Panchayat:Repo18/vol1-page0226: Difference between revisions
No edit summary |
No edit summary |
||
Line 16: | Line 16: | ||
'''205 കെ. നികുതി അടയ്ക്കക്കാത്തതിനുള്ള ശിക്ഷ.'''-205ഇ, 205 എഫ്, 205എച്ച് എന്നീ വകുപ്പുകളിൽ പ്രത്യേകം പറഞ്ഞിട്ടുള്ളപ്രകാരം വിശദാംശങ്ങൾ നൽകാനും നികുതി അടയ്ക്കാനും കർത്തവ്യബന്ധനായ ഏതെങ്കിലും ആഫീസ് മേധാവിയോ തൊഴിലുടമയോ അല്ലെങ്കിൽ സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസറോ നിർദ്ദിഷ്ട സമയത്തിനുള്ളിൽ അങ്ങനെയുള്ള വിവരങ്ങൾ | '''205 കെ. നികുതി അടയ്ക്കക്കാത്തതിനുള്ള ശിക്ഷ.'''-205ഇ, 205 എഫ്, 205എച്ച് എന്നീ വകുപ്പുകളിൽ പ്രത്യേകം പറഞ്ഞിട്ടുള്ളപ്രകാരം വിശദാംശങ്ങൾ നൽകാനും നികുതി അടയ്ക്കാനും കർത്തവ്യബന്ധനായ ഏതെങ്കിലും ആഫീസ് മേധാവിയോ തൊഴിലുടമയോ അല്ലെങ്കിൽ സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസറോ നിർദ്ദിഷ്ട സമയത്തിനുള്ളിൽ അങ്ങനെയുള്ള വിവരങ്ങൾ | ||
{{ | {{Approved}} |
Revision as of 04:38, 29 May 2019
നൽകാൻ ബാദ്ധ്യസ്ഥരായ എല്ലാ ജീവനക്കാരുടെയും നികുതി തിട്ടപ്പെടുത്തുന്നതിനും, സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഓരോ ആഫീസറോടും പ്രസ്തുത നോട്ടീസിലെ പട്ടികക്കനുസൃതമായി അടയ്ക്കേണ്ടതായ തൊഴിൽ നികുതി അടയ്ക്കുവാനും ആവശ്യപ്പെടേണ്ടതാണ്.
(2) ഓരോ വർഷവും ആഗസ്റ്റ് മാസത്തിന്റേയും ഫെബ്രുവരി മാസത്തിന്റേയും അവസാനത്തിന് മുമ്പ് ഓരോ ആഫീസ് മേധാവിയും തൊഴിലുടമയും, നികുതി അടയ്ക്കക്കേണ്ടതായ എല്ലാ ജീവനക്കാരുടെയും നികുതി തിട്ടപ്പെടുത്തേണ്ടതും അവരിൽ നിന്നും തുക ഈടാക്കേണ്ടതും, ആ തുക, നികുതി തിട്ടപ്പെടുത്തിയ എല്ലാ ജീവനക്കാരുടേയും വിശദാംശങ്ങൾ, അതായത് പേർ, ഉദ്യോഗപ്പേർ, അർദ്ധവാർഷിക വരുമാനം, ഈടാക്കിയ നികുതിത്തുക എന്നിവയുടെ ഒരു ലിസ്റ്റ് സഹിതം ഗ്രാമപഞ്ചായത്തിന് നൽകേണ്ടതും, സമർപ്പിച്ചിട്ടുള്ള പ്രസ്താവനയിൽ നികുതി അടയ്ക്കാൻ ബാദ്ധ്യസ്ഥരായ എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ചുകൊണ്ടുള്ള ഒരു സർട്ടിഫിക്കറ്റ് നൽകേണ്ടതുമാണ്.
205ജി. തുക അടച്ചതിന്റെ രസീതു നൽകൽ.-(1) അടച്ച തുക കൈപ്പറ്റിയാലുടൻ, അടച്ച തുകയ്ക്ക് ആഫീസ് മേധാവിയുടെ പേരിൽ സെക്രട്ടറി ഒരു ഔദ്യോഗിക രസീത് നൽകേണ്ടതാണ്.
(2) ഓരോ ആഫീസ് മേധാവിയും പ്രസക്തമായ അർദ്ധവർഷത്തെ നികുതി ഈടാക്കിയതും ഗ്രാമപഞ്ചായത്തിന് നൽകിയതും സംബന്ധിച്ച ഒരു സർട്ടിഫിക്കറ്റ് ഓരോ നികുതിദായകനും നൽകേണ്ടതാണ്.
