Panchayat:Repo18/vol1-page0916: Difference between revisions
No edit summary |
No edit summary |
||
Line 21: | Line 21: | ||
(ഇ) 'വാർഷിക റിപ്പോർട്ട് എന്നാൽ ഈ ചട്ടങ്ങളിലെ 65-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള വാർഷിക ധനകാര്യ പ്രതികകളും മറ്റ് പ്രതികകളും എന്ന് അർത്ഥമാകുന്നു; | (ഇ) 'വാർഷിക റിപ്പോർട്ട് എന്നാൽ ഈ ചട്ടങ്ങളിലെ 65-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള വാർഷിക ധനകാര്യ പ്രതികകളും മറ്റ് പ്രതികകളും എന്ന് അർത്ഥമാകുന്നു; | ||
(എഫ്) 'അക്രൂവൽ അക്കൗണ്ടിംഗ് എന്നാൽ ഒരു മാസമോ ഒരു വർഷമോ പോലുള്ള കാലയളവുമായി ബന്ധിപ്പിച്ച് വരുമാനങ്ങളും ചെലവുകളും ആസ്തികളും ബാദ്ധ്യതകളും | (എഫ്) 'അക്രൂവൽ അക്കൗണ്ടിംഗ് എന്നാൽ ഒരു മാസമോ ഒരു വർഷമോ പോലുള്ള കാലയളവുമായി ബന്ധിപ്പിച്ച് വരുമാനങ്ങളും ചെലവുകളും ആസ്തികളും ബാദ്ധ്യതകളും | ||
{{ | {{Approved}} |
Revision as of 09:30, 29 May 2019
*2011-ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങൾ
എസ്. ആർ. ഒ. നമ്പർ 266/2011 - 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിന്റെ (1994 -ലെ 13) 254-ാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചും 1965 ജൂലൈ 30-ാം തീയതിയിലെ ജി.ഒ. (എം.എസ്) നമ്പർ 197/65/എ & ആർ.ഡി.ഡി. നമ്പർ വിജ്ഞാപന പ്രകാരം പുറപ്പെടുവിച്ചതും 1965 ആഗസ്റ്റ് മാസം 10-ാം തീയതിയിലെ 31-ാം നമ്പർ കേരള ഗസറ്റിൽ എസ്.ആർ.ഒ. 308/65 എന്ന നമ്പരായി പ്രസിദ്ധപ്പെടുത്തിയതുമായ 1965-ലെ കേരള പഞ്ചായത്ത് (അക്കൗണ്ട്സ്) ചട്ടങ്ങൾ അതിലംഘിച്ചുകൊണ്ടും താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്
ചട്ടങ്ങൾ
അദ്ധ്യായം 1 പ്രാരംഭം
1. ചുരുക്കപ്പേരും പ്രാരംഭവും.- (1) ഈ ചട്ടങ്ങൾക്ക് 2011-ലെ കേരള പഞ്ചായത്ത് രാജ് (അക്കൗണ്ട്സ്) ചട്ടങ്ങൾ എന്ന് പേർ പറയാം. ഇവ കേരളത്തിലെ എല്ലാ പഞ്ചായത്ത് രാജ് സ്ഥാപ നങ്ങൾക്കും ബാധകമായിരിക്കും.
(2) ഇവ 2011 ഏപ്രിൽ 1-ാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതായിരിക്കും. 2. നിർവ്വചനങ്ങൾ.- (1) ഈ ചട്ടങ്ങളിൽ, സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്തപക്ഷം
(എ) “ആക്റ്റ് എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 1994-ലെ 13-ാം ആക്റ്റ് എന്ന് അർത്ഥമാകുന്നു;
(ബി) “അക്കൗണ്ടന്റ്' എന്നാൽ സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് എന്ന ഉദ്യോഗത്തിൽ നിയമിക്കപ്പെട്ട വ്യക്തി എന്നർത്ഥമാകുന്നു. എന്നാൽ സർക്കാർ ഉത്ത രവിന്റെ അടിസ്ഥാനത്തിൽ ഒരു പഞ്ചായത്തിൽ ആരും അക്കൗണ്ടന്റ് ആയി നിയമിക്കപ്പെട്ടിട്ടില്ലെ ങ്കിൽ പഞ്ചായത്തിന്റെ ഇടപാടുകൾ അക്കൗണ്ട് ചെയ്യുന്ന ചുമതല സെക്രട്ടറി ഏത് ഉദ്യോഗസ്ഥ നേയാണോ ഏൽപിച്ചിട്ടുള്ളത് ആ ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാകുന്നു;
(സി) "അക്കൗണ്ട്സ് മാന്വൽ’ എന്നാൽ ഈ ചട്ടങ്ങൾക്കു കീഴിൽ പുറപ്പെടുവിച്ച കേരള പഞ്ചായത്ത് രാജ് അക്കൗണ്ട്സ് മാന്വൽ എന്നർത്ഥമാകുന്നു;
(ഡി) "വാർഷിക ധനകാര്യ പ്രതിക” എന്നാൽ പഞ്ചായത്തിന്റെ സാമ്പത്തിക സ്ഥിതിയും പ്രവർത്തന ഫലവും വ്യക്തമാക്കുന്നതും, വർഷാന്ത്യത്തിൽ പഞ്ചായത്ത് തയ്യാറാക്കുന്നതുമായ പ്രതിക എന്ന് അർത്ഥമാകുന്നു. വാർഷിക ധനകാര്യ പ്രതികയിൽ ബാലൻസ് ഷീറ്റ, പ്രവർത്തന സംക്ഷിപ്തം ഉൾക്കൊള്ളുന്ന ഇൻകം ആൻഡ് എക്സ്പെൻഡിച്ചർ സ്റ്റേറ്റമെന്റ്, രസീറ്റ് ആൻഡ് പേയ്ക്കുമേന്റ് സ്റ്റേറ്റമെന്റ് എന്നിവ ഉൾക്കൊള്ളുന്നു.
(ഇ) 'വാർഷിക റിപ്പോർട്ട് എന്നാൽ ഈ ചട്ടങ്ങളിലെ 65-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള വാർഷിക ധനകാര്യ പ്രതികകളും മറ്റ് പ്രതികകളും എന്ന് അർത്ഥമാകുന്നു; (എഫ്) 'അക്രൂവൽ അക്കൗണ്ടിംഗ് എന്നാൽ ഒരു മാസമോ ഒരു വർഷമോ പോലുള്ള കാലയളവുമായി ബന്ധിപ്പിച്ച് വരുമാനങ്ങളും ചെലവുകളും ആസ്തികളും ബാദ്ധ്യതകളും