Panchayat:Repo18/vol1-page0219: Difference between revisions
No edit summary |
No edit summary |
||
Line 5: | Line 5: | ||
(18) സർക്കാരിന്, ഏതവസരത്തിലും ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ സെക്രട്ടറി നടത്തിയ വസ്തു നികുതി നിർണ്ണയത്തിന്റെ കൃത്യത പരിശോധിക്കാവുന്നതും ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് ഉചിതമായ നിർദ്ദേശം നൽകാവുന്നതും അത് പാലിക്കുവാൻ സെക്രട്ടറി ബാദ്ധ്യസ്ഥനായിരി ക്കുന്നതുമാണ്. | (18) സർക്കാരിന്, ഏതവസരത്തിലും ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ സെക്രട്ടറി നടത്തിയ വസ്തു നികുതി നിർണ്ണയത്തിന്റെ കൃത്യത പരിശോധിക്കാവുന്നതും ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് ഉചിതമായ നിർദ്ദേശം നൽകാവുന്നതും അത് പാലിക്കുവാൻ സെക്രട്ടറി ബാദ്ധ്യസ്ഥനായിരി ക്കുന്നതുമാണ്. | ||
(19) സർക്കാരിന് ഗസറ്റ് വിജ്ഞാപനം മുഖേന, താഴെപ്പറയുന്നവ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ് | (19) സർക്കാരിന് ഗസറ്റ് വിജ്ഞാപനം മുഖേന, താഴെപ്പറയുന്നവ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്. | ||
(i) സർക്കാർ നിശ്ചയിക്കുന്ന പരിധികൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിൽ ബാധകമാക്കേണ്ട അടിസ്ഥാന വസ്തു നികുതി നിരക്കുകൾ നിശ്ചയിക്കുന്നതിനും അവ പ്രസിദ്ധപ്പെടുത്തുന്നതിനും ഗ്രാമപഞ്ചായത്ത് സ്വീകരിക്കേണ്ട നടപടിക്രമം; | (i) സർക്കാർ നിശ്ചയിക്കുന്ന പരിധികൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിൽ ബാധകമാക്കേണ്ട അടിസ്ഥാന വസ്തു നികുതി നിരക്കുകൾ നിശ്ചയിക്കുന്നതിനും അവ പ്രസിദ്ധപ്പെടുത്തുന്നതിനും ഗ്രാമപഞ്ചായത്ത് സ്വീകരിക്കേണ്ട നടപടിക്രമം; |
Latest revision as of 09:44, 29 May 2019
(16) (2)-ഉം (3)-ഉം ഉപവകുപ്പുകൾ പ്രകാരം ഒരു കെട്ടിടത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നിരക്കിന് കെട്ടിടത്തിന്റെ ഉപയോഗക്രമത്തിന് അനുസരിച്ച് മാറ്റമുണ്ടാകുകയാണെങ്കിൽ അതും, (6)-ാം ഉപവകുപ്പിൽ പറയുന്ന കെട്ടിടത്തിന്റെ തറവിസ്തീർണ്ണത്തിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടാവുകയാണെങ്കിൽ അതും, (7)-ാം ഉപവകുപ്പിൽ പറയുന്ന ഏതെങ്കിലും ഘടകത്തിൽ അല്ലെങ്കിൽ ഏതെങ്കിലും ഘടകത്തിന്റെ തരത്തിൽ എന്തെങ്കിലും വ്യതിയാനം ഉണ്ടാവുകയാണെങ്കിൽ അതും അതിനനുസൃതമായ ഇളവുകളും വർദ്ധനവുകളും കണക്കിലെടുത്ത് കെട്ടിടത്തിന്റെ വാർഷിക വസ്തു നികുതി സെക്രട്ടറി പുതുക്കി നിശ്ചയിക്കേണ്ടതാണ്. ഉപയോഗക്രമത്തിലും മറ്റും ഉണ്ടാകുന്ന വ്യതിയാനങ്ങൾ കെട്ടിട ഉടമ മുപ്പത് ദിവസത്തിനകം രേഖാമൂലം സെക്രട്ടറിയെ അറിയിക്കേണ്ടതും (10)-ാം ഉപവകുപ്പ് പ്രകാരമുള്ള പുതുക്കിയ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുമാണ്.
