Panchayat:Repo18/vol1-page0079: Difference between revisions
Rameshwiki (talk | contribs) No edit summary |
Rameshwiki (talk | contribs) No edit summary |
||
Line 16: | Line 16: | ||
(4) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിക്കേണ്ടതും അപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളുടെ എണ്ണത്തിന് ആ ബ്ലോക്ക് പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണവുമായുള്ള അനുപാതം, കഴിയുന്നിടത്തോളം, ആ ബ്ലോക്കു പഞ്ചായത്തു പ്രദേശത്തെ, അതതു സംഗതിപോലെ, പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യയ്ക്ക് ആ ബ്ലോക്കുപഞ്ചായത്തു പ്രദേശത്തെ ആകെ ജനസംഖ്യയുമായുള്ള അനുപാതം തന്നെ ആയിരിക്കേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ ബ്ലോക്കുപഞ്ചായത്തു പ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തന ക്രമമനുസരിച്ച് നീക്കിവയ്ക്കേണ്ടതുമാണ്: | (4) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിക്കേണ്ടതും അപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളുടെ എണ്ണത്തിന് ആ ബ്ലോക്ക് പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണവുമായുള്ള അനുപാതം, കഴിയുന്നിടത്തോളം, ആ ബ്ലോക്കു പഞ്ചായത്തു പ്രദേശത്തെ, അതതു സംഗതിപോലെ, പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യയ്ക്ക് ആ ബ്ലോക്കുപഞ്ചായത്തു പ്രദേശത്തെ ആകെ ജനസംഖ്യയുമായുള്ള അനുപാതം തന്നെ ആയിരിക്കേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ ബ്ലോക്കുപഞ്ചായത്തു പ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തന ക്രമമനുസരിച്ച് നീക്കിവയ്ക്കേണ്ടതുമാണ്: | ||
{{ | {{Approved}} |
Revision as of 04:20, 29 May 2019
(7) (3) മുതൽ (6) വരെ ഉപവകുപ്പുകളിൽ അടങ്ങിയിട്ടുള്ള യാതൊന്നും തന്നെ, പട്ടികജാതികളിലോ പട്ടികവർഗ്ഗങ്ങളിലോ പെടുന്ന ആളുകളെയോ സ്ത്രീകളെയോ ഒരു ഗ്രാമപഞ്ചായത്തിലെ സംവരണം ചെയ്യപ്പെടാത്ത സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുന്നതിൽ നിന്ന് തടയുന്നതായി കരുതപ്പെടാൻ പാടില്ലാത്തതാകുന്നു.
(8) ഒരു ഗ്രാമപഞ്ചായത്തിന് ആ ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾ തങ്ങൾക്കിടയിൽനിന്നും തിരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റും ഒരു വൈസ് പ്രസിഡന്റും ഉണ്ടായിരിക്കേണ്ടതാണ്.
8. ബ്ലോക്കു പഞ്ചായത്തിന്റെ ഘടന.- (1) ഓരോ ബ്ലോക്കു പഞ്ചായത്തും,-
(എ) (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത സ്ഥാനങ്ങളുടെ അത്രയും എണ്ണം തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും,
(ബി) ആ ബ്ലോക്കുപഞ്ചായത്തിന്റെ ഭൂപ്രദേശത്തെ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരും;
അടങ്ങിയിരിക്കേണ്ടതാണ്.
(2) ഒരു ബ്ലോക്കുപഞ്ചായത്തിലെ (6)-ാം വകുപ്പ് (1)-ാം ഉപവകുപ്പുപ്രകാരം വിജ്ഞാപനം ചെയ്ത എല്ലാ സ്ഥാനങ്ങളും ഈ ആക്റ്റിലെ വ്യവസ്ഥകൾക്കനുസൃതമായി നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ തിരഞ്ഞെടുത്ത ആളുകളെക്കൊണ്ട് നികത്തേണ്ടതാണ്.
(3) ഓരോ ബ്ലോക്ക് പഞ്ചായത്തിലും പട്ടികജാതിക്കാർക്കും പട്ടിക വർഗ്ഗക്കാർക്കും നിശ്ചിത സ്ഥാനങ്ങൾ സംവരണം ചെയ്യേണ്ടതാണ്.
(4) (3)-ാം ഉപവകുപ്പുപ്രകാരം സംവരണം ചെയ്യേണ്ട സ്ഥാനങ്ങളുടെ എണ്ണം സർക്കാർ നിശ്ചയിക്കേണ്ടതും അപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളുടെ എണ്ണത്തിന് ആ ബ്ലോക്ക് പഞ്ചായത്തിലെ ആകെ സ്ഥാനങ്ങളുടെ എണ്ണവുമായുള്ള അനുപാതം, കഴിയുന്നിടത്തോളം, ആ ബ്ലോക്കു പഞ്ചായത്തു പ്രദേശത്തെ, അതതു സംഗതിപോലെ, പട്ടികജാതിക്കാരുടെയോ പട്ടികവർഗ്ഗക്കാരുടെയോ ജനസംഖ്യയ്ക്ക് ആ ബ്ലോക്കുപഞ്ചായത്തു പ്രദേശത്തെ ആകെ ജനസംഖ്യയുമായുള്ള അനുപാതം തന്നെ ആയിരിക്കേണ്ടതും അങ്ങനെയുള്ള സ്ഥാനങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ 10-ാം വകുപ്പ് (1 ബി) ഉപവകുപ്പിൻ കീഴിൽ അത് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ ആ ബ്ലോക്കുപഞ്ചായത്തു പ്രദേശത്തെ വിവിധ നിയോജകമണ്ഡലങ്ങൾക്ക് ആവർത്തന ക്രമമനുസരിച്ച് നീക്കിവയ്ക്കേണ്ടതുമാണ്: