Panchayat:Repo18/vol1-page0741: Difference between revisions
Gangadharan (talk | contribs) No edit summary |
No edit summary |
||
Line 21: | Line 21: | ||
(iii) ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണത്തിൽ മാറ്റമോ കൂട്ടിച്ചേർക്കലോ അല്ലെങ്കിൽ നിർമ്മാണം ആരംഭിച്ചതോ നടന്നുകൊണ്ടിരിക്കുന്നതോ പൂർത്തിയാക്കിയതോ ആയ ഏതെങ്കിലും കെട്ടിടത്തിന്റെ ഉള്ളിലോ മുകളിലോ അനുബന്ധ കെട്ടിടങ്ങളേയും ഷെസ്സുകളേയും സംബന്ധിച്ചുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായുള്ള മറ്റെന്തെങ്കിലും നിർമ്മാണങ്ങളുണ്ടാക്കുന്നതെന്നോ നിർമ്മിച്ചതെന്നോ, പൂർത്തീകരിച്ചതെന്നോ ബോദ്ധ്യമാകുന്നപക്ഷം; നിയമവിരുദ്ധമായി നിർമ്മിച്ചതെന്ന് സെക്രട്ടറിക്ക് അഭിപ്രായമുള്ളയത്രയും ഭാഗം അല്ലെങ്കിൽ നിർമ്മാണം പൊളിച്ചു കളയാൻ ഉടമസ്ഥനോട് അല്ലെങ്കിൽ നിർമ്മാണം ആർക്കുവേണ്ടിയാണോ ആ വ്യക്തിയോട് ഒരു താൽക്കാലിക ഉത്തരവ് വഴി സെക്രട്ടറിക്ക് ആവശ്യപ്പെടുകയോ അല്ലെങ്കിൽ ചെയ്തിട്ടുള്ള നിർമ്മാണം ആക്റ്റിന്റെയോ ചട്ടങ്ങളുടെയോ ബൈലോകളുടെയോ നിർദ്ദേശങ്ങളുടെയോ ഉത്തരവുകളുടെയോ അല്ലെങ്കിൽ മേൽ പ്രസ്താവിച്ച അഭ്യർത്ഥനയുടെയോ വ്യവസ്ഥകൾക്ക് അല്ലെങ്കിൽ അനുമതിക്ക് അല്ലെങ്കിൽ തീരുമാനത്തിന് അടിസ്ഥാനമായ പ്ലാനുകൾക്കും നിർമ്മാണങ്ങൾക്കും അനുസൃതമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, സെക്രട്ടറിക്ക് ആവശ്യപ്പെടാവുന്നതും, പ്രസ്തുത ഉത്തരവ നടപ്പിലാക്കുന്നത് വരെ ഉടമസ്ഥനോ അല്ലെങ്കിൽ അത്തരം വ്യക്തികളോ നിർമ്മാണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്യാവുന്നതാണ്. | (iii) ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണത്തിൽ മാറ്റമോ കൂട്ടിച്ചേർക്കലോ അല്ലെങ്കിൽ നിർമ്മാണം ആരംഭിച്ചതോ നടന്നുകൊണ്ടിരിക്കുന്നതോ പൂർത്തിയാക്കിയതോ ആയ ഏതെങ്കിലും കെട്ടിടത്തിന്റെ ഉള്ളിലോ മുകളിലോ അനുബന്ധ കെട്ടിടങ്ങളേയും ഷെസ്സുകളേയും സംബന്ധിച്ചുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായുള്ള