Panchayat:Repo18/vol1-page1058: Difference between revisions
No edit summary |
No edit summary |
||
Line 9: | Line 9: | ||
:(2)സർക്കാരിന്, സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചതിനുശേഷം, അപ്രകാരമുള്ള പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പെടുത്തലോ ചേർന്നുകിടക്കുന്ന നെൽവയലിലെ നെൽക്യഷി, ഏതെങ്കിലും ഉണ്ടെങ്കിൽ, അതിനെയോ അതിലേക്കുള്ള സുഗമമായ നീരൊഴുക്കിനെയോ പ്രതികൂലമായി ബാധിക്കുകയില്ല എന്ന് അഭിപ്രായമുള്ളപക്ഷം, അപ്രകാരമുള്ള ഒഴിവാക്കൽ അനുവദിക്കാവുന്നതാണ്. | :(2)സർക്കാരിന്, സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചതിനുശേഷം, അപ്രകാരമുള്ള പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പെടുത്തലോ ചേർന്നുകിടക്കുന്ന നെൽവയലിലെ നെൽക്യഷി, ഏതെങ്കിലും ഉണ്ടെങ്കിൽ, അതിനെയോ അതിലേക്കുള്ള സുഗമമായ നീരൊഴുക്കിനെയോ പ്രതികൂലമായി ബാധിക്കുകയില്ല എന്ന് അഭിപ്രായമുള്ളപക്ഷം, അപ്രകാരമുള്ള ഒഴിവാക്കൽ അനുവദിക്കാവുന്നതാണ്. | ||
:എന്നാൽ, ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയിൽ ആവശ്യമായ അനുയോജ്യ ജലസംരക്ഷണ നടപടികൾ അപേക്ഷകൻ സ്വീകരിച്ചിട്ടുണ്ട് എന്ന് സർക്കാർ ഉറപ്പുവരുത്തേണ്ടതാണ്; | :എന്നാൽ, ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയിൽ ആവശ്യമായ അനുയോജ്യ ജലസംരക്ഷണ നടപടികൾ അപേക്ഷകൻ സ്വീകരിച്ചിട്ടുണ്ട് എന്ന് സർക്കാർ ഉറപ്പുവരുത്തേണ്ടതാണ്; | ||
എന്നുമാത്രമല്ല, ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 20.2 ആറിൽ അധികമാണെങ്കിൽ, അപ്രകാരമുള്ള ഭൂമിയുടെ പത്ത് ശതമാനം ജലസംരക്ഷണ നടപടികൾക്കായി നീക്കിവയ്ക്കേണ്ടതാണ്. | :എന്നുമാത്രമല്ല, ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 20.2 ആറിൽ അധികമാണെങ്കിൽ, അപ്രകാരമുള്ള ഭൂമിയുടെ പത്ത് ശതമാനം ജലസംരക്ഷണ നടപടികൾക്കായി നീക്കിവയ്ക്കേണ്ടതാണ്. | ||
:(3)ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയുടെ സർവ്വേ നമ്പരും ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും, അപേക്ഷകൻ ജലസംരക്ഷണ നടപടികൾ സ്വീകരിക്കേണ്ട ഭൂമിയുടെ സർവ്വേ നമ്പരും വിസ്തീർണ്ണവും, സർക്കാരിന്റെ തീരുമാനത്തിൽ വ്യക്തമായി സൂചിപ്പിക്കേണ്ടതും, മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ട് അപ്രകാരമുള്ള ഭൂമിയുടെ ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്. | :(3)ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയുടെ സർവ്വേ നമ്പരും ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും, അപേക്ഷകൻ ജലസംരക്ഷണ നടപടികൾ സ്വീകരിക്കേണ്ട ഭൂമിയുടെ സർവ്വേ നമ്പരും വിസ്തീർണ്ണവും, സർക്കാരിന്റെ തീരുമാനത്തിൽ വ്യക്തമായി സൂചിപ്പിക്കേണ്ടതും, മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ട് അപ്രകാരമുള്ള ഭൂമിയുടെ ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്. |
Latest revision as of 09:20, 30 May 2019
- (iii) കെട്ടിടം നിർമ്മിക്കുന്നത് അയാളുടെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണെന്നും;
- (iv) പ്രസ്തുത നെൽവയൽ, മറ്റു നെൽവയലുകളാൽ ചുറ്റപ്പെട്ട് സ്ഥിതിചെയ്യുന്നതല്ലെന്നും; ശുപാർശ ചെയ്താൽ അല്ലാതെ അപ്രകാരമുള്ള യാതൊരു അപേക്ഷയും ജില്ലാതല അധികൃത സമിതി പരിഗണിക്കുവാൻ പാടുള്ളതല്ല.
