|
|
Line 1: |
Line 1: |
| (5) സസ്പെന്റ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്റെ പേരിൽ അച്ചടക്ക നടപടിക്ക് തടസ്സമാകാത്ത വിധത്തിൽ പഞ്ചായത്തിന് എപ്പോൾ വേണമെങ്കിലും അയാളുടെ സസ്പെൻഷൻ പുനഃപരിശോധിക്കാവുന്നതും അയാളെ ഉദ്യോഗത്തിൽ തിരികെ പ്രവേശിപ്പിക്കാവുന്നതുമാണ്.
| | appended |
| | |
| (6) സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ പേരിൽ പ്രസിഡന്റ് അന്വേഷണം പൂർത്തിയാക്കേണ്ടതും അന്വേഷണ റിപ്പോർട്ട് പഞ്ചായത്തിന്റെ പരിഗണനയ്ക്ക് സമർപ്പിക്കേണ്ടതുമാണ്.
| |
| | |
| (7) അന്വേഷണ റിപ്പോർട്ട് പരിഗണിച്ചശേഷം പഞ്ചായത്തിന്, അതത് സംഗതിപോലെ, ഉദ്യോഗസ്ഥന്റെ പേരിൽ അച്ചടക്ക നടപടി വേണ്ടെന്നു വയ്ക്കുവാനോ 4-ാം ചട്ടപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുവാനോ 10-ാം ചട്ടപ്രകാരം അന്വേഷണ റിപ്പോർട്ട്, അതത് സംഗതിപോലെ, നിയമനാധികാരിക്കോ സർക്കാരിനോ അയച്ചുകൊടുക്കുവാനോ തീരുമാനിക്കാവുന്നതാണ്.
| |
| | |
| (8) ഉദ്യോഗസ്ഥന്റെ മേൽ പഞ്ചായത്ത് ഒരു ലഘുശിക്ഷ ചുമത്തുകയോ അയാളുടെ പേരിൽ അച്ചടക്ക നടപടി വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുന്ന സംഗതിയിൽ, ഉദ്യോഗസ്ഥന്റെ സസ്പെൻഷൻ അതുവരെ പിൻവലിക്കപ്പെട്ടിട്ടില്ലെങ്കിൽ, ലഘുശിക്ഷ ചുമത്തുകയോ അച്ചടക്ക നടപടി വേണ്ടെന്ന് വയ്ക്കുകയോ ചെയ്യുന്നതോടൊപ്പം സസ്പെൻഷൻ പിൻവലിക്കേണ്ടതും സസ്പെൻഷൻ കാലാ വധി എങ്ങനെ പരിഗണിക്കണമെന്ന് 1959-ലെ കേരള സർവ്വീസ് റൂൾസ് പാർട്ട് - 1, റൂൾ- 56 അനുസരിച്ച് തീരുമാനിക്കേണ്ടതുമാണ്.
| |
| | |
| (9) 10-ാം ചട്ടപ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്, അതത് സംഗതിപോലെ, നിയമനാധികാരിക്കോ സർക്കാരിനോ അയച്ചുകൊടുക്കുന്ന സംഗതിയിൽ, സസ്പെൻഷൻ അതുവരെ പിൻവലിക്കപ്പെട്ടിട്ടില്ലെങ്കിൽ, നിയമനാധികാരിയുടെയോ സർക്കാരിന്റെയോ നിർദ്ദേശാനുസരണം സസ്പെൻഷൻ തുടരുകയോ പിൻവലിക്കുകയോ ചെയ്യേണ്ടതാണ്.