മറ്റെന്തെങ്കിലും നിർമ്മാണങ്ങളുണ്ടാക്കുന്നതെന്നോ നിർമ്മിച്ചതെന്നോ, പൂർത്തീകരിച്ചതെന്നോ ബോദ്ധ്യമാകുന്നപക്ഷം; നിയമവിരുദ്ധമായി നിർമ്മിച്ചതെന്ന് സെക്രട്ടറിക്ക് അഭിപ്രായമുള്ളയത്രയും ഭാഗം അല്ലെങ്കിൽ നിർമ്മാണം പൊളിച്ചു കളയാൻ ഉടമസ്ഥനോട് അല്ലെങ്കിൽ നിർമ്മാണം ആർക്കുവേണ്ടിയാണോ ആ വ്യക്തിയോട് ഒരു താൽക്കാലിക ഉത്തരവ് വഴി സെക്രട്ടറിക്ക് ആവശ്യപ്പെടുകയോ അല്ലെങ്കിൽ ചെയ്തിട്ടുള്ള നിർമ്മാണം ആക്റ്റിന്റെയോ ചട്ടങ്ങളുടെയോ ബൈലോകളുടെയോ നിർദ്ദേശങ്ങളുടെയോ ഉത്തരവുകളുടെയോ അല്ലെങ്കിൽ മേൽ പ്രസ്താവിച്ച അഭ്യർത്ഥനയുടെയോ വ്യവസ്ഥകൾക്ക് അല്ലെങ്കിൽ അനുമതിക്ക് അല്ലെങ്കിൽ തീരുമാനത്തിന് അടിസ്ഥാനമായ പ്ലാനുകൾക്കും നിർമ്മാണങ്ങൾക്കും അനുസൃതമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, സെക്രട്ടറിക്ക് ആവശ്യപ്പെടാവുന്നതും, പ്രസ്തുത ഉത്തരവ നടപ്പിലാക്കുന്നത് വരെ ഉടമസ്ഥനോ അല്ലെങ്കിൽ അത്തരം വ്യക്തികളോ നിർമ്മാണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്യാവുന്നതാണ്. | ||
{{Approved}} | |||
{{ |
Latest revision as of 08:42, 29 May 2019
എന്നാൽ, അംഗീകരിച്ച പ്ലാനിൽ നിന്നോ അല്ലെങ്കിൽ നിർദ്ദിഷ്ട ഉപാധികളിൽ നിന്നോ വ്യതിചലിച്ചുകൊണ്ട് നടത്തുന്ന യാതൊരു നിർമ്മാണവും ആക്റ്റിലെയോ ചട്ടങ്ങളിലെയോ വ്യവസ്ഥകളെയോ നിർദ്ദിഷ്ട ഉപാധികളെയോ ലംഘിക്കാത്തിടത്തോളം നിർമ്മാണങ്ങൾക്ക് മാറ്റം വരുത്താൻ ആവശ്യപ്പെടേണ്ടതില്ല.
(3) ഉപചട്ടം (2) പ്രകാരം നോട്ടീസ് ലഭിച്ച വ്യക്തി മേൽ പ്രസ്താവിച്ചത് പോലെ കാരണം കാണിക്കുന്നില്ലായെങ്കിൽ നോട്ടീസിൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള നിർമ്മാണ മാറ്റങ്ങൾ വരുത്താൻ അയാൾ ബാദ്ധ്യസ്ഥനാണ്.
(4) ഉപചട്ടം (2) പ്രകാരം നോട്ടീസ് ലഭിച്ചിട്ടുള്ള വ്യക്തി മേൽ പ്രസ്താവിച്ചത്പോലെ മതിയായ കാരണം കാണിക്കുന്നുവെങ്കിൽ സെക്രട്ടറിക്ക്, നോട്ടീസ് റദ്ദാക്കാവുന്നതും മറ്റു സംഗതികളിൽ ഉത്തരവു വഴി നോട്ടീസ് സ്ഥിരപ്പെടുത്താവുന്നതും അല്ലെങ്കിൽ ഭേദഗതി വരുത്താവുന്നതുമാണ്.