- (9) (5)-ആo ഉപവകുപ്പ് പ്രകാരം ജില്ലാതല അധികൃത സമിതിയോ (7) -ആം ഉപവകുപ്പ് പ്രകാരം ജില്ലാ കളക്ടറോ പുറപ്പെടുവിക്കുന്ന ഉത്തരവിൽ, അനുമതി നൽകപ്പെട്ട ഭൂമിയുടെ സർവ്വേ നമ്പരും, ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും വ്യക്തമായി സൂചിപ്പിക്കേണ്ടതും അപ്രകാരമുള്ള ഭൂമിയുടെ മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്.
10. ഒഴിവാക്കിക്കൊടുക്കുന്നതിന് സർക്കാരിനുള്ള അധികാരം.- (1) 3-ആം വകുപ്പിൽ എന്തുതന്നെ അടങ്ങിയിരുന്നാലും, :സർക്കാരിന് അപ്രകാരമുള്ള പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പെടുത്തലോ, പൊതു ആവശ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിൽ മാതം, ഈ ആക്റ്റിലെ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കിക്കൊടുക്കാവുന്നതും, അത് ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്യേണ്ടതുമാണ്.
- (2)സർക്കാരിന്, സംസ്ഥാനതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചതിനുശേഷം, അപ്രകാരമുള്ള പരിവർത്തനപ്പെടുത്തലോ രൂപാന്തരപ്പെടുത്തലോ ചേർന്നുകിടക്കുന്ന നെൽവയലിലെ നെൽക്യഷി, ഏതെങ്കിലും ഉണ്ടെങ്കിൽ, അതിനെയോ അതിലേക്കുള്ള സുഗമമായ നീരൊഴുക്കിനെയോ പ്രതികൂലമായി ബാധിക്കുകയില്ല എന്ന് അഭിപ്രായമുള്ളപക്ഷം, അപ്രകാരമുള്ള ഒഴിവാക്കൽ അനുവദിക്കാവുന്നതാണ്.
- എന്നാൽ, ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയിൽ ആവശ്യമായ അനുയോജ്യ ജലസംരക്ഷണ നടപടികൾ അപേക്ഷകൻ സ്വീകരിച്ചിട്ടുണ്ട് എന്ന് സർക്കാർ ഉറപ്പുവരുത്തേണ്ടതാണ്;
- എന്നുമാത്രമല്ല, ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയുടെ വിസ്തീർണ്ണം 20.2 ആറിൽ അധികമാണെങ്കിൽ, അപ്രകാരമുള്ള ഭൂമിയുടെ പത്ത് ശതമാനം ജലസംരക്ഷണ നടപടികൾക്കായി നീക്കിവയ്ക്കേണ്ടതാണ്.
- (3)ഒഴിവാക്കൽ അനുവദിക്കപ്പെട്ട ഭൂമിയുടെ സർവ്വേ നമ്പരും ഓരോ സർവ്വേ നമ്പരിലുമുള്ള ഭൂമിയുടെ വിസ്തീർണ്ണവും, അപേക്ഷകൻ ജലസംരക്ഷണ നടപടികൾ സ്വീകരിക്കേണ്ട ഭൂമിയുടെ സർവ്വേ നമ്പരും വിസ്തീർണ്ണവും, സർക്കാരിന്റെ തീരുമാനത്തിൽ വ്യക്തമായി സൂചിപ്പിക്കേണ്ടതും, മേൽപ്പറഞ്ഞ വിശദാംശങ്ങൾ സൂചിപ്പിച്ചുകൊണ്ട് അപ്രകാരമുള്ള ഭൂമിയുടെ ഒരു സ്കെച്ച് ഉത്തരവിനോടൊപ്പം ഉണ്ടായിരിക്കേണ്ടതുമാണ്.
- (4)സർക്കാരിന്, 8-ആം വകുപ്പ്, (3)-ആo ഉപവകുപ്പിൽ വ്യക്തമാക്കിയ സമയപരിധിക്കകം സംസ്ഥാനതല സമിതിയിൽ നിന്നും റിപ്പോർട്ട് ലഭിക്കാത്തപക്ഷം, നിർണ്ണയിക്കപ്പെടാവുന്ന പ്രകാരമുള്ള മറ്റ് അധികാര സ്ഥാനത്തുനിന്നും റിപ്പോർട്ട് ആവശ്യപ്പെടാവുന്നതും, ഒഴിവാക്കൽ അനുവദിച്ചുകൊണ്ടോ നിരസിച്ചുകൊണ്ടോ രേഖാമൂലം ഒരു ഉത്തരവ് പുറപ്പെടുവിക്കാവുന്നതുമാണ്.
