Panchayat:Repo18/vol1-page0247: Difference between revisions
No edit summary |
No edit summary |
||
Line 25: | Line 25: | ||
'''219സി. ചവറോ മാലിന്യങ്ങളോ നീക്കം ചെയ്യുന്നതിന് ഉടമസ്ഥനുമായോ താമസക്കാരനുമായോ ഉള്ള കരാർ.-'''സെക്രട്ടറിക്ക് ഏതെങ്കിലും പരിസരങ്ങളുടെ ഉടമസ്ഥനുമായോ താമസക്കാരനുമായോ അദ്ദേഹത്തിന് യുക്തമെന്നു തോന്നുന്ന നിബന്ധനകളിൻമേലും വ്യവസ്ഥ | '''219സി. ചവറോ മാലിന്യങ്ങളോ നീക്കം ചെയ്യുന്നതിന് ഉടമസ്ഥനുമായോ താമസക്കാരനുമായോ ഉള്ള കരാർ.-'''സെക്രട്ടറിക്ക് ഏതെങ്കിലും പരിസരങ്ങളുടെ ഉടമസ്ഥനുമായോ താമസക്കാരനുമായോ അദ്ദേഹത്തിന് യുക്തമെന്നു തോന്നുന്ന നിബന്ധനകളിൻമേലും വ്യവസ്ഥ | ||
{{ | {{Approved}} |
Latest revision as of 05:07, 29 May 2019
(ഡി) ഖരാവസ്ഥയിലുള്ള വർജ്യവസ്തുക്കൾ നീക്കം ചെയ്യുന്നതിനും;
(ഇ) കുപ്പത്തൊട്ടിയിലും സ്വകാര്യ പരിസരങ്ങളിലും നിന്ന് ചവറ് ദിവസേന നീക്കം ചെയ്യുന്നതിനും മതിയായ ഏർപ്പാടുകൾ ചെയ്യേണ്ടതും, ഈ ഉദ്ദേശത്തോടുകൂടി അത് -
(i) മാലിന്യവും ചവറും മൃഗശവങ്ങളും ഇടുന്നതിനുള്ള ഡിപ്പോകളും സംഭരണികളും സ്ഥലങ്ങളും;
(ii) മാലിന്യം നീക്കം ചെയ്യുന്നതിനുവേണ്ടിയുള്ള മൂടിയ വാഹനങ്ങളും പാത്രങ്ങളും;
(iii) ചത്തുപോയ വലിയ മൃഗങ്ങളേയും ചവറും നീക്കം ചെയ്യുന്നതിനുവേണ്ടി വാഹന ങ്ങളും അല്ലെങ്കിൽ പറ്റിയ മറ്റു മാർഗ്ഗങ്ങളും;
(iv) ഗാർഹിക ചവർ, പൊടി, ചാരം, എച്ചിലുകൾ, അസഹ്യത ഉണ്ടാക്കുന്ന വസ്തു ക്കൾ, വ്യാവസായിക അവശിഷ്ടങ്ങൾ, സ്ഥാപനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ, മൃഗശവങ്ങൾ എന്നിവ താൽക്കാലികമായി ഇടുന്നതിനുള്ള ചവറ്റുകുട്ടകളും സംഭരണികളും, സ്ഥലങ്ങളും, ഏർപ്പെടുത്തിവയ്ക്കേണ്ടതുമാകുന്നു.
(2) സെക്രട്ടറി, (1)-ാം ഉപവകുപ്പിൽ പരാമർശിച്ചിട്ടുള്ള ഡിപ്പോകളും സ്ഥലങ്ങളും സംഭരണികളും കുപ്പത്തൊട്ടികളും വാഹനങ്ങളും പാത്രങ്ങളും ശല്യകാരണങ്ങളായി ഭവിക്കുന്നത് തടയുന്നതിന് മതിയായ ഏർപ്പാടുകൾ ചെയ്യേണ്ടതാണ്.
(3) ഗ്രാമ പഞ്ചായത്തിനു കരാറടിസ്ഥാനത്തിൽ പൊതു സ്ഥലത്തു നിന്നോ സ്വകാര്യ പരിസരങ്ങളിൽ നിന്നോ ഖരമാലിന്യങ്ങൾ ശേഖരിക്കുന്നതും കൈയൊഴിയുന്നതും ഭാഗികമായോ മുഴുവനായോ ഏർപ്പാടുചെയ്യാവുന്നതാണ്.
