Panchayat:Repo18/vol1-page0936: Difference between revisions
No edit summary |
No edit summary |
||
Line 18: | Line 18: | ||
83. രസീത് ബുക്കുകൾ.- പഞ്ചായത്തിൽ രസീത് ബുക്കുകൾ ലഭിച്ച ഉടനെ എണ്ണുകയും നമ്പറടിക്കുകയും ഫോറങ്ങൾക്കുള്ള സ്റ്റോക്ക്ബുക്കിൽ എഴുതിച്ചേർക്കുകയും ചെയ്യേണ്ടതാണ്. ഓരോ സ്റ്റോക്ക് ബുക്കിനും ക്രമനമ്പർ നൽകണം. ഓരോ രസീത് ബുക്കിലുള്ള പേജുകളുടെ എണ്ണം സംബന്ധിച്ച സാക്ഷ്യപത്രം ഓരോ സ്റ്റോക്ക് ബുക്കിലും രേഖപ്പെടുത്തി സെക്രട്ടറിയോ അക്കൗണ്ടന്റോ ഇക്കാര്യത്തിനുവേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഒപ്പുവെക്കേണ്ടതാണ്. രസീത് ബുക്കുകൾ ഇഷ്യ ചെയ്യുന്നത് അവയുടെ നമ്പർ ക്രമത്തിലായിരിക്കണം. ഫോറങ്ങൾക്കുള്ള സ്റ്റോക്ക് ബുക്കിൽ രസീത് ബുക്ക് ലഭിച്ച ഉദ്യോഗസ്ഥർ ഒപ്പിടുകയും ചെയ്യേണ്ടതാണ്. ഒഴിവാക്ക നാകാത്ത സന്ദർഭങ്ങളൊഴികെയുള്ള എല്ലാ അവസരങ്ങളിലും ലഭിച്ച് രസീത് ബുക്ക് പൂർണ്ണമായി ഉപയോഗിച്ചുതീരുകയും കൗണ്ടർ ഫോയിൽ പഞ്ചായത്തിൽ തിരിച്ചേൽപ്പിക്കുകയും ചെയ്യാതെ പുതിയ രസീത് ബുക്ക് നൽകാൻ പാടില്ലാത്തതാണ്. പുതിയ രസീത് ബുക്ക് നൽകുകയാണെങ്കിൽ കാരണം വ്യക്തമായി പുതിയ രസീത് ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ്. | 83. രസീത് ബുക്കുകൾ.- പഞ്ചായത്തിൽ രസീത് ബുക്കുകൾ ലഭിച്ച ഉടനെ എണ്ണുകയും നമ്പറടിക്കുകയും ഫോറങ്ങൾക്കുള്ള സ്റ്റോക്ക്ബുക്കിൽ എഴുതിച്ചേർക്കുകയും ചെയ്യേണ്ടതാണ്. ഓരോ സ്റ്റോക്ക് ബുക്കിനും ക്രമനമ്പർ നൽകണം. ഓരോ രസീത് ബുക്കിലുള്ള പേജുകളുടെ എണ്ണം സംബന്ധിച്ച സാക്ഷ്യപത്രം ഓരോ സ്റ്റോക്ക് ബുക്കിലും രേഖപ്പെടുത്തി സെക്രട്ടറിയോ അക്കൗണ്ടന്റോ ഇക്കാര്യത്തിനുവേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഒപ്പുവെക്കേണ്ടതാണ്. രസീത് ബുക്കുകൾ ഇഷ്യ ചെയ്യുന്നത് അവയുടെ നമ്പർ ക്രമത്തിലായിരിക്കണം. ഫോറങ്ങൾക്കുള്ള സ്റ്റോക്ക് ബുക്കിൽ രസീത് ബുക്ക് ലഭിച്ച ഉദ്യോഗസ്ഥർ ഒപ്പിടുകയും ചെയ്യേണ്ടതാണ്. ഒഴിവാക്ക നാകാത്ത സന്ദർഭങ്ങളൊഴികെയുള്ള എല്ലാ അവസരങ്ങളിലും ലഭിച്ച് രസീത് ബുക്ക് പൂർണ്ണമായി ഉപയോഗിച്ചുതീരുകയും കൗണ്ടർ ഫോയിൽ പഞ്ചായത്തിൽ തിരിച്ചേൽപ്പിക്കുകയും ചെയ്യാതെ പുതിയ രസീത് ബുക്ക് നൽകാൻ പാടില്ലാത്തതാണ്. പുതിയ രസീത് ബുക്ക് നൽകുകയാണെങ്കിൽ കാരണം വ്യക്തമായി പുതിയ രസീത് ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ്. | ||
{{ | {{Approved}} |
Latest revision as of 10:58, 29 May 2019
78. പ്രാരംഭ ബാലൻസ് ഷീറ്റ്.- (1) പഞ്ചായത്തിന്റെ പ്രാരംഭ ബലൻസ് ഷീറ്റ് തയ്യാറാക്കുന്നതിനുവേണ്ടി അക്കൗണ്ടസ് മാന്വലിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ ആസ്തികളുടെ മൂല്യ നിർണ്ണയം നടത്തേണ്ടതാണ്.
