Panchayat:Repo18/vol1-page0954: Difference between revisions
No edit summary |
No edit summary |
||
Line 74: | Line 74: | ||
(5) ഉപചട്ടം (2) പ്രകാരം നൽകപ്പെട്ട ഒരു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ അതത് സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുപ്പതു ദിവസത്തിനുമുമ്പ് സെക്രട്ടറിക്ക് നൽകേണ്ടതും, ഈ ചട്ടങ്ങളിലെ നിബന്ധനകളും ഫാം സ്ഥാപിക്കുന്നതിന് അനുമതി നൽകിയപ്പോൾ ഏർപ്പെടുത്തിയ നിബന്ധനകളും പാലിച്ചുകൊണ്ടാണ് ഫാം നടത്തിക്കൊണ്ടു പോകുന്നതെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം, അടുത്ത സാമ്പത്തികവർഷത്തേക്ക് ലൈസൻസ് പുതുക്കി | (5) ഉപചട്ടം (2) പ്രകാരം നൽകപ്പെട്ട ഒരു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ അതത് സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുപ്പതു ദിവസത്തിനുമുമ്പ് സെക്രട്ടറിക്ക് നൽകേണ്ടതും, ഈ ചട്ടങ്ങളിലെ നിബന്ധനകളും ഫാം സ്ഥാപിക്കുന്നതിന് അനുമതി നൽകിയപ്പോൾ ഏർപ്പെടുത്തിയ നിബന്ധനകളും പാലിച്ചുകൊണ്ടാണ് ഫാം നടത്തിക്കൊണ്ടു പോകുന്നതെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം, അടുത്ത സാമ്പത്തികവർഷത്തേക്ക് ലൈസൻസ് പുതുക്കി | ||
{{ | {{Approved}} |
Latest revision as of 12:12, 29 May 2019
(4) അനുമതി നൽകിക്കൊണ്ടോ നിഷേധിച്ചുകൊണ്ടോ ഉള്ള ഉത്തരവ് സെക്രട്ടറി രേഖാമൂലം അപേക്ഷകനെ അറിയിക്കേണ്ടതും അതിനുശേഷം ആദ്യം ചേരുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിന്റെ മുമ്പാകെ വിശദാംശങ്ങൾ സഹിതം അവതരിപ്പിക്കേണ്ടതുമാണ്.
7. ലൈവ്സ്റ്റോക്ക് ഫാം നടത്തുന്നതിന് ലൈസൻസിനുള്ള അപേക്ഷ.- ഒരു ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കുന്നതിന് 6-ാം ചട്ടപ്രകാരം ഗ്രാമപഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടുള്ള ഏതൊരാളും, ഇതിലേക്കാവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയശേഷം ഫാം നടത്തുന്നതിനുള്ള ലൈസൻസിനായി ഫാറം 2-ൽ സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതാണ്.
(2) സെക്രട്ടറി ആവശ്യമായ അന്വേഷണം നടത്തിയതിൽ ഈ ചട്ടങ്ങളിലും 6-ാം ചട്ടപ്രകാരം നൽകിയ അനുമതി ഉത്തരവിലും അടങ്ങിയിട്ടുള്ള നിബന്ധനകൾ അപേക്ഷകൻ പൂർണ്ണമായി പാലിച്ചിട്ടുണ്ടെന്ന് തനിക്ക് ബോദ്ധ്യപ്പെടുന്നപക്ഷം, അയാൾ അപേക്ഷിച്ച പ്രകാരം, ഫാറം 3-ൽ ലൈസൻസ് നൽകുകയോ കാരണങ്ങൾ വ്യക്തമാക്കിക്കൊണ്ട് രേഖാമൂലം അയാളുടെ അപേക്ഷ നിരസിക്കുകയോ ചെയ്യേണ്ടതാണ്. ലൈസൻസ് അനുവദിക്കപ്പെടുന്ന സംഗതിയിൽ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ, ഇപ്രകാരം അനുവദിക്കപ്പെടുന്ന ലൈസൻസിലെ വ്യവസ്ഥകളുടെ ഭാഗമായിരിക്കുന്നതാണ്. അനുവദിക്കപ്പെടുന്ന ലൈസൻസുകളുടെ വിവരം ഇതിനായി വച്ചുപോരുന്ന ഒരു രജിസ്റ്ററിൽ സെക്രട്ടറി എഴുതി സൂക്ഷിക്കേണ്ടതാണ്.
(3) ഉപചട്ടം (2) പ്രകാരം നൽകപ്പെടുന്ന ഓരോ ലൈസൻസിനും താഴെ പട്ടികയിൽ കാണി ച്ചിട്ടുള്ള പ്രകാരം ഫീസ് ഈടാക്കേണ്ടതാണ്.
ക്രമ നമ്പർ | ഫാമിന്റെ തരം (ക്ലാസ്) | ലൈസൻസ് ഫീസ് | ||||
---|---|---|---|---|---|---|
കന്നുകാലി ഫാം (രൂപ) | ആട് ഫാം (രൂപ) | പന്നി ഫാം (രൂപ) | മുയൽ ഫാം (രൂപ) | പൌൾട്രി ഫാം (രൂപ) | ||
1 | I | 100 | 100 | 100 | 100 | 100 |
2 | II | 250 | 250 | 250 | 150 | 150 |
3 | III | 300 | 300 | 300 | 200 | 200 |
4 | IV | 500 | 500 | 500 | 250 | 250 |
5 | V | 1000 | 1000 | 1000 | 350 | 350 |
6 | VI | 2000 | 2000 | 2000 | 500 | 500 |
കുറിപ്പ്.- ഒരു സംയോജിത ഫാമിന്റെ കാര്യത്തിൽ ഈടാക്കേണ്ട ലൈസൻസ് ഫീസ്, ഫാമിൽ വളർത്തപ്പെടുന്ന മൃഗങ്ങളുടെ അഥവാ പക്ഷികളുടെ അഥവാ രണ്ടിന്റേയുമോ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ, അതതു തരം (ക്ലാസ്) ഫാമുകൾക്ക് ബാധകമായ ലൈസൻസ് ഫീസിന്റെ മൊത്തം തുകയായിരിക്കുന്നതാണ്.
(4) ഉപചട്ടം (2) പ്രകാരം നൽകപ്പെട്ട ഒരു ലൈസൻസിന്റെ കാലാവധി, (5)-ാം ഉപചട്ടപ്രകാരം പുതുക്കിയിട്ടില്ലാത്തപക്ഷം അത് നൽകപ്പെട്ട സാമ്പത്തികവർഷത്തിന്റെ ഒടുവിൽ അവസാനിക്കുന്നതാണ്.
(5) ഉപചട്ടം (2) പ്രകാരം നൽകപ്പെട്ട ഒരു ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷ അതത് സാമ്പത്തികവർഷം അവസാനിക്കുന്നതിന് മുപ്പതു ദിവസത്തിനുമുമ്പ് സെക്രട്ടറിക്ക് നൽകേണ്ടതും, ഈ ചട്ടങ്ങളിലെ നിബന്ധനകളും ഫാം സ്ഥാപിക്കുന്നതിന് അനുമതി നൽകിയപ്പോൾ ഏർപ്പെടുത്തിയ നിബന്ധനകളും പാലിച്ചുകൊണ്ടാണ് ഫാം നടത്തിക്കൊണ്ടു പോകുന്നതെന്ന് സെക്രട്ടറിക്ക് ബോദ്ധ്യപ്പെടുന്ന പക്ഷം, അടുത്ത സാമ്പത്തികവർഷത്തേക്ക് ലൈസൻസ് പുതുക്കി