Panchayat:Repo18/vol1-page0953: Difference between revisions
No edit summary |
No edit summary |
||
Line 17: | Line 17: | ||
(i) ഈ ചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾക്കും, ഏർപ്പെടുത്തുന്നത് ഉചിതമെന്ന് കരുതുന്ന മറ്റു നിബന്ധനകൾക്കും വിധേയമായി, അപേക്ഷയിൻമേൽ അനുമതി നൽകുകയോ, അഥവാ | (i) ഈ ചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾക്കും, ഏർപ്പെടുത്തുന്നത് ഉചിതമെന്ന് കരുതുന്ന മറ്റു നിബന്ധനകൾക്കും വിധേയമായി, അപേക്ഷയിൻമേൽ അനുമതി നൽകുകയോ, അഥവാ | ||
(ii) സെക്രട്ടറിയുടെ അഭിപ്രായത്തിൽ പ്രസ്തുത പരിസരത്ത് ഫാം സ്ഥാപിക്കുന്നത്, പരിസരമലിനീകരണമോ, ശല്യമോ, പൊതുജനാരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാൻ ഇടയാക്കുമെന്ന കാരണത്താൽ അനുവദനീയമല്ലെന്ന് തോന്നുന്നപക്ഷം ജില്ലാമെഡിക്കൽ ഓഫീസറുടെയോ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ ജില്ലാ അധികാരിയുടെയോ പരിശോധന റിപ്പോർട്ട് വാങ്ങി അതുപ്രകാരം അപേക്ഷയിൻമേൽ അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതാണ്. | (ii) സെക്രട്ടറിയുടെ അഭിപ്രായത്തിൽ പ്രസ്തുത പരിസരത്ത് ഫാം സ്ഥാപിക്കുന്നത്, പരിസരമലിനീകരണമോ, ശല്യമോ, പൊതുജനാരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാൻ ഇടയാക്കുമെന്ന കാരണത്താൽ അനുവദനീയമല്ലെന്ന് തോന്നുന്നപക്ഷം ജില്ലാമെഡിക്കൽ ഓഫീസറുടെയോ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ ജില്ലാ അധികാരിയുടെയോ പരിശോധന റിപ്പോർട്ട് വാങ്ങി അതുപ്രകാരം അപേക്ഷയിൻമേൽ അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതാണ്. | ||
{{ | {{Approved}} |
Latest revision as of 12:11, 29 May 2019
കുറിപ്പ്. (1) IV-ഉം, V-ഉം, VI-ഉം തരങ്ങളിൽ (ക്ലാസുകളിൽ)പ്പെട്ട ഫാമുകളിൽ സ്ഥാപിക്കുന്ന ജൈവവാതക പ്ലാന്റിന് ഇരുപത്തിയഞ്ച് ഘനമീറ്ററിൽ കുറയാതെയും മറ്റു തരങ്ങളിലേതിന് അതിൽ കുറവും ഉള്ളളവ് ഉണ്ടായിരിക്കേണ്ടതാണ്. ജൈവവാതക പ്ലാന്റിനോട് ചേർന്ന്, സെപ്റ്റിക് ടാങ്ക്, സോക്ക് പിറ്റ്, സ്ലറി കൈയൊഴിക്കുന്നതിനുള്ള സംവിധാനം എന്നിവ ഉണ്ടായിരിക്കേണ്ടതാണ്.
കുറിപ്പ്.- (2) വളക്കുഴി, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാന്റ് എന്നിവയിൽനിന്ന് ദഹന പ്രക്രിയയ്ക്കുശേഷം പുറന്തള്ളപ്പെടുന്ന അവശിഷ്ടം കാർഷികാവശ്യങ്ങൾക്കായി കാലാകാലങ്ങ ളിൽ നീക്കം ചെയ്യപ്പെടേണ്ടതാണ്.
കുറിപ്പ്.- (3) ഒരു സംയോജിത ഫാമിന്റെ കാര്യത്തിൽ ഏർപ്പെടുത്തേണ്ട മാലിന്യ നിർമ്മാർ ജ്ജന സൗകര്യങ്ങൾ, മൃഗങ്ങൾക്കോ പക്ഷികൾക്കോ വേണ്ടിയുള്ള അതതു തരം (ക്ലാസ്) ഫാമു കൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള മാലിന്യനിർമ്മാർജ്ജന സൗകര്യങ്ങൾക്ക് അനുസൃതമായിരിക്കേണ്ടതാണ്.