205.എച്ച്. സ്വയം ശമ്പളം എഴുതിവാങ്ങുന്ന ഉദ്യോഗസ്ഥൻ നികുതി അടയ്ക്കു ന്നത്.-(1) സ്വയം ശമ്പളം എഴുതി വാങ്ങുന്ന ഓരോ ഉദ്യോഗസ്ഥനും ഓരോ വർഷവും ആഗസ്റ്റ് മാസത്തിന്റെയും ഫെബ്രുവരി മാസത്തിന്റെയും അവസാനത്തിന് മുൻപ് പ്രാബല്യത്തിലിരിക്കുന്ന നികുതി പട്ടികക്കനുസൃതമായി ഓരോ അർദ്ധവർഷത്തേയും സംബന്ധിച്ച് താൻ അടയ്ക്കക്കേണ്ടതായ തൊഴിൽ നികുതി, അർദ്ധവാർഷിക വരുമാനത്തിന്റെ വിശദാംശങ്ങൾ മുതലായവ കാണിച്ചു കൊണ്ടുള്ള ഒരു പ്രസ്താവനയോടൊപ്പം അടയ്ക്കുകയോ അടപ്പിക്കുകയോ ചെയ്യേണ്ടതാണ്.
(2) (1)-ാം ഉപവകുപ്പുപ്രകാരം തുക കൈപ്പറ്റിയാലുടൻ സെക്രട്ടറി അതിന്റെ ഔദ്യോഗിക രസിത് നൽകേണ്ടതാണ്.
205ഐ. ഡിമാൻഡ് രജിസ്റ്റർ സൂക്ഷിക്കൽ.-സെക്രട്ടറി, 205ഇ വകുപ്പ് (2)-ാം ഉപവകുപ്പിൽ പ്രത്യേകം പറഞ്ഞിട്ടുള്ള ഓരോ സ്ഥാപനത്തിനും പ്രത്യേക പേജുകൾ അനുവദിച്ചുകൊണ്ട് വാർഡ് തിരിച്ചുള്ള ഒരു ഡിമാൻഡ് രജിസ്റ്റർ സൂക്ഷിക്കേണ്ടതും അങ്ങനെയുള്ള സംഗതിയിൽ ആഫീസ് മേധാവിയും സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസർ ആരെങ്കിലും ഉണ്ടെങ്കിൽ അയാളും നികുതി നൽകാൻ ബാദ്ധ്യസ്ഥരായ ആളുകളായിരിക്കുന്നതും അടവ് തുക അവരുടെ പേരിൽ വരവ് വയ്ക്കക്കേണ്ടതും ആകുന്നു. ഈ ആവശ്യത്തിലേക്ക് ഒരു ഡിമാന്റ് രജിസ്റ്റർ ഒന്നോ അതിലധികമോ വർഷത്തേക്ക് ഉപയോഗിക്കാവുന്നതാണ്.
205 ജെ. ശമ്പളം എഴുതിവാങ്ങി വിതരണം ചെയ്യുന്ന ആഫീസർമാരുടേയും സ്വയം ശമ്പളം എഴുതിവാങ്ങുന്ന ആഫീസർമാരുടേയും സർട്ടിഫിക്കറ്റ്.-ശമ്പളം എഴുതി വാങ്ങി വിതരണം ചെയ്യുന്ന ആഫീസർമാരുടേയും സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസർമാരുടേയും ഓരോ വർഷത്തേയും ഫെബ്രുവരി മാസത്തിലേയും ആഗസ്റ്റ് മാസത്തിലേയും ശമ്പള ബില്ലിനോടൊപ്പം, അതതു സംഗതിപോലെ, എല്ലാ ജീവനക്കാരും താനും, അടയ്ക്കേണ്ടതായ തൊഴിൽ നികുതി അടച്ചിട്ടുണ്ടെന്നും അതിന്റെ വിശദാംശങ്ങൾ സെക്രട്ടറിക്ക് നൽകിയിട്ടുണ്ടെന്നും ഉള്ള ഒരു സർട്ടിഫിക്കറ്റ് നൽകേണ്ടതും അങ്ങനെയുള്ള സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ ശമ്പളം പാസ്സാക്കുന്ന ആഫീസർ ബില്ല് പാസ്സാക്കാൻ പാടില്ലാത്തതുമാണ്.
205 കെ. നികുതി അടയ്ക്കക്കാത്തതിനുള്ള ശിക്ഷ.-205ഇ, 205 എഫ്, 205എച്ച് എന്നീ വകുപ്പുകളിൽ പ്രത്യേകം പറഞ്ഞിട്ടുള്ളപ്രകാരം വിശദാംശങ്ങൾ നൽകാനും നികുതി അടയ്ക്കാനും കർത്തവ്യബന്ധനായ ഏതെങ്കിലും ആഫീസ് മേധാവിയോ തൊഴിലുടമയോ അല്ലെങ്കിൽ സ്വയം ശമ്പളം എഴുതി വാങ്ങുന്ന ആഫീസറോ നിർദ്ദിഷ്ട സമയത്തിനുള്ളിൽ അങ്ങനെയുള്ള വിവരങ്ങൾ