(17) കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം സംബന്ധിച്ച് സർക്കാരിന് കൊടുക്കേണ്ടതായ ഭൂനികുതി വല്ലതുമുണ്ടെങ്കിൽ അത് ആദ്യം ഈടാക്കുന്നതിന് വിധേയമായി വസ്തു നികുതി 208-ാം വകുപ്പ് പ്രകാരം വസ്തു നികുതിയിൻമേൽ സർച്ചാർജ്ജ് ചുമത്തിയിട്ടുണ്ടെങ്കിൽ അതും കെട്ടിടത്തിൻമേലും ഭൂമിയിൻമേലും അവയുടെ ഉള്ളിലോ മുകളിലോ കാണുന്നതും ആ നികുതിക്ക് ബാദ്ധ്യസ്ഥരായ ആളുകളുടെ വകയായതും ആയ ജംഗമ വസ്തതു ഏതെങ്കിലുമുണ്ടെങ്കിൽ അതിന്മേലും ഉള്ള ആദ്യബാദ്ധ്യത ആയിരിക്കുന്നതാണ്.
(18) സർക്കാരിന്, ഏതവസരത്തിലും ഒരു കെട്ടിടത്തിന്റെ കാര്യത്തിൽ സെക്രട്ടറി നടത്തിയ വസ്തു നികുതി നിർണ്ണയത്തിന്റെ കൃത്യത പരിശോധിക്കാവുന്നതും ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് ഉചിതമായ നിർദ്ദേശം നൽകാവുന്നതും അത് പാലിക്കുവാൻ സെക്രട്ടറി ബാദ്ധ്യസ്ഥനായിരി ക്കുന്നതുമാണ്.
(19) സർക്കാരിന് ഗസറ്റ് വിജ്ഞാപനം മുഖേന, താഴെപ്പറയുന്നവ സംബന്ധിച്ച ചട്ടങ്ങൾ ഉണ്ടാക്കാവുന്നതാണ്.
(i) സർക്കാർ നിശ്ചയിക്കുന്ന പരിധികൾക്ക് വിധേയമായി ഗ്രാമപഞ്ചായത്തിൽ ബാധകമാക്കേണ്ട അടിസ്ഥാന വസ്തു നികുതി നിരക്കുകൾ നിശ്ചയിക്കുന്നതിനും അവ പ്രസിദ്ധപ്പെടുത്തുന്നതിനും ഗ്രാമപഞ്ചായത്ത് സ്വീകരിക്കേണ്ട നടപടിക്രമം;
(ii) വാർഷിക വസ്തു നികുതിയുടെ വർദ്ധനവിന്റെ ഏറ്റവും കുറഞ്ഞ പരിധിയും ഏറ്റവും കൂടിയ പരിധിയും നിശ്ചയിക്കൽ;
(iii) ഗ്രാമപഞ്ചായത്ത് പ്രദേശത്തെ വിവിധ മേഖലകളായി തരം തിരിച്ച് വിജ്ഞാപനം പ്രസിദ്ധീകരിക്കൽ;
(iv) അടിസ്ഥാന നികുതിയിൻമേൽ ഇളവുകളും വർദ്ധനവുകളും വരുത്തുന്നതിന് ബാധകമാക്കേണ്ട ഘടകങ്ങളുടെ തരംതിരിവും അതിന്റെ മാനദണ്ഡങ്ങളും ഓരോ തരത്തിനും ബാധകമായ ഇളവിന്റെ അഥവാ വർദ്ധനവിന്റെ തോതും;
(v) വസ്തു നികുതി നിർണ്ണയത്തിന് സഹായകമായ വിവരങ്ങളടങ്ങിയ റിട്ടേൺ നികുതി ദായകൻ സെക്രട്ടറിക്ക് സമർപ്പിക്കുന്നതിനുള്ള നടപടിക്രമവും റിട്ടേണിന്റെ ഫാറവും;
(vii) വസ്തു നികുതി നിർണ്ണയം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിൽ വീഴ്ച വരുത്തുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ പേരിൽ സ്വീകരിക്കേണ്ട നടപടികൾ;