(2) മനുഷ്യോപയോഗത്തിന് ജലം എടുക്കുന്ന ഒരു ജലസ്രോതസ്സിനു സമീപം ഏതെങ്കിലും മാലിന്യ നിർമ്മാർജ്ജന ക്രമീകരണം ഏർപ്പെടുത്തുവാനോ പരിപാലിക്കുവാനോ പാടുള്ളതല്ല.
(3) ലൈവ് സ്റ്റോക്ക് ഫാമിന്റെ പരിസരവും കെട്ടിടങ്ങളും ഷെസ്സുകളും, ശുചിത്വം പാലിച്ചു കൊണ്ടും പരിസ്ഥിതിപ്രശ്നങ്ങളില്ലാതെയും പരിപാലിക്കുന്നതിന് ഫാമിന്റെ ഉടമസ്ഥനും നടത്തി പ്പുകാരനും ബാദ്ധ്യസ്ഥരായിരിക്കുന്നതാണ്.
6. ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കുന്നതിന് അനുമതിക്കുള്ള അപേക്ഷ.- (1) ഒരു ലൈവ് സ്റ്റോക്ക് ഫാം ആരംഭിക്കുവാനോ അതിനുവേണ്ടിയുള്ള കെട്ടിടമോ ഷെസ്സോ നിർമ്മിക്കുവാനോ ഉദ്ദേശിക്കുന്ന ഏതൊരാളും ഈ ആവശ്യത്തിലേക്ക് ഗ്രാമപഞ്ചായത്തിന്റെ അനുമതിക്കു വേണ്ടി ഫാറം 1-ൽ സെക്രട്ടറിക്ക് അപേക്ഷ നൽകേണ്ടതാണ്.
(2) ഉപചട്ടം (1) പ്രകാരമുള്ള ഒരു അപേക്ഷയിൽ, ഫാമിൽ വളർത്താനുദ്ദേശിക്കുന്ന മൃഗങ്ങളുടെ അഥവാ പക്ഷികളുടെ ഇനങ്ങളും എണ്ണവും, ഈ ആവശ്യത്തിലേയ്ക്ക് ലഭ്യമായ സ്ഥലത്തിന്റെ വിസ്തീർണ്ണം, നിർമ്മിച്ചതോ നിർമ്മിക്കാനുദ്ദേശിക്കുന്നതോ ആയ കെട്ടിടത്തിന്റെ അഥവാ ഷെഡ്ഡിന്റെ വിവരണം (തറ വിസ്തീർണ്ണം ഉൾപ്പെടെ), ഉദ്ദേശിക്കുന്ന മാലിന്യനിർമ്മാർജ്ജന ക്രമീകരണങ്ങൾ, ചുറ്റുവട്ടത്തുള്ള ജനവാസത്തെപ്പറ്റിയുള്ള വിവരണം എന്നീ കാര്യങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം കെട്ടിടങ്ങളുടെയും ഷെഡ്ഡുകളുടെയും പ്ലാനും സ്ഥലത്തിന്റെ സ്കെച്ചും ഉള്ളടക്കം ചെയ്യേണ്ടതാണ്.
(3) അപേക്ഷ കിട്ടി കഴിയുന്നത്രവേഗം, എന്നാൽ മുപ്പതുദിവസം അവസാനിക്കുന്നതിനുമുമ്പ്,-
(i) ഈ ചട്ടങ്ങളിൽ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾക്കും, ഏർപ്പെടുത്തുന്നത് ഉചിതമെന്ന് കരുതുന്ന മറ്റു നിബന്ധനകൾക്കും വിധേയമായി, അപേക്ഷയിൻമേൽ അനുമതി നൽകുകയോ, അഥവാ (ii) സെക്രട്ടറിയുടെ അഭിപ്രായത്തിൽ പ്രസ്തുത പരിസരത്ത് ഫാം സ്ഥാപിക്കുന്നത്, പരിസരമലിനീകരണമോ, ശല്യമോ, പൊതുജനാരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാൻ ഇടയാക്കുമെന്ന കാരണത്താൽ അനുവദനീയമല്ലെന്ന് തോന്നുന്നപക്ഷം ജില്ലാമെഡിക്കൽ ഓഫീസറുടെയോ, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ ജില്ലാ അധികാരിയുടെയോ പരിശോധന റിപ്പോർട്ട് വാങ്ങി അതുപ്രകാരം അപേക്ഷയിൻമേൽ അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതാണ്.