Panchayat:Repo18/vol1-page0664: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 11: Line 11:
നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

'''3. പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ രാജി'''.-(1) 155-ാം വകുപ്പ് പ്രകാരം ഒരു പഞ്ചായത്തിന്റെ പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് അല്ലെങ്കിൽ അംഗം തന്റെ ഔദ്യോഗിക സ്ഥാനം രാജി വയ്ക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനായി ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറത്തിലുള്ള രാജിക്കത്ത് സെക്രട്ടറിക്ക് നൽകേണ്ടതാണ്.

(2) രാജി വയ്ക്കുവാൻ ഉദ്ദേശിക്കുന്ന ആൾ സെക്രട്ടറിയുടെ മുമ്പിൽ വച്ച് രാജിക്കത്തിൽ ഒപ്പ രേഖപ്പെടുത്തി അത് നേരിട്ട് സെക്രട്ടറിയെ ഏൽപിക്കേണ്ടതും ഏതെങ്കിലും സാഹചര്യത്തിൽ അപ്രകാരം ചെയ്യാൻ കഴിയാത്ത സംഗതിയിൽ രാജിക്കത്ത് സംസ്ഥാന സർക്കാർ സർവ്വീസിലെ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി രജിസ്റ്റേർഡ് തപാലിൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതുമാണ്.

(2) രാജി വയ്ക്കുവാൻ ഉദ്ദേശിക്കുന്ന ആൾ സെക്രട്ടറിയുടെ മുമ്പിൽ വച്ച് രാജിക്കത്തിൽ ഒപ്പ് രേഖപ്പെടുത്തി അത് നേരിട്ട് സെക്രട്ടറിയെ ഏൽപിക്കേണ്ടതും ഏതെങ്കിലും സാഹചര്യത്തിൽ അപ്രകാരം ചെയ്യാൻ കഴിയാത്ത സംഗതിയിൽ രാജിക്കത്ത് സംസ്ഥാന സർക്കാർ സർവ്വീസിലെ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി രജിസ്റ്റേർഡ് തപാലിൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതുമാണ്.

(3) (2)-ാം ഉപചട്ടപ്രകാരമുള്ള നിബന്ധനകൾ പാലിക്കപ്പെടാതെ സെക്രട്ടറിക്ക് ലഭിക്കുന്ന ഏതൊരു രാജിക്കത്തും സെക്രട്ടറി കാരണം രേഖപ്പെടുത്തിക്കൊണ്ട് തിരസ്കരിക്കേണ്ടതാണ്.

(3) (2)-ാം ഉപചട്ടപ്രകാരമുള്ള നിബന്ധനകൾ പാലിക്കപ്പെടാതെ സെക്രട്ടറിക്ക് ലഭിക്കുന്ന ഏതൊരു രാജിക്കത്തും സെക്രട്ടറി കാരണം രേഖപ്പെടുത്തിക്കൊണ്ട് തിരസ്കരിക്കേണ്ടതാണ്.

(4) ക്രമപ്രകാരമുള്ള ഒരു രാജിക്കത്ത് കൈപ്പറ്റിയാലുടൻ അത് കൈപ്പറ്റിയ സമയവും തീയ തിയും കൈപ്പറ്റിയത് നേരിട്ടോ തപാൽമാർഗ്ഗമോ എന്നും സെക്രട്ടറി അതിൽ രേഖപ്പെടുത്തി ഒപ്പുവയ്ക്കക്കേണ്ടതും ബന്ധപ്പെട്ട വ്യക്തിക്ക് ഒരു കൈപ്പറ്റ് രസീതി അതതു സംഗതിപോലെ നേരിട്ട നൽകുകയോ തപാൽമാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതുമാണ്.

(4) ക്രമപ്രകാരമുള്ള ഒരു രാജിക്കത്ത് കൈപ്പറ്റിയാലുടൻ അത് കൈപ്പറ്റിയ സമയവും തീയതിയും കൈപ്പറ്റിയത് നേരിട്ടോ തപാൽമാർഗ്ഗമോ എന്നും സെക്രട്ടറി അതിൽ രേഖപ്പെടുത്തി ഒപ്പുവയ്ക്കേണ്ടതും ബന്ധപ്പെട്ട വ്യക്തിക്ക് ഒരു കൈപ്പറ്റ് രസീതി അതതു സംഗതിപോലെ നേരിട്ട് നൽകുകയോ തപാൽമാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതുമാണ്.

'''വിശദീകരണം.-'''തപാൽമാർഗ്ഗം അയച്ചുകൊടുക്കുന്ന കൈപ്പറ്റ് രസീത എന്നതിൽ തപാൽ വകുപ്പിന്റെ കൈപ്പറ്റ് രസീത ഉൾപ്പെടുന്നതല്ല.

