Panchayat:Repo18/vol1-page0913: Difference between revisions
No edit summary |
No edit summary |
||
Line 2: | Line 2: | ||
{{ | {{Approved}} |
Revision as of 09:29, 29 May 2019
വിശദീകരണക്കുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ അതിന്റെ പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശി ച്ചുകൊണ്ടുള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 203-ാം വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരം, ഗ്രാമപഞ്ചായത്തുകളിൽ കെട്ടിടങ്ങൾക്ക് വസ്തുനികുതി ചുമത്തുന്നതിലേക്കായി, ഉപയോഗക്രമത്തിനനുസരിച്ച്, ഓരോ ഇനം കെട്ടിടത്തിന്റെയും ഉപവിഭാഗങ്ങളുടെയും ഒരു ചതുരശ്ര മീറ്റർ തറ വിസ്തീർണ്ണത്തിന് ബാധകമായ അടിസ്ഥാന വസ്തു നികുതി നികുതി നിരക്കുകളുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധികളും, അവ പ്രാബല്യത്തിൽ വരുന്ന തീയതിയും സർക്കാർ വിജ്ഞാപനം മുലം നിശ്ചയിക്കേണ്ടതുണ്ട്. ഇപ്രകാരം ഗ്രാമപഞ്ചായത്ത് ആദ്യമായി നിശ്ചയിക്കുന്ന അടിസ്ഥാന വസ്തു നികുതി നിരക്കുകൾ 203-ാം വകുപ്പ് (5)-ാം ഉപവകുപ്പ് പ്രകാരം സർക്കാർ വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. ഈ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു.മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.