Panchayat:Repo18/vol1-page0927: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 28: Line 28:


(3) ഓരോ ദിനാന്ത്യത്തിലും ഉപയോഗിക്കാത്ത ചെക്കുകൾ പരിശോധിച്ച് ഉപയോഗിക്കാത്ത ചെക്കുകൾ ബുക്കിൽത്തന്നെ ഉണ്ട് എന്നും ഒരു ചെക്കും അനധികൃതമായി കീറിമാറ്റിയിട്ടില്ലെന്നും സെക്രട്ടറി സ്വയം ബോദ്ധ്യപ്പെടേണ്ടതാണ്.
(3) ഓരോ ദിനാന്ത്യത്തിലും ഉപയോഗിക്കാത്ത ചെക്കുകൾ പരിശോധിച്ച് ഉപയോഗിക്കാത്ത ചെക്കുകൾ ബുക്കിൽത്തന്നെ ഉണ്ട് എന്നും ഒരു ചെക്കും അനധികൃതമായി കീറിമാറ്റിയിട്ടില്ലെന്നും സെക്രട്ടറി സ്വയം ബോദ്ധ്യപ്പെടേണ്ടതാണ്.
{{create}}
{{Approved}}

Latest revision as of 10:36, 29 May 2019

34. അലോട്ടമെന്റും പണം നൽകലും അധികൃതമാക്കൽ.(1) സെക്രട്ടറി/എക്സ് ഒഫീഷ്യോ സെക്രട്ടറി/നിർവ്വഹണ ഉദ്യോഗസ്ഥൻ എന്നിവർക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള എല്ലാ അലോട്ട്മെന്റുകളും പഞ്ചായത്ത് പ്രസിഡന്റ് അധികൃതമാക്കേണ്ടതാണ്.

(2) 1-ാം ഉചട്ടത്തിൽ പരാമർശിച്ചിട്ടുള്ള അലോട്ടമെന്റുകളും 3-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള അനിവാര്യവും നിർബന്ധിതവുമായുള്ള ചെലവുകളും ഒഴികെ സെക്രട്ടറി നടത്തുന്ന പണം നല്കലുകളും റീഫണ്ടുകളും പഞ്ചായത്ത് പ്രസിഡണ്ട് അധികൃതമാക്കേണ്ടതാണ്. അങ്ങിനെയുള്ള പണം നൽകലുകൾ പണം കിട്ടേണ്ട ആളിന്റെ സൗകര്യാർത്ഥം കാഷ്, ചെക്ക്. ഡിമാന്റ് ഡ്രാഫ്റ്റ ബാങ്കേഴ്സ് ചെക്ക് എന്നിവ മുഖാന്തിരമോ മറ്റ് ഇലക്സ്ട്രോണിക്സ് സംവിധാനം മുഖേനയോ പണം കിട്ടേണ്ട ആളിന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തതോ നിലവിലുള്ള ചട്ടങ്ങൾക്കും സർക്കാർ ഉത്തരവുകൾക്കും വിധേയമായി നൽകാവുന്നതാണ്.

(3) ആക്റ്റിന്റെ 213-ാം വകുപ്പിന്റെ 2എ ഉപവകുപ്പിൽ പറഞ്ഞിട്ടുള്ള നിർബന്ധിതവും അനി വാര്യവുമായ പണം നൽകലുകളും സർക്കാർ ഉത്തരവാകുന്ന മറ്റ് പണം നൽകലുകളും പഞ്ചായത്ത് പ്രസിഡന്റ് അധികൃതമാക്കിയാലും ഇല്ലെങ്കിലും പഞ്ചായത്ത് സെക്രട്ടറി നൽകേണ്ടതാണ്.

(4) സാദ്ധ്യമായിടത്തോളം കാഷ് പെയ്തമെന്റ് ഒഴിവാക്കേണ്ടതാണ്. എന്നാൽ ആവശ്യമെങ്കിൽ ഓരോ വ്യക്തിക്കും കാഷ് ആയി നൽകേണ്ട തുകകൾ ഒരു ബില്ലിൽ നിന്ന് 1000 രൂപ എന്ന ക്രമത്തിൽ പരിമിതപ്പെടുത്തേണ്ടതാണ്.

(5) സാദ്ധ്യമായിടത്തോളം ജീവനക്കാർക്കുള്ള എല്ലാ പണം കൊടുക്കലും അവരുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള പണം മാറ്റം വഴി നടത്തേണ്ടതാണ്.