20. അനധികൃതമായി ആരംഭിച്ചതോ, നടന്നുകൊണ്ടിരിക്കുന്നതോ, പൂർത്തിയായതോ ആയ നിർമ്മാണങ്ങളിൽ മാറ്റം വരുത്തുകയോ അല്ലെങ്കിൽ പൊളിച്ചുകളയലോ ചെയ്യൽ.-
(1) സെക്രട്ടറിക്ക്-
(i) ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണമോ, പുനർനിർമ്മാണമോ അല്ലെങ്കിൽ പണിയിൽ മാറ്റം വരുത്തലോ, ഏതെങ്കിലും കിണർ കുഴിക്കലോ;
(a) സെക്രട്ടറിയുടെ അനുമതി ലഭിക്കാതെ തുടങ്ങിയതാണ് എന്നോ അല്ലെങ്കിൽ പഞ്ചായത്തിന്റെ തീരുമാനങ്ങൾക്ക് എതിരായിട്ടാണ് ആരംഭിച്ചതെന്നോ; അല്ലെങ്കിൽ;
(b) അനുമതിയോ, തീരുമാനമോ ഏതു പ്ലാനുകൾക്കോ അല്ലെങ്കിൽ നിർമ്മാണ വിവരണങ്ങൾക്കോ അടിസ്ഥാനമാക്കിയാണോ കൊടുത്തത് അതിനനുസൃതമല്ലാതെയാണ് നിർമ്മാണം നടത്തുന്നതെന്നോ പൂർത്തിയാക്കിയതെന്നോ അല്ലെങ്കിൽ;
(c) ഈ ആക്റ്റിന്റെയോ, ചട്ടങ്ങളുടെയോ അല്ലെങ്കിൽ അതിനു കീഴിൽ നിർമ്മിച്ച ബൈലോകളുടെയോ, ഉത്തരവുകളുടെയോ അല്ലെങ്കിൽ ഏതെങ്കിലും നിർദ്ദേശമോ നിയമാനുസൃതമുള്ള അഭ്യർത്ഥനയോ ലംഘിച്ചുകൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയതെന്നോ, നടത്തുന്നതെന്നോ; അല്ലെങ്കിൽ
(ii) വ്യതിയാനം സംബന്ധിച്ച നോട്ടീസ് വഴി ആവശ്യപ്പെട്ടിരുന്ന മാറ്റങ്ങൾ യഥാവിധി ചെയ്തി ട്ടില്ലെന്നോ; അല്ലെങ്കിൽ
(iii) ഏതെങ്കിലും കെട്ടിടത്തിന്റെ നിർമ്മാണത്തിൽ മാറ്റമോ കൂട്ടിച്ചേർക്കലോ അല്ലെങ്കിൽ നിർമ്മാണം ആരംഭിച്ചതോ നടന്നുകൊണ്ടിരിക്കുന്നതോ പൂർത്തിയാക്കിയതോ ആയ ഏതെങ്കിലും കെട്ടിടത്തിന്റെ ഉള്ളിലോ മുകളിലോ അനുബന്ധ കെട്ടിടങ്ങളേയും ഷെസ്സുകളേയും സംബന്ധിച്ചുള്ള വ്യവസ്ഥകൾക്ക് വിരുദ്ധമായുള്ള മറ്റെന്തെങ്കിലും നിർമ്മാണങ്ങളുണ്ടാക്കുന്നതെന്നോ നിർമ്മിച്ചതെന്നോ, പൂർത്തീകരിച്ചതെന്നോ ബോദ്ധ്യമാകുന്നപക്ഷം; നിയമവിരുദ്ധമായി നിർമ്മിച്ചതെന്ന് സെക്രട്ടറിക്ക് അഭിപ്രായമുള്ളയത്രയും ഭാഗം അല്ലെങ്കിൽ നിർമ്മാണം പൊളിച്ചു കളയാൻ ഉടമസ്ഥനോട് അല്ലെങ്കിൽ നിർമ്മാണം ആർക്കുവേണ്ടിയാണോ ആ വ്യക്തിയോട് ഒരു താൽക്കാലിക ഉത്തരവ് വഴി സെക്രട്ടറിക്ക് ആവശ്യപ്പെടുകയോ അല്ലെങ്കിൽ ചെയ്തിട്ടുള്ള നിർമ്മാണം ആക്റ്റിന്റെയോ ചട്ടങ്ങളുടെയോ ബൈലോകളുടെയോ നിർദ്ദേശങ്ങളുടെയോ ഉത്തരവുകളുടെയോ അല്ലെങ്കിൽ മേൽ പ്രസ്താവിച്ച അഭ്യർത്ഥനയുടെയോ വ്യവസ്ഥകൾക്ക് അല്ലെങ്കിൽ അനുമതിക്ക് അല്ലെങ്കിൽ തീരുമാനത്തിന് അടിസ്ഥാനമായ പ്ലാനുകൾക്കും നിർമ്മാണങ്ങൾക്കും അനുസൃതമാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, സെക്രട്ടറിക്ക് ആവശ്യപ്പെടാവുന്നതും, പ്രസ്തുത ഉത്തരവ നടപ്പിലാക്കുന്നത് വരെ ഉടമസ്ഥനോ അല്ലെങ്കിൽ അത്തരം വ്യക്തികളോ നിർമ്മാണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്യാവുന്നതാണ്.