Panchayat:Repo18/vol1-page0716: Difference between revisions
No edit summary |
No edit summary |
||
Line 27: | Line 27: | ||
(by) 'പോർച്ച്' എന്നാൽ കെട്ടിടത്തിലേക്കുള്ള വാഹനങ്ങളുടെയും കാൽനടക്കാരുടെയും പ്രവേശനത്തിന് ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെ തൂണുകളിലോ മറ്റോ ഉറപ്പിക്കപ്പെട്ട കെട്ടിടത്തിന്റെ മേലാപ്പ് എന്നർത്ഥമാകുന്നു. | (by) 'പോർച്ച്' എന്നാൽ കെട്ടിടത്തിലേക്കുള്ള വാഹനങ്ങളുടെയും കാൽനടക്കാരുടെയും പ്രവേശനത്തിന് ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെ തൂണുകളിലോ മറ്റോ ഉറപ്പിക്കപ്പെട്ട കെട്ടിടത്തിന്റെ മേലാപ്പ് എന്നർത്ഥമാകുന്നു. | ||
{{ | {{Approved}} |
Latest revision as of 04:00, 30 May 2019
(bl) ‘ഉടമസ്ഥൻ' എന്നാൽ, കെട്ടിടമോ, ഭൂമിയോ അതിന്റെ ഭാഗമോ ഒരു പാട്ടക്കാരന് അല്ലെങ്കിൽ വാടകക്കാരന് കൊടുത്തിരിക്കുന്ന സംഗതിയിൽ സ്വന്തം കണക്കിലോ അല്ലെങ്കിൽ സ്വന്തം കണക്കിലും മറ്റുള്ളവരുടെ കണക്കിലും, കൂടിയോ ഒരു ഏജന്റ്, ട്രസ്റ്റി, ആരുടെയെങ്കിലും രക്ഷിതാവ് അല്ലെങ്കിൽ റസീവർ എന്ന നിലയ്ക്കോ പാട്ടം അല്ലെങ്കിൽ വാടക സ്വീകരിച്ചു കൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ സ്വീകരിക്കുവാൻ അർഹതയുള്ളതോ അല്ലെങ്കിൽ സ്വീകരിക്കേണ്ടതോ ആയ വ്യക്തിയും ഉൾപ്പെടുന്നതാകുന്നു;
(bm) 'പഞ്ചായത്ത്' എന്നാൽ, 1994-ലെ കേരള പഞ്ചായത്ത് രാജ് (1994-ലെ 13) ആക്റ്റിലെ 4-ാം വകുപ്പുപ്രകാരം രൂപീകൃതമായ ഒരു പഞ്ചായത്തെന്നർത്ഥമാകുന്നു;
(bn) 'അരമതിൽ' എന്നാൽ നിലയുടെയോ മേൽക്കൂരയുടെയോ അഗ്രഭാഗത്തിനോട് ചേർന്ന് 1.2 മീറ്ററിൽ കവിയാത്ത ഉയരത്തിൽ പണിതിട്ടുള്ള ചെറുഭിത്തി എന്നർത്ഥമാകുന്നു;
(bo) 'പാർക്കിങ്ങ് സ്ഥലം' എന്നാൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ മതിയായ വലുപ്പത്തിൽ അടച്ചുകെട്ടിയിട്ടുള്ള അല്ലെങ്കിൽ അടച്ചുകെട്ടില്ലാത്തതും തെരുവിലേക്കോ അല്ലെങ്കിൽ ഇടവഴിയിലേക്കുമുള്ള വാഹനങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനമനുവദിച്ച് കൊണ്ട് വാഹനത്താവളവുമായി ബന്ധിപ്പിക്കുന്ന വാഹന ഗതാഗത വഴിയുൾപ്പെടുന്ന സ്ഥലം എന്നർത്ഥമാകുന്നു;