'''വിശദീകരണം.-'''തപാൽമാർഗ്ഗം അയച്ചുകൊടുക്കുന്ന കൈപ്പറ്റ് രസീത് എന്നതിൽ തപാൽ വകുപ്പിന്റെ കൈപ്പറ്റ് രസീത് ഉൾപ്പെടുന്നതല്ല.

(5) രാജിക്കത്ത് സെക്രട്ടറി കൈപ്പറ്റിയ തീയതി മുതൽ രാജി പ്രാബല്യത്തിൽ വരുന്നതും രാജി വച്ച വ്യക്തി അന്ന് മുതൽ പ്രാബല്യത്തോടെ, തന്റെ ഔദ്യോഗിക ചുമതലകളും പഞ്ചായത്തുവക രേഖകളും വസ്തുവകകളും അതതു സംഗതിപോലെ പ്രസിഡന്റിനെയോ അല്ലെങ്കിൽ വൈസ് പ്രസിഡന്റിനെയോ അല്ലെങ്കിൽ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വ്യക്തിയെയോ അല്ലെങ്കിൽ സെക്രട്ടറിയെയോ ഏൽപിക്കേണ്ടതാണ്.

'''4. രാജി വിവരം അറിയിക്കൽ.'''-(1) ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അംഗത്തിന്റെയോ രാജി ലഭിച്ച വിവരവും അത് പ്രാബല്യത്തിൽ വന്ന വിവരവും അതതു ദിവസം തന്നെ സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിക്കേണ്ടതാണ്.

Revision as of 06:29, 29 May 2019

2000-ത്തിലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ രാജി) ചട്ടങ്ങൾ

എസ്.ആർ.ഒ. നമ്പർ. 177/2001-1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994-ലെ 13) 254-ാം വകുപ്പിനോട് 155-ാം വകുപ്പ് കൂട്ടിവായിച്ച പ്രകാരം നൽകപ്പെട്ട അധികാരം വിനിയോഗിച്ച്, കേരള സർക്കാർ, താഴെപ്പറയുന്ന ചട്ടങ്ങൾ ഉണ്ടാക്കുന്നു. അതായത്.-

ചട്ടങ്ങൾ

1. ചുരുക്കപ്പേരും പ്രാരംഭവും.-(1) ഈ ചട്ടങ്ങൾക്ക് 2000-ത്തിലെ കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ രാജ്) ചട്ടങ്ങൾ എന്ന് പേർ പറയാം

(2) ഇവ ഉടനടി പ്രാബല്യത്തിൽ വരുന്നതാണ്.

2. നിർവ്വചനങ്ങൾ.-(1) ഈ ചട്ടങ്ങളിൽ സന്ദർഭം മറ്റു വിധത്തിൽ ആവശ്യപ്പെടാത്തപക്ഷം.-

(എ) “ആക്റ്റ്' എന്നാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് (1994- ലെ 13) എന്നർത്ഥമാകുന്നു;

(ബി) "വകുപ്പ്' എന്നാൽ ആക്റ്റിലെ ഒരു വകുപ്പ് എന്നർത്ഥമാകുന്നു.

(സി) ‘ഫാറം' എന്നാൽ ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഒരു ഫാറം എന്നർത്ഥമാകുന്നു.

(2) ഈ ചട്ടങ്ങളിൽ ഉപയോഗിച്ചിട്ടുള്ളതും പക്ഷേ നിർവ്വചിച്ചിട്ടില്ലാത്തതും എന്നാൽ ആക്റ്റിൽ നിർവ്വചിച്ചിട്ടുള്ളതുമായ വാക്കുകൾക്കും പ്രയോഗങ്ങൾക്കും യഥാക്രമം ആക്റ്റിൽ അവയ്ക്ക് നൽകപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

3. പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അംഗങ്ങളുടെയോ രാജി.-(1) 155-ാം വകുപ്പ് പ്രകാരം ഒരു പഞ്ചായത്തിന്റെ പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് അല്ലെങ്കിൽ അംഗം തന്റെ ഔദ്യോഗിക സ്ഥാനം രാജി വയ്ക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിനായി ഈ ചട്ടങ്ങൾക്ക് അനുബന്ധമായി ചേർത്തിട്ടുള്ള ഫാറത്തിലുള്ള രാജിക്കത്ത് സെക്രട്ടറിക്ക് നൽകേണ്ടതാണ്.

(2) രാജി വയ്ക്കുവാൻ ഉദ്ദേശിക്കുന്ന ആൾ സെക്രട്ടറിയുടെ മുമ്പിൽ വച്ച് രാജിക്കത്തിൽ ഒപ്പ് രേഖപ്പെടുത്തി അത് നേരിട്ട് സെക്രട്ടറിയെ ഏൽപിക്കേണ്ടതും ഏതെങ്കിലും സാഹചര്യത്തിൽ അപ്രകാരം ചെയ്യാൻ കഴിയാത്ത സംഗതിയിൽ രാജിക്കത്ത് സംസ്ഥാന സർക്കാർ സർവ്വീസിലെ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി രജിസ്റ്റേർഡ് തപാലിൽ സെക്രട്ടറിക്ക് അയച്ചു കൊടുക്കേണ്ടതുമാണ്.