- (5)ഒഴിവാക്കൽ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ള ഉപാധികൾ അപേക്ഷകൻ പൂർണ്ണമായോ ഭാഗികമായോ പാലിച്ചിട്ടില്ലാത്തപക്ഷം, സർക്കാരിന്, ഈ വകുപ്പുപ്രകാരമുള്ള ഏതൊരു ഉത്തരവും, സ്വമേധയായോ അല്ലെങ്കിൽ സങ്കടമനുഭവിക്കുന്ന ഏതെങ്കിലും കക്ഷിയുടെ അപേക്ഷയിന്മേലോ, റദ്ദാക്കാവുന്നതും പ്രസ്തുത ഭൂമി 13-ആം വകുപ്പ് പ്രകാരം പൂർവ്വസ്ഥിതിയിലാക്കുന്നതിന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകാവുന്നതും ജില്ലാ കളക്ടർ നിർണ്ണയിക്കപ്പെടാവുന്ന നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് അപ്രകാരം ചെയ്യുന്നതിന് ബാദ്ധ്യസ്ഥനായിരിക്കുന്നതുമാണ്.
- (6) (5)-ആം ഉപവകുപ്പ് പ്രകാരമുള്ള യാതൊരു റദ്ദാക്കൽ ഉത്തരവും ഈ വിഷയത്തിൽ അപേക്ഷകന് പറയുവാനുള്ളത് പറയുവാൻ ഒരവസരം നൽകാതെ സർക്കാർ പുറപ്പെടുവിക്കുവാൻ പാടുള്ളതല്ല.
11. തണ്ണീർത്തടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനുള്ള വിലക്ക്- ഈ ആക്റ്റിന്റെ പ്രാരംഭ തീയതിയിലും അന്നുമുതൽക്കും :സംസ്ഥാനത്തെ തണ്ണീർത്തടങ്ങൾ അതേപോലെ കാത്തുസൂക്ഷി ക്കേണ്ടതും അപ്രകാരമുള്ള തണ്ണീർത്തടങ്ങൾ രൂപാന്തരപ്പെടുത്തുന്നതിനും അവയിൽ നിന്നും മണൽ നീക്കം ചെയ്യുന്നതിനും പൂർണ്ണനിരോധനം ഉണ്ടായിരിക്കുന്നതുമാണ്.
- എന്നാൽ, ഈ വകുപ്പിൽ പറയുന്ന യാതൊന്നുംതന്നെ പ്രസ്തുത തണ്ണീർത്തടത്തിന്റെ പരിസ്ഥിതിഘടന നിലനിർത്തുന്നതിനുവേണ്ടി എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് ബാധകമാകുന്നതല്ല.
12. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ നിയമനവും അവരുടെ അധികാരങ്ങളും.-
- (1) സർക്കാരിന് ഔദ്യോഗ ഗസറ്റിലെ വിജ്ഞാപനം വഴി റവന്യൂ വില്ലേജ് ഓഫീസറുടെ പദവിയിൽ താഴെയല്ലാത്തതായ, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്മാരായി നിയമിക്കാവുന്നതും ഈ ആക്റ്റ്പ്രകാരം അവരുടെ അധികാരങ്ങൾ വിനിയോഗിക്കാവുന്ന പ്രദേശം നിശ്ചയിച്ച് നൽകേണ്ടതുമാണ്.
