Panchayat:സ്വകാര്യതാനയം: Difference between revisions

From Panchayatwiki
 
Line 2: Line 2:
പഞ്ചായത്ത് വിക്കി താങ്കളെ പ്രത്യേകമായി തിരിച്ചറിയാൻ തക്കവണ്ണം താങ്കളുടെ സ്വകാര്യവിവരങ്ങൾ (ഉദാഹരണം: പേരു്, ഫോൺ നമ്പർ, ഇമെയിൽ വിലാസം മുതലായവ) സ്വമേധയാ ശേഖരിച്ചു സൂക്ഷിക്കുന്നതല്ല.

പഞ്ചായത്ത് വിക്കി താങ്കളോടു് എതെങ്കിലും വ്യക്തിഗതവിവരം ആവശ്യപ്പെടുമ്പോൾ, എന്തിനാണു് താങ്കളോടു് ആ വിവരം ആവശ്യപ്പെട്ടതെന്നു് താങ്കളെ അറിയിക്കുന്നതും, താങ്കൾ നല്കുന്ന പ്രസ്തുത വ്യക്തിഗതവിവരം സംരക്ഷിക്കുന്നതിനു് മതിയായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതുമാണു്.
പഞ്ചായത്ത് വിക്കി താങ്കളോടു് എതെങ്കിലും വ്യക്തിഗതവിവരം ആവശ്യപ്പെടുമ്പോൾ, എന്തിനാണു് താങ്കളോടു് ആ വിവരം ആവശ്യപ്പെട്ടതെന്നു് താങ്കളെ അറിയിക്കുന്നതും, താങ്കൾ നൽകുന്ന പ്രസ്തുത വ്യക്തിഗതവിവരം സംരക്ഷിക്കുന്നതിനു് മതിയായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതുമാണു്.

പഞ്ചായത്ത് വിക്കി സന്ദർശിക്കുന്ന യാതൊരാളെയും പ്രത്യേകമായി തിരിച്ചറിയാനുതകുന്ന വിവരങ്ങൾ പഞ്ചായത്ത് വിക്കിയുടെ പിന്നണി പ്രവർത്തകരോ അതിന്റെ മേൽനോട്ടക്കാരോ ഏതെങ്കിലും മൂന്നാം കക്ഷിക്കു് വില്പന നടത്തുന്നതല്ല. ഈ വിക്കിയിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ നഷ്ടം, ദുരുപയോഗം, അനധികൃത പ്രവേശനം, അനധികൃത വെളിപ്പെടുത്തൽ, രൂപഭേദം, നാശനഷ്ടം എന്നിവയിൽ നിന്നും സംരക്ഷിക്കപ്പെടാൻ സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായിരിക്കും.

Latest revision as of 05:54, 30 May 2019

സ്വകാര്യതാ നയം

പഞ്ചായത്ത് വിക്കി താങ്കളെ പ്രത്യേകമായി തിരിച്ചറിയാൻ തക്കവണ്ണം താങ്കളുടെ സ്വകാര്യവിവരങ്ങൾ (ഉദാഹരണം: പേരു്, ഫോൺ നമ്പർ, ഇമെയിൽ വിലാസം മുതലായവ) സ്വമേധയാ ശേഖരിച്ചു സൂക്ഷിക്കുന്നതല്ല.

പഞ്ചായത്ത് വിക്കി താങ്കളോടു് എതെങ്കിലും വ്യക്തിഗതവിവരം ആവശ്യപ്പെടുമ്പോൾ, എന്തിനാണു് താങ്കളോടു് ആ വിവരം ആവശ്യപ്പെട്ടതെന്നു് താങ്കളെ അറിയിക്കുന്നതും, താങ്കൾ നൽകുന്ന പ്രസ്തുത വ്യക്തിഗതവിവരം സംരക്ഷിക്കുന്നതിനു് മതിയായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതുമാണു്.