35. ഒപ്പിന്റെ ആവശ്യകത.- (1) റബ്ബർ/ഫെസിമിലി സ്റ്റാമ്പ് മുഖേന ഒപ്പ് വെച്ചിട്ടുള്ള പെയ്തമെന്റ് വൗച്ചർ, പേ ഓർഡർ ഇവകളിൽ പണം നൽകാൻ പാടില്ല. ഏതെങ്കിലും വൗച്ചറിൽ ഏതെങ്കിലും അടയാളം കൊണ്ടോ, മുദ്രകോണ്ടോ, വിരലടയാളം കൊണ്ടോ അക്വിറ്റൻസ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒരു പ്രശസ്തനായ വ്യക്തിയോ ഗസറ്റഡ് റാങ്കിൽ താഴെയല്ലാത്ത ഉദ്യോഗസ്ഥനോ സാക്ഷ്യപ്പെടുത്തേണ്ടതാണ്.

(2) അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ ഫെസിമിലി ഒപ്പുള്ള താഴെപ്പറയുന്ന ക്ലെയിമുകൾ മറ്റ് രീതിയിൽ സംഗതമാണെങ്കിൽ പണം കൊടുക്കുന്നതിനുവേണ്ടി സ്വീകരിക്കാവുന്നതാണ്.

   (i) ടെലഫോൺ ബിൽ
   (ii) വാട്ടർ ചാർജ്ജ് ബിൽ
   (iii) ഇലക്സ്ടിസിറ്റി ബിൽ

36. സ്ഥിര മുൻകൂർ/ഇംപ്രസ്സിൽ നിന്ന് പണം കൊടുക്കൽ.- സ്ഥിര മുൻകൂർ/ഇംപ്രസ്റ്റിൽ നിന്ന് പണം നൽകിയ ശേഷം സബ് വൗച്ചറിൽ 'കാഷ് ആയി പണം നൽകി' എന്ന് വൃകാതമായി മുദ്ര പതിപ്പിക്കേണ്ടതാണ്.

37. ചെക്കായി പണം നൽകൽ.- ചെക്ക് എഴുതി ബില്ലിൽ 'ചെക്ക് നമ്പർ........ ആയി പണം നൽകി' എന്ന് വ്യക്തമായി അക്കൗണ്ടന്റ് മുദ്ര പതിപ്പിക്കേണ്ടതാണ്.

38. ചെക്ക് ബുക്കുകളുടെ മേലുള്ള നിയന്ത്രണം.- (1) ചെക്ക് ബുക്കുകൾ സെക്രട്ടറിയുടെ വ്യക്തിപരമായ കസ്റ്റഡിയിൽ പൂട്ടി സൂക്ഷിക്കേണ്ടതാണ്. വിടുതൽ ചെയ്യപ്പെടുമ്പോൾ വിടുതൽ ചെയ്യുന്ന ഉദ്യോഗസ്ഥന് ചെക്കുകൾ കൈമാറിയശേഷം, അത്തരം ചെക്കുകളുടെ എണ്ണത്തിന് രസീത് കൈപ്പറ്റേണ്ടതാണ്. വിടുതൽ ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രത്തോടെ വിടുതൽ ചെയ്യുന്ന ഉദ്യോഗസ്ഥന്റെ മാതൃകാ ഒപ്പ് ബന്ധപ്പെട്ട ട്രഷറിക്കും ബാങ്കുകൾക്കും അയച്ചുകൊ ടുക്കേണ്ടതാണ്.

(2) ട്രഷറിയിൽ നിന്നോ ബാങ്കിൽ നിന്നോ ഒരു പുതിയ ചെക്ക് ബുക്ക് ലഭിക്കുമ്പോൾ സെക്രട്ടറി താളുകളുടെ എണ്ണം തിട്ടപ്പെടുത്തി ചെക്ക് ബുക്കിന്റെ പുറകുവശത്ത് 'ഈ ചെക്ക് ബുക്കിൽ ........ താളുകൾ ഉണ്ട്' എന്ന് രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തേണ്ടതാണ്.

(3) ഓരോ ദിനാന്ത്യത്തിലും ഉപയോഗിക്കാത്ത ചെക്കുകൾ പരിശോധിച്ച് ഉപയോഗിക്കാത്ത ചെക്കുകൾ ബുക്കിൽത്തന്നെ ഉണ്ട് എന്നും ഒരു ചെക്കും അനധികൃതമായി കീറിമാറ്റിയിട്ടില്ലെന്നും സെക്രട്ടറി സ്വയം ബോദ്ധ്യപ്പെടേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