Panchayat:Repo18/vol1-page0919: Difference between revisions
No edit summary |
No edit summary |
||
Line 29: | Line 29: | ||
(2) അക്കൗണ്ട് പുസ്തകങ്ങളും ഫോറങ്ങളും രജിസ്റ്ററുകളും ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതി സൂക്ഷിക്കേണ്ടതാണ്. | (2) അക്കൗണ്ട് പുസ്തകങ്ങളും ഫോറങ്ങളും രജിസ്റ്ററുകളും ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതി സൂക്ഷിക്കേണ്ടതാണ്. | ||
(3) അക്കൗണ്ട് പുസ്തകങ്ങൾ കയ്യെഴുത്തായി സൂക്ഷിക്കുന്ന അവസരങ്ങളിൽ അക്കൗണ്ട് പുസ്തകങ്ങൾ, രജിസ്റ്ററുകൾ, രസീതുകൾ, ബിൽ ബുക്കുകൾ, മറ്റ് അക്കൗണ്ടിംഗ് രേഖകളും | (3) അക്കൗണ്ട് പുസ്തകങ്ങൾ കയ്യെഴുത്തായി സൂക്ഷിക്കുന്ന അവസരങ്ങളിൽ അക്കൗണ്ട് പുസ്തകങ്ങൾ, രജിസ്റ്ററുകൾ, രസീതുകൾ, ബിൽ ബുക്കുകൾ, മറ്റ് അക്കൗണ്ടിംഗ് രേഖകളും രജി | ||
{{ | {{Approved}} |
Revision as of 09:35, 29 May 2019
(എഎം)'സെക്രട്ടറി' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ 179-ാം വകുപ്പ് പ്രകാരം നിയമിതനായ പഞ്ചായത്ത് സെക്രട്ടറി എന്ന് അർത്ഥമാകുന്നു;
(എഎൻ)'സബ് ലഡ്ജർ' എന്നാൽ സബ്സിഡയറി അക്കൗണ്ടുകളുടെ സംഘാതം എന്ന് അർത്ഥമാകുന്നു. ഇവയുടെ ബാലൻസുകളുടെ ആകെ തുക ജനറൽ ലഡ്ജറിലെ കൺട്രോൾ അക്കൗണ്ടുകളുടെ ബാലൻസുകളുടെ ആകെ തുകയ്ക്ക് തുല്യമായിരിക്കും;
(എഒ)‘കൈമാറ്റം ചെയ്യപ്പെട്ട ഉദ്യോഗസ്ഥൻ' എന്നാൽ ആക്റ്റിന്റെ 176-ാം വകുപ്പിന്റെ 2-ാം ഉപവകുപ്പ് പ്രകാരമോ ആക്റ്റിന്റെ 181-ാം വകുപ്പ് പ്രകാരമോ പഞ്ചായത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട ഉദ്യോഗസ്ഥനോ ജീവനക്കാരനോ എന്ന് അർത്ഥമാകുന്നു;
(എ.പി)‘വൈസ് പ്രസിഡന്റ്' എന്നാൽ അതത് സംഗതിപോലെ ഗ്രാമപഞ്ചായത്തിന്റേയോ ബ്ലോക്ക് പഞ്ചായത്തിന്റേയോ ജില്ലാ പഞ്ചായത്തിന്റെയോ വൈസ്പ്രസിഡന്റ് എന്ന് അർത്ഥമാകുന്നു;
(എക്യു)‘വൗച്ചർ' എന്നാൽ ഒരു ധനകാര്യ ഇടപാടിന് ആധികാരികത നൽകാനുള്ള രേഖ എന്ന് അർത്ഥമാകുന്നു. റസീറ്റ വൗച്ചർ, പേയ്ക്കുമെന്റ് വൗച്ചർ, ജേണൽ വൗച്ചർ കോൺട്രാ വൗച്ചർ എന്നിവയായിരിക്കും വൗച്ചറുകൾ;
(എആർ)‘വർഷം' എന്നാൽ സാമ്പത്തിക വർഷം എന്ന് അർത്ഥമാകുന്നു;
(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥം ഉണ്ടായിരിക്കുന്നതാണ്.
അദ്ധ്യായം 2
അക്കൗണ്ടിംഗ് സമ്പ്രദായം
3. അക്കൗണ്ടിംഗ് സമ്പ്രദായം.- (1) പഞ്ചായത്തുകൾ അവയുടെ അക്കൗണ്ട് പുസ്തകങ്ങൾ ഡബിൾ എൻട്രി അടിസ്ഥാനത്തിൽ അക്രൂവൽ അക്കൗണ്ടിംഗ് സമ്പ്രദായത്തിൽ സൂക്ഷിക്കേണ്ട താണ്.
(2) പഞ്ചായത്തുകൾ ഇടപാടുകൾ അക്കൗണ്ട് ചെയ്യുന്നതിനും അക്കൗണ്ട് പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനും ധനകാര്യ സ്റ്റേറ്റമെന്റുകൾ തയ്യാറാക്കുന്നതിനും കേരള പഞ്ചായത്ത് രാജ് അക്കൗണ്ടസ് മാന്വലിൽ നിർദ്ദേശിച്ചിട്ടുള്ള രീതികൾ പിന്തുടരേണ്ടതാണ്.
(3) ഓരോ വർഷത്തേക്കും പ്രത്യേകം അക്കൗണ്ട് പുസ്തകങ്ങൾ സൂക്ഷിക്കേണ്ടതാണ്.
(4) പഞ്ചായത്തിന്റെ എല്ലാ ധനകാര്യ ഇടപാടുകളും പഞ്ചായത്ത് സൂക്ഷിച്ചിട്ടുള്ള അക്കൗണ്ട് പുസ്തകങ്ങളിൽ രേഖപ്പെടുത്തേണ്ടതാണ്.
4. അക്കൗണ്ട് പുസ്തകങ്ങൾ.- (1) ഡബിൾ എൻടി അക്കൗണ്ടിംഗ് സമ്പ്രദായത്തിൽ സൂക്ഷിക്കേണ്ട പ്രാഥമിക അക്കൗണ്ട് ബുക്കുകളും സഹായക രേഖകളും താഴെപ്പറയുന്നവയാണ്.
(എ) ക്യാഷ്ബുക്ക് (ബി) ബാങ്കബുക്ക് (സി) ജേണൽ ബുക്ക് (ഡി) ജനറൽ ലഡ്ജറും സബ് ലഡ്ജറും (ഇ) വൗച്ചറുകൾ
(2) അക്കൗണ്ട് പുസ്തകങ്ങളും ഫോറങ്ങളും രജിസ്റ്ററുകളും ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതി സൂക്ഷിക്കേണ്ടതാണ്.
(3) അക്കൗണ്ട് പുസ്തകങ്ങൾ കയ്യെഴുത്തായി സൂക്ഷിക്കുന്ന അവസരങ്ങളിൽ അക്കൗണ്ട് പുസ്തകങ്ങൾ, രജിസ്റ്ററുകൾ, രസീതുകൾ, ബിൽ ബുക്കുകൾ, മറ്റ് അക്കൗണ്ടിംഗ് രേഖകളും രജി