(3) (2)-ാം ഉപചട്ടപ്രകാരമുള്ള നിബന്ധനകൾ പാലിക്കപ്പെടാതെ സെക്രട്ടറിക്ക് ലഭിക്കുന്ന ഏതൊരു രാജിക്കത്തും സെക്രട്ടറി കാരണം രേഖപ്പെടുത്തിക്കൊണ്ട് തിരസ്കരിക്കേണ്ടതാണ്.

(4) ക്രമപ്രകാരമുള്ള ഒരു രാജിക്കത്ത് കൈപ്പറ്റിയാലുടൻ അത് കൈപ്പറ്റിയ സമയവും തീയതിയും കൈപ്പറ്റിയത് നേരിട്ടോ തപാൽമാർഗ്ഗമോ എന്നും സെക്രട്ടറി അതിൽ രേഖപ്പെടുത്തി ഒപ്പുവയ്ക്കേണ്ടതും ബന്ധപ്പെട്ട വ്യക്തിക്ക് ഒരു കൈപ്പറ്റ് രസീതി അതതു സംഗതിപോലെ നേരിട്ട് നൽകുകയോ തപാൽമാർഗ്ഗം അയച്ചുകൊടുക്കുകയോ ചെയ്യേണ്ടതുമാണ്.

വിശദീകരണം.-തപാൽമാർഗ്ഗം അയച്ചുകൊടുക്കുന്ന കൈപ്പറ്റ് രസീത് എന്നതിൽ തപാൽ വകുപ്പിന്റെ കൈപ്പറ്റ് രസീത് ഉൾപ്പെടുന്നതല്ല.

(5) രാജിക്കത്ത് സെക്രട്ടറി കൈപ്പറ്റിയ തീയതി മുതൽ രാജി പ്രാബല്യത്തിൽ വരുന്നതും രാജി വച്ച വ്യക്തി അന്ന് മുതൽ പ്രാബല്യത്തോടെ, തന്റെ ഔദ്യോഗിക ചുമതലകളും പഞ്ചായത്തുവക രേഖകളും വസ്തുവകകളും അതതു സംഗതിപോലെ പ്രസിഡന്റിനെയോ അല്ലെങ്കിൽ വൈസ് പ്രസിഡന്റിനെയോ അല്ലെങ്കിൽ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വ്യക്തിയെയോ അല്ലെങ്കിൽ സെക്രട്ടറിയെയോ ഏൽപിക്കേണ്ടതാണ്.

4. രാജി വിവരം അറിയിക്കൽ.-(1) ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെയോ വൈസ് പ്രസിഡന്റിന്റെയോ അംഗത്തിന്റെയോ രാജി ലഭിച്ച വിവരവും അത് പ്രാബല്യത്തിൽ വന്ന വിവരവും അതതു ദിവസം തന്നെ സെക്രട്ടറി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിക്കേണ്ടതാണ്.

(2) (1)-ാം ഉപചട്ടപ്രകാരമുള്ള അറിയിപ്പിനോടൊപ്പം രാജി വിവരം

(എ) പ്രസിഡന്റിന്റെ കാര്യത്തിൽ സർക്കാരിനെയും വൈസ് പ്രസിഡന്റിനെയും;

(ബി.) വൈസ് പ്രസിഡന്റിന്റെയോ അംഗത്തിന്റെയോ കാര്യത്തിൽ പ്രസിഡന്റിനെയും;

(സി) ഒരു ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അല്ലെങ്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യത്തിൽ അതതു സംഗതിപോലെ അയാൾ അംഗമായിട്ടുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ അല്ലെങ്കിൽ ജില്ലാപഞ്ചായത്തിന്റെ പ്രസിഡന്റിനെയും അതിന്റെ സെക്രട്ടറിയെയും;

അറിയിക്കേണ്ടതാണ്.

(3) ഒരു രാജി പ്രാബല്യത്തിൽ വന്നാൽ ആ വിവരം സെക്രട്ടറി പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതും പഞ്ചായത്തിന്റെ തൊട്ടടുത്തു ചേരുന്ന യോഗത്തിൽ അറിയിക്കേണ്ടതുമാണ്.