- (2) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്, ഈ ആക്റ്റിലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനോ അല്ലെങ്കിൽ ഈ ആക്റ്റൂപ്രകാരമുള്ള ഏതെങ്കിലും കുറ്റം ചെയ്യുന്നത് തടയുന്നതിനോ വേണ്ടി,-
- (എ) ഈ ആക്റ്റ്പ്രകാരം ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റത്തിൻമേൽ പരിശോധനയോ അന്വേഷണമോ നടത്തുന്നതിന് ആവശ്യമെന്ന് അദ്ദേഹം കരുതുന്ന പ്രകാരമുള്ള സന്നാഹത്തോടെ, അതുമായി ബന്ധപ്പെട്ട ഏതു പരിസരത്തും അല്ലെങ്കിൽ ഏതു സ്ഥലത്തും പ്രവേശിക്കാവുന്നതും,
- (ബി) ഈ ആക്റ്റിലെ 3-ാം വകുപ്പിനോ 11-ാം വകുപ്പിനോ വിരുദ്ധമായ ഏതൊരു പ്രവർത്തനവും നിർത്തിവയ്ക്കാൻ ഏതൊരു വ്യക്തിയോടും ആവശ്യപ്പെടാവുന്നതും;
- (സി)ഈ ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉപയോഗിച്ചതോ ഉപയോഗിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും യാനമോ വാഹനമോ, മറ്റ് വാഹനസൗകര്യങ്ങളോ അല്ലെങ്കിൽ ഏതെങ്കിലും ഉപകരണങ്ങളോ പിടിച്ചെടുക്കാവുന്നതും അല്ലെങ്കിൽ ഈ ആക്ടിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി, നെൽവയലിൽനിന്നോ തണ്ണീർത്തടത്തിൽ നിന്നോ നീക്കം ചെയ്യപ്പെട്ട കളിമണ്ണോമണലോ മണ്ണാ, ഇവയിൽ ഏതെങ്കിലുമോ എല്ലാമോ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇഷ്ടിക, ടൈൽ മുതലായവയോ അല്ലെങ്കിൽ നെൽവയലോ തണ്ണീർത്തടമോ നികത്തുവാൻ ഉപയോഗിക്കുന്ന കളിമണ്ണോമണലോ മണ്ണോ പിടിച്ചെടുക്കാവുന്നതും അവ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നതിനായി ജില്ലാ കളക്ടർക്ക് ഒരു റിപ്പോർട്ട് അയക്കേണ്ടതുമാണ്.
- (ഡി) അദ്ദേഹം ആവശ്യമാണെന്ന് കരുതുന്ന പ്രകാരമുള്ള വിവരം നല്കാൻ ഏതൊരു വ്യക്തിയോടും ആവശ്യപ്പെടാവുന്നതും;
- (ഇ) ഫോട്ടോഗ്രാഫുകൾ എടുക്കുകയോ, വസ്തുവിവരപ്പട്ടിക തയ്യാറാക്കുകയോ, കുറ്റം ചെയ്തു എന്നത് സംബന്ധിച്ച തെളിവ് ശേഖരണാർത്ഥം, ആവശ്യമായ മറ്റു കാര്യങ്ങളോ ചെയ്യാവുന്നതും പ്രതിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി അധികാരിതയുള്ള കോടതിക്ക് ഒരു റിപ്പോർട്ട് നൽകേണ്ടതുമാണ്.
- (3) ഈ വകുപ്പുപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് ഏതൊരു വ്യക്തിയോടും ഏതെങ്കിലും രേഖയോ സാധനമോ ഏതെങ്കിലും വിവരമോ ആവശ്യപ്പെട്ടാൽ അത്തരം ആൾ, 1860-ലെ ഇൻഡ്യൻ ശിക്ഷാനിയമസംഹിതയിലെ (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 175-ഉം 176-ഉം വകുപ്പുകളുടെ അർത്ഥവ്യാപ്തിക്കുള്ളിൽ അങ്ങനെ ചെയ്യാൻ നിയമപരമായി ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
- (4) ഈ വകുപ്പുപ്രകാരം അധികാരപ്പെടുത്തിയ ഏതൊരു ഉദ്യോഗസ്ഥനും ഇൻഡ്യൻ ശിക്ഷാനിയമസംഹിതയിലെ (1860-ലെ 45-ാം കേന്ദ്ര ആക്റ്റ്) 21-ാം വകുപ്പിന്റെ അർത്ഥവ്യാപ്തിക്കുള്ളിൽ വരുന്ന ഒരു പബ്ലിക് സർവന്റ് ആയി കണക്കാക്കപ്പെടുന്നതാണ്.
- (5) (1)-ാം ഉപവകുപ്പുപ്രകാരം അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥൻ ഈ ആക്റ്റിലെ ലംഘനം സംബന്ധിച്ച് തനിക്ക് ലഭിച്ചിട്ടുള്ള റിപ്പോർട്ടിൻമേൽ മേൽനടപടികൾ കൈക്കൊള്ളുന്നതിൽ വീഴ്ചവരുത്തിയാൽ അയാൾ 23-ാം വകുപ്പുപ്രകാരം ശിക്ഷാർഹമായ ഒരു കുറ്റം ചെയ്തതായി കണക്കാക്കപ്പെടുന്നതാണ്.