Panchayat:Repo18/vol1-page0803: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 21: Line 21:


അദ്ധ്യായം 14  
അദ്ധ്യായം 14  
കിണറുകൾ  
കിണറുകൾ  



Revision as of 04:22, 29 May 2019

(2) അപേക്ഷയോടൊപ്പം ഉടമസ്ഥാവകാശം തെളിയിക്കുന്ന പ്രമാണവും സൈറ്റ് പ്ലാനും ഉണ്ടാ യിരിക്കേണ്ടതാണ്.

(3) പ്ലോട്ടിനോട് ചേർന്നതോ അല്ലെങ്കിൽ അങ്ങോട്ട് നയിക്കുന്നതോ ആയ എല്ലാ തെരുവുകളും വഴികളും ലെയിനുകളും നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ വിവരണങ്ങളും സൈറ്റ് പ്ലാനിൽ വ്യക്തമായി കാണിച്ചിരിക്കണം.

(4) അപേക്ഷാഫീസ് I-ാം പട്ടികയിലുള്ളത് പോലെ ഒടുക്കേണ്ടതാണ്.

(5) സെക്രട്ടറിക്ക് പ്ലാനും ഉടമസ്ഥാവകാശത്തിന്റെ നിജസ്ഥിതിയും ബോധ്യപ്പെടുന്നുവെങ്കിൽ അപേക്ഷ നൽകി 30 ദിവസത്തിൽ വൈകാതെ പെർമിറ്റ് നൽകേണ്ടതാണ്.

(6) തെരുവു കവലയോട് ചേർന്നു വരുന്ന മതിൽ അല്ലെങ്കിൽ വേലി ചട്ടം 31(v) പ്രകാരം മതി യായ വിധത്തിൽ ചരിഞ്ഞ രൂപത്തിലാക്കേണ്ടതാണ്.

(7) പെർമിറ്റ് ഫീസ് II-ാം പട്ടികയിലേത് പോലെ ആയിരിക്കുന്നതാണ്.

89. പെർമിറ്റ് കാലാവധിയും അതിന്റെ പുതുക്കലും/കാലാവധി നീട്ടികൊടുക്കൽ

(1) അനുവദിച്ച തീയതി മുതൽ ഒരു വർഷം വരെ പെർമിറ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതും, വെള്ള പേപ്പറിൽ ടൈപ്പ് ചെയ്ത് അല്ലെങ്കിൽ മഷികൊണ്ട് എഴുതി ആവശ്യമുള്ള കോർട്ട് ഫീ സ്റ്റാമ്പും പതിച്ച അപേക്ഷ സമർപ്പിച്ചാൽ പെർമിറ്റ് ഫീസ് ഒരു വർഷത്തേക്ക് കൂടി പുതുക്കാവുന്നതുമാണ്.

(2) പുതുക്കാനുള്ള അപേക്ഷ/കാലാവധി നീട്ടികൊടുക്കൽ പെർമിറ്റിന്റെ പ്രാബല്യ കാലാ വധിക്കുള്ളിൽ സമർപ്പിക്കേണ്ടതും പുതുക്കൽ ഫീസ് പെർമിറ്റ് ഫീസിന്റെ അമ്പതു ശതമാനമായിരി ക്കേണ്ടതുമാണ്.

90 . പൂർത്തീകരണ റിപ്പോർട്ട്.- നിർമ്മാണം പൂർത്തിയാക്കിയാൽ പൂർത്തീകരണ തീയതി സൂചിപ്പിച്ചുകൊണ്ട് ഉടമസ്ഥൻ വെള്ള പേപ്പറിൽ ടൈപ്പ് ചെയ്തതോ അല്ലെങ്കിൽ മഷികൊണ്ട് എഴുതിയോ ഒരു പൂർത്തീകരണ റിപ്പോർട്ട് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.


അദ്ധ്യായം 14

കിണറുകൾ

91. പെർമിറ്റിന്റെ അനിവാര്യത.- (1) സെക്രട്ടറിയുടെ അനുവാദമില്ലാതെ പുതിയ കിണർ കുഴിക്കാൻ പാടുള്ളതല്ല.

(2) ഏതെങ്കിലും വ്യക്തി കിണർ കുഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സൈറ്റ് പ്ലാനിനും ഉടമ സ്ഥാവകാശം തെളിയിക്കുന്ന പ്രമാണത്തോടുമൊപ്പം അനുബന്ധം-A ഫോറത്തിലുള്ള ഒരു അപേക്ഷ അയാൾ സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്.

(3) സൈറ്റ് പ്ലാനിൽ, കിണറിന്റെ സ്ഥാനവും അളവുകളും ആ കിണറിൽ നിന്നും 7.5 മീറ്റർ വ്യാസാർദ്ധത്തിനുള്ളിൽ നിലവിലുള്ളതും നിർദ്ദിഷ്ടവുമായ കെട്ടിടങ്ങളും അവയുടെ ഘടനകളും കാണിക്കേണ്ടതാണ്.

92. പിന്നോട്ട് മാറ്റൽ- (1) ഏതെങ്കിലും തെരുവിൽ നിന്നുള്ള കിണറിന്റെ അകലം ഒരു കെട്ടിടത്തിന് ആവശ്യമായ അകലത്തിന് തുല്യമായിരിക്കേണ്ടതാണ്.

(2) മറ്റു അതിരുകളിൽ നിന്ന് 1.50 മീറ്റർ അകലമുണ്ടായിരിക്കേണ്ടതാണ്.

(3) പ്ലോട്ടിലെ കെട്ടിടത്തിനുള്ളിലോ കെട്ടിടത്തിനോട് ചേർന്നോ അല്ലെങ്കിൽ കെട്ടിടത്തിൽ നിന്നും അകന്നോ കിണർ സ്ഥിതി ചെയ്യേണ്ടതാണ്.

(4) മനുഷ്യ ഉപഭോഗത്തിന് വേണ്ടി അല്ലെങ്കിൽ വീട്ടാവശ്യത്തിന് വേണ്ടിയുള്ള ജലവിതരണ ത്തിനുപയോഗിക്കുന്ന നിലവിലുള്ള കിണറിൽ നിന്ന് 7.5 മീറ്റർ വ്യാസത്തിനുള്ളിൽ അല്ലെങ്കിൽ പ്ലോട്ട് അതിർത്തികളിൽ നിന്നുള്ള 1.20 മീറ്റർ ദൂരത്തിനുള്ളിൽ മണ്ണിരക്കുഴി, ജൈവമാലിന്യക്കുഴി, എർത്ത് ക്ലോസറ്റ അല്ലെങ്കിൽ സെപ്റ്റിക്സ് ടാങ്ക് അനുവദിക്കുകയോ അല്ലെങ്കിൽ നിർമ്മിക്കുകയോ ചെയ്യാൻ പാടില്ലാത്തതാണ്.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Joshywiki

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