5. രാജി സംബന്ധിച്ച തർക്കം തീർപ്പാക്കൽ.-(1) ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ അല്ലെങ്കിൽ വൈസ് പ്രസിഡന്റിന്റെ അല്ലെങ്കിൽ അംഗത്തിന്റെ രാജി സംബന്ധിച്ച് തർക്കമുള്ള ഏതൊരാൾക്കും അതിന്റെ തീർപ്പിനായി രാജി പ്രാബല്യത്തിൽ വന്നതായി കണക്കാക്കപ്പെടുന്ന തീയതി മുതൽ പതിനഞ്ച് ദിവസത്തിനകം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ ഹർജി സമർപ്പിക്കാവുന്നതും അക്കാര്യത്തിൽ കമ്മീഷന്റെ തീർപ്പ് അന്തിമമായിരിക്കുന്നതുമാണ്.

(2) (1)-ാം ഉപചട്ടപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെടുന്ന ഏതൊരു ഹർജിയും കമ്മീഷൻ കഴിയുന്നത്ര വേഗം തീർപ്പാക്കേണ്ടതാണ്.

അനുബന്ധം
ഫാറം
[(3)-ാം ചട്ടം (1)-ാം ഉപചട്ടം കാണുക]
രാജിക്കത്ത്

................................... *ഗ്രാമ/ബേല്ക്കാക്ക്/ജില്ലാപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ/വൈസ് പ്രസിഡന്റായ/അംഗമായ.......................................എന്ന് ഞാൻ, പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം/ വൈസ് പ്രസിഡന്റ് സ്ഥാനം/അംഗത്വം ഇതിനാൽ സ്വമേധയാ രാജി വച്ചിരിക്കുന്നു.

സ്ഥലം
തീയതി. ഒപ്പും, പേരും മേൽവിലാസവും

സാക്ഷ്യപ്പെടുത്തുന്ന ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പും പേരും ഔദ്യോഗിക മേൽവിലാസവും ഒപ്പും മുദ്രയും (രാജിക്കത്ത് നേരിട്ട സെക്രട്ടറിയെ ഏൽപ്പിക്കാൻ കഴിയാത്ത സംഗതിയിൽ മാത്രം പൂരിപ്പിക്കേണ്ടത്)...........................................................

(സെക്രട്ടറി പൂരിപ്പിക്കേണ്ടത്)

ഈ രാജിക്കത്ത് ശ്രീ.........................ന്റെ മുമ്പാകെ വച്ച് ഒപ്പിട്ട് .........-ാം തീയതി. മണിക്ക് എന്നെ നേരിട്ട ഏൽപിച്ചു/ഈ രാജിക്കത്ത് തപാൽ മാർഗ്ഗം...............-ാം തീയതി. മണിക്ക് എനിക്ക് ലഭിച്ചു.

. സെക്രട്ടറിയുടെ ഒപ്പ്

രാജിക്കത്ത് കൈപ്പറ്റിയതിനുള്ള രസീത്
(രാജിവച്ച വ്യക്തിക്ക് സെക്രട്ടറി പൂരിപ്പിച്ച് നൽകേണ്ടത്)

................................................... *ഗ്രാമ/ബോക്ക്/ജില്ലാ പഞ്ചായത്തിലെ പ്രസി ഡന്റ് സ്ഥാനം/വൈസ് പ്രസിഡന്റ് സ്ഥാനം/അംഗത്വം രാജി വച്ചുകൊണ്ടുള്ള ശ്രീ.........................ന്റെ രാജി ക്കത്ത്............................-ാം തീയതി.മണിക്ക് *നേരിട്ട്/തപാൽ മാർഗ്ഗം ഞാൻ കൈപ്പറ്റിയിരിക്കുന്നു. മേൽപ്പറഞ്ഞ തീയതി മുതൽ രാജി പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

സ്ഥലം.......
തീയതി........... സെക്രട്ടറി,
. .....................പഞ്ചായത്ത്

(ബാധകമല്ലാത്തത് വെട്ടിക്കളയുക)

വിശദീകരണക്കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ, അതിന്റെ പൊതു ഉദ്ദേശ്യം വ്യക്തമാക്കാൻ ഉദ്ദേശിച്ചുകൊണ്ടു ള്ളതാണ്.) 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ് 155-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം നിർണ്ണയിക്കപ്പെട്ട ഫാറ ത്തിൽ പ്രസിഡന്റോ വൈസ് പ്രസിഡന്റോ അംഗമോ രാജി നൽകുവാൻ വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത വകുപ്പ് പ്രകാരം പറഞ്ഞിരിക്കുന്ന രാജി സമർപ്പിക്കേണ്ട വിധവും, സ്വീകരിക്കേണ്ട രീതിയും തുടർനടപടികളെ സംബന്ധിച്ച വ്യവസ്ഥകളും ചട്ടങ്ങൾ വഴി നിജപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് സർക്കാർ തീരുമാനിക്കുകയുണ്ടായി. ഈ ലക്ഷ്യം നിറവേറ്റുന്നതിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.