Panchayat:Repo18/vol1-page0882: Difference between revisions
Unnikrishnan (talk | contribs) No edit summary |
No edit summary |
||
Line 22: | Line 22: | ||
(4) സെക്രട്ടറിക്ക് അങ്ങനെയുള്ള നോട്ടീസ് നൽകാതെ മേൽപ്പറഞ്ഞ പ്രകാരം ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്ന ഏതൊരാളും, നോട്ടീസ് നൽകാത്തതുമൂലം അയാൾക്ക് നേരിടുന്ന മറ്റ് വല്ല ബാദ്ധ്യതയ്ക്കും പുറമേ, അയാൾ നോട്ടീസ് നൽകുന്നത് വരെയോ, അല്ലെങ്കിൽ ഗ്രാമ | (4) സെക്രട്ടറിക്ക് അങ്ങനെയുള്ള നോട്ടീസ് നൽകാതെ മേൽപ്പറഞ്ഞ പ്രകാരം ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്ന ഏതൊരാളും, നോട്ടീസ് നൽകാത്തതുമൂലം അയാൾക്ക് നേരിടുന്ന മറ്റ് വല്ല ബാദ്ധ്യതയ്ക്കും പുറമേ, അയാൾ നോട്ടീസ് നൽകുന്നത് വരെയോ, അല്ലെങ്കിൽ ഗ്രാമ | ||
{{ | {{approved}} |
Latest revision as of 06:47, 30 May 2019
(4) നിയമാനുസൃതമല്ലാതെ നിർമ്മിച്ചതും പ്രത്യേക കെട്ടിട നമ്പർ നൽകപ്പെട്ടതും 235 ഡബ്ലിയു വകുപ്പ് പ്രകാരമുള്ള നടപടിക്ക് വിധേയമാക്കേണ്ടതുമായ കെട്ടിടങ്ങൾ കച്ചവടത്തിനായോ വ്യാപാര ത്തിനായോ വ്യവസായാവശ്യത്തിനായോ മറ്റേതെങ്കിലും ആവശ്യത്തിനായോ ഉപയോഗപ്പെടുത്തു ന്നതിന്, ഗ്രാമപഞ്ചായത്ത് അനുമതിയോ ലൈസൻസോ നൽകാൻ പാടുള്ളതല്ല.
21. ഒഴിവായി കിടക്കുന്ന കെട്ടിടത്തിന് നികുതി ഇളവ് ചെയ്തതു കൊടുക്കൽ.-
(1) ഏതെ ങ്കിലും കെട്ടിടം ഒരു അർദ്ധവർഷത്തിൽ അറുപത് ദിവസമോ അതിൽ കൂടുതലോ ആയ കാലത്തേക്ക് തുടർച്ചയായി 4-ാം ചട്ടത്തിൽ പരാമർശിക്കുന്ന ഒരാവശ്യത്തിനും ഉപയോഗിക്കപ്പെടാതെ ഒഴിഞ്ഞ് കിടന്നിട്ടുണ്ടെങ്കിൽ, ഒഴിഞ്ഞു കിടന്ന ദിവസങ്ങളുടെ എണ്ണത്തിന് ആനുപാതികമായി, വാർഷിക നികുതിയുടെ പകുതിയിൽ കവിയാത്ത തുക സെക്രട്ടറിക്ക് ഇളവ് ചെയ്തതു കൊടുക്കാവുന്നതാണ്.
(2) (എ) കെട്ടിട ഉടമയോ, അയാളുടെ ഏജന്റോ.- (i) ആ കെട്ടിടം ഒഴിഞ്ഞു കിടക്കുകയാണെന്നോ; അല്ലെങ്കിൽ (ii) ആ കെട്ടിടം ഏത് തീയതി മുതൽ ഒഴിഞ്ഞ് കിടക്കുമെന്നോ:ഉള്ളതിലേക്ക് സെക്രട്ടറിക്ക് നോട്ടീസ് കൊടുത്തിട്ടില്ലായെങ്കിൽ, (1)-ാം ഉപചട്ടപ്രകാരം സെക്രട്ടറി നികുതി ഇളവ് ചെയ്തതു കൊടുക്കുവാൻ പാടില്ലാത്തതാകുന്നു.
(ബി) (1)-ാം ഉപചട്ടപ്രകാരം നികുതി ഇളവ് ചെയ്തതു കിട്ടുന്നതിനുള്ള കാലം കണക്കാക്കേ ണ്ടത്, ആ ആവശ്യത്തിനുള്ള നോട്ടീസ് നൽകിയ തീയതി മുതൽക്കോ കെട്ടിടം ഒഴിഞ്ഞ് കിടന്ന തീയതി മുതൽക്കോ, ഇതിൽ ഏത് ഒടുവിൽ വരുന്നുവോ, ആ തീയതി മുതൽ കണക്കാക്കേണ്ടതാ കുന്നു.