പഞ്ചായത്ത് വിക്കി സന്ദർശിക്കുന്ന യാതൊരാളെയും പ്രത്യേകമായി തിരിച്ചറിയാനുതകുന്ന വിവരങ്ങൾ പഞ്ചായത്ത് വിക്കിയുടെ പിന്നണി പ്രവർത്തകരോ അതിന്റെ മേൽനോട്ടക്കാരോ ഏതെങ്കിലും മൂന്നാം കക്ഷിക്കു് വില്പന നടത്തുന്നതല്ല. ഈ വിക്കിയിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ നഷ്ടം, ദുരുപയോഗം, അനധികൃത പ്രവേശനം, അനധികൃത വെളിപ്പെടുത്തൽ, രൂപഭേദം, നാശനഷ്ടം എന്നിവയിൽ നിന്നും സംരക്ഷിക്കപ്പെടാൻ സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായിരിക്കും.

പഞ്ചായത്ത് വിക്കി അതിന്റെ ഉപയോക്താക്കളെപ്പറ്റി അവരുടെ ഐ പി അഡ്രസ്സ്, ഡൊമെയിൻ നെയിം, ബ്രൌസറിന്റെ തരം, ഓപ്പറേറ്റിങ് സിസ്റ്റം, അവർ സന്ദർശിച്ച തീയ്യതിയും സമയവും, എന്നീ വിവരങ്ങൾ സംഭരിച്ചു സൂക്ഷിക്കുന്നതായിരിക്കും. എന്നാൽ, മേൽപ്പറഞ്ഞ പ്രത്യേക വിവരങ്ങൾ ഇതുപയോഗിക്കുന്ന ഏതെങ്കിലും വ്യക്തികളെ പ്രത്യേകമായി തിരിച്ചറിയാനുതകുന്ന തരത്തിൽ കണ്ണി ചേർക്കുന്നതിനായി യാതൊരു പരിശ്രമവും (ഈ വിക്കിക്കു് നാശനഷ്ടം വല്ലതും വരുത്താനുദ്ദേശിക്കുന്ന തരത്തിലുള്ള ശ്രമങ്ങളെ തടയാനുള്ളതൊഴികെ) നടത്തുന്നതല്ല.

കുക്കികൾ

കുക്കി എന്നുവച്ചാൽ ഒരു ഇന്റർനെറ്റ് വെബ്ബ്സൈറ്റ്, താങ്കൾ പ്രസ്തുത വെബ്ബ്സൈറ്റ് സന്ദർശിക്കുമ്പോൾ താങ്കളുടെ ബ്രൌസറിലേക്കു് അയക്കുന്ന ഒരു ചെറിയ സോഫ്റ്റ്‌വെയർ കോഡാണു്. ഈ വിക്കിയിൽ ലോഗിൻ ചെയ്യാനും തിരുത്താനുമായി കുക്കികൾ ഉപയോഗിക്കുന്നു.

ഇമെയിൽ മാനേജ്‌മെന്റ്

താങ്കൾ ഈ വിക്കി, അനുബന്ധസംവിധാനങ്ങളിലേക്കു് ഒരു സന്ദേശമയയ്ക്കുമ്പോൾ മാത്രമേ താങ്കളുടെ ഇമെയിൽ മേൽവിലാസം ഇവിടെ സൂക്ഷിക്കുകയുള്ളൂ. പ്രസ്തുത ഇമെയിൽ മേൽവിലാസം താങ്കൾ എന്തിനാണോ ഇവിടെ സമർപ്പിച്ചതു് ആ പ്രത്യേക ആവശ്യത്തിനു മാത്രമേ ഉപയോഗപ്പെടുത്തുകയുള്ളൂ, മെയിലിങ് ലിസ്റ്റുകളിലേക്കു് ചേർക്കപ്പെടുന്നതല്ല. താങ്കളുടെ ഇമെയിൽ വിലാസം താങ്കളുടെ അനുമതി കൂടാതെ മറ്റൊരു കാര്യത്തിനും ഉപയോഗിക്കുന്നതോ, വെളിപ്പെടുത്തുന്നതോ അല്ല.

പകർപ്പവകാശം

All contents, and compilations copyright to The Department of Panchayats, Kerala.