Panchayat:Repo18/vol1-page0206: Difference between revisions

From Panchayatwiki
No edit summary
No edit summary
Line 24: Line 24:


(എഫ്) പഞ്ചായത്തിന്റെ ഏതെങ്കിലും ഓഫീസോ ഏതെങ്കിലും രേഖകളോ അല്ലെങ്കിൽ മറ്റു പ്രമാണങ്ങളോ അല്ലെങ്കിൽ അവിടെ സൂക്ഷിച്ചിട്ടുള്ള ജംഗമസ്വത്തുക്കളോ അല്ലെങ്കിൽ പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഏതെങ്കിലും പണിയോ സ്ഥാപനമോ വസ്തുവോ പരിശോധിക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതും
(എഫ്) പഞ്ചായത്തിന്റെ ഏതെങ്കിലും ഓഫീസോ ഏതെങ്കിലും രേഖകളോ അല്ലെങ്കിൽ മറ്റു പ്രമാണങ്ങളോ അല്ലെങ്കിൽ അവിടെ സൂക്ഷിച്ചിട്ടുള്ള ജംഗമസ്വത്തുക്കളോ അല്ലെങ്കിൽ പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഏതെങ്കിലും പണിയോ സ്ഥാപനമോ വസ്തുവോ പരിശോധിക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതും
ആകുന്നു.
ആകുന്നു.
{{Review}}
{{Approved}}

Revision as of 04:05, 29 May 2019

(11) (10)-ാം ഉപവകുപ്പുപ്രകാരം കമ്മീഷൻ സമർപ്പിച്ച ഓരോ ശുപാർശയും അതിൻമേൽ എടുത്ത നടപടിയെപ്പറ്റിയുള്ള ഒരു വിശദീകരണ മെമ്മോറാണ്ടത്തോടൊപ്പം നിയമസഭ മുൻപാകെ ഗവർണ്ണർ വയ്ക്ക്പിക്കേണ്ടതാണ്.

(12) കമ്മീഷനെ സഹായിക്കുന്നതിനായി സാമ്പത്തിക കാര്യങ്ങളിൽ അറിവും പരിചയവുമുള്ള ഉദ്യോഗസ്ഥൻമാരെ കമ്മീഷന്റെ സ്റ്റാഫായി നിയമിക്കേണ്ടതാണ്.

അദ്ധ്യായം XVIII

സർക്കാരിന്റെ ചുമതലകൾ

187. പഞ്ചായത്ത് ഭരണ സംവിധാനം.-ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും ഗ്രാമസഭകളും അടങ്ങിയതായിരിക്കും സംസ്ഥാനത്തെ പഞ്ചായത്ത് ഭരണസംവിധാനം.)

*188. പഞ്ചായത്തുകളുടെ രേഖകളും മറ്റും പരിശോധിക്കുന്നതിനുള്ള അധികാരം.-(1) സർക്കാരിനോ അല്ലെങ്കിൽ ഇതിലേക്കായി സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ,-

(എ) ഏതെങ്കിലും പഞ്ചായത്തിന്റെ കൈവശത്തിലോ നിയന്ത്രണത്തിൻ കീഴിലോ ഉള്ള ഏതെങ്കിലും രേഖകളോ രജിസ്റ്ററുകളോ മറ്റു പ്രമാണങ്ങളോ ആവശ്യപ്പെടാവുന്നതും:

എന്നാൽ, പഞ്ചായത്ത് നൽകിയ രേഖയുടെയോ രജിസ്റ്ററിന്റെയോ റെക്കാർഡിന്റെയോ അസൽ സർക്കാരിന് ലഭിച്ച തൊണ്ണൂറു ദിവസത്തിനകം പഞ്ചായത്തിന് തിരികെ നൽകേണ്ടതും, ആവശ്യമെങ്കിൽ, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സർക്കാരിന് കൈവശം വയ്ക്കാവുന്നതുമാണ്.

(ബി) ഏതെങ്കിലും പഞ്ചായത്തിനോട് ഏതെങ്കിലും റിട്ടേണോ, പ്ലാനോ, എസ്റ്റിമേറ്റോ, കണക്കോ സ്ഥിതി വിവരക്കണക്കോ നൽകാൻ ആവശ്യപ്പെടാവുന്നതും;

(സി) ഏതെങ്കിലും പഞ്ചായത്തിനോട് പ്രസ്തുത പഞ്ചായത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഗതിയെ സംബന്ധിച്ച ഏതെങ്കിലും വിവരമോ റിപ്പോർട്ടോ, നൽകാൻ ആവശ്യപ്പെടാവുന്നതും;

(ഡി) ഏതെങ്കിലും അവകാശം ഉപേക്ഷിക്കുന്നതിനോ വരുമാനമുള്ള ഏതെങ്കിലും സ്ഥാപനം അടച്ചുപൂട്ടുന്നതിനോ മുൻപ്ത് അവരുടെ മുൻകൂട്ടിയുള്ള അനുമതി തേടുന്നതിന് ഏതെങ്കിലും പഞ്ചായത്തിനോട് ആവശ്യപ്പെടാവുന്നതും;

(ഇ) ഏതെങ്കിലും പഞ്ചായത്തിന്റെ നടപടിക്രമങ്ങളെയോ കർത്തവ്യങ്ങളെയോ സംബന്ധിച്ച ഏതെങ്കിലും അഭിപ്രായങ്ങൾ പഞ്ചായത്തിന്റെ പരിഗണനയ്ക്കായി എഴുതി രേഖപ്പെടുത്താവുന്നതും;

(എഫ്) പഞ്ചായത്തിന്റെ ഏതെങ്കിലും ഓഫീസോ ഏതെങ്കിലും രേഖകളോ അല്ലെങ്കിൽ മറ്റു പ്രമാണങ്ങളോ അല്ലെങ്കിൽ അവിടെ സൂക്ഷിച്ചിട്ടുള്ള ജംഗമസ്വത്തുക്കളോ അല്ലെങ്കിൽ പഞ്ചായത്തിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ഏതെങ്കിലും പണിയോ സ്ഥാപനമോ വസ്തുവോ പരിശോധിക്കുന്നതിന് അധികാരം ഉണ്ടായിരിക്കുന്നതും ആകുന്നു.

This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: LejiM

വർഗ്ഗം:റെപ്പോയിൽ സ്വീകരിച്ച ലേഖനങ്ങൾ