Panchayat:Repo18/vol1-page0813: Difference between revisions

From Panchayatwiki
No edit summary
No edit summary
 
Line 2: Line 2:
(ഡി) ടോയ് ലെറ്റുകളിൽ ചുമരിൽ നിന്ന് 5 സെന്റീമീറ്റർ അകലത്തിൽ ലംബമോ/തിരശ്ചീനമോ ആയ കൈവരികളുടെ അനുയോജ്യമായ ക്രമീകരണം ചെയ്യേണ്ടതാണ്.
(ഡി) ടോയ് ലെറ്റുകളിൽ ചുമരിൽ നിന്ന് 5 സെന്റീമീറ്റർ അകലത്തിൽ ലംബമോ/തിരശ്ചീനമോ ആയ കൈവരികളുടെ അനുയോജ്യമായ ക്രമീകരണം ചെയ്യേണ്ടതാണ്.

(ഇ) വാട്ടർ ക്ലോസ്റ്റിന്റെ ഇരിപ്പിടം തറനിരപ്പിൽ നിന്ന് 50 സെന്റീമീറ്റർ ഉയരത്തിലായിരി ക്കേണ്ടതാണ്.
(ഇ) വാട്ടർ ക്ലോസറ്റിന്റെ ഇരിപ്പിടം തറനിരപ്പിൽ നിന്ന് 50 സെന്റീമീറ്റർ ഉയരത്തിലായിരിക്കേണ്ടതാണ്.

(എഫ്) ഓരോ നിലയിലും ചുരുങ്ങിയത് ഒരു സിങ്കിന്റെയെങ്കിലും കീഴിൽ 70 സെന്റീമീറ്റർ ഉയരത്തിൽ ‘കാൽമുട്ട് കടക്കുവാനുള്ള സ്ഥലം' ഉണ്ടായിരിക്കേണ്ടതാണ്.  
(എഫ്) ഓരോ നിലയിലും ചുരുങ്ങിയത് ഒരു സിങ്കിന്റെയെങ്കിലും കീഴിൽ 70 സെന്റീമീറ്റർ ഉയരത്തിൽ ‘കാൽമുട്ട് കടക്കുവാനുള്ള സ്ഥലം' ഉണ്ടായിരിക്കേണ്ടതാണ്.  
Line 41: Line 41:
   
ഓരോ ഉയർന്ന കെട്ടിടത്തിനും ചുരുങ്ങിയത് രണ്ട് കോണിപ്പടികൾ ഉണ്ടായിരിക്കേണ്ടതാണ്.
ഓരോ ഉയർന്ന കെട്ടിടത്തിനും ചുരുങ്ങിയത് രണ്ട് കോണിപ്പടികൾ ഉണ്ടായിരിക്കേണ്ടതാണ്.
{{create}}
{{approved}}

Latest revision as of 06:03, 29 May 2019

(ഡി) ടോയ് ലെറ്റുകളിൽ ചുമരിൽ നിന്ന് 5 സെന്റീമീറ്റർ അകലത്തിൽ ലംബമോ/തിരശ്ചീനമോ ആയ കൈവരികളുടെ അനുയോജ്യമായ ക്രമീകരണം ചെയ്യേണ്ടതാണ്.

(ഇ) വാട്ടർ ക്ലോസറ്റിന്റെ ഇരിപ്പിടം തറനിരപ്പിൽ നിന്ന് 50 സെന്റീമീറ്റർ ഉയരത്തിലായിരിക്കേണ്ടതാണ്.

(എഫ്) ഓരോ നിലയിലും ചുരുങ്ങിയത് ഒരു സിങ്കിന്റെയെങ്കിലും കീഴിൽ 70 സെന്റീമീറ്റർ ഉയരത്തിൽ ‘കാൽമുട്ട് കടക്കുവാനുള്ള സ്ഥലം' ഉണ്ടായിരിക്കേണ്ടതാണ്.

(ജി) അടിയന്തര ഘട്ടങ്ങളിൽ പുറത്ത് നിന്നും തുറക്കാവുന്ന തരത്തിലുള്ള പൂട്ടുകളായിരിക്കണം അങ്ങനെയുള്ള ടോയ് ലറ്റിന്റെ വാതിലുകൾക്ക് സ്ഥാപിക്കേണ്ടത്.