(bp) ‘നടപ്പാത' എന്നാൽ പ്രവേശനത്തിനുള്ള മാർഗ്ഗം എന്നർത്ഥമാകുന്നതും ഇടനാഴി എന്നതിനോട് സമാനാർത്ഥമുള്ളതുമാകുന്നു;
(bq) 'പാത' എന്നാൽ ഇഷ്ടിക, കോൺക്രീറ്റ് കല്ല്, അസ്ഫാൾട്ട് അല്ലെങ്കിൽ അത്തരം സാമഗ്രികൾ കൊണ്ട് നിർമ്മിച്ച നടവഴി എന്നർത്ഥമാകുന്നു;
(br) 'പെർമിറ്റ്' എന്നാൽ ജോലി നിർവ്വഹണത്തിനായി സെക്രട്ടറി രേഖാമൂലം നൽകുന്ന അനുമതി അല്ലെങ്കിൽ അധികാരപ്പെടുത്തൽ എന്നർത്ഥമാകുന്നു;
(bs) ‘ശാരീരികമായി വൈകല്യമുള്ളവർ' എന്നാൽ 1995-ലെ (1996-ലെ 1) ശാരീരിക വൈകല്യങ്ങളുള്ള ആളുകൾ (തുല്യഅവസരങ്ങളും അവകാശസംരക്ഷണവും പൂർണ്ണപങ്കാളിത്തവും) എന്ന നിയമത്തിലെ 2-ാം വകുപ്പ് ഉപവാക്യം (t) നിർവ്വചിച്ചിരിക്കുന്ന പ്രകാരം വൈകല്യമുള്ളവർ എന്നർത്ഥമാകുന്നു.
(bt) 'അടിത്തറ' എന്നാൽ തറക്ക് മുകളിലാദ്യമുള്ള നിലത്തിന്റെ ചുറ്റുമുള്ള പ്രതലത്തിനും നിലത്തിന്റെ പ്രതലത്തിനുമിടയിലുള്ള നിർമ്മാണത്തിന്റെ ഭാഗമെന്നർത്ഥമാകുന്നു;
(bu) ‘അടിത്തറ വിസ്തീർണ്ണം' എന്നാൽ, അടിത്തറ നിരപ്പിലുള്ള കെട്ടിടത്തിന്റെ വിസ്തീർണ്ണം എന്നർത്ഥമാകുന്നതും, അതിൽ ഭിത്തികൊണ്ട് വലയം ചെയ്തിട്ടില്ലാത്ത തുറന്ന പോർച്ചിന്റെയോ അടച്ചുകെട്ടില്ലാത്ത കോണിപ്പടിയുടെയോ അതുപോലുള്ളവയുടെയോ വിസ്തീർണ്ണം ഉൾപ്പെടുന്നതല്ലാത്തതുമാകുന്നു;
(bv) ‘പ്ലോട്ട്' എന്നാൽ കൃത്യമായ അതിരുകളാൽ വലയം ചെയ്യപ്പെട്ട ഭൂമിയുടെ ഭാഗമോ അല്ലെങ്കിൽ ഒരു തുണ്ടോ എന്നർത്ഥമാകുന്നു;
(bw) ‘പ്ലോട്ട്മൂല' എന്നാൽ, കൂട്ടിമുട്ടുന്ന രണ്ടോ അതിൽ കൂടുതലോ തെരുവുകളോട് ചേർന്നുള്ള ഒരു പ്ലോട്ട് എന്നർത്ഥമാകുന്നു;
(bx) 'മലിനീകരണ നിയന്ത്രണ ബോർഡ്' എന്നാൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എന്നർത്ഥമാകുന്നു;
(by) 'പോർച്ച്' എന്നാൽ കെട്ടിടത്തിലേക്കുള്ള വാഹനങ്ങളുടെയും കാൽനടക്കാരുടെയും പ്രവേശനത്തിന് ഉപയോഗിക്കുക എന്ന ഉദ്ദേശ്യത്തോടെ തൂണുകളിലോ മറ്റോ ഉറപ്പിക്കപ്പെട്ട കെട്ടിടത്തിന്റെ മേലാപ്പ് എന്നർത്ഥമാകുന്നു.