Panchayat:Repo18/vol1-page0107: Difference between revisions
No edit summary |
No edit summary |
||
Line 18: | Line 18: | ||
എന്നാൽ ഒരു പോളിംഗ് ആഫീസർ പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനായിട്ടില്ലെങ്കിൽ, പ്രിസൈഡിംഗ് ആഫീസർക്ക് പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനും തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പ് സംബ | എന്നാൽ ഒരു പോളിംഗ് ആഫീസർ പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനായിട്ടില്ലെങ്കിൽ, പ്രിസൈഡിംഗ് ആഫീസർക്ക് പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനും തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പ് സംബ | ||
{{ | {{Approved}} |
Revision as of 05:13, 29 May 2019
41. വരണാധികാരികൾ.- ഓരോ പഞ്ചായത്തിനും പഞ്ചായത്തിലെ ഒരു സ്ഥാനമോ അല്ലെങ്കിൽ സ്ഥാനങ്ങളോ നികത്തുന്നതിനുള്ള ഓരോ തിരഞ്ഞെടുപ്പിനും, സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ, സർക്കാരുമായി കൂടിയാലോചിച്ച്, സർക്കാരിലേയോ അല്ലെങ്കിൽ ഒരു തദ്ദേശസ്വയംഭരണ സ്ഥാപ നത്തിലേയോ, ഒന്നോ അതിലധികമോ ഉദ്യോഗസ്ഥരെ വരണാധികാരികളായി സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യേണ്ടതാണ്:
എന്നാൽ, ഈ വകുപ്പിലുള്ള യാതൊന്നും ഒരേ ആളെ അടുത്തടുത്തുള്ള ഒന്നിലധികം പഞ്ചായത്തുകൾക്കുള്ള വരണാധികാരിയായി സ്ഥാനനിർദ്ദേശം ചെയ്യുകയോ നാമനിർദ്ദേശം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനെ തടയാൻ പാടില്ലാത്തതാകുന്നു.
42. അസിസ്റ്റന്റ് വരണാധികാരികൾ.- ഏതെങ്കിലും വരണാധികാരിയെ തന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിൽ സഹായിക്കുന്നതിലേക്കായി ഒന്നോ അതിലധികമോ ആളുകളെ അസിസ്റ്റന്റ് വരണാധികാരികളായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് നിയമിക്കാവുന്നതാണ്.
(2) ഏതൊരു അസിസ്റ്റന്റ് വരണാധികാരിക്കും, വരണാധികാരിയുടെ നിയന്ത്രണത്തിന് വിധേയമായി, വരണാധികാരിയുടെ എല്ലാമോ ഏതെങ്കിലുമോ ചുമതലകൾ നിർവ്വഹിക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതാണ്:
എന്നാൽ, യാതൊരു അസിസ്റ്റന്റ് വരണാധികാരിയും നാമനിർദ്ദേശങ്ങളുടെ സൂക്ഷ്മ പരിശോധന സംബന്ധിച്ച വരണാധികാരിയുടെ ഏതെങ്കിലും ചുമതല, അത് നിർവ്വഹിക്കുന്നതിൽ നിന്ന് വരണാധികാരി അനിവാര്യമായവിധം തടയപ്പെടാത്തപക്ഷം, നിർവ്വഹിക്കുവാൻ പാടുള്ളതല്ല.
43. വരണാധികാരി എന്നതിൽ വരണാധികാരിയുടെ ചുമതലകൾ നിർവ്വഹിക്കുന്ന അസിസ്റ്റന്റ് വരണാധികാരികളും ഉൾപ്പെടുമെന്ന്.- സന്ദർഭം മറ്റ് വിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം, വരണാധികാരിയെക്കുറിച്ചുള്ള ഈ ആക്റ്റിലെ പരാമർശങ്ങളിൽ 42-ാം വകുപ്പ് (2)-ാം ഉപ വകുപ്പുപ്രകാരം നിർവ്വഹിക്കുവാൻ തന്നെ അധികാരപ്പെടുത്തുന്ന ഏതെങ്കിലും ചുമതല നിർവ്വഹിക്കുന്ന ഒരു അസിസ്റ്റന്റ് വരണാധികാരിയും ഉൾപ്പെടുന്നതായി കരുതപ്പെടേണ്ടതാകുന്നു.
44. വരണാധികാരിയുടെ സാമാന്യ കർത്തവ്യം.- ഏതെങ്കിലും തിരഞ്ഞെടുപ്പിൽ, ഈ ആക്റ്റും അതിൻകീഴിലുണ്ടാക്കപ്പെടുന്ന ചട്ടങ്ങളും അല്ലെങ്കിൽ ഉത്തരവുകളും വ്യവസ്ഥ ചെയ്യുന്ന രീതിയിൽ തിരഞ്ഞെടുപ്പ് ഫലപ്രദമായി നടത്തുന്നതിന് ആവശ്യമായ എല്ലാ കൃത്യങ്ങളും കാര്യങ്ങളും ചെയ്യുന്നത് വരണാധികാരിയുടെ സാമാന്യ കർത്തവ്യമായിരിക്കുന്നതാണ്.
45. പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തൽ.- ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂട്ടിയുള്ള അനുമതിയോടുകൂടി, തന്റെ അധികാരിതയിലുള്ള ഓരോ പഞ്ചായത്തിനും വേണ്ടത്ര പോളിംഗ് സ്റ്റേഷനുകൾ ഏർപ്പെടുത്തേണ്ടതും അപ്രകാരം ഏർപ്പെടുത്തപ്പെട്ട പോളിംഗ് സ്റ്റേഷനുകളും അവ യഥാക്രമം ഏതു പോളിംഗ് പ്രദേശങ്ങൾക്കോ സമ്മതിദായക ഗ്രൂപ്പുകൾക്കോ വേണ്ടിയാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നും കാണിക്കുന്ന ഒരു ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്തേണ്ടതും ആണ്.
46. പോളിംഗ് സ്റ്റേഷനുകൾക്ക് പ്രിസൈഡിംഗ് ആഫീസർമാരെ നിയമിക്കൽ.- (1) ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഓരോ പോളിംഗ് സ്റ്റേഷനും ഒരു പ്രിസൈഡിംഗ് ആഫീസറേയും ആവശ്യമെന്ന് താൻ കരുതുന്നത്ര പോളിംഗ് ആഫീസറെയോ ആഫീസർമാരെയോ നിയമിക്കേണ്ടതും എന്നാൽ തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പ് സംബന്ധിച്ചോ ഒരു സ്ഥാനാർത്ഥിയോ അദ്ദേഹത്തിനുവേണ്ടിയോ നിയോഗിച്ചതോ അല്ലെങ്കിൽ മറ്റുവിധത്തിൽ ഒരു സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിച്ചുപോരുന്നതോ ആയ ഏതെങ്കിലും ആളെ അങ്ങനെ നിയമിക്കുവാൻ പാടില്ലാത്തതും ആകുന്നു:
എന്നാൽ ഒരു പോളിംഗ് ആഫീസർ പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനായിട്ടില്ലെങ്കിൽ, പ്രിസൈഡിംഗ് ആഫീസർക്ക് പോളിംഗ് സ്റ്റേഷനിൽ സന്നിഹിതനും തിരഞ്ഞെടുപ്പിലോ തിരഞ്ഞെടുപ്പ് സംബ