(2) പ്രാരംഭ ബാലൻസ് ഷീറ്റ് തയ്യാറാക്കിയതിനുശേഷം ഏതെങ്കിലും തെറ്റോ വിട്ടുപോകലോ ശ്രദ്ധയിൽപ്പെട്ടാൽ, 'പ്രാരംഭ ബാലൻസ്ഷീറ്റ് അഡ്ജസ്റ്റ്മെന്റ് അക്കൗണ്ട് വഴി അത്തരം തെറ്റു തിരുത്തേണ്ടതും വിട്ടുപോയത് കൂട്ടിച്ചേർക്കേണ്ടതുമാണ്.
(3) ഇത്തരം അഡ്ജസ്റ്റ്മെന്റ് അക്കൗണ്ടിലുൾപ്പെടുത്തുന്നതിനു മുമ്പ് പഞ്ചായത്തിനു മുമ്പാകെ സമർപ്പിച്ച അനുമതി വാങ്ങേണ്ടതുമാണ്.
79. ബാങ്ക് പൊരുത്തപ്പെടൽ പ്രതികകളിലെ പൊരുത്തപ്പെടുത്താത്ത ഇനങ്ങൾ, തിരിച്ചു കൊടുത്തിട്ടില്ലാത്ത പഴയ നിക്ഷേപങ്ങൾ, പ്രൊവിഷനുകൾ തുടങ്ങിയവ തിരിച്ചെഴുതി ച്ചേർക്കൽ. (1) നിർദ്ദേശിക്കപ്പെട്ട കാലാവധി അവസാനിച്ചാൽ, ബാങ്ക് പൊരുത്തപ്പെടുത്തൽ പ്രതി കകളിലെ പൊരുത്തപ്പെടുത്താതെ അവശേഷിക്കുന്ന ഇനങ്ങൾ, തിരിച്ചു നൽകിയിട്ടില്ലാത്ത പഴയ നിക്ഷേപങ്ങൾ പ്രൊവിഷനുകൾ തുടങ്ങിയവ സെക്രട്ടറി പഞ്ചായത്തിന്റെ അക്കൗണ്ട് പുസ്തകങ്ങളിലേക്ക് തിരിച്ചെഴുതിച്ചേർക്കേണ്ടതാണ്.
(2) 1-ാം ഉപചട്ടത്തിൽ പരാമർശിച്ച ഇനങ്ങൾ ഏതു കാലാവധിക്കുശേഷമാണ് തിരിച്ചെഴുതിച്ചേർക്കേണ്ടത് എന്ന കാര്യം ഇക്കാര്യത്തിനുവേണ്ടി സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവിൽ നിർദ്ദേശിക്കുന്നതാണ്.
80. ആസ്തി രജിസ്റ്ററുകൾ.- പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും കൈമാറിക്കിട്ടിയതുമായ സ്ഥാവര ജംഗമ ആസ്തി വിവരങ്ങൾ ഉചിതമായ ആസ്തി രജിസ്റ്ററുകളിൽ സെക്രട്ടറി രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്.
81. പഞ്ചായത്ത് ഫണ്ടിലെ തിരിമറി- പഞ്ചായത്തിന്റെ ഫണ്ട്, സ്റ്റോർ അല്ലെങ്കിൽ ഏതെങ്കിലും ആസ്തി എന്നിവ സംബന്ധിച്ച തിരിമറി ശ്രദ്ധയിൽപ്പെട്ടാൽ വിവരം സെക്രട്ടറി പ്രസിഡന്റിനേയും പോലീസിനേയും സർക്കാരിനേയും ഓഡിറ്ററേയും അറിയിക്കേണ്ടതാണ്. പ്രാരംഭ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ ബന്ധപ്പെട്ട ചട്ടങ്ങളിൽ അനുശാസിക്കുന്ന ശിക്ഷണ നടപടികൾ സെക്രട്ടറി ആരംഭിക്കേണ്ടതാണ്.