| |
| | |
| 9. '''അപ്പീലും പുനഃപരിശോധനയും:-''' (1) 7-ാം ചട്ടം (1)-ാം ഉപചട്ടപ്രകാരം ഒരു ഉദ്യോഗസ്ഥന്റെ മേൽ ലഘുശിക്ഷ ചുമത്തിക്കൊണ്ട് പഞ്ചായത്തിനുവേണ്ടി, അതത് സംഗതിപോലെ, പ്രസിഡന്റോ സെക്രട്ടറിയോ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പ്രസ്തുത ഉത്തരവ് കൈപ്പറ്റി മുപ്പത് ദിവസത്തിനകം, ഈ ആവശ്യത്തിന് സർക്കാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ മുൻപാകെ ഈ ചട്ടത്തിൽ 2-ാം അനുബന്ധമായി ചേർത്തിട്ടുള്ള ഫോറത്തിൽ അപ്പീൽ ബോധിപ്പിക്കാവുന്നതാണ്:
| |
| | |
| എന്നാൽ, നിശ്ചിത സമയത്തിനുള്ളിൽ അപ്പീൽ, ബോധിപ്പിക്കാതിരുന്നതിന് മതിയായ കാരണം ഉണ്ടായിരുന്നുവെന്ന് അധികാരസ്ഥന് ബോദ്ധ്യപ്പെടുന്ന പക്ഷം നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന അപ്പീലും പരിഗണിക്കാവുന്നതാണ്.
| |
| | |
| (2) (1)-ാം ഉപചട്ടപ്രകാരം ലഭിക്കുന്ന അപ്പീൽ അധികാരസ്ഥൻ ബന്ധപ്പെട്ട രേഖകൾ വരുത്തി പരിശോധിക്കേണ്ടതും, അപ്പീൽ നൽകിയ ഉദ്യോഗസ്ഥനെയും അപ്പീലിനാധാരമായ ശിക്ഷ നൽകിയ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റിനെ അല്ലെങ്കിൽ പഞ്ചായത്ത് ചുമതലപ്പെടുത്തിയ മറ്റേതെങ്കിലും അധികാരസ്ഥനെയും നേരിൽ കേട്ടശേഷം, പ്രസ്തുത ശിക്ഷ നൽകിക്കൊണ്ടുള്ള ഉത്തരവ് സ്ഥിരപ്പെടുത്തുകയോ ഭേദഗതി ചെയ്യുകയോ റദ്ദാക്കുകയോ അല്ലെങ്കിൽ യുക്തമെന്ന് തോന്നുന്ന മറ്റേതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യേണ്ടതുമാണ്.
| |
| | |
| (3) (2)-ാം ഉപചട്ടപ്രകാരം പുറപ്പെടുവിച്ച ഏതൊരു ഉത്തരവും സംബന്ധിച്ച രേഖകളും സർക്കാ രിന് ഒന്നുകിൽ സ്വമേധയായോ അല്ലെങ്കിൽ അപേക്ഷയിൻമേലോ ആവശ്യപ്പെടാവുന്നതും അങ്ങനെയുള്ള ഉത്തരവ് പുനഃപരിശോധിക്കാവുന്നതും അതിനെ സംബന്ധിച്ച് തങ്ങൾക്ക് ഉചിതമെന്ന് തോന്നുന്ന ഉത്തരവ് പാസ്സാക്കാവുന്നതുമാണ്:
| |
| | |
| എന്നാൽ, ഉത്തരവ് പുനഃപരിശോധന ചെയ്യുവാനുള്ള യാതൊരു അപേക്ഷയും പ്രസ്തുത ഉത്തരവ് അപേക്ഷകന് കിട്ടിയ തീയതി മുതൽ മുപ്പത് ദിവസം കഴിഞ്ഞതിനുശേഷമാണ് സർക്കാരിന് ലഭിക്കുന്നതെങ്കിൽ, പരിഗണിക്കാൻ പാടുള്ളതല്ല;
| |
| | |
| എന്നു മാത്രമല്ല, ഒരു ഉദ്യോഗസ്ഥനെ ദോഷമായി ബാധിക്കുന്ന യാതൊരു ഉത്തരവും അയാൾക്ക് ബോധിപ്പിക്കാനുള്ളത് ബോധിപ്പിക്കുവാൻ ഒരു അവസരം നൽകിയതിനുശേഷമല്ലാതെ സർക്കാർ പാസ്സാക്കുവാൻ പാടുള്ളതല്ല:
| |
| | |
|
| |
|
| {{Approved}} | | {{Approved}} |