്.

(3) അന്തിമമായി നിശ്ചയിക്കപ്പെട്ട മേഖലകളെ സംബന്ധിച്ച വിവരങ്ങൾ സെക്രട്ടറി നോട്ടീസ് മൂലം പ്രസിദ്ധപ്പെടുത്തേണ്ടതും നോട്ടീസ് ഗ്രാമപഞ്ചായത്ത് ആഫീസ് നോട്ടീസ് ബോർഡിലും ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മറ്റ് പൊതുസ്ഥലങ്ങളിലും പതിച്ച പരസ്യപ്പെടുത്തേണ്ടതുമാണ്.

(4) മേഖലകളെ സംബന്ധിച്ച വിവരങ്ങൾ ഗ്രാമപഞ്ചായത്തിന്റെ വാർഡ് അടിസ്ഥാനത്തിലുള്ള മാപ്പിൽ രേഖപ്പെടുത്തി സൂക്ഷിച്ചുപോരേണ്ടതാണ്.

(5) ഗ്രാമപഞ്ചായത്ത് ഒരിക്കൽ അന്തിമമായി നിശ്ചയിച്ച മേഖലാ തരംതിരിവിന്, കുറഞ്ഞത് വസ്തു നികുതി നിർണ്ണയം പ്രാബല്യത്തിലിരിക്കുന്ന അഞ്ച് വർഷക്കാലയളവ് വരെയും തുടർന്ന പഞ്ചായത്ത് വീണ്ടും ഒരു മേഖല നിർണ്ണയം നടത്താത്ത പക്ഷം തുടർന്നുള്ള കാലയളവിലേക്കും പ്രാബല്യമുണ്ടായിരിക്കുന്നതാണ്. വസ്തു നികുതി നിർണ്ണയം പ്രാബല്യത്തിലിരിക്കുന്ന ഒരു കാലയളവിൽ ആ കാലയളവിലേക്ക് ബാധകമാക്കിക്കൊണ്ട് മേഖലകളുടെ പുനർനിർണ്ണയം പ്രാബല്യത്തിൽ വരുത്തുവാൻ പാടുള്ളതല്ല. (6) മേഖലകളുടെ പുനർനിർണ്ണയം നടത്തേണ്ടി വരുമ്പോൾ ഈ ചട്ടത്തിൽ പറയുന്ന നടപടി ക്രമം പാലിക്കേണ്ടതാണ്.