(സി.) (എ) ഖണ്ഡപ്രകാരമുള്ള ഏതൊരു നോട്ടീസിന്റെയും കാലാവധി അത്, ഏത് അർദ്ധ വർഷത്തെ സംബന്ധിച്ചാണോ നൽകുന്നത്, ആ അർദ്ധവർഷത്തോടുകൂടി അവസാനിക്കുന്നതും അതിന് ശേഷം അതിന് യാതൊരു പ്രാബല്യവും ഇല്ലാതിരിക്കുന്നതും ആകുന്നു.
(3) ഈ ചട്ടപ്രകാരം അനുവദിക്കപ്പെടുന്ന ഏതൊരു ഇളവും ഈ ആവശ്യത്തിനായി നിശ്ചയിച്ചിട്ടുള്ള ഫാറം 11-ലുള്ള നികുതി ഇളവ് രജിസ്റ്ററിൽ ചേർക്കേണ്ടതാണ്.
22. കെട്ടിടം കൈമാറ്റം ചെയ്യുന്ന ആളും കൈമാറി കിട്ടുന്ന ആളും കൈമാറ്റത്തെ സംബന്ധിച്ച് നോട്ടീസ് നൽകണമെന്ന്.-
(1) ഏതെങ്കിലും കെട്ടിടത്തിന് വസ്തുനികുതി കൊടുക്കാൻ പ്രാഥമികമായി ബാദ്ധ്യസ്ഥനായ ആൾ, ആ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യു മ്പോഴെല്ലാം അങ്ങനെയുള്ള ആളും, കൈമാറികിട്ടിയ ആളും, കൈമാറ്റപ്രമാണം എഴുതി ക്കൊടു ക്കുകയോ രജിസ്റ്റർ ചെയ്യുകയോ വേണ്ടതുണ്ടെങ്കിൽ അത് രജിസ്റ്റർ ചെയ്യുന്ന സംഗതിയിലും അല്ലെങ്കിൽ, പ്രമാണം എഴുതി കൊടുക്കേണ്ടതില്ലെങ്കിൽ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്ന സംഗതി യിലും അങ്ങനെ കൈമാറ്റം ചെയ്യുന്നതിനു ശേഷം മൂന്നുമാസത്തിനുള്ളിൽ ആ കൈമാറ്റത്തെപ്പറ്റി സെക്രട്ടറിക്കു നോട്ടീസ് നൽകേണ്ടതാണ്.
(2) വസ്തുനികുതി കൊടുക്കാൻ പ്രാഥമിക ബാദ്ധ്യസ്ഥനായ ഏതെങ്കിലും ആൾ മരിച്ചു പോകുന്ന സംഗതിയിൽ, കെട്ടിടത്തിന്മേലുള്ള പരേതന്റെ ഉടമസ്ഥാവകാശം അവകാശി എന്ന നിലയിലോ, മറ്റു വിധത്തിലോ, ആർക്ക് ലഭിക്കുന്നുവോ ആ ആൾ, പരേതന്റെ മരണദിവസം മുതൽ ഒരു വർഷത്തിനകം അങ്ങനെ ലഭിച്ച അവകാശത്തെപ്പറ്റി സെക്രട്ടറിക്ക് രേഖാമൂലമായ നോട്ടീസ് നൽകേണ്ടതാണ്.
(3) അതത് സംഗതിപോലെ കൈമാറി കിട്ടുന്ന ആളോ അല്ലെങ്കിൽ ഉടമസ്ഥാവകാശം ലഭിക്കുന്ന ആളോ കൈമാറ്റമോ പിന്തുടർച്ചയോ തെളിയിക്കുന്ന ഏതൊരു രേഖയും സെക്രട്ടറി മുമ്പാകെ ഹാജരാകാൻ ബാദ്ധ്യസ്ഥനായിരിക്കുന്നതാണ്.
(4) സെക്രട്ടറിക്ക് അങ്ങനെയുള്ള നോട്ടീസ് നൽകാതെ മേൽപ്പറഞ്ഞ പ്രകാരം ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്ന ഏതൊരാളും, നോട്ടീസ് നൽകാത്തതുമൂലം അയാൾക്ക് നേരിടുന്ന മറ്റ് വല്ല ബാദ്ധ്യതയ്ക്കും പുറമേ, അയാൾ നോട്ടീസ് നൽകുന്നത് വരെയോ, അല്ലെങ്കിൽ ഗ്രാമ