82. ഫോറങ്ങൾ.- (1) കയ്യെഴുത്തു രൂപത്തിൽ അക്കൗണ്ട് സുക്ഷിക്കുകയാണെങ്കിൽ ഈ ചട്ടങ്ങൾ പ്രകാരമല്ലാത്ത ഒരു അക്കൗണ്ട് ഫോറവും ഉപയോഗിക്കാൻ പാടില്ല. അക്കൗണ്ടിംഗ് നടപടിക്രമങ്ങൾ കമ്പ്യൂട്ടർവൽക്കരിച്ചു കഴിഞ്ഞാൽ, ഇക്കാര്യത്തിനു വേണ്ടി ഉപയോഗിക്കുന്നത് സർക്കാർ നിർദ്ദേശിക്കുന്ന ഫോറങ്ങളായിരിക്കണം.
(2) സ്റ്റോക്ക് ബുക്ക് ശരിയായ രീതിയിൽ സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം സെക്രട്ടറിക്കും അക്കൗണ്ടന്റിനുമായിരിക്കും. സ്റ്റോക്ക് പരിശോധനയ്ക്കായി സെക്രട്ടറി അധികാരപ്പെടുത്തിയ ഒരു ഉദ്യോഗസ്ഥൻ സ്റ്റോക്കിൽ ബാക്കിയുള്ള ഫോറങ്ങൾ പ്രതിവർഷം പരിശോധിക്കുന്നതാണ്. സ്റ്റോക്ക് ബുക്ക് വിവരങ്ങൾ ശരിയാണെന്നോ മറിച്ചോ ഉള്ള സാക്ഷ്യപത്രം തീയതിവച്ച ഒപ്പോടുകൂടി പ്രസ്തുത ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തേണ്ടതാണ്.
83. രസീത് ബുക്കുകൾ.- പഞ്ചായത്തിൽ രസീത് ബുക്കുകൾ ലഭിച്ച ഉടനെ എണ്ണുകയും നമ്പറടിക്കുകയും ഫോറങ്ങൾക്കുള്ള സ്റ്റോക്ക്ബുക്കിൽ എഴുതിച്ചേർക്കുകയും ചെയ്യേണ്ടതാണ്. ഓരോ സ്റ്റോക്ക് ബുക്കിനും ക്രമനമ്പർ നൽകണം. ഓരോ രസീത് ബുക്കിലുള്ള പേജുകളുടെ എണ്ണം സംബന്ധിച്ച സാക്ഷ്യപത്രം ഓരോ സ്റ്റോക്ക് ബുക്കിലും രേഖപ്പെടുത്തി സെക്രട്ടറിയോ അക്കൗണ്ടന്റോ ഇക്കാര്യത്തിനുവേണ്ടി അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ഒപ്പുവെക്കേണ്ടതാണ്. രസീത് ബുക്കുകൾ ഇഷ്യ ചെയ്യുന്നത് അവയുടെ നമ്പർ ക്രമത്തിലായിരിക്കണം. ഫോറങ്ങൾക്കുള്ള സ്റ്റോക്ക് ബുക്കിൽ രസീത് ബുക്ക് ലഭിച്ച ഉദ്യോഗസ്ഥർ ഒപ്പിടുകയും ചെയ്യേണ്ടതാണ്. ഒഴിവാക്ക നാകാത്ത സന്ദർഭങ്ങളൊഴികെയുള്ള എല്ലാ അവസരങ്ങളിലും ലഭിച്ച് രസീത് ബുക്ക് പൂർണ്ണമായി ഉപയോഗിച്ചുതീരുകയും കൗണ്ടർ ഫോയിൽ പഞ്ചായത്തിൽ തിരിച്ചേൽപ്പിക്കുകയും ചെയ്യാതെ പുതിയ രസീത് ബുക്ക് നൽകാൻ പാടില്ലാത്തതാണ്. പുതിയ രസീത് ബുക്ക് നൽകുകയാണെങ്കിൽ കാരണം വ്യക്തമായി പുതിയ രസീത് ബുക്കിൽ രേഖപ്പെടുത്തേണ്ടതാണ്.