(5) പാർക്കിങ്ങ് സൗകര്യങ്ങൾ :

കെട്ടിടത്തിന്റെ കവാടത്തിൽ നിന്നും പരമാവധി 30 മീറ്റർ യാത്രാ ദൂരത്തിൽ കവാടത്തിനടുത്തായി വൈകല്യമുള്ള ആളുകൾക്ക് വേണ്ടി മാത്രമായി ഒരു കാർ എങ്കിലും പാർക്ക് ചെയ്യാവുന്ന രീതിയിൽ, ഈ ചട്ടങ്ങൾ പ്രകാരം ഉണ്ടായിരിക്കേണ്ട പാർക്കിംഗിന്റെ 2% ഉപരിതല പാർക്കിംഗിനായി വ്യവസ്ഥ ചെയ്യേണ്ടതാണ്. അങ്ങനെയുള്ള പാർക്കിങ്ങ് ഇടങ്ങളുടെ ചുരുങ്ങിയ വീതി 3.6 മീറ്ററായിരിക്കേണ്ടതാണ്.

(6) നടപ്പാതകളും വഴികളും;

നടപ്പാതകൾ നിരപ്പായിട്ടുള്ളതും, നടക്കുന്നതിനും ചക്രങ്ങൾ കൊണ്ടുപോകുന്നതിനും കൈയുടെ നിലയിലെ ഉപരിതലം അനുയോജ്യമായിരിക്കേണ്ടതുമാണ്. നടപ്പുസ്ഥലത്ത് ഇരുമ്പഴിയും, മാൻഹോളുകളും ഒഴിവാക്കണം. ഇരുമ്പഴി ഒഴിവാക്കാൻ സാധിക്കാത്ത സ്ഥലങ്ങളിൽ അഴികൾ നടപ്പാതയ്ക്ക് ലംബമായിരിക്കേണ്ടതും അഴികൾക്കിടയിലെ സ്ഥലത്തിന് 12 മില്ലിമീറ്ററിൽ കൂടുതൽ വീതി ഉണ്ടാകാൻ പാടില്ലാത്തതുമാണ്. നടപ്പാത വാഹനഗതാഗതത്തിന് വിലങ്ങനെയാകാൻ പാടുള്ളതല്ല.

(7) ഗ്രൂപ്പA2-ലെ ലോഡ്ജിംഗ് ഹൗസുകളുടെ സംഗതിയിൽ ഓരോ 25 മുറികൾ അല്ലെങ്കിൽ അതിന്റെ ഭാഗത്തിന് ഒരു മുറി എന്ന തോതിൽ വൈകല്യമുള്ള ആളുകൾക്ക് വേണ്ടി സജ്ജീകരി ക്കേണ്ടതാണ്.

(8)താഴെപ്പറയുന്ന പ്രത്യേക പരിഗണനകൾ കൂടി ഏർപ്പെടുത്തേണ്ടതാണ്. അതായത്.

(എ) പൂർത്തിയാക്കിയ തറ നിരപ്പിൽ നിന്നും ചുരുങ്ങിയത് 2.1 മീറ്റർ വരെ ഉയർന്ന എല്ലാ തടസ്സങ്ങളും തള്ളി നീക്കലുകളും ഒഴിവാക്കേണ്ടതാണ്.

(ബി) പൊതുജനങ്ങൾക്ക് പ്രവേശനമുള്ളിടങ്ങളിൽ പുറകിലേക്ക് തുറക്കുന്ന വാതിലുകൾ ഒഴിവാക്കേണ്ടതാണ്.

(സി.) വൈകല്യമുള്ള വ്യക്തികൾക്ക് സുഗമമാകുന്നതിന് പ്രധാന സ്ഥലങ്ങളിലെല്ലാം ഉചിതമായ അടയാളങ്ങൾ നൽകേണ്ടതാണ്.

അദ്ധ്യായം 19

ഉയർന്ന കെട്ടിടങ്ങൾക്കുള്ള സുരക്ഷാ വ്യവസ്ഥകൾ 105. ഉയർന്ന കെട്ടിടം.-

ഈ അദ്ധ്യായത്തിന്റെ ഉദ്ദേശത്തിലേക്കായി ഉയർന്ന കെട്ടിടം എന്നാൽ പതിനാറ് മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള കെട്ടിടം എന്നർത്ഥമാകുന്നു.

106. ഉയർന്ന കെട്ടിടങ്ങൾക്ക് ഭേദഗതി വരുത്തിയ വ്യവസ്ഥകൾ ബാധകമാണെന്ന്.-

ഉയർന്ന കെട്ടിടങ്ങളുടെ കാര്യത്തിൽ ഈ ചട്ടങ്ങളിലെവിടെയുമുള്ള വ്യവസ്ഥകൾ ഈ അദ്ധ്യായത്തിലെ പരിഷ്ക്കരണങ്ങൾക്ക് വിധേയമായി ബാധകമാകുന്നതാണ്.

107. കോണിപ്പടി-

ഓരോ ഉയർന്ന കെട്ടിടത്തിനും ചുരുങ്ങിയത് രണ്ട് കോണിപ്പടികൾ ഉണ്ടായിരിക്കേണ്ടതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Joshywiki

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