219ബി. ചവറും ഖരമാലിന്യങ്ങളും ശേഖരിക്കുകയും നിക്ഷേപിക്കുകയും ചെയ്യു ന്നതിന് ഉടമസ്ഥർക്കും താമസക്കാർക്കും ഉള്ള കർത്തവ്യം.-(1) എല്ലാ പരിസരങ്ങളുടേയും ഉടമസ്ഥർ, സെക്രട്ടറി നിർദ്ദേശിക്കുന്ന വലിപ്പത്തിലുള്ള ഒരു സംഭരണി, അങ്ങനെയുള്ള സ്ഥലങ്ങളിൽ നിന്നും ഉണ്ടാകുന്ന ഗാർഹിക ചവറുകളും വ്യാവസായിക അവശിഷ്ടങ്ങളും സ്ഥാപനങ്ങളിൽ നിന്നുള്ള ചവറുകളും, പൊടി, ചാരം, എച്ചിൽ, ജീർണ്ണാവശിഷ്ടം മുതലായവയും ശേഖരിക്കുന്നതി നായി, ഏർപ്പാടാക്കുവാൻ ബാദ്ധ്യസ്ഥരാണ്.
(2) അങ്ങനെയുള്ള സംഭരണികൾ എല്ലാ സമയത്തും ശരിയായ നിലയിൽ വയ്ക്കക്കേണ്ടതും, സെക്രട്ടറി അതതുസമയം രേഖാമൂലമുള്ള നോട്ടീസിനാൽ നിർദ്ദേശിക്കുന്നത്രയും എണ്ണം അങ്ങനെയുള്ള സ്ഥലത്ത് ഏർപ്പാടാക്കേണ്ടതുമാണ്.
(3) ഗ്രാമപഞ്ചായത്ത് നിയോഗിക്കുന്ന ജീവനക്കാർക്കും കരാറുകാർക്കും വർജ്യവസ്തുക്കൾ ശേഖരിക്കുന്നതിനും കൈയൊഴിക്കുന്നതിനും സഹായകമായ വിധം ആ വസ്തുക്കൾ വേർതിരിച്ച് വയ്ക്കുന്നതിലേക്ക് പൊതു നോട്ടീസ് മുഖാന്തിരം ഏതൊരു വസ്തുവിന്റെ ഉടമസ്ഥനോടോ, കൈവശക്കാരനോടോ സെക്രട്ടറിക്ക് ആവശ്യപ്പെടാവുന്നതാണ്.
(4) എല്ലാ പരിസരങ്ങളുടേയും ഉടമസ്ഥരും താമസക്കാരും, എല്ലാ ഗാർഹിക ചവറുകളും, വ്യാവസായിക അവശിഷ്ടങ്ങളും, സ്ഥാപനങ്ങളിൽ നിന്നുള്ള ചവറുകളും, പൊടി, ചാരം, എച്ചിലുകൾ, ചവറുകൾ എന്നിവ അവരവരുടെ സ്ഥലങ്ങളിൽ നിന്നും ശേഖരിക്കേണ്ടതും അവ സെക്രട്ടറി അതതുസമയം പൊതു നോട്ടീസിനാൽ നിർദ്ദേശിക്കുന്ന സമയത്ത് പൊതു സംഭരണികളിലോ, ഡിപ്പോയിലോ അഥവാ ചവറുകൾ താൽക്കാലികമായി നിക്ഷേപിക്കുന്നതിന് ഏർപ്പാടാക്കിയിട്ടുള്ള സ്ഥലത്തോ നിക്ഷേപിക്കുകയോ അഥവാ ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിനായി ഏർപ്പെടുത്തിയിട്ടുള്ളതോ തിരിച്ചറിഞ്ഞിട്ടുള്ളതോ ആയ ആളുകൾക്ക് കൈമാറുകയോ ചെയ്യുവാൻ ബാദ്ധ്യസ്ഥരാണ്.
219സി. ചവറോ മാലിന്യങ്ങളോ നീക്കം ചെയ്യുന്നതിന് ഉടമസ്ഥനുമായോ താമസക്കാരനുമായോ ഉള്ള കരാർ.-സെക്രട്ടറിക്ക് ഏതെങ്കിലും പരിസരങ്ങളുടെ ഉടമസ്ഥനുമായോ താമസക്കാരനുമായോ അദ്ദേഹത്തിന് യുക്തമെന്നു തോന്നുന്ന നിബന്ധനകളിൻമേലും വ്യവസ്ഥ